പാല പൂക്കുന്ന കാലം.. പാതയോരത്തെ നടത്തം! രാത്രിയുടെ ഏതു യാമത്തി- ലെന്നറിയില്ല, അന്നെന്റെ കൂടെ നീ...ഉണ്ടായിരുന്നോ...? നിലാവിറ്റു വീഴുന്ന നേരം എന്നിൽ പടർന്ന കുളിരായ്, അഴിച്ചിട്ട നിന്റെ വിടർന്ന കാർകൂന്തൽ പോലെ ഈ രാവിനും... നിനക്കും ഒരേ.. നീലിമ! എന്നോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാല പൂക്കുന്ന കാലം..

പാതയോരത്തെ നടത്തം!

ADVERTISEMENT

രാത്രിയുടെ ഏതു യാമത്തി-

ലെന്നറിയില്ല,

അന്നെന്റെ കൂടെ

നീ...ഉണ്ടായിരുന്നോ...?

ADVERTISEMENT

നിലാവിറ്റു വീഴുന്ന നേരം

എന്നിൽ പടർന്ന കുളിരായ്,

അഴിച്ചിട്ട നിന്റെ വിടർന്ന

കാർകൂന്തൽ പോലെ

ADVERTISEMENT

ഈ രാവിനും... നിനക്കും 

ഒരേ.. നീലിമ!
 
എന്നോട് പകയില്ലാതെ

നിന്റെയുമെന്റെയും

ഏകാന്തതകൾക്ക്

വിരാമമിട്ടുകൊണ്ട്,

യക്ഷിക്കുട്ടീ.. നമുക്ക്

പുതിയൊരു സൗഹൃദത്തിന്

തുടക്കം കുറിക്കാം..!

നിന്റെ ലോകമറിയാൻ

എന്നിൽ ജിജ്ഞാസ.

നിന്റെ പരിണാമത്തിന്റെ

കദന കഥ എന്റെ മിഴികളെ

ഈറനണിയിക്കുമോ..?
 
രാവ് പുലരാറായ്..!

പാതിരാക്കോഴിക-

ളുണർന്നു കൂവുന്നു,

പാലപ്പൂവിന്റെ സുഗന്ധം

എനിക്ക് നഷ്ടമാകുന്ന

പോലെ...!!

നിന്റെ നിഴലകലുമ്പോൾ,

സ്വപ്നത്തിൽ നിന്നും ഞാൻ

ഞെട്ടറ്റു വീണപോലെ....
 
Content Summary: Malayalam Poem ' Yakshi ' written by Abhilash Panikkasseri