എന്തെന്നറിയില്ല, പിണക്കത്തിലാണ് ഞാനും വരികളും കാരണമെന്തെന്ന് അറിയാതെ ഉഴറുന്ന ഹൃദയവും പേറി ഇനി ഞാനേതു വരാന്ത കയറണമിനി, ഏറെ കഷ്ടം സഹിച്ചു പെറുക്കി കൂട്ടിയ അക്ഷരങ്ങൾ ചേർത്തെഴുതുമ്പോഴോ അവ അർഥമില്ലാത്ത ബന്ധങ്ങൾ പോലെ ആഴിയിൽ കുതിർന്നു തീരുകയാണ്.. പണ്ടൊരുനാളിൽ പെയ്ത മഴയിൽ കിളിർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തെന്നറിയില്ല,

പിണക്കത്തിലാണ് ഞാനും വരികളും

ADVERTISEMENT

കാരണമെന്തെന്ന് അറിയാതെ

ഉഴറുന്ന ഹൃദയവും പേറി

ഇനി ഞാനേതു വരാന്ത കയറണമിനി,
 
ഏറെ കഷ്ടം സഹിച്ചു

ADVERTISEMENT

പെറുക്കി കൂട്ടിയ അക്ഷരങ്ങൾ

ചേർത്തെഴുതുമ്പോഴോ അവ

അർഥമില്ലാത്ത ബന്ധങ്ങൾ പോലെ

ആഴിയിൽ കുതിർന്നു തീരുകയാണ്..
 
ADVERTISEMENT

പണ്ടൊരുനാളിൽ പെയ്ത മഴയിൽ

കിളിർത്ത വരികളൊക്കെയും

കാറ് പെയ്യാത്തതിൽ ഖേദിച്ചു

മൂലയിൽ ചുരുണ്ടിരിപ്പാണ്,
 
മന്ദമായി മാരുതൻ തലോടിയുണർത്തിയ

വാക്കാം വർണപട്ടം

കാറ്റ് വീശുന്നില്ലെന്ന പരാതിയിൽ

മുഖം വീർപ്പിച്ചിരിപ്പാണ് ഉള്ളിൽ...
 
വാക്കും വരികളും

പരിഭവം തമ്മിൽ പറഞ്ഞു

ഉപ്പ് വെള്ളം ഒഴുക്കുന്നത് കാണാൻ 

വയ്യെന്ന ഭാവമായി 

ഓടിയൊളിക്കയാണ് താളും തൂലികയും...
 
തിരക്കെന്ന് പറഞ്ഞു പഠിപ്പിച്ച

മനസ്സിന്റെ തിണ്ണയിൽ

തിരക്കൊഴിഞ്ഞെന്നെഴുതി

തിരിയിട്ടു വെക്കണം,
 
മടുത്തെന്ന് മുരളുന്ന മനമിനെ

മാറോട് ചേർത്ത് 

മാറ്റം മടുപ്പിനെ മുരണ്ടി കൊന്നൊന്ന്

സ്വകാര്യമായി പറയണം,
 
മഷികുപ്പിയെ വിട്ട് ദൂരെ പോയൊളിച്ച 

തൂലികതുമ്പിനെ ചാരെയിരുത്തി

മറഞ്ഞു നിൽക്കും താളിലായി

കുറിച്ചു വെക്കണം എനിക്കീ 

മനോഹരമാം നിമിഷത്തെ,

ഓർത്തു ചൊല്ലുവാൻ 

താളം പകരുമൊരു കവിതയായി.....
 
Content Summary: Malayalam Poem ' Pinangiya Kavitha ' written by Hana Abdulla