വാക്കുകൾ കൊണ്ട് കളിക്കാനാണെനിക്കേറെയിഷ്ടം, എന്നാൽ വാക്കുകൾ ചേർത്തൊരു മാലയുണ്ടാക്കാനോ, വാക്കുകൾ നിരത്തിവെച്ചാസ്വദിക്കുവാനോ, ഒന്നുമേ എനിക്കാഗ്രഹമില്ലാതെ പോയതെന്ത്? ആഗ്രഹങ്ങളൊക്കെയുണ്ടെങ്കിലും, അവയെല്ലാം നേടുന്നതിലുമാവാം. എങ്കിലുമെങ്കിലും അവയൊന്നും നേടാതിരിക്കാൻ മാത്രം മടിയുണ്ടെൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാക്കുകൾ കൊണ്ട് കളിക്കാനാണെനിക്കേറെയിഷ്ടം, 

എന്നാൽ വാക്കുകൾ ചേർത്തൊരു മാലയുണ്ടാക്കാനോ, 

ADVERTISEMENT

വാക്കുകൾ നിരത്തിവെച്ചാസ്വദിക്കുവാനോ, 

ഒന്നുമേ എനിക്കാഗ്രഹമില്ലാതെ പോയതെന്ത്? 

ആഗ്രഹങ്ങളൊക്കെയുണ്ടെങ്കിലും, 

അവയെല്ലാം നേടുന്നതിലുമാവാം.
 
ADVERTISEMENT

എങ്കിലുമെങ്കിലും അവയൊന്നും നേടാതിരിക്കാൻ 

മാത്രം മടിയുണ്ടെൻ കൈയിലെപ്പോഴും. 

അലസതയൊരു മുദ്രാവാക്യമല്ലെങ്കിലുമെവിടെയോ 

ഒരു സുഖസൗകര്യത്തിനായ് തേടുന്നു, 

ADVERTISEMENT

ഏതോ ജന്മത്തിൻ ഭാണ്ഡവുമായി. 

എപ്പോഴുമെപ്പോഴും ദുഃഖത്തിലേക്ക് നോക്കുവാനാണിഷ്ടം. 

ദുഃഖിക്കാൻ മാത്രം ഒന്നുമില്ലല്ലോ. 

എന്തുവേണമെന്നും എന്തു വേണ്ടെന്നും പറയാൻ ഞാനാര്? 
 
കൈകാലുകൾക്കുമായുസ്സിനുമാഹാരത്തിനും മുട്ടില്ലാതെ 

കടന്നുപോയി ഞാനിത്രകാലം. 

എന്തിനുവേണ്ടിയാണാവോ അലച്ചിൽ, പണത്തിനോ പദവിക്കോ? 

എന്നെ കണ്ടെത്താനെനിക്ക് കഴിയാതെ പോയതെന്തെ

യിത്രയുക്കാലം ജീവിച്ചിട്ടെന്ന്, അത്ഭുതപ്പെടുന്നു ഞാൻ. 

കണ്ടെത്തലുകളിലെല്ലാം കണ്ടെത്തിയത്,

ഞാനെന്ന ഭാവം മാത്രമാണല്ലോ, എൻ പ്രപഞ്ചം
 
Content Summary: Malayalam Poem ' Puthuma ' written by Geetha Cherukara