ഇതെന്റെ ഒസ്യത്താകുന്നു.! പ്രവാസിയുടെ ഒസ്യത്ത്. പ്രവാസിയാകാനാകും ഞാൻ ജനിച്ചത്. പ്രയാസങ്ങളിലൂടെ ജീവിച്ചതും അതുകൊണ്ടാകാം.! വീശിയടിക്കുന്ന മരുക്കാറ്റിൽ, മുട്ടോളം താഴുന്ന മരുഭൂമിയിലെ മണലിലും, പൊള്ളുന്ന വെയിലിലലഞ്ഞിട്ടും ഈ മരുഭൂമിയിൽ ഞാൻ മരുപ്പച്ച കണ്ടില്ല.! പ്രാരാബ്ധങ്ങളുടെ ഭാരം ഇറക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതെന്റെ ഒസ്യത്താകുന്നു.!

പ്രവാസിയുടെ ഒസ്യത്ത്.

ADVERTISEMENT

പ്രവാസിയാകാനാകും ഞാൻ ജനിച്ചത്.

പ്രയാസങ്ങളിലൂടെ ജീവിച്ചതും

അതുകൊണ്ടാകാം.!

വീശിയടിക്കുന്ന മരുക്കാറ്റിൽ,

ADVERTISEMENT

മുട്ടോളം താഴുന്ന

മരുഭൂമിയിലെ മണലിലും,

പൊള്ളുന്ന വെയിലിലലഞ്ഞിട്ടും

ഈ മരുഭൂമിയിൽ ഞാൻ

ADVERTISEMENT

മരുപ്പച്ച കണ്ടില്ല.!
 
പ്രാരാബ്ധങ്ങളുടെ 

ഭാരം ഇറക്കി വെച്ച്,

പ്രാണ നാഥൻ കടന്നു

വരുന്നതു കാത്ത്,

യൗവനം നഷ്ടപ്പെടുത്തി

കാത്തിരിക്കുന്ന പ്രിയതമ.!

രണ്ടു നേരമെങ്കിലും

വിശപ്പടക്കാനുള്ളതും

കാത്തിരിക്കുന്ന മക്കൾ.
 
എല്ലാവരെയും നിരാശയിൽ മുക്കി

ഞാനിതാ അലയുന്നു, പിന്നേയും.!

എനിക്കു മുന്നിൽ കരകളേതുമില്ല.

പടച്ചവൻ കൈവിട്ട പടപ്പായ്

മാറി ഇന്നു ഞാൻ.!

എന്റെ കാലുകൾ ഇടറുന്നു.!
 
ഞാനീ മരുഭൂമിയിൽ കിടന്നു മരിച്ചാൽ

എന്റെ സ്നേഹിതർ ചെയ്യേണ്ടത്

ഇത്രമാത്രം....,

പ്രവാസിയായ എന്നെ ഈ

പ്രവാസ ഭൂമിയിൽ കുഴിച്ചു മൂടുക.!

പ്രയോജനമില്ലാത്ത ശവ ശരീരം

പ്രിയപ്പെട്ടവർ കണ്ട്

കണ്ണീരൊലിപ്പിക്കാനുള്ള കാശ്

എന്റെ മക്കൾക്കു നൽകുക.
 
മരണ വാർത്ത കേട്ട്

വീട്ടിലെത്തുന്നവർക്ക്,

മധുര വെള്ളമെങ്കിലും

കൊടുക്കാൻ,

ആ കാശ് ഉപകരിക്കട്ടെ.!

ഇതെന്റെ ഒസ്യത്താകുന്നു.!!
 
Content Summary: Malayalam Poem ' Osyath ' written by Asees Arackal