മരിച്ചവർ ഉറങ്ങുകയല്ല നാമറിയാത്ത ഒരിടത്തു അനന്തതയുടെ അടിവാരത്തിൽ അഗോചരമായി അവർ ജീവിക്കുന്നു അവരുടെ ശ്വാസ നിശ്വാസങ്ങൾ തരളമായ ഇളംകാറ്റായ് ഭൂമിയിൽ അലയുന്നു. അവരുടെ രാപ്പകലുകൾ ദീർഘപ്പെട്ടതാണ് അവർ മണ്ണോടു മണ്ണായവരോ വെണ്ണീറായവരോ അല്ല ശവക്കോട്ടകളിൽ അവർ അന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരിച്ചവർ ഉറങ്ങുകയല്ല

നാമറിയാത്ത ഒരിടത്തു

ADVERTISEMENT

അനന്തതയുടെ

അടിവാരത്തിൽ

അഗോചരമായി

അവർ ജീവിക്കുന്നു

ADVERTISEMENT

അവരുടെ ശ്വാസ നിശ്വാസങ്ങൾ

തരളമായ ഇളംകാറ്റായ്

ഭൂമിയിൽ അലയുന്നു.
 
അവരുടെ രാപ്പകലുകൾ

ADVERTISEMENT

ദീർഘപ്പെട്ടതാണ്

അവർ മണ്ണോടു മണ്ണായവരോ

വെണ്ണീറായവരോ അല്ല

ശവക്കോട്ടകളിൽ

അവർ അന്ത്യ വിശ്രമം

കൊള്ളുന്നുമില്ല

കൊളുത്തിയ ചിതയിലവർ

വെന്തു വെണ്ണീറാകുന്നുമില്ല
 
അവർ വെറും ദേഹമായിരുന്നില്ല

ഒരിടത്തുമുറങ്ങാതെ

ഉണർവിന്റെ ഉർവരതയിൽ

ഊടാടി തിടുക്കപ്പെട്ടു

തർപ്പണ കാലങ്ങളിലേക്ക്

അണച്ചെത്തിക്കൊണ്ടേയിരിക്കുന്നു
 
ജന്മകാണ്ഡത്തിന്റെ

കളപ്പുരയിൽ കൂട്ടിവെച്ച

കാലത്തിന്റെ വിത്തുകൾ

അളന്നു തൂക്കി

മരണത്തിന്റെ

മഹാമേരുവിൽ നിന്നും

ജീവന്റെ താഴ്‌വാരത്തിലേക്കു

അവർ നമ്മെ തേടിയെത്തുന്നു!!!
 
Content Summary: Malayalam Poem ' Marichavar Evideyanu ' written by Salomi John Valsan