അങ്ങനെ ശനിയാഴ്ച രാത്രി ആ വീട്ടിൽ കയറാൻ ഉറച്ചു പപ്പൻ. പാതിരാത്രിയായി. പപ്പൻ വീടിനകത്തു കയറി. ബെഡ്‌റൂം അകത്തു നിന്ന് പൂട്ടിയിട്ടില്ല. രണ്ടും അടിച്ചു പൂസായി നല്ല ഉറക്കമാണ്. അലമാരിയിൽ തന്നെ താക്കോൽ ഉണ്ടായിരുന്നതുകൊണ്ട് കാശും സ്വർണവും വേഗം കൊണ്ടുവന്ന സഞ്ചിയിലാക്കി ഒരുഭാഗത്ത് വച്ചു.

അങ്ങനെ ശനിയാഴ്ച രാത്രി ആ വീട്ടിൽ കയറാൻ ഉറച്ചു പപ്പൻ. പാതിരാത്രിയായി. പപ്പൻ വീടിനകത്തു കയറി. ബെഡ്‌റൂം അകത്തു നിന്ന് പൂട്ടിയിട്ടില്ല. രണ്ടും അടിച്ചു പൂസായി നല്ല ഉറക്കമാണ്. അലമാരിയിൽ തന്നെ താക്കോൽ ഉണ്ടായിരുന്നതുകൊണ്ട് കാശും സ്വർണവും വേഗം കൊണ്ടുവന്ന സഞ്ചിയിലാക്കി ഒരുഭാഗത്ത് വച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങനെ ശനിയാഴ്ച രാത്രി ആ വീട്ടിൽ കയറാൻ ഉറച്ചു പപ്പൻ. പാതിരാത്രിയായി. പപ്പൻ വീടിനകത്തു കയറി. ബെഡ്‌റൂം അകത്തു നിന്ന് പൂട്ടിയിട്ടില്ല. രണ്ടും അടിച്ചു പൂസായി നല്ല ഉറക്കമാണ്. അലമാരിയിൽ തന്നെ താക്കോൽ ഉണ്ടായിരുന്നതുകൊണ്ട് കാശും സ്വർണവും വേഗം കൊണ്ടുവന്ന സഞ്ചിയിലാക്കി ഒരുഭാഗത്ത് വച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലതരം ബിസിനസ്സുകൾ മാറിമാറി ചെയ്തു ജീവിച്ചിരുന്ന ആളായിരുന്നു പപ്പൻ. ഒരു ആറുമാസം ഭംഗിയായി ചെയ്യും അപ്പോഴേക്കും പപ്പനത് മടുക്കും. മെച്ചമില്ല എന്ന് പറഞ്ഞു അത് അവസാനിപ്പിക്കും. അങ്ങനെ അവസാനം ഇട്ട തട്ടുകടയിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടു വരുമ്പോഴാണ് ആ ഇരുട്ടടി. അൽഫാം കഴിച്ചും ഷവർമ കഴിച്ചും രണ്ടുപേർ മരണത്തിന് കീഴടങ്ങിയതോടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിലെ ഫുഡ്സേഫ്റ്റി ഓഫീസർമാർ ഉറക്കത്തിൽ നിന്നും ഉണർന്നെണീറ്റ് നിരവധി ഹോട്ടലുകൾ അടപ്പിച്ചത്. അതോടെ വൈകുന്നേരം മാത്രം ഓഫീസിനു മുമ്പിൽ ചായയും കടിയും വിറ്റ് ഉപജീവനം നടത്തിക്കൊണ്ടിരുന്ന പപ്പന് തട്ട് കട തുറക്കാൻ തന്നെ ഭയമായി. വൈകുന്നേരമായപ്പോൾ പപ്പന്റെ ഉഴുന്നുവടയും ഏത്തയ്ക്കാപ്പവും ചായയും തേടി പതിവുകാർ എത്തി. പക്ഷേ പപ്പന്റെ മൊബൈൽ ചായക്കട അന്ന് തുറന്നില്ല എന്നറിഞ്ഞപ്പോൾ ഓരോരുത്തരായി ഹതാശരായി മടങ്ങി. പത്തമ്പത് ഗ്ലാസ്സ് ചായയും നൂറിലധികം കടിയും വിറ്റു പോയിരുന്ന തട്ടുകട രണ്ടുദിവസമായി അടച്ചിട്ടിരിക്കുകയാണ്. തട്ടുകടക്കാർ കൂട്ടത്തോടെ തുറക്കാത്തത് കൊണ്ട് പതിവുകാരും മറ്റു പുതിയ ആൾക്കാരും തേടിയെത്തിയെങ്കിലും പപ്പന് ഒന്നും ഉണ്ടാക്കാൻ ധൈര്യമുണ്ടായിരുന്നില്ല. 

കൈയ്യിലുള്ളത് എടുത്ത് മുടക്കി അവസാനം കൊറോണ സമയത്ത് ചെയ്ത പണി വീണ്ടും ചെയ്യേണ്ടി വരുമോ എന്ന ഭയമായിരുന്നു. അന്ന് പപ്പൻ കടമെടുത്ത് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. വൈകുന്നേരം മുതലാളിക്ക് കൃത്യം കൂലി കൊടുക്കണം. ബാക്കി എത്ര രൂപ കൂടുതൽ ഉണ്ടാക്കിയാലും സ്വന്തമായിട്ട് എടുക്കാം. മനുഷ്യർ ആരെങ്കിലും പുറത്തിറങ്ങിയാൽ അല്ലേ ഓട്ടോയിൽ കയറു. അവസാനം മുതലാളിക്ക് കൂലി കൊടുക്കാൻ ഉള്ള ഓട്ടം പോലും കിട്ടാതായപ്പോൾ പപ്പൻ ഓട്ടോറിക്ഷ മുതലാളിയെ കൊണ്ട് തിരിച്ചേൽപ്പിച്ചു. രണ്ടുമൂന്നു ദിവസം പട്ടിണി കിടന്നപ്പോൾ മോഷണം നടത്താമെന്ന് പദ്ധതിയിട്ടു. അങ്ങനെ ചെറിയ മോഷണങ്ങളിൽ തുടങ്ങി വലിയ വലിയ മോഷണങ്ങൾ ചെയ്യാനുള്ള ചങ്കൂറ്റം നേടി. പകലൊക്കെ വീടുകൾ നിരീക്ഷിക്കും. ഒരാഴ്ചയോളം സൂക്ഷ്മ പഠനം നടത്തി കയറണ്ട വീട് ഉറപ്പിക്കും. അങ്ങനെ കയറിയ ഒരു വീട്ടിലെ രസകരമായ അനുഭവം സുഹൃത്തുമായി പങ്കുവച്ചു പപ്പൻ. അത് ഇങ്ങനെയായിരുന്നു.

ADVERTISEMENT

ആ കോളനിയിലെ ധനാഢ്യനായ ഒരു ബിസിനസ് മാഗ്നറ്റ് ആയിരുന്നു ഫിലിപ്പ്. ഭാര്യ തങ്കമ്മ. മക്കൾ ഒക്കെ വിദേശത്ത് കുടുംബമായി കഴിയുന്നു. ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുമ്പ് വരെ രണ്ടുപേരും എന്നും ക്ലബ്ബിൽ പോകും, ചീട്ടുകളിയ്ക്കും, രണ്ടോ മൂന്നോ പെഗ് അടിക്കും, വന്നു കിടന്നുറങ്ങും അതായിരുന്നു പതിവ്. ലോക്ക് ഡൗൺ കാലമായപ്പോൾ രണ്ടുപേർക്കും പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് കുടുംബ പ്രാർഥന ചൊല്ലി കഴിഞ്ഞാലുടനെ രണ്ടോ മൂന്നോ പെഗ് അകത്താക്കി ജോലിക്കാരി ഉണ്ടാക്കി വച്ചിരിക്കുന്ന ചിക്കനും ചപ്പാത്തിയും കഴിച്ചു കിടന്നുറങ്ങും. ശനിയാഴ്ച രാത്രികളിൽ പതിവിൽ കൂടുതൽ രണ്ടുപേരും മദ്യപിക്കും എന്ന് അവിടുത്തെ ജോലിക്കാരിൽ നിന്ന് പപ്പൻ മനസ്സിലാക്കി. കാരണം ജോലിക്കാർക്ക് ഒക്കെ ഞായറാഴ്ച ദിവസം അവധി കൊടുത്തിട്ടുണ്ട്. പിന്നെ ഞായറാഴ്ച മുൻവശത്ത് വീണു കിടക്കുന്ന പത്രം എടുക്കുന്നതും രാവിലെ 11 മണിക്ക് ആണെന്ന് ഇതിനോടകം പപ്പൻ മനസ്സിലാക്കിയിരുന്നു. അങ്ങനെ ശനിയാഴ്ച രാത്രി ആ വീട്ടിൽ കയറാൻ ഉറച്ചു പപ്പൻ. പാതിരാത്രിയായി. പപ്പൻ വീടിനകത്തു കയറി. ബെഡ്‌റൂം അകത്തു നിന്ന് പൂട്ടിയിട്ടില്ല. രണ്ടും അടിച്ചു പൂസായി നല്ല ഉറക്കമാണ്. അലമാരിയിൽ തന്നെ താക്കോൽ ഉണ്ടായിരുന്നതുകൊണ്ട് കാശും സ്വർണവും വേഗം കൊണ്ടുവന്ന സഞ്ചിയിലാക്കി ഒരുഭാഗത്ത് വച്ചു. 

അപ്പോഴാണ് താളത്മകമായ രണ്ടുപേരുടെയും കൂർക്കംവലി കാണുകയും കേൾക്കുകയും ചെയ്തത്. കുറച്ചു കഴിഞ്ഞപ്പോൾ വിശാലമായ ഡബിൾകോട്ടിന്റെ രണ്ട് അറ്റത്തുനിന്നും കൊലവിളി ശബ്ദങ്ങൾ. കുറച്ചു നേരം നോക്കി നിന്നപ്പോൾ പപ്പന് തന്നെ ചിരി വന്നു. രണ്ടെണ്ണം പടക്കം പൊട്ടിയാൽ പോലും ഉണരില്ല എന്ന് മനസ്സിലാക്കി, ഡൈനിങ് റൂമിൽ ചെന്നപ്പോൾ ടേബിളിൽ നല്ല പൊരിച്ച കോഴിക്കാലുകൾ  ഇരിക്കുന്നു. പ്ലേറ്റ് എടുത്ത് ചപ്പാത്തിയും മൂന്നാല് കോഴിക്കാലും ചേർത്ത് ഒരു പിടി അങ്ങ് പിടിച്ചു. മേശപ്പുറത്ത് തന്നെ ഇരുന്നിരുന്ന ഷിവാസ് റിഗലിന്റെ കുപ്പിയിൽ നിന്ന് വേണ്ടുവോളം ഒഴിച്ചു കുടിച്ചു. പട്ടച്ചാരായം മാത്രം കുടിച്ച് ശീലിച്ച പപ്പന് ഇതങ്ങു നന്നേ ബോധിച്ചു. പിന്നെ ഫ്രിഡ്ജ് തുറന്നപ്പോൾ അതാ ജീവിതത്തിലിന്നുവരെ തിന്നാത്ത ഫ്രൂട്ട്സും കേക്കും. അതും ആവശ്യത്തിലധികം കഴിച്ചു. ഒരു കുപ്പി അകത്താക്കി കഴിഞ്ഞപ്പോഴാണ് ‘ഷിവാസ് റീഗൽ’ ആളു ചില്ലറക്കാരനല്ല എന്ന് പപ്പന് മനസ്സിലാകുന്നത്. ഒരു അടി പോലും നടക്കാൻ പറ്റുന്നില്ല. ഭൂമി മുഴുവൻ കറങ്ങുന്നു. സ്വർണവും പണവും ശേഖരിച്ചു വെച്ചിരുന്ന സഞ്ചി അന്വേഷിച്ച് പപ്പൻ വീണ്ടും ദമ്പതികളുടെ ബെഡ്റൂമിൽ എത്തി. ആ ബെഡിൽ ‘പൊത്തോ’യെന്നു വീണു എന്നു പറഞ്ഞാൽ കഥയുടെ അർദ്ധഭാഗമായി. കുറച്ചു സമയത്തിനുള്ളിൽ തന്നെ പപ്പൻ അവരെക്കാൾ ഉച്ചത്തിൽ കൂർക്കം വലിക്കാൻ തുടങ്ങി. കട്ടിലിന്റെ അങ്ങേയറ്റത്ത് ഫിലിപ്പ്, നടുക്ക് തങ്കമ്മ, പിന്നെ പപ്പൻ. മൂവരും മത്സരബുദ്ധ്യാ കൂർക്കംവലി തുടർന്നു.

ADVERTISEMENT

രാവിലെ 6 മണി ആയപ്പോൾ തന്നെ പപ്പൻ ഉണർന്നു. അപ്പോൾ തങ്കമ്മയുടെ കാലു പപ്പന്റെ പുറത്ത്. സ്ഥലകാലബോധം വന്ന പപ്പൻ തങ്കമ്മയുടെ കാല് പതുക്കെ മാറ്റിയപ്പോൾ തങ്കമ്മ ഒന്നു മുരണ്ടു. “അവിടെ കിടക്ക് മനുഷ്യാ നേരം വെളുത്തിട്ടൊന്നും ഇല്ല ഞായറാഴ്ചയല്ലേ നമുക്ക് കുറേ സമയം കൂടി കിടന്നുറങ്ങാം.’’ എന്ന് പറഞ്ഞു പപ്പനെ അവിടെ പിടിച്ചു കിടത്തി. ദൈവമേ! പപ്പൻ ത്രിശങ്കു സ്വർഗത്തിൽ ആയി. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ പപ്പൻ തന്റെ കാല് ഒന്നുകൂടി വേർപെടുത്താൻ ഒരു ശ്രമം കൂടി നടത്തി. ആ ശ്രമം ഏതായാലും വിജയിച്ചു. എഴുന്നേറ്റ് ജീവനും കൊണ്ട് ആ വീടിനു പുറത്തേക്കോടി. പുറത്തിറങ്ങിയപ്പോഴാണ് പണവും സ്വർണവും കരുതിവെച്ച സഞ്ചി എടുക്കാൻ മറന്നല്ലോ എന്ന് ഓർത്തത്. പിന്നെ വിചാരിച്ചു, സാരമില്ല സ്വർണവും പണവും ഇന്നല്ലെങ്കിൽ നാളെ വേറെ എവിടെ നിന്ന് ആണെങ്കിലും മോഷ്ടിക്കാം. പക്ഷേ ആ വിഭവസമൃദ്ധമായ ഭക്ഷണവും വിദേശമദ്യവും ഫ്രിഡ്ജിൽ നിന്നും എടുത്തു കഴിച്ച കേക്കും ചെറിയും ആപ്പിളും ബദാമും നട്സും ഹോ! അതിന്റെ മധുരവും സുഖവും ഇപ്പോഴും കുളിരുള്ള ഒരു ഓർമ്മ. പിന്നെ ഉറക്കം ആണെങ്കിലോ എസിയുടെ തണുപ്പും ഏറ്റു പതു പതുത്ത മെത്തയിൽ. സുബോധം വീണപ്പോൾ തങ്കമ്മയുടെ കാലൊന്നു മാറ്റി കിട്ടാനുള്ള പ്രയാസം ഒഴിച്ചാൽ ബാക്കിയെല്ലാം സുന്ദര ഓർമ്മകൾ. അത് സ്വപ്നമോ സത്യമോ എന്ന് പപ്പൻ പിന്നെയും പിന്നെയും ആലോചിച്ചു കൊണ്ടേയിരുന്നു.

ഈ കോലാഹലം ഒക്കെ തീർന്നു ഇനി എന്ന് തട്ടു കട തുറക്കാൻ ആകും? വൈകുന്നേരം മൂന്നരയ്ക്ക് തട്ടുകട തുറന്നാൽ അഞ്ചുമണിക്ക് എല്ലാം വിറ്റു തീർത്തു വീട്ടിലേക്ക് എത്തിയിരുന്ന പപ്പൻ ഇന്നുവരെ ഗുണമേന്മയുള്ള നല്ല സാധനങ്ങൾ മാത്രമേ വിറ്റിട്ടുള്ളു. ആരെയും മരണത്തിലേക്ക് തള്ളി വിട്ടിട്ടില്ല. ഗതികേട് കൊണ്ട് ചില ചില്ലറ മോഷണം നടത്തി എന്നത് ഒഴിച്ചാൽ, അതും സർക്കാരിന്റെ കിറ്റ് കിട്ടിയ ഉടനെ നിറുത്തുകയും ചെയ്തു. പക്ഷേ ഇതൊക്കെ ആരോട് പറയാൻ? ആര് കേൾക്കാൻ?

ADVERTISEMENT

Content Summary: Malayalam Short Story ' Decent Pappan ' written by Mary Josy Malayil