പ്രവാസികളുടെ കുടുംബങ്ങളിലേക്ക് ഒഴുകിയെത്തിയ കത്തുകളെ പറ്റി കത്തു പാട്ടുകളിലൂടെ എത്രയോ കേട്ടിരിക്കുന്നു. പൈങ്കിളി എന്നൊക്കെ പറഞ്ഞ് കളിയാക്കാമെങ്കിലും അന്ന് പ്രിയപെട്ടവരെ പിരിഞ്ഞ് ഒറ്റക്കായിപോയവർക്ക് ആ പാട്ടുകൾ നൽകിയ നോവും കിനാവും പ്രതീക്ഷകളും വലുതായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടോ അതിൽ കൂടുതലോ വർഷങ്ങൾ ഗൾഫിൽ ജോലിചെയ്യുകയും കുറഞ്ഞ മാസത്തേക്ക് അവധിയിൽ വന്നുപോയിരുന്ന അമ്മാവൻമാരിലൂടെയും അയൽപക്കത്തെ ഇക്കമാരിലൂടെയുമാണ് ആദ്യമായി പ്രവാസിയെ കാണുന്നത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നോ പഴയ കൊച്ചി എയർപോർട്ടിൽ നിന്നോ അംബാസിഡർ കാറിന്റെ മുകളിൽ കെട്ടിയൊതുക്കി വെച്ച പെട്ടികളുമായി തറവാട് വീടിന്റെ മുന്നിലേക്ക് കടന്നു വരുന്ന ഗൾഫ് മണം.

നാല് അമ്മാവൻമാർ കൊണ്ടുവരാരുള്ള പെട്ടികളിൽ എനിക്കും കാണും എന്തെങ്കിലുമൊരു സമ്മാനം. ഒന്നുമില്ലെങ്കിലും പെട്ടി തുറക്കുമ്പോൾ കിട്ടുന്ന സുഗന്ധം ആസ്വദിക്കാൻ വേണ്ടി എത്രയോ തവണ അത് തുറക്കുന്നതും നോക്കി നിന്നിട്ടുണ്ട്. അന്നൊക്കെ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ വരുന്ന അതിഥികൾ മാത്രമായിരുന്നു അവർ, അവധിക്ക് ശേഷം അവർ ഗൾഫിലേക്കു പോയാൽ മാസത്തിൽ ഒന്നോ രണ്ടോ കത്തുകൾ കാണും, എല്ലാ മാസവും ആദ്യത്തിൽ വരുന്ന കത്തിൽ ബാങ്കിലേക്കുള്ള ഡ്രാഫ്റ്റ് ഉണ്ടാകും. തറവാട്ടിലെ വല്ല്യമ്മയുടെ കൂടെ ആ ഡ്രാഫ്റ്റ് മാറിയെടുക്കുവാൻ കൂടെ പോകുന്ന ഹെൽപ്പർ ജോലി എനിക്കായിരുന്നു. എത്രയോ കത്തുകൾ എത്രയോ ഡ്രാഫ്റ്റുകൾ...

ADVERTISEMENT

പ്രവാസികളുടെ കുടുംബങ്ങളിലേക്ക് ഒഴുകിയെത്തിയ കത്തുകളെ പറ്റി കത്തു പാട്ടുകളിലൂടെ എത്രയോ കേട്ടിരിക്കുന്നു. പൈങ്കിളി എന്നൊക്കെ പറഞ്ഞ് കളിയാക്കാമെങ്കിലും അന്ന് പ്രിയപെട്ടവരെ പിരിഞ്ഞ് ഒറ്റക്കായിപോയവർക്ക് ആ പാട്ടുകൾ നൽകിയ നോവും കിനാവും പ്രതീക്ഷകളും വലുതായിരുന്നു .

പിന്നീട് കുറേ വർഷങ്ങളെടുത്തു എനിക്കുള്ള ഊഴമെത്താൻ, നാടിന്റെ എല്ലാ സ്വാതന്ത്ര്യങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും പടിയിറങ്ങിയപ്പോൾ കത്തുകൾ മാത്രമായിരുന്നു അന്നും ആകെയുള്ള ആശ്വാസം. കൂട്ടുകാർക്ക് അയച്ച കത്തുകൾക്കു മറുപടികൾ ഉണ്ടായിരുന്നില്ല, ഉമ്മ മാത്രമുള്ള വീട്ടിലേക്കു അയക്കുന്ന കത്തുകൾക്ക് മറുപടി കിട്ടിയിരുന്നത് സഹോദരിമാരുടെ കയ്യക്ഷരങ്ങളിലൂടെയായിരുന്നു .

ADVERTISEMENT

വീട്ടിൽ ലാൻഡ് ലൈൻ ഫോൺ ഇല്ലാത്തതുകൊണ്ട് അടുത്ത വീട്ടിലേക്കാണ് ആദ്യമൊക്കെ ഞാൻ വിളിച്ചിരുന്നത്. ബസാറിലെ ടെലഫോൺ ബൂത്തിലെ നീണ്ട ക്യൂവിന് പിറകിൽ നിൽക്കുമ്പോൾ വിവിധ ഭാഷകളിലുള്ള സ്നേഹം പറച്ചിലും പരിഭവിക്കലും പ്രണയിക്കലും എത്രയോ കേട്ടിരിക്കുന്നു. അവിവാഹിതനായ എന്റെ ഊഴമെത്തുമ്പോഴായിരിക്കും പുറകിൽ ഓടിക്കിതച്ചെത്തി ആരെങ്കിലും അക്ഷമയോടെ കാത്തു നിൽക്കുന്നത് കാണുക. പ്രത്യേകിച്ച് ഒന്നും പറയാനില്ലാത്ത ഞാൻ അയാൾക്കു വേണ്ടി എന്റെ അവസരം ഒഴിഞ്ഞു കൊടുക്കും .

അമ്മയ്ക്കും ഭാര്യക്കും കാമുകിക്കും മകൾക്കും മകനും പേരകുട്ടിക്കും ഉമ്മകൾ കൊടുത്തു കുഴിഞ്ഞു പോയ ടെലഫോൺ റിസീവർ.

ADVERTISEMENT

കരഞ്ഞു തളർന്ന് പോയവരെ ക്യൂവിന്റെ പിറകിൽ നിൽക്കുന്നവർ ആശ്വസിപ്പിക്കുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്. പുറകിലെ ആൾക്കൂട്ടത്തെ വകവെക്കാതെ പൊട്ടി ചിരിച്ചവർ, കരഞ്ഞവർ, പ്രണയിച്ചവർ, വഴക്കു കൂടിയവർ...

മൊബൈലിന്റെ സ്വകാര്യതകളിലൂടെ കേട്ടും കണ്ടും തുടരുന്ന പ്രവാസത്തിലൂടെ നടക്കുമ്പോൾ ദിബ്ബയിലെ സൂഫി ഗുർഫായിലെ  തകർന്ന വില്ലയ്ക്കു മുന്നിൽ ഒരുപാട് കഥകളും പരിഭവങ്ങളും പ്രണയങ്ങളും കേട്ട് കേട്ടുറങ്ങിപോയ ആ പ്രിയപ്പെട്ട ഉപകരണത്തിന്റെ അവശേഷിപ്പുകൾ ഇന്ന് കണ്ടു. പൊടിപിടിച്ച ഓർമ്മകൾ പോലെ അല്ലെങ്കിൽ തോറ്റു പോയ പ്രവാസിയെ പോലെ ആരും തിരിഞ്ഞു നോക്കാതെ പൊടിപിടിച്ച് നമ്മുടെ പ്രിയപ്പെട്ട ടെലഫോൺ.

Content Summary: Malayalam Memoir ' Ormakalude Pazhaya Pravasakkalam ' written by Anwarsha Yuvadhara