ചട്ടം പഠിച്ചിട്ട്, ശാഢ്യം നിലച്ചിട്ട്, വമ്പനാം കൊമ്പനായ് കുങ്കിയാന. കാടെല്ലാം കൈയ്യേറി, കട്ടുമുടിച്ചിട്ട്, കാടിന്റെ മക്കളെ കൊള്ളയടിച്ചിട്ട്, വീടും കുടിയും നശിപ്പിച്ചവരെന്ന് നാടും നഗരവും കൊട്ടിഘോഷിക്കുന്നു. പൊട്ടാത്ത ചങ്ങല ഞങ്ങൾക്ക്‌ തന്നിട്ട്, പൊട്ടിയ പട്ടം പോൽ നിങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചട്ടം പഠിച്ചിട്ട്, ശാഢ്യം നിലച്ചിട്ട്,

വമ്പനാം കൊമ്പനായ് കുങ്കിയാന.

ADVERTISEMENT

കാടെല്ലാം കൈയ്യേറി, കട്ടുമുടിച്ചിട്ട്, 

കാടിന്റെ മക്കളെ കൊള്ളയടിച്ചിട്ട്, 

വീടും കുടിയും നശിപ്പിച്ചവരെന്ന്

നാടും നഗരവും കൊട്ടിഘോഷിക്കുന്നു.

ADVERTISEMENT

പൊട്ടാത്ത ചങ്ങല ഞങ്ങൾക്ക്‌ തന്നിട്ട്,

പൊട്ടിയ പട്ടം പോൽ നിങ്ങൾ പറന്നിട്ട്, 

കുറ്റമെല്ലാം ഞങ്ങൾ കാടിന്റെ മക്കൾക്ക്‌!

നഷ്ടമായ്തീർന്നതോ ഞങ്ങൾ തൻ ജീവിതം.
 
ADVERTISEMENT

കാനനചോലയും, കാട്ടാറും വറ്റിച്ച്,

കായ്കനിയൊക്കെയും മോഷ്ടിച്ചു വിറ്റിട്ട്,

കുന്നും മലയുമിടിച്ചു നിരത്തീട്ട്,

കുന്നോളം പൊക്കത്തിൽ മാളിക കെട്ടീട്ട്,

ഞങ്ങളെ വീണ്ടുമുൾക്കാട്ടിലേക്കോടിച്ചിട്ടില്ലാരും,

ചോദിക്കാനെന്തിനീ ക്രൂരത?

കാട്ടാനയെ നിങ്ങൾ നാട്ടനയാക്കീട്ടും,

കൂച്ചു വിലങ്ങിട്ട് കൂട്ടിലടച്ചിട്ടും, 

തോട്ടി പ്രയോഗിച്ചു വരുതിയിലാക്കീട്ടും,

ആനയ്ക്ക് വീണ്ടുമധിക്ഷേപമാറാട്ട് -

നന്നായില്ലേലതുമവന്റെ പിടലിക്ക്.
 
Content Summary: Malayalam Poem ' Kumkiyana ' written by Mathew Thoovayil