എന്നും തോട്ടം പരിപാലിക്കണം പൊഴിയുമിലകൾ പെറുക്കണം കല്ലുകളുരച്ചു തീ പൂട്ടണം ചത്തയിലകൾ കത്തിക്കണം പൊങ്ങും പുകയകറ്റണം.. മാമ്പൂ വിരിയും കാലം മധു നുകരാൻ വണ്ടുകൾ പാറും കാലം മണമൂറും കാലം കാതോർക്കണം കണ്ണും തുറക്കണം (പക്ഷേ, കൈത്തരിപ്പിൽ നീയവയെ സ്പർശിക്കയേ അരുത്). ഋതുക്കളിൽ ചിലതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും തോട്ടം പരിപാലിക്കണം

പൊഴിയുമിലകൾ പെറുക്കണം

ADVERTISEMENT

കല്ലുകളുരച്ചു തീ പൂട്ടണം

ചത്തയിലകൾ കത്തിക്കണം

പൊങ്ങും പുകയകറ്റണം..
 
മാമ്പൂ വിരിയും കാലം

ADVERTISEMENT

മധു നുകരാൻ വണ്ടുകൾ

പാറും കാലം

മണമൂറും കാലം

കാതോർക്കണം

ADVERTISEMENT

കണ്ണും തുറക്കണം

(പക്ഷേ, കൈത്തരിപ്പിൽ

നീയവയെ

സ്പർശിക്കയേ അരുത്).
 
ഋതുക്കളിൽ ചിലതു കൊഴിയും

നവഫലങ്ങൾ, ധാന്യങ്ങൾ

വിത്തുകൾ പാകമാകും..

അന്നേരം,

മൃഗത്തെ മെരുക്കുക

നുകത്തെ മിനുക്കുക

മണ്ണൊരുക്കുക

മേഘങ്ങളെ ക്ഷണിക്കുക.
 
നേരമണയുമ്പോൾ

നിന്റെയിണയുമായി

ഞാൻ വരും

നിനക്കായവളെത്തരും.
 
ഓർക്കുക,

ഒരു മരമുണ്ട് കന്നിമൂലയിൽ

പാപത്തിന്റെ കനി വിളയും

പൊന്നിൻമരം!

ആ കനിമധുരം

ചുണ്ടിൽ മുകരാൻ

ഭൂതമിഴഞ്ഞുവരും

ഭാവി പറയും

കവിതയും മൂളും

വീഴരുത്…
 
കാത്തിരിക്കുക

ഞാനാണ് നിന്റെ നാഥൻ

നിനക്കു ഞാൻ

ആദം എന്നു

നാമകരണം ചെയ്യുന്നു.

ഈ തോട്ടമോ

ഏദൻ എന്ന പേരിൽ

അറിയപ്പെടട്ടെ.
 
ഞാൻ രൂപപ്പെടുത്തിയ

നിന്റെയിണയിൽ

(പേരില്ലായിണയവളിൽ)

നീ നിന്റെ കുഞ്ഞുങ്ങളെ വാർക്കുക

വർത്തമാനത്തിന്റെ പ്രതീകമാവുക

തമ്മിൽ തമ്മിൽ കൊന്നും തിന്നും

കുമ്പസ്സരിച്ചും മണ്ണിലടിയുക

അന്നേരമേ നിനക്കു ജ്ഞാനപ്പെടൂ

നീ, നീ വെറും മണ്ണ്,

ഞാൻ…

ഞാനാണ് ഞാൻ!
 
Content Summary: Malayalam Poem ' Thottathinte Naathan ' written by Dr. Ajay Narayanan