ഇതെന്റെ ഉമ്മയാണ്. വീട്ടിൽ നിന്നും അച്ഛനുമായും അമ്മയുമായും വഴക്കുണ്ടാക്കി പോയിട്ട് അഞ്ചുകൊല്ലമായി. ഇതുവരെ കണ്ടിട്ടില്ല. ഈ സ്കൂളിൽ ആണ്‌ എന്റെ പെങ്ങൾ പഠിക്കുന്നത്. അവളുടെ പരിപാടി കാണാൻ എന്റെ ഉമ്മ വരുമെന്നെനിക്കറിയാം. അതിനാൽ എന്റെ ഉമ്മായ്ക്ക് ഒരു പൂവുമായി വന്നതാണ് ഞാൻ.

ഇതെന്റെ ഉമ്മയാണ്. വീട്ടിൽ നിന്നും അച്ഛനുമായും അമ്മയുമായും വഴക്കുണ്ടാക്കി പോയിട്ട് അഞ്ചുകൊല്ലമായി. ഇതുവരെ കണ്ടിട്ടില്ല. ഈ സ്കൂളിൽ ആണ്‌ എന്റെ പെങ്ങൾ പഠിക്കുന്നത്. അവളുടെ പരിപാടി കാണാൻ എന്റെ ഉമ്മ വരുമെന്നെനിക്കറിയാം. അതിനാൽ എന്റെ ഉമ്മായ്ക്ക് ഒരു പൂവുമായി വന്നതാണ് ഞാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതെന്റെ ഉമ്മയാണ്. വീട്ടിൽ നിന്നും അച്ഛനുമായും അമ്മയുമായും വഴക്കുണ്ടാക്കി പോയിട്ട് അഞ്ചുകൊല്ലമായി. ഇതുവരെ കണ്ടിട്ടില്ല. ഈ സ്കൂളിൽ ആണ്‌ എന്റെ പെങ്ങൾ പഠിക്കുന്നത്. അവളുടെ പരിപാടി കാണാൻ എന്റെ ഉമ്മ വരുമെന്നെനിക്കറിയാം. അതിനാൽ എന്റെ ഉമ്മായ്ക്ക് ഒരു പൂവുമായി വന്നതാണ് ഞാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂടിക്കെട്ടിയ അന്തരീക്ഷത്തിലെ മേഘങ്ങൾക്കിടയിലൂടെ വന്ന സൂര്യന്റെ സ്വർണപ്രകാശം മുഖത്ത് തട്ടിയാണ് എഴുന്നേറ്റതെങ്കിലും കൂട്ടുകാരൻ പറഞ്ഞ ആ  റോസാപ്പൂവിന്റെ കാര്യം എന്നെ ആ ദിവസം ആനന്ദത്തിന്റെ കായലിലേക്ക് ഉന്തി താഴ്ത്തി. റോസാപ്പൂവ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിന്റെ അകത്തളങ്ങളിലേക്ക് ഓടിയെത്തുന്നത് ഒരു കാമുകൻ തന്റെ കാമുകിക്ക് ഒരു റോസാപ്പൂ നൽകുന്ന പ്രണയം പ്രകടമാകുന്ന സുന്ദര നിമിഷം. എന്നാൽ ഇതും ഒരു പ്രണയത്തിന്റെ കഥ തന്നെ. ശബ്ദ കോലാഹലങ്ങൾ കൊണ്ടും മറ്റും നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മനസ്സ് ശാന്തമാക്കാൻ വേണ്ടി ഞാനും എന്റെ സുഹൃത്തും കടൽ കാണാൻ പോയി. പോയത് ബസിൽ ആയതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഇരിക്കാൻ സ്ഥലം കിട്ടിയില്ല. പോകുന്നതിനിടയിലാണ് ഒരു ചുള്ളൻ ബസ്സിനു പിന്നിൽ വന്നത്. അവനെ കണ്ടതും എന്റെ കൂട്ടുകാരന് പെട്ടെന്ന് അവന്റെ ഒരനുഭവം ഉദയം ചെയ്യുകയും അവൻ എന്നോട് പറയാൻ ആഗ്രഹിക്കുകയും ചെയ്തു. 

അവൻ പറയാൻ തുടങ്ങി:  മൃദുലമായ ദോശയെ വെട്ടിവിഴുങ്ങുന്നതിനിടയിൽ കേട്ട ആ ശബ്ദത്തിന് ഉത്തരം എന്ന രീതിയിൽ ഞാൻ ആ ശബ്ദത്തെ ലക്ഷ്യം വെച്ചോടി. പക്ഷെ നീലയും വെള്ളയും പൂശിയ ആ ബസ് എപ്പോഴോ പോയിരുന്നു. സ്കൂളിലേക്കാണ് പോകേണ്ടിയിരുന്നത് എങ്കിലും വർണ ചിത്രങ്ങൾ നിറഞ്ഞ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. കാരണം എല്ലാവരും ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന സ്കൂൾ കലോത്സവം. നാലായിരത്തോളം കുട്ടികൾ പഠിക്കുന്നത്കൊണ്ട് തന്നെ കുട്ടികളെയും നാട്ടുകാരെയും തിരിച്ചറിയൽ പ്രയാസകരം. ഇതിനുള്ള പരിഹാരമെന്നോണം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും വ്യത്യസ്ത കോഡ് ഡ്രെസ്സുകൾ ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാനും കളർ ധരിച്ചത്. ബസ്സിന്റെ ഹോണടിമേളം ദൂരത്തുനിന്ന്തന്നെ ഞാൻ കേട്ടു. ഇനി ബസ് നിറുത്താതെ പോയാലോ എന്ന് വിചാരിച്ചു അപ്പോഴേ ഇറങ്ങി നിന്നു. ബസ് കിട്ടിയതും ഒരു സീറ്റിൽ ചാടിക്കയറി അങ്ങ് ഇരുന്നു. വ്യത്യസ്ത കോമാളിത്തരങ്ങൾ കാട്ടി ഒരു ഫ്രീക്കൻ ചെക്കനും ബസ്സിന്റെ പിന്നിൽ ബൈക്കുമായി ഉണ്ട്. വാഹനങ്ങളുടെ സഞ്ചാരവും ബസിന്റെ വേഗതയും ഞങ്ങളെ ഓവർടേക്ക് ചെയ്യൽ അവനെ പ്രയാസപ്പെടുത്തി. ആ ബസ് നേരിട്ടു സ്കൂളിന്റെ അടുത്തുള്ള സ്റ്റോപ്പിൽ നിറുത്തുമായിരുന്നു. സ്കൂളിന്റെ പരിസരത്തുകൂടെ പോകുന്ന ബസുകളെല്ലാം ആളുകളെയും കാത്തു ഒരു നിശ്ചിത പ്രദേശത്തു നിൽക്കുമായിരുന്നു. 

ADVERTISEMENT

അങ്ങനെ ഞങ്ങളുടെ ബസ് അവിടെ നിർത്തിയതും ആ കോമാളി ചെറുക്കൻ ബൈക്കിൽ നിന്നും ഇറങ്ങി എതിർ ദിശയിലുള്ള ഫ്ലവർസ് സ്റ്റോറിൽ കയറി ഒരു ചെറിയ ചുവന്ന ഒരു റോസാ പൂ വാങ്ങി. അത് പോക്കറ്റിൽ വെച്ചു പാന്റ് കുറച്ചു താഴ്ത്തി കണ്ണാടിയിൽ നോക്കി വായ വരെ നീളുന്ന അവന്റെ  മുടിയുടെ കോലം ശരിപ്പെടുത്തി യാത്ര ആരംഭിച്ചു. അവൻ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ ബസ് സ്റ്റാർട്ട്‌ ചെയ്തതുകൊണ്ട് തന്നെ അവൻ ഞങ്ങളുടെ പിന്നിലുണ്ട്. എപ്പോൾ നോക്കിയാലും ഞങ്ങളുടെ പിന്നിൽ. പെട്ടെന്ന് അവനെ കാണാതായി. എവിടെ നോക്കിയിട്ടും കാണാനായില്ല. അങ്ങനെ സ്കൂളിന് മുന്നിൽ എത്തിയപ്പോൾ ബസ് ബ്രേക്കിടുകയും ഞാൻ ഇറങ്ങുകയും ചെയ്തു. സ്കൂളിലേക്ക് കയറുമ്പോൾ അവിടെയെല്ലാം ഒരു റോസാപൂ സുഗന്ധത്തിന്റെ മണം ഉള്ളത് പോലെ എനിക്ക് തോന്നി. നടന്നു നീങ്ങിയപ്പോൾ അതാ നിൽക്കുന്നു അവനും അവന്റെ ബൈക്കും. ഒരു നിമിഷം ഞാൻ സ്തംഭിച്ചുപോയി. ഇവനെന്തിനാ ഈ സ്കൂളിൽ റോസാപ്പൂവുമായി? സ്കൂളിൽ ചില കർമങ്ങൾ എനിക്ക് ചെയ്തു തീർക്കാൻ ഉള്ളതുകൊണ്ട് തന്നെ ഞാൻ ദൃതിയിൽ സ്കൂളിലേക്ക് പോയി. പാട്ടിന്റെയും കൂത്തുവിളികളുടെയും കലാപരിപാടികളുടെയും ആരവങ്ങൾ മുഴങ്ങാൻ ഏതാനും നിമിഷങ്ങൾ മാത്രം. അപ്പോഴും എന്റെ ചിന്ത ആ ചെറുക്കനിലായിരുന്നു. പരിപാടി തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാ പ്രേക്ഷകരും അവടെ എത്തിയിരുന്നു. വിവിധ വർണത്തിലും വേഷത്തിലും ഉള്ള ആണുങ്ങളും പെണ്ണുങ്ങളും. ഓരോരുത്തരും ഓരോരുത്തരെയും പരസ്പരം നോക്കി നിൽക്കുന്നു. പെട്ടെന്നാണ്  നിലത്തു ഒരു റോസാ ദളം ഞാൻ കാണുന്നത്. ഞാൻ ചുറ്റുമെങ്ങും അരിച്ചു പെറുക്കി. പക്ഷെ അവനെ കണ്ടുപിടിക്കാനായില്ല. തിരഞ്ഞു നടന്ന അവൻ പെട്ടെന്ന് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പിന്നെ ഞാൻ അവനിൽ നിന്നും കണ്ണെടുത്തില്ല. അവൻ സഞ്ചരിക്കുന്നിടത്തെല്ലാം ഞാനും സഞ്ചരിച്ചു. 

അവൻ ഓരോ ക്ലാസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അങ്ങനെ ഒരു റൂമിൽ അവൻ കയറുകയും ഇറങ്ങാൻ താമസമുണ്ടാവുകയും ചെയ്തു. അടുത്തുണ്ടായിരുന്ന ജനലിലൂടെ ഞാൻ ഉള്ളിലേക്ക് നോക്കി. മഹത്വമായ ആ നിമിഷം എന്നെ സ്തംഭിപ്പിച്ചു നിർത്തി. ആ ചുറുചുറുക്കുള്ള ചെറുക്കൻ പ്രായമായ ഒരു തള്ളയ്ക്ക് ആ റോസാപ്പൂ നീട്ടുകയും അവന്റെ കണ്ണിൽ നിന്ന് പ്രളയദിനങ്ങളിൽ പുഴകൾ ഒഴുകിയതുപോലെ കണ്ണുനീർ ഒഴുകാൻ തുടങ്ങി. പെട്ടെന്നതാ ആ പ്രായം ചെന്ന സ്ത്രീ അവനെ പിടിച്ചു ആലിംഗനം ചെയ്യുന്നു. അവൻ പുറത്തിറങ്ങിയപ്പോൾ ഞാൻ അവനോട് കാര്യങ്ങൾ തിരക്കിയപ്പോൾ പറഞ്ഞു :ഇതെന്റെ ഉമ്മയാണ്. വീട്ടിൽ നിന്നും അച്ഛനുമായും അമ്മയുമായും വഴക്കുണ്ടാക്കി പോയിട്ട് അഞ്ചുകൊല്ലമായി. ഇതുവരെ കണ്ടിട്ടില്ല. ഈ സ്കൂളിൽ ആണ്‌ എന്റെ പെങ്ങൾ പഠിക്കുന്നത്. അവളുടെ പരിപാടി കാണാൻ എന്റെ ഉമ്മ വരുമെന്നെനിക്കറിയാം. അതിനാൽ എന്റെ ഉമ്മായ്ക്ക് ഒരു പൂവുമായി വന്നതാണ് ഞാൻ. ഇത് കേട്ടതും എന്റെ കണ്ണും നിറയാൻ തുടങ്ങി. ആ വിലപിടിപ്പുള്ള ആ നിമിഷം എന്റെ മനസ്സിൽ വീഡിയോ പോലെ ആവർത്തിച്ചാവർത്തിച്ചു വരാൻ തുടങ്ങി. ഒപ്പം കണ്ണിൽ നിന്നുള്ള പുഴയും. ടീച്ചർ പറയാറുണ്ടായിരുന്നു, കലോത്സവമാണ് പെൺകുട്ടികൾ ശ്രദ്ധിക്കുക. ഹൃദയങ്ങൾ പരസ്പരം കൈമാറരുത് എന്ന്. പക്ഷെ ഈ ഹൃദയമാറ്റം അഗാധമായ ചിന്തകളിലേക്കെന്നെ നയിച്ചു. സുഹൃത്ത് തന്റെ പറച്ചിൽ നിർത്തി. തുടങ്ങിയപ്പോൾ റോസാപ്പൂ എന്ന് കേട്ടപ്പോൾ ഞാൻ കാമുകി-കാമുകൻമാരുടെ കഥയാണെന്ന് വിചാരിച്ചു. പക്ഷെ അവൻ നിർത്തിയപ്പോൾ അവനുണ്ടായ പോലെ എന്റെയും മനസ്സ് ഒന്ന് പിടിച്ചു കുലുക്കി. ആ കുലുക്കത്തിൽ ഞാനും ചിന്തകളുടെ ആഴങ്ങളിലേക്ക് വീണു.

ADVERTISEMENT

Content Summary: Malayalam Short Story ' Rosadalangal ' written by Nashid