കാലത്തെയുറക്കത്തിൽനിന്ന് വിളിച്ചെഴുന്നേൽപിക്കുമ്പോൾ കൂടെപ്പോകുന്നുണ്ട് ഞാനും സ്വപ്നങ്ങളിൽ നിന്നിറങ്ങി അന്യദേശത്ത് അവരിലൊരാളാകാൻ തമിഴ്നാടൻ ഗ്രാമചാരുതയുടെ തകർക്കലുകൾ ലിജോ മാന്ത്രികതയുടെ കൈയ്യൊപ്പ് പച്ചമലയാളി ജെയിംസിൽനിന്ന് തമിഴൻ സുന്ദരത്തിലേക്കുള്ള പരകായം അതിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തെയുറക്കത്തിൽനിന്ന്

വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ

ADVERTISEMENT

കൂടെപ്പോകുന്നുണ്ട് ഞാനും

സ്വപ്നങ്ങളിൽ നിന്നിറങ്ങി

അന്യദേശത്ത് അവരിലൊരാളാകാൻ
 
തമിഴ്നാടൻ ഗ്രാമചാരുതയുടെ

ADVERTISEMENT

തകർക്കലുകൾ

ലിജോ മാന്ത്രികതയുടെ

കൈയ്യൊപ്പ്

പച്ചമലയാളി ജെയിംസിൽനിന്ന് 

ADVERTISEMENT

തമിഴൻ സുന്ദരത്തിലേക്കുള്ള 

പരകായം
 
അതിർത്തി താണ്ടിയോടുന്ന

ബസ്സിലെ ഒരുച്ചമയക്കത്തിൽനിന്ന്

തമിഴ്നാടൻ നൻപകൽനേരത്തെ

വീട്ടുമയക്കത്തിലേക്കുള്ള ദൂരം.

ഇടയിലെപ്പോഴോ ഉന്മാദത്തിലേക്ക് 

വഴുതിവീഴുന്ന നമ്മൾ
 
തീയേറ്റർ വിട്ടു ഉറക്കമെഴുന്നേറ്റിട്ടും 

മരിച്ചവരെ കത്തിക്കാനായി

ചാണകമുരുട്ടിയൊട്ടിച്ചുകൊണ്ടേയിരിക്കുന്ന 

സ്ത്രീയും

ഇരുചക്രത്തിലൊഴുകിപ്പോകുന്ന

'പാണ്ടി'യും മായുന്നില്ല

മാഞ്ഞുപോകാവുന്ന ഒന്നല്ല 

പറഞ്ഞുവച്ചത്.
 
രണ്ടു വീട്ടകം രണ്ടു ജീവിതം

രണ്ടു മനുഷ്യർ രണ്ടു ഭാഷ

രണ്ടു സംസ്കാരം രണ്ടു കുടുംബം

രണ്ടു നാട്ടുകാർ ഒരൊറ്റ നടൻ

ഒരൊറ്റ സംവിധായകൻ

അതിശയത്തിന്റെ

ആൾപ്പെരുമാറ്റം
 
പരദേശത്തെ പ്രണയിച്ച

അയാളപ്പോഴും 

നിലവിളിക്കുന്നുണ്ടായിരുന്നു.

'നാൻ ഇന്ത നാട്ടുകാരന്താൻ'
 
Content Summary: Malayalam Poem ' Nanpakal ' written by Kinav