ജീവിതവിജയം തന്നളവുകോലിന്നെന്തിതു പാരിതിൽ പൊന്നോ പൊരുളോ ആസ്തിതൻ കീർത്തിയോ കനകംകൊണ്ടൊരാലയം തീർത്തവനോ സ്നേഹംകൊണ്ടു കൂടുകൂട്ടിയവനോ ആരാവാം വിജയമാം ചേലേറും ചിറകേറി പറന്നുയർന്നോൻ സമ്പത്തുകൊണ്ടളക്കുന്നു നാമിന്നു ജയത്തെ ഇതു സത്യമോ, മിഥ്യയോ എന്നിലെ ചിന്തതൻ ചൂളയിലുരുകിയതോ ധനമുള്ളവരേവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതവിജയം തന്നളവുകോലിന്നെന്തിതു പാരിതിൽ

പൊന്നോ പൊരുളോ

ADVERTISEMENT

ആസ്തിതൻ കീർത്തിയോ

കനകംകൊണ്ടൊരാലയം തീർത്തവനോ

സ്നേഹംകൊണ്ടു കൂടുകൂട്ടിയവനോ

ആരാവാം വിജയമാം ചേലേറും ചിറകേറി പറന്നുയർന്നോൻ

ADVERTISEMENT

സമ്പത്തുകൊണ്ടളക്കുന്നു നാമിന്നു ജയത്തെ

ഇതു സത്യമോ, മിഥ്യയോ

എന്നിലെ ചിന്തതൻ ചൂളയിലുരുകിയതോ

ധനമുള്ളവരേവരും ജയിച്ചവരോ

ADVERTISEMENT

പോലെ പാവങ്ങളേവരും പരാജിതരുമോ
 
ഉയരണമീചോദ്യമെന്നന്തരംഗത്തിൽ സദാ

മാറ്റണം മനോഭാവമിന്നു നാം

മാറ്റേണ്ട വീക്ഷണത്തിനായി ധരിണിയിൽ

വെറുംകൈയ്യാൽ പാരിലെത്തിയ മർത്യനിന്നു

ഒഴിഞ്ഞ കരത്താൽ പൂഴിയോടു വിടപറയും

കാഴ്ച നാം കാണുന്നുവോ കണ്ണീരാൽ

പിന്നെയെന്താവാം വിജയത്തിനളവുകോൽ

സ്വത്തുകൊണ്ടു കീഴടക്കാനാവുമോ

അനശ്വരവിജയമിന്നു ഭൂമിയിൽ

ആത്മനിർവൃതി നൽകുമോ അതോ

ശാന്തസുന്ദരശയനമിന്നു

വാങ്ങാനാവുമോ സാമ്പത്തിനാൽ
 
ക്ഷിപ്രക്ഷണികഖ്യാതി തരും

ധനമോ വിജയമെനിക്കേകുമാറു

പിന്നെയെന്തിതു വിജയതീരമണക്കും നൗക നമ്മെ

മാറ്റണമെന്നന്തർഗതമിന്നു

മാറ്റണം ചിന്തതൻ ചൂഴ്ന്നിറങ്ങിയ വേരുകൾ

ഓർക്കുക ധനമെന്നും ധരിണിയിൽ

മനുജനു ജീവനോപാധി മാത്രമെന്ന നേരു നാം

വേണ്ടതു വാങ്ങിയും വ്യർഥമായതകറ്റിയും

കാട്ടണമാർജ്ജവം നാം കലങ്ങാതെ തെല്ലുമേ

താൻ താൻ ചെയ്യും കർമ്മത്തിൻ

കനത്താൽ നിജപ്പെടുത്തണമെന്നും

ജയപരാജയമെന്നതോർക്കണമെപ്പോഴും നാം
 
എന്നിലെ നന്മതൻ ജ്വാലയാൽ

പൂരിതമാവണമെൻ സ്വത്വമെപ്പോഴും

തമസ്സിൽ തിരിയുടെ തെളിമയേകി അണിയണം

ഞാനീശന്റെ രൂപമീ ജഗത്തിലൊരിക്കലെങ്കിലും

മാറണം ഞാനൊരു ചിരാതായിന്നു

വഴിയടഞ്ഞവന്റെ വഴിയോരത്തു വെളിച്ചമേവാൻ

ജയതോൽവിതൻ തുലാസ്സിൻ തൂക്കം

നിർണ്ണയിപ്പതെൻ ചെയ്തികളെന്ന

പച്ച പരമാർഥമറിയണമിന്നു നാമുറപ്പോടെ

സ്നേഹത്താൽ മനുജനെ കീഴടക്കും

മനമാണു മൂല്യമേറും ധനമെന്ന ബോധ്യമീ മൃത്തികയിൽ

മിഴിവേകണമെന്നും തളർത്താതെ നമ്മെ
 
Content Summary: Malayalam Poem ' Jeevithavijayathinalavukol ' written by Tojomon Joseph