വിടരും മുമ്പേ കൊഴിഞ്ഞ കിനാവുകളുടെ പഴകിയഗന്ധവുമായ് മൂടിതുറക്കാത്ത കല്ലറകൾ ! പിടഞ്ഞുമരിച്ച ഉത്തരങ്ങളുമായ് വീർപ്പിടും ചോദ്യങ്ങൾ ഗതികിട്ടാത്താത്മാക്കളായ് ! വെന്തുപോയ നോവുകളുടെ അമർത്തിയ തേങ്ങലുകൾ. കെട്ടുപോയ സ്നേഹത്തിന്റെ തിരിനാളമണഞ്ഞ് കട്ടപിടിച്ച ഇരുളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിടരും മുമ്പേ കൊഴിഞ്ഞ

കിനാവുകളുടെ

ADVERTISEMENT

പഴകിയഗന്ധവുമായ്

മൂടിതുറക്കാത്ത

കല്ലറകൾ !

പിടഞ്ഞുമരിച്ച

ADVERTISEMENT

ഉത്തരങ്ങളുമായ്

വീർപ്പിടും ചോദ്യങ്ങൾ

ഗതികിട്ടാത്താത്മാക്കളായ് !
 
വെന്തുപോയ നോവുകളുടെ

ADVERTISEMENT

അമർത്തിയ തേങ്ങലുകൾ.

കെട്ടുപോയ സ്നേഹത്തിന്റെ

തിരിനാളമണഞ്ഞ്

കട്ടപിടിച്ച ഇരുളുകൾ !

പ്രായശ്ചിത്തമില്ലാത്ത

അപരാധങ്ങളുടെ

കുറ്റബോധം നിലച്ചുപോയ

പ്രവാഹങ്ങൾ !
 
പിച്ചനടത്തിയ

വിരൽത്തുമ്പുകളെ

നിർദ്ദയമകറ്റി

അനാഥത്വത്തിന്റെ

വിജനതയിൽ

തള്ളിയ സ്നേഹനിഷേധത്തിന്റെ

പിടച്ചിലുകൾ !

ഓർമ്മകളില്ലാതായ

മറവികളിൽ മുങ്ങിത്താണ

രോഗാതുരതകൾ !
 
വാടിവീണ പ്രണയം

കത്തിയെരിഞ്ഞ

ചിതകളുടെ ശവഗന്ധം

വമിക്കുന്ന

പുകച്ചുരുളുകൾ !

പറയാതെപോയ

സത്യങ്ങൾ ക്രൂശിച്ച

തിരുമുറിവുകൾ !
 
കൊലചെയ്യപ്പെട്ടവന്റെ

പിടയുന്ന ശ്വാസഞരക്കങ്ങൾ !

വിഫലമായ പ്രതീക്ഷകളുടെ

കയ്പേറിയ നിരാശകളുടെ

ചതഞ്ഞരഞ്ഞ സൂനങ്ങൾ
 
എഴുതാൻ കൊതിച്ചിട്ടും

ഉതിരാതെ പോയ

വരികളുടെ

പാഴ്ശ്രുതികൾ !

വർണ്ണങ്ങൾ മാഞ്ഞ

എത്രയെത്ര ജീവിത -

ച്ചിത്രങ്ങളിങ്ങനെ...
 
Content Summary: Malayalam Poem ' Thurakkatha Kallarakalil ' written by Sreela K. R.