കരിനീല ആകാശത്തിലത്ര ആഴത്തിൽ വേരാഴ്ത്തി നിൽക്കുമൊരു കദന കാവ്യ തന്തുവിനെ നിന്റെ ദുഃസ്വപ്നങ്ങളുടെ തടവറയിലേക്കെന്തിനു വിവർത്തനം ചെയ്യുന്നു ശാരികേ നീ ഏഴു കടലിനുമപ്പുറം, വെയിൽ തിന്ന് നരവീണ എന്റെ വസന്തങ്ങളിൽ, പ്രണയഗീതികളെ സന്നിവേശിപ്പിച്ച് പുതിയൊരു മൗനരാഗം കറന്നെടുക്കാമെന്ന് വൃഥാ കനവ് കെട്ടായ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിനീല ആകാശത്തിലത്ര ആഴത്തിൽ

വേരാഴ്ത്തി നിൽക്കുമൊരു കദന കാവ്യ തന്തുവിനെ

ADVERTISEMENT

നിന്റെ ദുഃസ്വപ്നങ്ങളുടെ തടവറയിലേക്കെന്തിനു

വിവർത്തനം ചെയ്യുന്നു ശാരികേ നീ
 
ഏഴു കടലിനുമപ്പുറം, വെയിൽ തിന്ന് നരവീണ

എന്റെ വസന്തങ്ങളിൽ, പ്രണയഗീതികളെ

ADVERTISEMENT

സന്നിവേശിപ്പിച്ച് പുതിയൊരു മൗനരാഗം

കറന്നെടുക്കാമെന്ന് വൃഥാ കനവ് കെട്ടായ്ക നീ
 
ഹൃദയ ശൽക്കങ്ങളിലൊക്കെയും സിംഗള മൊഴിയുടെ

ആട്ടുമകറ്റുമിന്നും തട്ടി പ്രതിധ്വനിക്കയാലോമനേ

ADVERTISEMENT

തേനിൽ ചാലിച്ചു നീ മൂളും പ്രേമ ശീൽക്കാരങ്ങൾ കേട്ട്

തരളിതമാകുമെന്റെ കരളിതെന്ന് കാത്തിരിക്കായ്ക
 
പഞ്ചാരിമേളം കൊട്ടിക്കേറുന്ന കാലമൊക്കെയും 

പൂരപ്പറമ്പുകളിൽ തീയാട്ടമാടാൻ മാത്രം ഉഴിഞ്ഞിട്ട

നേർച്ചക്കോഴിയെന്റെ തലയെടുപ്പും കൂവലും കണ്ട്

നിനച്ചിടായ്കയത്ര ലളിതമൊരു ബാന്ധവം നെയ്തിടാൻ
 
ഇല്ല സഖീ,യെന്നിലില്ല ദുരിതം തീണ്ടിയൊടുങ്ങാത്ത

അത്ര കോയ്മ കാട്ടും കശേരുവൊന്നുപോലും, ഇല്ലയൊട്ടുമേ

നിന്നിൽ പടർന്ന് നരകനൃത്തം ചെയ്യുവാൻ ത്രാണികൊണ്ട

ഇടുപ്പെല്ലും ഇക്കിളികൂട്ടും രോമാവൃത വിരിമാറും മറുകും
 
എങ്കിലും,

എല്ലാമുണർന്ന്, നീയെന്റെ കാവ്യങ്ങളിൽ കാമംകൊണ്ട്

പ്രണയ പരവശത്താൽ ഒട്ടിനിൽക്കുവാൻ കോപ്പ് കൂട്ടുകിൽ

വരിക,യൊരു തുലാപ്പെയ്ത്തായ് കുളിർപ്പിക്കയെന്നെ

ഇത്ര കൽപ്പിക്കയില്ല മറ്റൊന്നും, കുതിർന്നേ കിടന്നിടാം
 
Content Summary: Malayalam Poem written by Mambadan Mujeeb