ഒരു സരസീരുഹ ഹൃദയത്തിലുതിരുന്ന നവ്യമാം മകരന്ദ രേണുക്കൾ പോലവേ, മാമകചിത്തത്തിൻ നിതാന്ത പരാഗമായ് ഉയിർകൊള്ളും മോഹന രൂപിയാമീശ്വരീ, താവക അലൗകിക വർണ്ണാഭ നുകർന്നെന്റെ ധന്യമാം ചേതന കോരിത്തരിക്കുന്നൂ... സർവാംഗം വർണ്ണ വിഭൂഷിതയായെന്നും നയനാഭിരാമിയായ് നിത്യ നവോഢയായ് ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സരസീരുഹ

ഹൃദയത്തിലുതിരുന്ന

ADVERTISEMENT

നവ്യമാം മകരന്ദ

രേണുക്കൾ പോലവേ,

മാമകചിത്തത്തിൻ

നിതാന്ത പരാഗമായ്

ADVERTISEMENT

ഉയിർകൊള്ളും മോഹന

രൂപിയാമീശ്വരീ,

താവക അലൗകിക

വർണ്ണാഭ നുകർന്നെന്റെ 

ADVERTISEMENT

ധന്യമാം ചേതന

കോരിത്തരിക്കുന്നൂ...
 
സർവാംഗം വർണ്ണ

വിഭൂഷിതയായെന്നും

നയനാഭിരാമിയായ്

നിത്യ നവോഢയായ്

ഓരോ പ്രഭാതങ്ങൾ,

പ്രദോഷങ്ങളേവയും

പുളകം വിതച്ചെന്റെ

കണ്മുന്നിലെത്തുമ്പോൾ,

പ്രകൃതീ മനോഹരീ,

കൂപ്പുന്നു നിന്നുടെ

പദനിസ്വനം പോലും

ആവേശദായകം.
 
സർവാംഗസുന്ദരീ,

നിത്യ നിരാമയീ,

അതിസൂക്ഷ്മമാം നിന്റെ 

സാന്നിധ്യമവിരാമ

പുളകോത്സവം ഈ

വസുന്ധരയ്ക്കെന്നും

അനുനിമിഷമതിചതുര

ലീലാവിലാസിനീ,

തീർക്കുന്നു ചാരുവാം

ചിത്രങ്ങളനവധി

മായ്ക്കുന്നു നീയതിൻ

അനന്തരനിമിഷത്തിൽ

നിയതിപോൽ നിപുണയായ് 

മാറ്റുന്നു ദൃശ്യങ്ങൾ
 
നിമിഷാർദ്ധവിരചിതം

സമ്മോഹനം നിന്റെ

വേഷപ്പകർച്ചകൾ

സാമോദചോദനകൾ...

ഇദ്ധരണിതൻ

ലോലമാതൃഹൃദയത്തിലോ,

ഈ വ്യോമസങ്കീർണ്ണ 

അന്തരാളത്തിലോ

കുടിയിരിപ്പൂ നിന്റെ

അതിസൂക്ഷ്മഗഹനമാം 

ജനിമൃതികൾതൻ

കഠിന നിത്യപ്രഹേളിക?
 
ആദികവികൾ മുതൽ

അത്യന്ത നവീനരാം

വിഖ്യാത ശാസ്ത്രജ്ഞ

പ്രവരർക്കുമെളുതല്ല

നിന്നന്തരാളത്തിൽ

സുഷുപ്തിയിൽലീനമാ

സൃഷ്ടിരഹസ്യങ്ങൾ

അനാവൃതമാക്കുവാൻ.

ഞാനുമൊരു പഥികനീ

പന്ഥാവിലുടനീളം

നിൻ തണൽ തേടട്ടെ

ഈ രമ്യഹർമ്മ്യത്തിൽ

ഒരുവേള നിനയ്ക്കാതെ

ഒരു മുത്തുവാരുവാൻ

തരമാവുകിൽ ഞാനതീവ ധന്യൻ,

പ്രകൃതീശ്വരീ

അതെൻ ജന്മപുണ്യം...!
 
Content Summary: Malayalam Poem ' Prakruthi Prahelike ' written by Kishor Kandangath