രതിപതി, എന്റെ മലർവനം പുഷ്പിച്ചുപോയ്. നിന്റെ അശോകം എന്നെയൊരു മന്ദാരപ്പൂവ്വായ് മുത്തിയുണർത്തി. നിന്റെ മാമ്പൂശരമേറ്റ്, എന്നിലൊരു സിന്ദൂരപ്പൂ മിഴി തുറന്നു. മധുകരങ്ങൾ മൂളും നിന്റെ ഞാണിലെ നവമല്ലികയേറ്റ്, ഞാൻ മൗനിയായി. കാമൻവില്ലാൽ നീ നട്ട കുസൃതികളാൽ നീലോൽപലമായ് വിടർന്നു; ഞാൻ, കഞ്ജംകൊണ്ടൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രതിപതി,

എന്റെ മലർവനം പുഷ്പിച്ചുപോയ്.

ADVERTISEMENT

നിന്റെ അശോകം എന്നെയൊരു  

മന്ദാരപ്പൂവ്വായ് മുത്തിയുണർത്തി.

നിന്റെ മാമ്പൂശരമേറ്റ്, എന്നിലൊരു

സിന്ദൂരപ്പൂ മിഴി തുറന്നു.

ADVERTISEMENT

മധുകരങ്ങൾ മൂളും നിന്റെ ഞാണിലെ  

നവമല്ലികയേറ്റ്, ഞാൻ മൗനിയായി.    

കാമൻവില്ലാൽ നീ നട്ട കുസൃതികളാൽ

നീലോൽപലമായ് വിടർന്നു;  ഞാൻ,

ADVERTISEMENT

കഞ്ജംകൊണ്ടൊരു പൂമെത്തയായ്.

കുങ്കുമതൈലമിട്ടു മുഖം മിനുക്കി;

കസ്തൂരിതൈലമിട്ടു കൂന്തലൊതുക്കി;

മുല്ലപ്പൂതൈലമിട്ടു കാത്തിരിക്കുന്നു ഞാൻ;

നിന്റെ, മകരമത്സ്യമേന്തും കൈദാരത്തെ

സമ്മോഹനമോടെ കാത്തിരിക്കുന്നു ഞാൻ.
 
Content Summary: Malayalam Poem ' Panchasarametta Malarvanam ' written by Satheesh Kalathil