"ഓരോ മനുഷ്യനും ഓരോ നിറമാണ് ജീവിതം. അനുഭവങ്ങളിലൂടെയെ അതിനെ കാണാൻ കഴിയൂ. കടൽ വായന പോലെ.. നമ്മൾ എന്താണോ, അതായി മാറും.!" സാഹിത്യ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകൻ, മുതിർന്ന ക്ലാസ്സിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു. 'ജീവിതത്തിന്റെ നിറം' അതായിരുന്നു വിഷയം. "സാർ, ഇതൊക്കെ വെറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ഓരോ മനുഷ്യനും ഓരോ നിറമാണ് ജീവിതം. അനുഭവങ്ങളിലൂടെയെ അതിനെ കാണാൻ കഴിയൂ. കടൽ വായന പോലെ.. നമ്മൾ എന്താണോ, അതായി മാറും.!" സാഹിത്യ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകൻ, മുതിർന്ന ക്ലാസ്സിലെ കുട്ടികളുമായി സംവദിക്കുകയായിരുന്നു. 'ജീവിതത്തിന്റെ നിറം' അതായിരുന്നു വിഷയം. "സാർ, ഇതൊക്കെ വെറും ഭാവനയല്ലെ. സാധാരണ ബുദ്ധിക്ക് മനസ്സിലാകാത്തത്.." കുട്ടികളുടെ സംശയങ്ങൾ അധ്യാപകനുമായി അവർ പങ്കുവച്ചു. "ഇതിലും എളുപ്പം ശാസ്ത്ര വിഷയങ്ങളുടെ പഠനമാണ്. പുസ്തകത്തിൽ എഴുതി വച്ചിട്ടുള്ളത് അതേപോലെ പഠിച്ചാൽ മതി." ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയുടെ അഭിപ്രായത്തോട് ഭൂരിപക്ഷം കുട്ടികളും യോജിച്ചു. "ഗൂഗിളിൽ ഇല്ലാത്തതൊക്കെ സാറിന് ഇത് എവിടുന്നു കിട്ടി." അതായിരുന്നു ഒരു കുട്ടിയുടെ സംശയം. അത് കേട്ട് ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു. എപ്പോഴും കൂടെച്ചിരിക്കാൻ കുട്ടികൾക്ക് ഇഷ്ടമാണല്ലോ.

"കുട്ടികളിലേക്കുള്ള ദൂരം കൂടുകയാണ്. തലമുറകളിലേക്ക് കടന്നു ചെല്ലാനുള്ള ഒരു ഭാഷാ.. അതോ അങ്ങനെ ഒന്നില്ലെ.. തനിക്ക് എവിടെയോ തെറ്റി." അധ്യാപകൻ പരിതപിച്ചു. തൊട്ടു മുമ്പെ കഴിഞ്ഞ ക്ലാസ്സ് പൂവിന്റെ ശരീരത്തെ കുറിച്ചായിരുന്നു. സസ്യശാസ്ത്രം. പൂവിന്റെ ഇതളുകൾ മേശപ്പുറത്ത് മുറിഞ്ഞു കിടന്നിരുന്നു. പിൻബഞ്ചിൽ ഇരുന്ന പെൺകുട്ടി തലചുറ്റി വീഴുന്നതു കണ്ട് മറ്റുകുട്ടികൾ ഒരുമിച്ചു വിളിച്ചു "സാർ.." ഭയം നിറഞ്ഞ മുഖത്തോടെ ക്ലാസ്സ് മുറി മൗനമായി. മുഖത്ത് വെള്ളം തളിച്ചപ്പോൾ അവൾ കണ്ണ് തുറന്ന് എല്ലാവരെയും തുറിച്ചു നോക്കി. പെട്ടെന്ന് മുഖം പൊത്തി അവൾ കരഞ്ഞു തുടങ്ങി. അപ്പോഴേക്കും മറ്റ് അധ്യാപകരും അവിടേക്ക് വന്നിരുന്നു.

ADVERTISEMENT

"നിങ്ങളൊക്കെ ഉറങ്ങാറുണ്ടോ രാത്രിയിൽ.." അവൾ വിങ്ങിപ്പൊട്ടി. "എന്റെ വീട് എനിക്ക് ഭയമാണ്. ഞാൻ തിരിച്ചു പോകില്ല." അപ്പോഴും മുഖത്തു നിന്ന് അവൾ കൈ മാറ്റിയിരുന്നില്ല. സ്കൂളിലെ പ്രധാന അധ്യാപിക, തന്റെ മടിയിൽ കിടത്തി അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. "മോളെ, വെള്ളം." ടീച്ചർ കൊടുത്ത വെള്ളം അവൾ കുടിച്ചു. "അമ്മാ.." ടീച്ചറിന്റെ മുഖത്ത് അവൾ തൊട്ടു. "എന്തായിരിക്കാം അവൾക്ക് പറയാനുള്ളത്.." എല്ലാവരുടെയും കണ്ണിലും ഒരേ ചോദ്യം. "പെണ്ണ് വളരുന്ന വീടിനെല്ലാം ഒരേ ഭാഷയല്ലെ. അന്നും ഇന്നും.." ടീച്ചറിന്റെ ചുണ്ടുകൾ വിറച്ചു. മേശപ്പുറത്ത് മുറിഞ്ഞു കിടന്നിരുന്ന പൂവിന്റെ ശരീരം.. മനസ്സിൽ എവിടെയോ നൊമ്പരങ്ങളുടെ ഓർമ്മപ്പെടുത്തൽ.. "ജീവിതത്തിന്റെ നിറം.!" അധ്യാപകൻ തന്നോട് തന്നെ ചോദ്യം ആവർത്തിച്ചു.

Content Summary: Malayalam Short Story ' Jeevithathinte Niram ' written by Hari Karumadi