ഇന്നു വസന്തം വിരുന്നു വന്നു ഇളംമഞ്ഞു തൂകി ചിരിച്ചു വന്നു. നിന്നിലേക്കങ്ങനൊഴുകിവന്നു അങ്ങനെ തന്നെയവിടെ നിന്നു. നീരജം പോലെ നിറഞ്ഞു നിന്നു നിന്നെ പ്രണയിക്കുന്നെന്നപോലെ ചിന്തകൾ സിന്ദൂരം തൂകിടുന്നൊ ചെന്താമരപ്പൂങ്കവിളുകളിൽ മന്ദാരപ്പൂമഴ പെയ്തിടുന്നു ചന്ദനഗന്ധം പരന്നിടുന്നു ചെമ്മാന കാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു വസന്തം വിരുന്നു വന്നു

ഇളംമഞ്ഞു തൂകി ചിരിച്ചു വന്നു.

ADVERTISEMENT

നിന്നിലേക്കങ്ങനൊഴുകിവന്നു

അങ്ങനെ തന്നെയവിടെ നിന്നു.

നീരജം പോലെ നിറഞ്ഞു നിന്നു

നിന്നെ പ്രണയിക്കുന്നെന്നപോലെ

ADVERTISEMENT

ചിന്തകൾ സിന്ദൂരം തൂകിടുന്നൊ

ചെന്താമരപ്പൂങ്കവിളുകളിൽ
 
മന്ദാരപ്പൂമഴ പെയ്തിടുന്നു

ചന്ദനഗന്ധം പരന്നിടുന്നു

ADVERTISEMENT

ചെമ്മാന കാന്തി പടർന്നിടുന്നൊ

ചെങ്കതിരോൻ വന്നുദിച്ചിടുന്നൊ

ചന്ദനത്തെന്നലുലാത്തിടുന്നൊ

ചന്ദ്രിക മെല്ലെ ചിരിച്ചു നിന്നൊ

പാലൊളിപ്പൂനിലാവെത്തിടുന്നൊ

പാലപ്പൂഗന്ധം പടർന്നിടുന്നൊ
 
വർണ്ണവിപഞ്ചിക തന്നെ പാടി

വർണ്ണരേണുക്കളിളകിയാടി

മാനത്തു മാരിവിൽ പൂത്തുനിന്നു

ചേലൊത്ത പൂരം നിറഞ്ഞു വാനിൽ

ഇന്നു വസന്തം വിരുന്നു വന്നു

നിന്നിൽ വന്നങ്ങനൊതുങ്ങി നിന്നു
 
Content Summary: Malayalam Poem ' Innu Vasantham ' written by Sreekumar M. P.