"എങ്കിലും ഏറെ പ്രായമായി അപരിചിതരായ നാം കണ്ടുമുട്ടുമ്പോൾ" ഒടുവിലെ നാവീകനേം മീനുകൾ ഭക്ഷിച്ച് തീരത്തടിഞ്ഞ രണ്ട് പായ് വഞ്ചികൾ ഞാൻ പിറന്നശേഷമോ അതിന് മുൻപോ നീ ജനിച്ചിട്ടുണ്ടാവാം, നീ ജീവിക്കുന്ന നഗരത്തിലൂടെ ഞാനും, ഞാൻ വളർന്ന തെരുവിലൂടെ നീയും എപ്പഴൊക്കയോ കടന്നു പോയിരിക്കാം... നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"എങ്കിലും ഏറെ പ്രായമായി

അപരിചിതരായ നാം കണ്ടുമുട്ടുമ്പോൾ"

ADVERTISEMENT

ഒടുവിലെ നാവീകനേം

മീനുകൾ ഭക്ഷിച്ച്

തീരത്തടിഞ്ഞ

രണ്ട് പായ് വഞ്ചികൾ
 
ADVERTISEMENT

ഞാൻ പിറന്നശേഷമോ അതിന് മുൻപോ

നീ ജനിച്ചിട്ടുണ്ടാവാം,

നീ ജീവിക്കുന്ന നഗരത്തിലൂടെ 

ഞാനും, ഞാൻ വളർന്ന തെരുവിലൂടെ 

ADVERTISEMENT

നീയും എപ്പഴൊക്കയോ

കടന്നു പോയിരിക്കാം...
 
നീ പഠിക്കുന്ന സ്കൂളിന്റെ മുമ്പിലൂടെ ഞാൻ

ഏകാന്ത പഥികനായ്

പുകയൂതി നടന്നു പോകുമ്പോൾ

വിരസമായ കണക്ക് പിരീഡിൽ

തലതിരിച്ചു ജനലിലൂടെ

നീ എന്നെ നോക്കിയിരുന്നിട്ടുണ്ടാവാം..
 
അലസസുന്ദരിയായ്

നീ ഒരു കടയിലേക്ക് 

കയറി പോകുന്നത്

മഴ നനഞ്ഞ

ആനവണ്ടിയുടെ

വിൻഡോ സീറ്റിൽ

ഇരുന്നു ഞാൻ ആസ്വദിച്ചിട്ടുണ്ടാവാം...
 
ട്രാഫിക്ക് ജാമുള്ള കവലയിലോ

ആൾ തിരക്കുള്ള

എവിടെ വെച്ചൊക്കയോ

ഒരു പക്ഷേ നമ്മൾ

പരസ്പരം ഉരസി മാറിയിട്ടുമുണ്ടായിരിക്കാം..
 
അല്ലെങ്കിൽ.. ക്രോസ്സിംഗ് കാത്തുകിടന്ന് 

കിതപ്പാറ്റുന്ന ഒരു തീവണ്ടിയിലിരുന്ന

ഞാനും..

കടന്നു പോകുന്ന മറ്റൊരുവണ്ടിയിൽ 

നീയും പരസ്പരം കാണാതെ മറികടന്ന്

മറഞ്ഞു പോയിട്ടുണ്ടാവും
 
അതൊന്നുമല്ലെങ്കിൽ .....

നമ്മളൊരിക്കലും

കണ്ടുമുട്ടാത്ത രണ്ട് വഴിയേ

ഒരേ കൊടുമുടി

കേറിയോരാവാം

ഞാനെഴുതിയതൊന്നും

നീ തിരഞ്ഞെടുത്തിട്ടുണ്ടാവില്ല

നിന്നെ ഞാനും വായിച്ചിരിക്കില്ല
 
നിന്റെ കൗമാര കാലത്തോ യൗവ്വനത്തിലോ

നീ ഒരാളിൽ അനുരക്തയായി മാറിയിട്ടുണ്ടാവും...

ഞാനും ആരെയൊക്കയോ 

ഗാഢമായ് പ്രണയിച്ചിട്ടുള്ള പോലെ..

എന്റെ പ്രണയം നഷ്ടമായപ്പോൾ

ഞാൻ ഭ്രാന്തനായ്

ഇടറി വീണപോലെ....

നീയും പ്രണയഭംഗത്താൽ

തളർന്ന് വാവിട്ട് കരഞ്ഞിട്ടുണ്ടാവും...
 
ഞാനൊരു പുതിയ ദുഃശ്ശീലം

തുടങ്ങിവെക്കുമ്പോൾ

നീയൊരു അടിമ ഉടമ്പടിയിൽ 

ഒപ്പിടുകയായിരിക്കും

എങ്കിലും ഏറെ വൈകി

നാം കണ്ടുമുട്ടുമ്പോൾ..

എനിക്കായ് നീയും

നിനക്കു ഞാനുമൊന്നും തന്നെ

കവിതയിലുള്ള പോൽ

അത്ര അമൂല്യമായ് ഒന്നും 

കരുതിവെച്ചിട്ടുണ്ടാവില്ല..
 
അനാഥമായൊരു ഉടലും 

മുറികൂടിയൊരു മനസ്സുമല്ലാതെ...

ഒരു പക്ഷേ...

നമ്മളൊരിക്കലും കണ്ടുമുട്ടിയില്ലെന്നും വരാം

എങ്കിലും വെറും വെറുതെ ....

നമ്മൾ പരസ്പരം കാത്തിരുന്നിട്ടുണ്ടാവും..

തനിക്ക് മാത്രമായ് പ്രിയമുള്ളൊരാൾ 

കടന്നുവരുന്നതും കാത്ത്

നിറമിഴിയോടെ ഉമ്മറപ്പടിയിൽ

ഇരുട്ടിലേക്ക് നോക്കി നീ

ഏറെ നേരമിരുന്നിട്ടുണ്ടാവും..
 
അല്ലെങ്കിൽ "എന്തൊരു വിധിയാണെന്റേതെന്ന്"

സന്ദേഹപ്പെട്ട് നീ കിടക്കയിൽ

അറപ്പോടെ അമർന്നിട്ടുണ്ടാവും

കാണുന്ന ഓരോ മുഖങ്ങളിലും എന്നേക്കാൾ 

എന്നെ സ്നേഹിക്കുന്നൊരാളെ

ഞാനും തിരഞ്ഞിട്ടുള്ളപോൽ..
 
ഇങ്ങനൊന്നുമല്ലെങ്കിലും അങ്ങനൊരാളില്ലെങ്കിലും

അല്ല... ഉണ്ടെങ്കിൽ തന്നെ

ഒരിക്കലും കണ്ടുമുട്ടിയില്ലെങ്കിലും

വെറുതെ, വെറുതെ...

ഒരു പ്രായം കഴിഞ്ഞ് ഇങ്ങനൊക്കെ ഓർക്കാൻ

എന്തൊരു സുഖമാണ്...!
 
Content Summary: Malayalam Poem ' Ennenkilum Oru Naal Naam Kandumuttumpol ' written by Geo S. Kumar