ഒറ്റയ്ക്കൊഴുകുമ്പോള്‍ ഒരു പുഴയും ഒരു തുഴയല്ല. അനേകം നീരൊഴുക്കുകള്‍. ഒറ്റയ്ക്കു പറക്കുമ്പോള്‍ ഒരു പറവയും ഒരു ചിറകല്ല. അനേകം തൂവലനക്കങ്ങള്‍. ഒറ്റയ്ക്ക് പാടുമ്പോള്‍ ഒരു പാട്ടും ഒരു ശ്രുതിയല്ല. അനേകം സ്വരവിസ്താരങ്ങള്‍. ഒറ്റയ്ക്കു പെയ്യുമ്പോള്‍ ഒരു മഴയും ഒരു പെയ്ത്തല്ല. അനേകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റയ്ക്കൊഴുകുമ്പോള്‍

ഒരു പുഴയും ഒരു തുഴയല്ല.

ADVERTISEMENT

അനേകം നീരൊഴുക്കുകള്‍.
 
ഒറ്റയ്ക്കു പറക്കുമ്പോള്‍

ഒരു പറവയും ഒരു ചിറകല്ല.

അനേകം തൂവലനക്കങ്ങള്‍.
 
ADVERTISEMENT

ഒറ്റയ്ക്ക് പാടുമ്പോള്‍

ഒരു പാട്ടും ഒരു ശ്രുതിയല്ല.

അനേകം സ്വരവിസ്താരങ്ങള്‍.
 
ഒറ്റയ്ക്കു പെയ്യുമ്പോള്‍

ADVERTISEMENT

ഒരു മഴയും ഒരു പെയ്ത്തല്ല.

അനേകം ജലനൂലുകള്‍.
 
ഒറ്റയ്ക്കു കാണുമ്പോള്‍

ഒരു സ്വപ്നവും ഒരു കാഴ്ച്ചയല്ല.

അനേകം മനോവിസ്മയങ്ങള്‍.
 
ഒറ്റയ്ക്കു ചിരിക്കുമ്പോള്‍

ഒരു ചിരിയും ഒരു തുറപ്പല്ല.

അനേകം ഹ്ലാദവിസ്ഫോടനങ്ങള്‍.
 
ഒറ്റയ്ക്കു നടക്കുമ്പോള്‍

ഒരു നടപ്പും ഒരാളല്ല.

അനേകം ആള്‍ക്കൂട്ടങ്ങള്‍.
 
ഒറ്റയ്ക്കു മരിക്കുമ്പോള്‍

ഒരാളും ഒരു ജന്മമല്ല.

അനേകം ജന്മദുരന്തങ്ങള്‍.
 
Content Summary: Malayalam Poem ' Ottaykkalla ' written by Rajan C. H.