അടുത്ത ദിവസം എന്റെ ചിലങ്കകൾ സ്വീകരണ മുറിയിലെ ചില്ലലമരയിലെ കാഴ്ച വസ്തു ആക്കി അയാൾ പറഞ്ഞു "വരുന്നവർ ഒക്കെ കാണട്ടെ നീ വലിയൊരു നർത്തകിയാണെന്നു" അത് കേട്ട് അവൾ ചോദിച്ചു എന്നാൽ ഞാൻ ഇനിയും നൃത്തം പഠിക്കാൻ പോകട്ടെ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി നിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്റേത് കൂടിയാണെന്ന് പറഞ്ഞുകൊണ്ടയാൾ എന്നെ ചേർത്ത് നിർത്തി ആദ്യരാത്രി ആഘോഷിച്ചു. നിറം മങ്ങിയ സ്വപ്നങ്ങൾക്ക് ഞാൻ വീണ്ടും ചിറകുകൾ തുന്നാൻ തുടങ്ങി. അടുത്ത ദിവസം എന്റെ ചിലങ്കകൾ സ്വീകരണ മുറിയിലെ ചില്ലലമരയിലെ കാഴ്ച വസ്തു ആക്കി അയാൾ പറഞ്ഞു "വരുന്നവർ ഒക്കെ കാണട്ടെ നീ വലിയൊരു നർത്തകിയാണെന്നു" അത് കേട്ട് അവൾ ചോദിച്ചു എന്നാൽ ഞാൻ ഇനിയും നൃത്തം പഠിക്കാൻ പോകട്ടെ? നോട്ടം എങ്ങോട്ടോ വെട്ടി മാറ്റി അയാൾ അവളോട് പറഞ്ഞു "വരട്ടെ ഞാൻ പറയാം സമയം ഉണ്ടല്ലോ..? അവളുടെ സർട്ടിഫിക്കറ്റുകൾ ഭദ്രമായി എടുത്തു വെച്ചുകൊണ്ട് അയാൾ പറഞ്ഞു "അവിടേം എവിടേം വച്ച് ഒന്നും നഷ്ടമാവണ്ട.. നീ കഷ്ടപ്പെട്ടു പഠിച്ചു വാങ്ങിയതല്ലേ. ഞാൻ എന്റെ ഷെൽഫിൽ വച്ച് പൂട്ടിയേക്കാം.." അത് കണ്ടു അവൾ അയാളുടെ അരികിൽ പോയി ചോദിച്ചു ഞാൻ ഒരു ജോലിക്കു ശ്രമിക്കട്ടെ? ഷെൽഫിന്റെ കണ്ണാടിയിലെ പൊടി തുടച്ചു കൊണ്ട് അയാൾ പറഞ്ഞു "വരട്ടെ ഞാൻ പറയാം സമയം ഉണ്ടല്ലോ..?" ദിവസത്തെ മുഴുവൻ ജോലിക്കു ശേഷം ഉറങ്ങാൻ വന്നു കിടന്നപ്പോൾ അയാൾ അവളോട് മെല്ലെ പറഞ്ഞു "കല്യാണം കഴിഞ്ഞു ഒരു മാസം ആകാറായില്ലേ കുഞ്ഞു വേണ്ടേ?" ചിതറിക്കിടന്ന അവളുടെ തലമുടി നേരെ ആക്കി അവൾ പറഞ്ഞു "വരട്ടെ ഞാൻ പറയാം സമയം ഉണ്ടല്ലോ..?"

Content Summary: Malayalam Short Story ' Samayam Undallo ' written by Nidhin Krishnan G. R.