നീ തന്ന കിനാക്കൾ പൊഴിഞ്ഞൊരീ വഴിത്താരയിലെൻ യാത്രയിപ്പോൾ പലകുറി കുനിഞ്ഞവരെ പ്പുൽകണമെന്നു വ്യഥാ നിനപ്പൂ ഞാൻ ഒരു വേളയെൻ നെഞ്ചകം പൂകിയവ പുനർജനിക്കുമോ എൻ ഓർമ്മത്താളിലിപ്പഴുമാ മർമ്മരം കേൾക്കാം നീ വന്നു പോയതിൻ മഷിയടയാളങ്ങൾ മനസ്സാകെ വെന്ത നേരത്തായിരുന്നത് ഇടിച്ചു കുത്തിയൊരു മഴയായ് പെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീ തന്ന കിനാക്കൾ

പൊഴിഞ്ഞൊരീ

ADVERTISEMENT

വഴിത്താരയിലെൻ

യാത്രയിപ്പോൾ

പലകുറി കുനിഞ്ഞവരെ

പ്പുൽകണമെന്നു 

ADVERTISEMENT

വ്യഥാ നിനപ്പൂ ഞാൻ

ഒരു വേളയെൻ

നെഞ്ചകം പൂകിയവ

പുനർജനിക്കുമോ
 
ADVERTISEMENT

എൻ ഓർമ്മത്താളിലിപ്പഴുമാ

മർമ്മരം കേൾക്കാം

നീ വന്നു പോയതിൻ

മഷിയടയാളങ്ങൾ

മനസ്സാകെ വെന്ത 

നേരത്തായിരുന്നത്
 
ഇടിച്ചു കുത്തിയൊരു

മഴയായ് പെയ്തു നീ

ഞാനോ മടിച്ചു പെയ്തൊരു

ചാറ്റലായ് നിന്നു

നീ പെയ്തു തോർന്ന

നേരമെനിക്കെന്നെ

നഷ്ടമായി
 
പിന്നെ നീ പോയി 

എവിടെക്കെന്നില്ലാതെ

ഒരു യാത്ര പറയാതെ

പറന്നകന്നു
 
നിലാവിലും വഴി മറന്ന

രാക്കിളിയായ് ഞാനലഞ്ഞു

ഇനിയൊരു വേനലിൽ

ഞാൻ നിന്നെപ്പുൽകുമോ?

നീയെന്നെയെന്നേക്കുമായ്

വെടിഞ്ഞതോ...?
 
ചോദ്യങ്ങളിലുടക്കി വീഴുന്നതീ

പകലുകൾ

സ്വപ്നമായെങ്കിലും 

നീ പെയ്തിറങ്ങണം

അത്രമേൽ നിന്നെ

പ്രണയിച്ചിവൾ

എൻ കാതിലിപ്പഴും

മൂളുന്നതാ പ്രേമ ഗീതം

നീയെനിക്കായ്

മാത്രം മൂളിയോരീണം.
 
Content Summary: Malayalam Poem ' Kinakkal ' Written by Clelia John C.