നീയെന്നോടൊപ്പം ഒരിക്കൽക്കൂടിയൊന്നു വരണം... മനസ്സിലുറഞ്ഞു കിടന്നിരുന്ന വികാരങ്ങളെ വിരൽത്തുമ്പുകളാൽ കോർത്തു വച്ച്, ആ പഴയ സ്വപ്നങ്ങളെ കണ്ണുകൾ കൊണ്ട് തെറുത്തെടുത്ത് ഹൃദയങ്ങൾ തങ്ങളിൽ കുറുകി പറഞ്ഞ് അങ്ങാകാശച്ചരുവിൽ തലചായ്ച്ചുറങ്ങുന്ന ആ പഴയ മൈലാഞ്ചിക്കാടിൽ ചുവന്ന് പടർന്ന് പ്രണയകവിതകളെഴുതാൻ നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീയെന്നോടൊപ്പം

ഒരിക്കൽക്കൂടിയൊന്നു വരണം...

ADVERTISEMENT

മനസ്സിലുറഞ്ഞു കിടന്നിരുന്ന വികാരങ്ങളെ

വിരൽത്തുമ്പുകളാൽ കോർത്തു വച്ച്,

ആ പഴയ സ്വപ്നങ്ങളെ കണ്ണുകൾ കൊണ്ട്

തെറുത്തെടുത്ത്

ADVERTISEMENT

ഹൃദയങ്ങൾ തങ്ങളിൽ കുറുകി പറഞ്ഞ്

അങ്ങാകാശച്ചരുവിൽ തലചായ്ച്ചുറങ്ങുന്ന

ആ പഴയ മൈലാഞ്ചിക്കാടിൽ ചുവന്ന് പടർന്ന് 

പ്രണയകവിതകളെഴുതാൻ നീ വരണം..
 
ADVERTISEMENT

വെയിൽച്ചില്ലകൾ കളംവരക്കുമ്പോൾ

കണ്ണാടികാട്ടുന്ന നിന്റെ കവിളോരത്തെ

കറുത്തമറുകിൽ

എനിക്കൊരിക്കൽ കൂടിയന്ന് ചുണ്ടുകളമർത്തണം

തൊട്ടാവാടി മുള്ളുകളിൽ പാദങ്ങൾ മൂടി 

ഓർമ്മകളിലെ നടവഴിവരമ്പുകളിൽ

നമുക്ക് ചോരപൊടിയിക്കണം
 
വിഷാദരേണുക്കളാൽ അഞ്ജനമെഴുതിയ

നിന്റെ മിഴികളിലെ കറുപ്പിലന്ന് 

നക്ഷത്രതിരയിളക്കങ്ങൾ നിറച്ച്,

ഒരു നിമിഷനേരത്തേക്കെങ്കിലു-

മെനിക്കെന്റെ കണ്ണുകളെ മൂടണം.

നിന്റെ  വെളിച്ചം കൊണ്ട്... 

നീ മാത്രം നിറഞ്ഞുകവിഞ്ഞ

എന്റെ ലോകത്തെ

അവിസ്മരണീയമൊരന്ധത!
 
ഹൃദയങ്ങളിലപ്പോൾ

നോവുകടലിരമ്പുന്നുണ്ടാകാം...

വലിഞ്ഞുമുറുകുന്ന സിരകൾ ഭ്രാന്തമായ്

ചങ്ങലകളിൽ അമരുന്നുണ്ടാകാം...

അപ്പോഴും നമ്മൾ

ചുണ്ടുകൾ കടിച്ചു പിടിച്ചൊന്നു പുഞ്ചിരിക്കണം

ഉയിരുവെടിഞ്ഞ് ഉടലുകൾ പിരിയുമ്പോൾ

അവസാന നോക്ക് കരയുന്നുണ്ട്.

അപ്പോൾ മാത്രമാണ്

നമുക്കു പിന്നിലെ

ലോകം സമാധാനിച്ചൊന്നു ചിരിക്കുക.
 
Content Summary: Malayalam Poem ' Neeyennodoppam ' Written by Jasiya Shajahan