വാടി തളർന്നതാ തണ്ട് ചേർത്തു വെക്കാനായ് തുനിഞ്ഞതും ഒരിറ്റ് വെള്ളം പോലും എനിക്കായ് ഭാരമല്ലെ അത്യാവശ്യമേ നിന്നിലെ ഹ്രസ്വമാം നിമിഷങ്ങളിൽ പൂക്കും പരിഗണനയെത്ര മിച്ചം വരണ്ടതാ പ്രതലത്തിൽ വന്നതാ തുള്ളിയെ കമ്മിറ്റ്മെന്റ് എന്ന് വിളിച്ച് കുറച്ചിടല്ലെ പ്രിയേ ഇനിയീ യാത്ര ദുർഘടമല്ലെ എത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാടി തളർന്നതാ തണ്ട്

ചേർത്തു വെക്കാനായ് തുനിഞ്ഞതും

ADVERTISEMENT

ഒരിറ്റ് വെള്ളം പോലും 

എനിക്കായ് ഭാരമല്ലെ
 
അത്യാവശ്യമേ നിന്നിലെ ഹ്രസ്വമാം

നിമിഷങ്ങളിൽ പൂക്കും 

ADVERTISEMENT

പരിഗണനയെത്ര മിച്ചം
 
വരണ്ടതാ പ്രതലത്തിൽ 

വന്നതാ തുള്ളിയെ കമ്മിറ്റ്മെന്റ്

എന്ന് വിളിച്ച് കുറച്ചിടല്ലെ പ്രിയേ
 
ADVERTISEMENT

ഇനിയീ യാത്ര ദുർഘടമല്ലെ 

എത്തി നോക്കണോ.?

കറുത്തതാം കണ്ണുകൾ 

വീണ്ടുമാ ഇരുട്ടിൽ പരതി കൊണ്ടതാ

നടന്നു.
 
കനമായതെല്ലാം പഴയൊരു മാർക്കറ്റിൽ

കൊടുക്കാൻ പഠിപ്പിച്ചതും വെറുത്ത്.

അടുത്തൊരു യാശ്രമമുണ്ടെന്നതോ

നിനക്കായ് നിനച്ച സാഫല്യമോ
 
തിരക്കിന്റെ തിക്കിൽ 

തട്ടി കളിക്കാനോ

അവനിലെ മാന്യത ഉള്ളറിഞ്ഞ്

കനം വെച്ചതൊക്കെ മൂലയിൽ

തൂക്കിയ ഉമ്മയുടെ ഓർമകൾ

പൂത്തുലഞ്ഞു
 
ഭാരമെ നീയൊരു ഭാര്യയായാലും

'കന'ത്തിൽ കയറാൻ മനസ്സില്ലത്രെ

ശൂന്യമാം ബലൂണിൽ നിറച്ചതെല്ലാം

നിനക്കായ് ബാക്കിയല്ലെടോ
 
Content Summary: Malayalam Poem ' Kanam ' Written by Suhail Paikkadan