ചിറക് കരിഞ്ഞ് മരണമടഞ്ഞ മഴപ്പാറ്റകളെ ഓർത്ത് എന്തിനാണ് നാം വിലപിക്കുന്നത്? അവ മണ്ണിൽ നിന്നും കൂട്ടം കൂട്ടമായ് ഇരച്ചു പൊങ്ങി മഴത്തുള്ളികളെ ചിറകുകളാൽ തെറിപ്പിച്ചു, നിലത്തണുപ്പേറ്റു, കാറ്റിനൊപ്പം സ്വതന്ത്രമായി ചിറകുകൾ വീശി വെളിച്ചം തേടി പറന്നവരാണ്. അൽപായുസ്സാണെങ്കിലും മരണത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറക് കരിഞ്ഞ് മരണമടഞ്ഞ മഴപ്പാറ്റകളെ 

ഓർത്ത് എന്തിനാണ് നാം വിലപിക്കുന്നത്?

ADVERTISEMENT

അവ മണ്ണിൽ നിന്നും കൂട്ടം കൂട്ടമായ് ഇരച്ചു പൊങ്ങി 

മഴത്തുള്ളികളെ ചിറകുകളാൽ തെറിപ്പിച്ചു,

നിലത്തണുപ്പേറ്റു, കാറ്റിനൊപ്പം സ്വതന്ത്രമായി 

ചിറകുകൾ വീശി വെളിച്ചം തേടി പറന്നവരാണ്.
 
ADVERTISEMENT

അൽപായുസ്സാണെങ്കിലും മരണത്തിനു മുന്നേ 

സ്വാതന്ത്ര്യത്തിന്റെ മനോഹാരിതയറിഞ്ഞു 

വെളിച്ചമെന്ന ലക്ഷ്യത്തിലെത്തി മരണമടഞ്ഞ 

മഴപ്പാറ്റകൾക്കിനിയെന്തിനാണ് 

ADVERTISEMENT

നമ്മുടെ വിലാപകാവ്യങ്ങൾ,

വിലകൂടിയ പനിനീർപ്പൂക്കൾ?
 
മണ്ണിന്നടിയിൽ ഇഴഞ്ഞു നീങ്ങുന്ന മണ്ണിരയുടെ 

വേദനകൾ എന്തുകൊണ്ടാണ് നാം 

കാണാതെ പോകുന്നത്?

ഇപ്പോഴും അവ ചവിട്ടേറ്റു രണ്ടായി 

മുറിഞ്ഞ ജീവിതത്തെ 

കൂട്ടി യോജിപ്പിക്കാനാവാതെ പിടയുന്നു.
 
അപകർഷതയാൽ തലവെട്ടം 

പുറത്തുകാണിക്കാതെ ഉൾവലിയുന്നു.

അധികാരത്തിന്റെ ശബ്ദത്തെ ഭയക്കുന്നു 

മണ്ണിനെ പൊന്നു പോൽ കാക്കുന്ന മണ്ണിരകൾ 

വംശനാശത്തിന്റെ വക്കിലിരുന്ന് ഊർദ്ധശ്വാസം വലിക്കുന്നു.

എന്നിട്ടും നാമെന്തുകൊണ്ടാണ് ഇങ്ങനെ 

നിർജീവവും നിശ്ശബ്ദവുമാകുന്നത്?
 
Content Summary: Malayalam Poem ' Mazhappattayum Mannirayum ' Written by Thasni Jabeel