ഇതളടർന്നു ഞാൻ വീണു പോയിടാം അഴകൊഴിഞ്ഞീ ഭൂമിയിലലിഞ്ഞ് ചേർന്നിടാം അതിന് മുമ്പെനിക്കൊരു നിമിഷമെങ്കിലും നിൻ മിഴികളിൽ അമൃത വർഷമാകണം ഇരുളിലന്നു നീ വിതുമ്പിയപ്പോഴും പുലരി വന്നെന്നെ ഉണർത്തിയപ്പോഴും കനവിലന്നു ഞാൻ കണ്ടു പുതിയൊരു പുഷ്പ സുരഭില ശ്രാവണം മൃദുലമാവിരൽ തഴുകി നീയെന്റെ അധര പൂങ്കുടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതളടർന്നു ഞാൻ വീണു പോയിടാം

അഴകൊഴിഞ്ഞീ ഭൂമിയിലലിഞ്ഞ് ചേർന്നിടാം

ADVERTISEMENT

അതിന് മുമ്പെനിക്കൊരു നിമിഷമെങ്കിലും

നിൻ മിഴികളിൽ അമൃത വർഷമാകണം
 
ഇരുളിലന്നു നീ വിതുമ്പിയപ്പോഴും

പുലരി വന്നെന്നെ ഉണർത്തിയപ്പോഴും

ADVERTISEMENT

കനവിലന്നു ഞാൻ കണ്ടു പുതിയൊരു

പുഷ്പ സുരഭില ശ്രാവണം
 
മൃദുലമാവിരൽ തഴുകി നീയെന്റെ

അധര പൂങ്കുടം മുകരവേ 

ADVERTISEMENT

അറിഞ്ഞു ഞാൻ നിന്റെ ഹൃദയതന്ത്രിയിൽ 

പടർന്ന രാഗത്തിൻ ശീലുകൾ
 
പ്രണയ നൊമ്പരം ഏറ്റുപാടുമീ 

വിരഹഗാനത്തിൻ നോവിലും

പതിയെ നീയെന്റെ അരികിലായ് വന്നു

മിഴികൾ പൊത്തുന്നതോർത്തു ഞാൻ 
 
വർണ്ണസന്ധ്യകൾ പൊന്നുരുക്കുമീ

പൂമാനത്തിൻ മേലേയായ്

ഒരു കുഞ്ഞു പൂവായ് നീ വന്നുദിച്ചത് 

നോക്കി നിന്നു ഞാൻ
 
പെയ്തൊഴിഞ്ഞ കിനാക്കളൊന്നിൽ

എഴുതി ഞാനൊരു വർണ്ണചിത്രം

കരളിൽ നിറയും കവിത പോലെ

നിൻ കരിവളകൾ ചിതറി വീണുവോ
 
കാണുവാനലയുമെന്റെ മോഹം  

നിന്റെ കാൽപ്പാടുകൾ തേടിനടപ്പൂ

ഇടറിയെൻ നൊമ്പരം ഇരുളിൽ 

പെയ്തൊരു മഴയായ്

ഇമകളിൽ നനവിൻ ഈണവുമായി 

ഇനി ഒരു പുലരിയേ കാത്തു നിൽപ്പൂ.
 
Content Summary: Malayalam Poem ' Amruthavarsham ' Written by Asokan Mavelikkara