കണ്ടുതീർത്ത സ്വപ്നങ്ങളെല്ലാം കോർത്തെടുത്തുണ്ടാക്കിയ ചങ്ങലയിലാണ്- ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നത്. മരുന്നുകളുടെ, രാസഗന്ധം നിറഞ്ഞ ഇരുണ്ട മുറിയിൽ- പ്രാണവായുവിനെ കാത്ത് നിശ്വാസങ്ങൾ കേണു! നിശ്ചലമായ ഘടികാരത്തിലെ സൂചിമുനകൾ കുലച്ചുവെച്ച കൂരമ്പുകളായി ഉന്നം തൊടുത്തു നിൽക്കുന്നു. നിഴൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ടുതീർത്ത സ്വപ്നങ്ങളെല്ലാം 

കോർത്തെടുത്തുണ്ടാക്കിയ 

ADVERTISEMENT

ചങ്ങലയിലാണ്-

ഞാൻ ബന്ധിക്കപ്പെട്ടിരിക്കുന്നത്. 

മരുന്നുകളുടെ, 

രാസഗന്ധം നിറഞ്ഞ 

ADVERTISEMENT

ഇരുണ്ട മുറിയിൽ- 

പ്രാണവായുവിനെ കാത്ത് 

നിശ്വാസങ്ങൾ കേണു! 
 
നിശ്ചലമായ ഘടികാരത്തിലെ  

ADVERTISEMENT

സൂചിമുനകൾ 

കുലച്ചുവെച്ച കൂരമ്പുകളായി 

ഉന്നം തൊടുത്തു നിൽക്കുന്നു.

നിഴൽ കാണാതെ, 

രൂപം അറിയാതെ, 

നക്ഷത്രമുറങ്ങിയ എന്റെ 

കണ്ണുകളിലേക്ക് 

ഒരു സ്വപ്നംകൂടി കടന്നു വന്നപ്പോൾ 

ചങ്ങല ഒന്നുകൂടി 

മുറുക്കിയിട്ടു പോയതാരാവാം..?!
 
Content Summary: Malayalam Poem ' Balikakka ' Written by Sunilrajsathya