മഴ പെയ്തു തോർന്നാലും മരം പെയ്തു നിൽക്കുന്ന കുട ചൂടിയെത്തുന്നു ഗൃഹാതുരത്വം. കുന്നിമലക്കാവിൽ ചുവന്നു തുടുത്തുള്ള കുന്നിക്കുരുവായ് ചിരിക്കുന്നു ഓർമ്മകൾ മൺപാതയിൽ വീണ മഞ്ചാടിമണികളിൽ ഇടവിടാപെയ്യുന്നു ഗൃഹാതുരത്വം പ്രണയങ്ങളിഴചേർന്നൊരിടവഴിയും വിരഹം വിയർത്ത നടവഴിയും ആർദ്ര മോഹത്തിന്റെ,യോർമ്മകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ പെയ്തു തോർന്നാലും

മരം പെയ്തു നിൽക്കുന്ന

ADVERTISEMENT

കുട ചൂടിയെത്തുന്നു ഗൃഹാതുരത്വം.
 
കുന്നിമലക്കാവിൽ ചുവന്നു തുടുത്തുള്ള

കുന്നിക്കുരുവായ് ചിരിക്കുന്നു ഓർമ്മകൾ

മൺപാതയിൽ വീണ മഞ്ചാടിമണികളിൽ

ADVERTISEMENT

ഇടവിടാപെയ്യുന്നു ഗൃഹാതുരത്വം
 
പ്രണയങ്ങളിഴചേർന്നൊരിടവഴിയും

വിരഹം വിയർത്ത നടവഴിയും

ആർദ്ര മോഹത്തിന്റെ,യോർമ്മകൾ -

ADVERTISEMENT

പൂത്തുള്ള

അരുണാഭയാർന്ന സായന്തനവും
 
മഞ്ഞിൽ വിരിയും നിലാക്കിളിയും

തേങ്ങിത്തളരും ഇടനാഴിയും

മരുന്നു മണക്കും മുറിയുടെ ജാലക -

പ്പടിയിൽ വിറയാർന്ന വിരലുകളും
 
കഞ്ഞിക്കൊരു കുഞ്ഞു വാപിളർത്തി

കരഞ്ഞു നിൽക്കുന്നൊരാ ബാല്യകാലം

വായ്ക്കരിയിടാൻ അരിയില്ലാതെ

നിസ്സഹായയായമ്മ വിയർത്തകാലം
 
ഓർമ്മകൾ കനംതൂങ്ങി നിന്നിടുന്നു

അമ്മിഞ്ഞപ്പാൽ മണം പരന്നിടുന്നു

പെയ്തൊഴിയില്ലയീ മണ്ണോടു ചേർന്നാലും

ഗൃഹാതുരമാർന്നൊരാ കഴിഞ്ഞ കാലം
 
Content Summary: Malayalam Poem ' Gruhathuram ' Written by Raju Kanhirangad