ബാല്യമെത്ര മനോഹരമെന്ന് ഞാൻ കുറിച്ചുകൊണ്ടിരിക്കെയാണ് ഗാസയിൽ ബോംബുപൊട്ടിയതും മൂവായിരം പൂമൊട്ടുകൾ ഞെട്ടറ്റുവീണതും. പത്രമച്ചടിച്ച ഭാസ്കരേട്ടൻ നെഞ്ച് പൊട്ടി മരിച്ചതും പത്രം വായിച്ച നെതന്യാഹു പൊട്ടിചിരിച്ചതും കുഞ്ഞിന്റെ നെഞ്ചിലെ തുള കണ്ടാണ് ! ഞാൻ കല്ല് തട്ടി വീണ കാലത്ത് അവർ വെടിയുണ്ടയേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാല്യമെത്ര മനോഹരമെന്ന്

ഞാൻ കുറിച്ചുകൊണ്ടിരിക്കെയാണ്

ADVERTISEMENT

ഗാസയിൽ ബോംബുപൊട്ടിയതും

മൂവായിരം പൂമൊട്ടുകൾ ഞെട്ടറ്റുവീണതും.
 
പത്രമച്ചടിച്ച ഭാസ്കരേട്ടൻ

നെഞ്ച് പൊട്ടി മരിച്ചതും

ADVERTISEMENT

പത്രം വായിച്ച നെതന്യാഹു

പൊട്ടിചിരിച്ചതും

കുഞ്ഞിന്റെ നെഞ്ചിലെ തുള കണ്ടാണ് !
 
ഞാൻ കല്ല് തട്ടി വീണ കാലത്ത്

ADVERTISEMENT

അവർ വെടിയുണ്ടയേറ്റ് മരിക്കുന്നു

ഞാൻ നായയേയും പട്ടിയേയും

ഭയന്നോടിയ കാലത്ത്

അവർ തോക്കിൻ മുന കണ്ടോടുന്നു.
 
യുദ്ധമെന്ന കളിയിലെ ഏറ്റവും നല്ല കളിക്കാരൻ

താങ്കളാണെന്ന് ബ്ലിങ്കൻ പറഞ്ഞപ്പോൾ

നെതന്യാഹു നന്ദിയുണ്ടെന്ന് മന്ദഹസിച്ചു

അവാർഡ് വൈകാതെ വേണമെന്ന്

ബൈഡനോട് അടക്കം പറഞ്ഞു.
 
എന്റെ നാരങ്ങമിഠായിയുടെ

രുചിയിപ്പോഴും മുറിഞ്ഞിട്ടില്ല.

അവരുടെ മുറിപ്പാടുകളിലെ

ചാലുകളിപ്പോഴും വറ്റിയിട്ടില്ല
 
കളിയവസാനിക്കുമ്പോൾ, ഒരൊറ്റ എതിരാളിയും

ബാക്കിനിൽക്കില്ലെന്ന, നെതന്യാഹുവിന്റെ

പ്രഖ്യാപനത്തിന് ബൈഡന്റെ 

കൈയ്യടിയുയർന്നപ്പോൾ

മനുഷ്യത്വത്തിന്റെ കണ്ണുപൊട്ടി

ചുടുചോരയൊഴുകി.

English Summary:

Malayalam Poem ' Chorappadukal ' Written by Ummu Habiba