ഉലയിൽ നീറുമൊരു ഉരുവായി അന്നു നീ കാൽവരിയിൽ എരിഞ്ഞോരു പാരിൻ വെളിച്ചമേ, പാടുന്നു നിൻപുകൾ മാലോകർ സർവരും നിന്നുയിർത്തെഴുന്നേൽപ്പ് കാതോർക്കുന്നൂ... സ്നേഹവും സഹനവും ത്യാഗവുമഹിംസയും പാരിന്നു പീയൂഷ ധാരയായ് ഏകിയ വിശ്വ പ്രവാചകാ നിൻ നാമം പുലരട്ടെ: ആചന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉലയിൽ നീറുമൊരു

ഉരുവായി അന്നു നീ

ADVERTISEMENT

കാൽവരിയിൽ എരിഞ്ഞോരു

പാരിൻ വെളിച്ചമേ,

പാടുന്നു നിൻപുകൾ

മാലോകർ സർവരും

ADVERTISEMENT

നിന്നുയിർത്തെഴുന്നേൽപ്പ്

കാതോർക്കുന്നൂ...
 
സ്നേഹവും സഹനവും

ത്യാഗവുമഹിംസയും

ADVERTISEMENT

പാരിന്നു പീയൂഷ

ധാരയായ് ഏകിയ

വിശ്വ പ്രവാചകാ

നിൻ നാമം പുലരട്ടെ:

ആചന്ദ്ര താരമീ

നിബിഡാന്ധകാരത്തിൽ...
 
ഒറ്റിക്കൊടുപ്പിൻ 

ബലി മൃഗമായി നീ

യൂദാസു കിങ്കര

പ്രാമാണികർ തൻ

പാപങ്ങളായിരം

ശിരസാവഹിച്ചു നീ

ഗോൽഗൊഥാ മലയിലെ

പ്രോജ്ജ്വല താരമായ്

ഇന്നും കതിരൊളി 

തൂകുന്ന സ്നേഹമായ്

പാരിടമാകെ പ്രകാശിക്കുന്നൂ...
 
ദുരമൂത്ത മാനവ

വ്യാമോഹ മാനസം

തീരാത്ത പാപ -

ക്കെണികൾ മെനയുമ്പോൾ,

അഗതികൾ ആർത്തരായ്

നിരാലംബ ജാലമായ്

പാരിതിൽ അനുദിനം

ഹതാശയരാകുമ്പോൾ,
 
ഒടുങ്ങാത്ത പാപത്തിൻ

ചങ്ങലകൾ ഭേദിച്ച്

പ്രത്യാശയാം പ്രത്യൂഷ

ധാരയായ് അവനിയിൽ

ഉയിർത്താലും സ്നേഹമേ,

ഉണ്മതൻ നിതാന്ത

സൗന്ദര്യ സ്വരൂപമേ..!!!

English Summary:

Malayalam Poem ' Nithya Tharakam ' Written by Kishore Kandangath