കുട്ടി വരയ്ക്കുന്നു കടലാസില്‍ വീട്. മേല്‍ക്കൂരയെന്ന് ത്രികോണം. വീട്ടുചുവരുകളെന്ന് ചതുരം. ചതുരങ്ങളും ത്രികോണങ്ങളും ചേര്‍ത്തു വരയ്ക്കുമ്പോള്‍ വീടായെന്ന് സംതൃപ്തനാവാതെ മേല്‍ക്കൂരയ്ക്കു മേലെ ഒരു വൃത്തം കൂടി വരച്ചുവെക്കുന്നു. ചന്ദ്രനോ സൂര്യനോയെന്ന് വ്യക്തമാകാതെ. പകലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടി വരയ്ക്കുന്നു

കടലാസില്‍ വീട്.

ADVERTISEMENT

മേല്‍ക്കൂരയെന്ന് ത്രികോണം.

വീട്ടുചുവരുകളെന്ന് ചതുരം.
 
ചതുരങ്ങളും ത്രികോണങ്ങളും

ചേര്‍ത്തു വരയ്ക്കുമ്പോള്‍

ADVERTISEMENT

വീടായെന്ന്

സംതൃപ്തനാവാതെ

മേല്‍ക്കൂരയ്ക്കു മേലെ

ഒരു വൃത്തം കൂടി

ADVERTISEMENT

വരച്ചുവെക്കുന്നു.
 
ചന്ദ്രനോ സൂര്യനോയെന്ന്

വ്യക്തമാകാതെ.

പകലോ രാത്രിയോയെന്ന്

തിട്ടമാകാതെ.
 
ചിത്രം പൂര്‍ത്തീകരിച്ചുവെന്ന്

നെടുവീര്‍പ്പിടുന്നു കുട്ടി:

വൃത്തത്തില്‍

ചതുരത്തില്‍

ത്രികോണത്തില്‍.

English Summary:

Malayalam Poem ' Jyomithi ' Written by Rajan C. H.