എനിക്കൊരു പേരകുട്ടിയെ ലാളിക്കാൻ ഈ ജന്മത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. ദിവസങ്ങൾ കഴിയും തോറും അമ്മയുടെ കുത്തുവാക്കുകൾ ഏറി വന്നു.. ഈ സങ്കടമെല്ലാം അവൾ ബാത്ത് റൂമിൽ കയറി ഷവർ ഓൺ ആക്കി അലറി കരഞ്ഞു തീർത്തു. ശാപം കിട്ടിയ ജന്മമായിരിക്കും തന്റേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമൊക്കെ പെണ്ണു കാണൽ അപ്പുവിന് ഹരമായിരുന്നു. പിന്നെ പിന്നെ മടുപ്പായി. ശുദ്ധ ജാതകം കാരണം ഒട്ടനവധി ആലോചനകൾ മുടങ്ങി. ജാതക വ്യവസ്ഥയെ അവൻ സ്വയം ശപിച്ചു. പുറമേ നിന്ന് കാണുന്നവർക്ക് നല്ല വീട്, സരോജിനി അമ്മക്ക് ഒരേ ഒരു മകൻ. അപ്പുവിന് പട്ടാളത്തില്‍ ജോലി. ആ വീട്ടില്‍ വന്നു കേറുന്ന കുട്ടി ഭാഗ്യയുള്ള കുട്ടി ആയിരിക്കും. ലീവിന് വന്നപ്പോള്‍ യാദൃച്ഛികമായി അപ്പുവിന്റെ കൂട്ടുകാരൻ മുഖാന്തിരം കുറച്ച് അകലെ ഉള്ള ഗ്രാമത്തില്‍ നിന്നും ഒരാലോചന ശരിയായി. ഏഴ് പൊരുത്തം ഉണ്ട്. അപ്പുവും കൂട്ടുകാരും അമ്മയും പിന്നെ വകയിലുള്ള ഒരമ്മാവനും ചേര്‍ന്ന് ഗൗരിയുടെ വീട്ടില്‍ പോയി. ഗൗരിക്ക് അച്ഛനും അമ്മയും മാത്രം. രണ്ട് കൂട്ടർക്കും ഇഷ്ടപെട്ടു. പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു. ഗൗരി അപ്പുവിന്റെ ജീവിതത്തിൽ വന്നു.

അമ്മ പറയുന്നതാണ് അപ്പുവിന് വേദവാക്യം. അതിന് കാരണവും ഉണ്ട് അപ്പുവിന് മൂന്ന് വയസ്സുള്ളപ്പോൾ ആണ് അച്ഛൻ മരിക്കുന്നത് പിന്നെ എല്ലാം അമ്മയായിരുന്നു. മൂന്ന് വർഷം അവർ പരസ്പരം ഇണങ്ങിയും പിണങ്ങിയും സന്തോഷകരമായ ജീവിതം ആയിരുന്നു. പക്ഷേ ഒരു കുഞ്ഞികാൽ കാണാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായില്ല. അതിന്റെ വിഷമം അവളെ അലട്ടിയിരുന്നുവെങ്കിലും അവന്റെ സ്നേഹത്തിനു മുന്നില്‍ അതെല്ലാം അവൾ മറന്നു. നാട്ടുകാരുടെ കുത്തുവാക്കുകൾ അവൾ കേൾക്കുന്നുണ്ടായിരുന്നു. സ്വന്തം വീട്ടില്‍ രാജകുമാരിയായി ജീവിച്ചിരുന്നവൾ കല്യാണത്തിനുശേഷം അതിഥിയായി മാറി. ഭർത്തൃവീട്ടിൽ വേലക്കാരിയായി മാറി.

ADVERTISEMENT

എനിക്കൊരു പേരകുട്ടിയെ ലാളിക്കാൻ ഈ ജന്മത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. ദിവസങ്ങൾ കഴിയും തോറും അമ്മയുടെ കുത്തുവാക്കുകൾ ഏറി വന്നു. ഈ സങ്കടമെല്ലാം അവൾ ബാത്ത് റൂമിൽ കയറി ഷവർ ഓൺ ആക്കി അലറി കരഞ്ഞു തീർത്തു. ശാപം കിട്ടിയ ജന്മമായിരിക്കും തന്റേത്. അമ്മയുടെ മച്ചി, മൂധേവി എന്ന വിളിയും പ്രാണവേദനയോടെയാണ് കേട്ടത്. ഒരു കുഞ്ഞി കാലിനായി കരഞ്ഞു പ്രാർഥിച്ചു. തന്റെ സങ്കടം കാണാത്ത ദൈവങ്ങളെ അവൾ വെറുത്തു. ചെറിയ കുട്ടികളെ കാണുമ്പോ, കുഞ്ഞി ഉടുപ്പ് കാണുമ്പോൾ മനസ്സിനുള്ളിൽ വിതുമ്പി. പുറമേ പുഞ്ചിരിച്ചു.

കാത്തിരിപ്പിനൊടുവിൽ ഭാഗ്യമായി വന്നണഞ്ഞ കുഞ്ഞ് തുടിപ്പ്. വയറിൽ കൈ വെച്ചവൾ ഒരു പാട് സ്വപ്നം കണ്ടു. വിഷാദ ഛായയുള്ള അവളുടെ മുഖത്തിന് സൗന്ദര്യം വർധിച്ചു. എല്ലാ കാര്യങ്ങളിലും ഒരു ഊർജസ്വലത. തന്റെ സ്വപ്നം ഒരു രക്ത കട്ടയായി ഒഴുകി പോയപ്പോൾ അവൾ തേങ്ങി കരഞ്ഞു. ഇന്ന് അവൾ തനിച്ചല്ല! അവൾക്ക് കൂട്ടായ് ഒരു പാവ കുട്ടിയുണ്ട്. എപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ കാലുകളിൽ ചങ്ങലകളുടെ താളമുണ്ട്.

English Summary:

Malayalam Short Story Written by Ramanunni