പുതുമഴയിലെ നനഞ്ഞ മണ്ണിന്റെ ഗന്ധമെന്നിൽ ഉന്മാദം തീർത്തപ്പോൾ, തുള്ളി കളിച്ച മാരിയൊരു ചാലു തീർത്തപ്പോൾ, ആ നിമിഷമാണ് ഒരു കവിത രചിയ്ക്കാനൊരു കമ്പമെന്നിൽ മുളപ്പൊട്ടിയത്! ആടുന്ന ചില്ലയിൽ വഴുതിയിറങ്ങുന്ന നീർത്തുള്ളികൾ എന്റെ മോഹത്തിനാക്കം കൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുമഴയിലെ 

നനഞ്ഞ മണ്ണിന്റെ

ADVERTISEMENT

ഗന്ധമെന്നിൽ

ഉന്മാദം തീർത്തപ്പോൾ,

തുള്ളി കളിച്ച

മാരിയൊരു

ADVERTISEMENT

ചാലു തീർത്തപ്പോൾ,

ആ നിമിഷമാണ്

ഒരു കവിത രചിയ്ക്കാനൊരു

കമ്പമെന്നിൽ

ADVERTISEMENT

മുളപ്പൊട്ടിയത്!
 
ആടുന്ന ചില്ലയിൽ

വഴുതിയിറങ്ങുന്ന

നീർത്തുള്ളികൾ

എന്റെ മോഹത്തിനാക്കം

കൂട്ടി !

പക്ഷേ

എഴുതാൻ

തുടങ്ങിയപ്പോഴാണ്

തനിച്ചിരുന്നു

കിനാവു കണ്ടൊരു 

കിളി പറന്നകന്നതും

എന്റെ ഭാവനകളുടെ

മൊട്ട് കരിഞ്ഞുണങ്ങിയതും!
 
ചിന്തകൾ തിടുക്കപ്പെട്ടപ്പോഴാവും

എഴുത്താണിയുടെ 

മുനയൊടിഞ്ഞു പോയത് !

ശേഷം

വെയിൽപ്പൂക്കൾ വിരിയുന്നു !

നരച്ചു പോയൊരു

ചുവർ ചിത്രത്തിൽ നിന്നു 

മഴയൊലിച്ചു പോയി!

ആർദ്രതയില്ലാതെ 

ഹിമകണങ്ങൾ

വറ്റിപ്പോയി !

വസന്തത്തിന്റെ 

ചൂളം വിളികൾ

നേർത്തുപോയി!
 
ഞാൻ കണ്ട കിനാവിലെ

പൊയ്കയെവിടെ?

താമരകളും

കൊറ്റികളുമേതു

ദേശാടനത്തിനാണ്

പോയത് ? 

ഹാ പ്രകൃതി ...

കനംവെയ്ക്കുന്ന 

ഈ ശൂന്യതയെ

ഞാനിനിയെങ്ങനെ 

വരച്ചുകാട്ടും !

എന്നിലെ 

കവിതയ്ക്കാരു

ഉയിരു തരും..

English Summary:

Malayalam Poem ' Mazhayormakal ' Written by Sindukrishna