അസന്തുഷ്ടിയുടെ ഒരു മുഖം ഉള്ളിലൊളിപ്പിച്ചു വെച്ച ഒരു മേഘം വളരെ താണുപറന്ന് ആ ഗ്രാമത്തെ തൊട്ടുവെന്നും ഗ്രാമവാസികളെയെപ്പോഴും വട്ടംചുറ്റിയിരുന്നുവെന്നും തോന്നും മിക്കവരും അസംതൃപ്തർ നിരാശയുടെ ചൂടു തട്ടിയൊരു നീരാവിയെൻജിൻ ഉള്ളിൽ ദീർഘശ്വാസമുതിർക്കുന്നു അസ്വസ്ഥതകളുടെ പുകഞ്ഞു കത്തലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസന്തുഷ്ടിയുടെ ഒരു മുഖം

ഉള്ളിലൊളിപ്പിച്ചു വെച്ച ഒരു മേഘം

ADVERTISEMENT

വളരെ താണുപറന്ന് ആ ഗ്രാമത്തെ തൊട്ടുവെന്നും

ഗ്രാമവാസികളെയെപ്പോഴും

വട്ടംചുറ്റിയിരുന്നുവെന്നും തോന്നും

മിക്കവരും അസംതൃപ്തർ

ADVERTISEMENT

നിരാശയുടെ ചൂടു തട്ടിയൊരു

നീരാവിയെൻജിൻ ഉള്ളിൽ

ദീർഘശ്വാസമുതിർക്കുന്നു
 
അസ്വസ്ഥതകളുടെ പുകഞ്ഞു 

ADVERTISEMENT

കത്തലുകൾ മനുഷ്യവംശത്തെ മാത്രം 

ബാധിക്കുന്ന വ്യാധിയാകുമ്പോൾ

ഗ്രാമത്തിലെ പക്ഷി മൃഗാദികളൊക്കെ 

അതിനപവാദമാണ്

അവരൊക്കെ സന്തുഷ്ടരും

സന്തോഷ പ്രിയരുമായിരുന്നു
 
ഗ്രാമത്തിലേക്ക് പ്രവേശിച്ച ഒരു ആട്ടിൻകുട്ടി 

തിരമാലക്കഷണത്തെ ഓർമ്മിപ്പിച്ചുകൊണ്ട് 

തുള്ളിക്കളിച്ചും കൊണ്ടിരുന്നു

മലയുടെ തെളിഞ്ഞ കഷായ വാലായി 

നീണ്ട മൺപാതയിലൂടെ

ഒരു തുള്ളി വെള്ളപ്പത

തെന്നിതെറിക്കുന്നതുപോലെ തോന്നിച്ചു
 
ചിലർ വിരിഞ്ഞു ചാടുന്ന ഒരു 

പൂവ് പോലെ അതിനെ കണ്ടു

ചിലർക്ക് ആകാശച്ചെരുവിലെ 

വെള്ള മറുക് പോലെ തോന്നി

ചിലർക്ക് പച്ച പോലെയും മറ്റുചിലർക്ക് 

തണലിന്റെ ചിറകുകൾ പോലെയും തോന്നി

ഗ്രാമത്തിന്റെ സൂര്യൻ ആട്ടിൻകുട്ടിയിൽ 

പ്രകാശം പരത്താൻ തുടങ്ങി

English Summary:

Malayalam Poem ' Gramathinte Sooryan ' Written by Manju Ganesh