തടാകക്കരയിൽ നിന്നാണ് മല കയറി തുടങ്ങുക. ആദ്യ ദർശനമായി ഒറ്റക്കല്ലിൽ ഉയരത്തിൽ സ്ഥാപിച്ച തോമാശ്ലീഹായുടെ തിരുസ്വരൂപം. തിരുസ്വരൂപം വണങ്ങി തീർഥാടകർ ശരണം വിളിക്കുന്നു. "പൊന്നിൻ കുരിശുമലമുത്തപ്പോ പൊന്മലകയറ്റം"

തടാകക്കരയിൽ നിന്നാണ് മല കയറി തുടങ്ങുക. ആദ്യ ദർശനമായി ഒറ്റക്കല്ലിൽ ഉയരത്തിൽ സ്ഥാപിച്ച തോമാശ്ലീഹായുടെ തിരുസ്വരൂപം. തിരുസ്വരൂപം വണങ്ങി തീർഥാടകർ ശരണം വിളിക്കുന്നു. "പൊന്നിൻ കുരിശുമലമുത്തപ്പോ പൊന്മലകയറ്റം"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടാകക്കരയിൽ നിന്നാണ് മല കയറി തുടങ്ങുക. ആദ്യ ദർശനമായി ഒറ്റക്കല്ലിൽ ഉയരത്തിൽ സ്ഥാപിച്ച തോമാശ്ലീഹായുടെ തിരുസ്വരൂപം. തിരുസ്വരൂപം വണങ്ങി തീർഥാടകർ ശരണം വിളിക്കുന്നു. "പൊന്നിൻ കുരിശുമലമുത്തപ്പോ പൊന്മലകയറ്റം"

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയും ആറും ചേരുന്നിടമാണ് മലയാറ്റൂർ. ശാന്തമായൊഴുകുന്ന പെരിയാർ നദിയുടെ തീരത്താണ് ദക്ഷിണേന്ത്യയിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മലയാറ്റൂർ മല. ആദിശങ്കരസ്വാമികൾക്ക് ജന്മം നൽകിയ കാലടിയും ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാണിയോളി പോരും കോടനാട് ആന വളർത്തു കേന്ദ്രവും മഹാഗണിത്തോട്ടവും മലയാറ്റൂരിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങൾ. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടി പുഴക്കും പെരിയാറിനും ഇടയിലുള്ള ഭൂപ്രദേശം എന്നും പറയാം. മീനമാസത്തിൽ മലയാറ്റൂരും പരിസരങ്ങളും തീർഥാടക സാന്നിധ്യം കൊണ്ട് നിറയും. വെന്തുരുകുന്ന മീനച്ചൂടിൽ, അൻപതു നൊയമ്പിൽ ചെങ്കുത്തായ സഹന പാതകൾ താണ്ടി ശരണം വിളിച്ച് തീർഥാടകർ മലയാറ്റൂർ മലമുകളിലേക്കെത്തുന്നു. പെസഹാ വ്യാഴത്തിലും ദുഃഖവെള്ളിയിലും പുതുഞായർ തിരുനാളിലും ആ പ്രവാഹം ഒരു മഹാനദിയായി മാറും.

ആർദ്രമായ മനസ്സു പോലെ നിറഞ്ഞു തുളുമ്പുന്നൊരു തടാകമുണ്ട് മലയടിവാരത്ത്. തടാകക്കരയിൽ നിന്നാണ് മല കയറി തുടങ്ങുക. ആദ്യ ദർശനമായി ഒറ്റക്കല്ലിൽ ഉയരത്തിൽ സ്ഥാപിച്ച തോമാശ്ലീഹായുടെ തിരുസ്വരൂപം. തിരുസ്വരൂപം വണങ്ങി തീർഥാടകർ ശരണം വിളിക്കുന്നു. "പൊന്നിൻ കുരിശുമലമുത്തപ്പോ പൊന്മലകയറ്റം" മലമുകളിലേക്കുള്ള പാന്ഥാവിലൂടനീളം യേശുവിന്റെ പതിനാലു പീഡാനുഭവ സാക്ഷ്യങ്ങൾ അടയാളപ്പെട്ടു  കിടക്കുന്നു. മെഴുകുതിരികൾ കത്തിച്ച്, കാൽവരിബലിയുടെ ഈരടികൾ ചൊല്ലി, മരകുരിശേന്തി തീർഥാടകർ മല കയറി തുടങ്ങുന്നു. പ്രാർഥനാ മുഖരിതമായ അന്തരീക്ഷം.. ഉള്ളു പൊള്ളുന്ന ശരണം വിളികൾ.. നാനാ ജാതി മതസ്ഥരുണ്ട്.. പലവിധ ദേശക്കാരുണ്ട്... പൊന്മല കയറുകയാണ്. 

ADVERTISEMENT

ഒന്നാം സ്ഥലം വരെ അതികഠിനമാണ് കയറ്റം.. താഴ്‌വാരം ചേർന്നു വരുന്ന കാറ്റിന് സഹനത്തിന്റെ ഉഷ്ണഗന്ധം. ഉയർന്നു നിൽക്കുന്ന പാറകൾ.. ചെങ്കുത്തായ ചരിവുകൾ. കരിയിലകൾ പൊഴിക്കുന്ന കാട്.. ധൂളിഗന്ധം പേറുന്ന ഇളംങ്കാറ്റ്.. പതിനാലാം സ്ഥലം മലമുകളിലാണ്. താഴെനിരപ്പിൽ നിന്നും അറുനൂറു മീറ്റർ ഉയരത്തിൽ. മലമുകൾ എപ്പോഴും സാന്ത്വനവും ആശ്വാസവും പകരുന്നു. മലകയറ്റത്തിന്റെ ക്ഷീണത്തിൽ ഇളംകാറ്റേറ്റ് മലമുകളിലിരിക്കുമ്പോൾ ചുറ്റുപാടുമുള്ള  നിമ്നോനതകളിൽ വെയിലും നിഴലും ഒളിച്ചു കളിക്കുന്നത് കാണാം. 

ഒന്നാം നൂറ്റാണ്ടിൽ മൈലാപൂരിലേക്കുള്ള വഴിമധ്യേ പെരിയാറിന്റെ ഓരം പറ്റി തോമാശ്ലീഹ മലയാറ്റൂർ മലമുകളിൽ എത്തിയെന്നാണ് വിശ്വാസം. പാറമുകളിൽ തോമാശ്ലീഹായുടെ കാൽപാദങ്ങൾ പതിഞ്ഞു കിടപ്പുണ്ട്. തോമാശ്ലീഹാ മുട്ടുകുത്തി പ്രാർഥിച്ചിടത്താണ് പാറയിൽ ഉറപ്പിച്ച മലയാറ്റൂർ ദേവാലയം. തൊട്ടു താഴെ തോമാശ്ലീഹാ കുരിശ് സ്ഥാപിച്ചയിടത്ത് ഉയർന്നു നിൽക്കുന്ന വലിയൊരു പൊൻകുരിശ്. പള്ളിയുടെ വശങ്ങളിൽ അടിത്തട്ടറിയാത്ത ഭീകരമായ താഴ്‌വാരമാണ്. കിഴക്കാംതൂക്കായ പാറയുടെ തുഞ്ചത്ത് ജീവജലം നിറഞ്ഞ ഉറവ വറ്റാത്ത ഒരു കൽക്കിണറുണ്ട്. 

ADVERTISEMENT

മലയുടെ കിഴക്കേ ചരിവ് ഗിരിനിരകൾക്കിടയിൽ ചുറ്റിവളയുന്ന പെരിയാർ നദിയിലേക്കിറങ്ങുന്നു. ജലസാന്നിധ്യമുള്ളതിനാൽ ആനയടക്കമുള്ള വന്യജീവികളുടെ വിഹാരമേഖലയാണ് മലയാറ്റൂർ മലകൾ. മലമുകളിൽ നിന്നുള്ള തിരിച്ചിറക്കവും വലിയ വെല്ലുവിളിയാണ്. കറുത്ത പൊടിപടലങ്ങൾക്കിടയിലെ കല്ലുകൾക്കിടയിൽ കാലുകൾ ഉറപ്പിക്കുവാൻ പാടുപെടും. അറിയാതെ നാവുകളിൽ ആ മന്ത്രണം ഉയർന്നു വരും. "പൊന്നിൻ കുരിശ് മല മുത്തപ്പാ പൊന്മലയിറക്കം"

English Summary:

Malayalam Article ' Malayattoor Malayum Kayari ' Written by Sabu Manjali