തന്റെ ഇരുപതുകളുടെ മധ്യേ വിവാഹിതയായി ഭർത്താവിനൊപ്പം വിദേശത്തേക്കു പോയ യുവതി; നല്ല ജോലി, കുടുംബം. വൈകാതെ രണ്ടു കുട്ടികളും ജനിച്ചു. എന്നാൽ അമ്മയുെട മാനസികാവസ്ഥ ശരിയല്ലെന്നു പറഞ്ഞ് സർക്കാരിന്റെ ശിശു സംരക്ഷണ വിഭാഗം മൂന്നും ഒന്നും വയസ്സായ കുട്ടികളെ കൊണ്ടുപോയപ്പോൾ നിസഹായയായി നിൽക്കുകയല്ല ആ യുവതി ചെയ്തത്. പല്ലും നഖവുമുപയോഗിച്ച് പൊരുതി. മാതൃരാജ്യവും കുട്ടികളെ കൊണ്ടുപോയ രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വരെ ഉലഞ്ഞു. ഇതിനിടയിൽ തനിക്ക് മാനസികരോഗമാണെന്ന് പരസ്യമായി പ്രചരിപ്പിച്ച ഭര്‍‌ത്താവിൽനിന്നുള്ള വേർപിരിയ‌ൽ, ഒടുവിൽ രണ്ടു വർഷത്തിനു ശേഷം ആ യുവതിക്ക് കുട്ടികളെ തിരികെ കിട്ടുന്നു. പ്രമുഖ ബോളിവുഡ് താരം റാണി മുഖർജി അഭിനയിക്കുന്ന ‘മിസിസ് ചാറ്റർജി Vs നോർവെ’ എന്ന ചിത്രത്തിന്റെ കഥയാണ് മുകളിൽപ്പറഞ്ഞത്. മാർച്ച് 17–ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‍ലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതു കണ്ടിട്ട് തന്നെ കരച്ചിലടക്കാൻ പറ്റുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ ഏകദേശം ഒരു ദശകം മുൻപു നടന്ന യഥാർഥ സംഭവമാണ് സിനിമയുടെ വിഷയമെന്ന് അറിയുമ്പോഴോ? സിനിമയിലൂടെ മാത്രം പറഞ്ഞ് തീർക്കാൻ കഴിയാവുന്നതിലുമധികമാണ് താൻ കടന്നു പോയ കാര്യങ്ങളെന്ന് ആ യുവതി പിന്നീട് പറഞ്ഞിട്ടുണ്ട്. 25 വർഷം നീണ്ട തന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച റോൾ ആണിതെന്ന് റാണി മുഖർജിയും സാക്ഷ്യപ്പെടുത്തുന്നു. ആരാണ് ‘മിസിസ് ചാറ്റർജി’? എന്താണ് അവർ താണ്ടിയ കനൽവഴി? ഒരു കുടുംബത്തിൽ മാത്രമല്ല, ഇരു രാജ്യങ്ങളിൽ വരെ ആശയ സംഘർഷത്തിന്റെ തീ പടർത്തിയ ആ വിവാദത്തിലൂടെ, ‘മിസിസ് ചാറ്റർജി’യുടെ ജീവിതകഥയിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മിസിസ് ചാറ്റർജി Vs നോർവെ’ ചിത്രത്തിൽനിന്ന്.

ADVERTISEMENT

∙ നല്ല തുടക്കം, നല്ല കുടുംബം, എന്നാൽ...

സാഗരിക ചക്രബർത്തി. ചിത്രം: facebook/sagarika.chakraborty.397

2007–ലാണ് എംബിഎക്കാരിയായ സാഗരിക ചക്രബർത്തി ജിയോഫിസിസ്റ്റായ അനുരൂപ് ഭട്ടാചാര്യയെ വിവാഹം കഴിക്കുന്നത്. തുടർന്ന് ഇരുവരും തങ്ങളുടെ പുതു ജീവിതം ആരംഭിക്കാനായി നോർവെയിലേക്ക് പോയതോടെയാണ് ഈ ചിത്രത്തിന് – അല്ല യഥാർഥ സംഭവത്തിന് തുടക്കമാകുന്നത്. അവർക്ക് ആദ്യം അഭിജ്ഞ്യാൻ എന്ന ആൺകുട്ടിയും 2010–ൽ ഐശ്വര്യ എന്ന പെൺകുട്ടിയുമുണ്ടായി. അഭിജ്ഞ്യാൻ നേരിയ തോതിൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഇളയ കുട്ടിയെ ഗർഭിണിയായിരുന്നപ്പോൾ, അഭിജ്ഞ്യാനെ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള ഒരു കുടുംബം നടത്തുന്ന കിന്റർഗാർട്ടനിലാക്കുകയാണ് ചെയ്തിരുന്നത്. ഇതിനിടെ, കുട്ടികളെ ‘ശരിയായി’ നോക്കുന്നില്ല എന്ന പേരിൽ മാതാപിതാക്കൾ മാസങ്ങളായി ചൈൽഡ് പ്രൊട്ടക്‌ഷൻ സംഘത്തിന്റെ നിരീക്ഷണത്തിലായി. 2011–ൽ നോർവീജിയൻ ചൈൽഡ് വെൽഫയൽ സർവീസ് രണ്ടു കുട്ടികളേയും മാതാപിതാക്കളിൽനിന്ന് വേർപ്പെടുത്തി സർക്കാർ സംരക്ഷണയിലാക്കി. അവർക്ക് 18 വയസ്സായതിനു ശേഷമേ വിട്ടുകൊടുക്കൂ എന്ന് കോടതിയും വ്യക്തമാക്കി. അഭിജ്ഞ്യാന് മൂന്നും ഐശ്വര്യക്ക് ഒരു വയസ്സുമായിരുന്നു അപ്പോൾ പ്രായം.

സാഗരിക ചക്രബർത്തി. ചിത്രം: facebook/sagarika.chakraborty.397
ADVERTISEMENT

മാതാപിതാക്കൾക്കൊപ്പം കുട്ടികൾ ഒരു ബെഡിൽ കിടന്നുറങ്ങുന്നു, കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കുന്നു, ഇങ്ങനെ ചെയ്യുന്നത് നിർബന്ധിച്ച് കഴിപ്പിക്കുന്നതിന് തുല്യമാണ്, ഒരിക്കൽ കുട്ടികളെ അടിച്ചു തുടങ്ങിയവയാണ് സാഗരികയ്ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. സാഗരികയും അനുരൂപും കോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ സമീപനമല്ല ഉണ്ടായത്. തന്റെ 20–കളുടെ ഒടുവിലായിരുന്നു സാഗരിക അപ്പോൾ. രണ്ടു കുട്ടികളെയും നഷ്ടപ്പെട്ട സാഹചര്യത്തിൽ പലപ്പോഴും വൈകാരികമായല്ലാതെ പ്രതികരിക്കാൻ അവർക്കാകുമായിരുന്നില്ല. എന്നാൽ ശിശു സംരക്ഷണ സമിതിയാകട്ടെ ഇത് ആയുധമാക്കുകയാണ് ചെയ്തത്. സാഗരികയുടെ മനോനിലയിൽ പ്രശ്നമുണ്ടെന്നും അതുകൊണ്ട് കുട്ടികളെ നോക്കാൻ അവർ പ്രാപ്തയല്ല എന്നുമായിരുന്നു സമിതി കോടതിയെ ബോധ്യപ്പെടുത്തിയത്.

∙ പ്രശ്നം ഇരു രാജ്യങ്ങൾ തമ്മിലാകുന്നു

കൊൽക്കത്തയിലെ നോർവീജിയൻ എംബസിക്കു മുന്നിൽ സാഗരികയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം. ചിത്രം: facebook/sagarika.chakraborty.397

ADVERTISEMENT

സംഭവം വിവാദമായതോടെ നോർവെയിലെയും ഇന്ത്യയിലെയും മാധ്യമങ്ങളിൽ വാർത്തകൾ വന്നു. സാഗരിക ഇന്ത്യൻ സർക്കാരിനെ സമീപിച്ചു. രണ്ടാം യുപിഎ സർക്കാർ ആയിരുന്നു അധികാരത്തിൽ. എസ്.എം കൃഷ്ണ നോർവെ തലസ്ഥാനമായ ഓസ്‌ലോയിലെത്തി അധികൃതരുമായി ചർച്ചകൾ നടത്തി. ഒടുവിൽ നോർവെ വഴങ്ങി. എന്നാൽ കുട്ടികളെ മാതാപിതാക്കളെ ഏൽപ്പിക്കാൻ പറ്റില്ലെന്നും അനുരൂപിന്റെ സഹോദരനെയും പിതാവിനെയും ഉത്തരവാദിത്തം ഏൽപ്പിക്കാം എന്നുമായിരുന്നു അവരുടെ വാദം. ഇത് സമ്മതിച്ചതോടെ ഒരു വർഷത്തിനു ശേഷം, 2012 ഏപ്രിലിൽ കുട്ടികളെ ഇന്ത്യയ്ക്ക് കൈമാറി. എന്നാൽ സാഗരികയുടെ വേദന അവിടെയും അവസാനിച്ചില്ല. കുട്ടികളെ അനുരൂപിന്റെ ബന്ധുക്കൾ കൊണ്ടുപോയതോടെ അവരെ വീണ്ടെടുക്കാൻ സാഗരികയ്ക്ക് വീണ്ടും പോരാട്ടം തുടരേണ്ടി വന്നു.

‘മിസിസ് ചാറ്റർജി Vs നോർവെ’ എന്ന ചിത്രത്തിൽ റാണി മുഖർജി.

കുട്ടികളെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിനിടെ അനുരൂപും സാഗരികയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതോടെ, ഇരുവരും പിരിഞ്ഞ് ജീവിക്കാനാരംഭിച്ചു. തുടർന്നാണ് കുട്ടികളെ അനുരൂപിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കുട്ടികൾ ഇന്ത്യയിലെത്തിയതോടെ സാഗരികയും അനുരൂപും തമ്മിലായി ഇവരുടെ അവകാശത്തിനായുള്ള പോരാട്ടം. സാഗരിക കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. കുട്ടികളെ സാഗരികയ്ക്ക് വിട്ടുകൊടുക്കാൻ 2013 ജനുവരിയിൽ കോടതി ഉത്തരവായി. അനുരൂപ് തുടർന്നും നോർവെയിൽ തന്നെ താമസിക്കുന്നു എന്നാണ് സൂചനകൾ. ‘‘എന്റെ കുട്ടികളെ എടുത്തുകൊണ്ടുപോയ 2011 മേയ് 11 മുതൽ തിരികെ കിട്ടിയ 2013 ജനുവരി 10 വരെ കടന്നുപോയ അവസ്ഥ വിവരിക്കാനാവില്ല. എന്റെ കുഞ്ഞുങ്ങളുടെ മുഖം ഞാന്‍ ഇനിയൊരിക്കലും കാണില്ല എന്നുപോലും കരുതി. ഒടുവിൽ ദൈവത്തിന്റെ അനുഗ്രവും എന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുംകൊണ്ട് ഞങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു’’– കുട്ടികളെ തിരികെ കിട്ടിയതിനു ശേഷം ഒരിക്കൽ സാഗരിക പറഞ്ഞതാണിത്. 

സാഗരിക ചക്രബർത്തി. ചിത്രം: facebook/sagarika.chakraborty.397

∙ കാരണമായത് വംശീയതയും?

സാഗരിക ചക്രബർത്തിയും അവരെഴുതിയ പുസ്തകം ‘ദ് ജേണി ഓഫ് എ മദറും’. ചിത്രം: facebook/sagarika.chakraborty.397

കുട്ടികളെ എടുത്തുകൊണ്ടു പോയ വിഷയത്തിൽ‌ വംശീതയും കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് സാഗരിക കരുതുന്നത്. കുട്ടികളെ കൊണ്ടുപോയ കാര്യം മാതാപിതാക്കളെ അറിയിക്കാൻ പോലും ശിശു സംരക്ഷണ സമിതിക്കാർ തയാറായില്ല. കുട്ടികളെ സ്കൂളിൽനിന്ന് അവർ കൊണ്ടുപോയെന്ന് കണ്ടു നിന്നവരാണ് സാഗരികയേയും അനുരൂപിനേയും അറിയിക്കുന്നത്. കുട്ടികളുടെ കാര്യത്തിൽ വളരെ ശക്തമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് നോർവെ. ശിശു സംരക്ഷണ സമിതിക്ക് വിപുലമായ അധികാരങ്ങളുമുണ്ട്. കുട്ടികളുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്രസഭ ചട്ടങ്ങൾ നോർവെ സ്വീകരിച്ചതോടെയാണ് അവിടെ ശക്തമായ ശിശു സംരക്ഷണ നിയമം ഉണ്ടാകുന്നത്. ഒരു കുട്ടി എവിടെയാണോ ഉള്ളത് ആ സ്ഥലത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് ആ കുട്ടിയെ സംരക്ഷിക്കുക എന്നതാണ് ചട്ടം പറയുന്നത്. 

മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ കുട്ടികളെ അടിക്കാൻ പാടില്ല എന്നാണ് നോർവെയിലെ നിയമം. എന്നാൽ കുട്ടികളെ തല്ലുക എന്നത് ഇന്ത്യയിൽ പലപ്പോഴും അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമാണ്. നോർവെയിലാകട്ടെ, ഇത്തരത്തിൽ എന്തെങ്കിലും സംഭവമുണ്ടായാൽ സ്കൂൾ അധികൃതർതന്നെ ശിശു സംരക്ഷണ സമിതികളെ അറിയിക്കണം. കുട്ടികളുടെ സംരക്ഷണാർഥം ഓരോ മുനിസിപ്പാലിറ്റിയിലും പ്രത്യേക സമിതി ഉണ്ടാവും. അവർ സംശയമുള്ള സാഹചര്യത്തിൽ വീടുകളിൽ പരിശോധന നടത്തുക വരെ ചെയ്യും. ബാര്‍നെവർന (ശിശു സംരക്ഷണം) എന്നാണ് ഇത്തരം സമിതികൾ അറിയപ്പെടുന്നത്. കുട്ടിയെ സംബന്ധിച്ചുള്ള പരാതികൾ അയൽവാസിക്കോ സ്കൂളിനോ പൊലീസിനോ എന്നു വേണ്ട ആർക്കും ഇത്തരം സമിതികളെ അറിയിക്കാം. സ്വദേശികളായ കുട്ടികളെന്നോ വിദേശികളുടെ കുട്ടികളെന്നോ നിയമങ്ങളിൽ മാറ്റമില്ല. 

∙ സമാനമായ അനുഭവങ്ങൾ ഏറെ

സമാനമായ അനുഭവങ്ങൾ ഇതിനു പുറമെയും നോർവെയിലെ ഇന്ത്യൻ മാതാപിതാക്കൾക്കുണ്ടായിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കൾ തല്ലിയെന്ന് അധികൃതരും ഇല്ലെന്ന് മാതാപിതാക്കളും വാദിച്ചു. ഒടുവിൽ അഞ്ചു വയസ്സുള്ള കുട്ടിയെ അധികൃതർ ഓസ്‌ലോയ്ക്ക് പുറത്തെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലാക്കിയ സംഭവം അതിലൊന്നാണ്. 2012–ലുണ്ടായ മറ്റൊരു സംഭവത്തിൽ, കുട്ടികളെ ഉപദ്രവിച്ചു എന്ന പേരിൽ അമ്മ അനുപമ വല്ലഭനേനിയെ 15 മാസത്തേക്കും പിതാവ് ചന്ദ്രശേഖറിനെ 18 മാസത്തേക്കും തടവിനു ശിക്ഷിച്ചിരുന്നു. ഏഴും രണ്ടും വയസ്സായ കുട്ടികളെ ഹൈദരാബാദിലെ അവരുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. റുമേനിയക്കാരായ പിതാവിന്റെയും നോർവെക്കാരിയായ മാതാവിന്റെയും അഞ്ചു മക്കളെ ഇത്തരത്തിൽ ശിശു സംരക്ഷണക്കാർ എടുത്തുകൊണ്ടു പോയത് രാജ്യത്തും വിദേശ രാജ്യങ്ങളിലും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചെക്ക് റിപ്പബ്ലക്കിൽനിന്നു വന്ന ഒരു കുടുംബവുമായി ബന്ധപ്പെട്ട കേസിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യം വരെയുണ്ടായി. 

പലപ്പോഴും ഈ ബാർനെവർനയുടെ ഏകപക്ഷീയമായ നടപടികൾ വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരാണ് ഇവരുടെ ‘അപ്രീതി’ക്ക് പലപ്പോഴും വിധേയരാകുന്നതെന്നും ഇതിനു കാരണം വംശീയതയാണെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ഏഷ്യൻ വംശജരുടെ കുട്ടികളെയും മാതാപിതാക്കളെയും യാതൊരു മുന്നറിയിപ്പുമില്ലാതെ തമ്മിൽ പിരിക്കുന്ന നടപടികൾ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ അവകാശത്തിനു വേണ്ടിയുള്ള യുഎൻ സമിതിതന്നെ ഇത്തരത്തിൽ കുട്ടികളെ മാതാപിതാക്കളിൽനിന്ന് പൊടുന്നനെ പിരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികൾക്ക് വീടിന്റെ അന്തരീക്ഷം നൽകാനാണ് ശ്രമിക്കേണ്ടതെന്നും അവരെ തമ്മിൽ പിരിക്കുന്നത് അവസാന നടപടി എന്ന നിലയിൽ മാത്രമേ ആകാവൂ എന്നുമായിരുന്നു യുഎൻ സമിതി പറഞ്ഞത്. ഈ കുട്ടികളെ പാർപ്പിക്കുന്ന ‘ഫോസ്റ്റർ ഹോമു’കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിശ്ചിത കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ സർക്കാർ ധനസഹായം ഇവയ്ക്ക് ലഭിക്കൂ. അതിനാൽ ‘പ്രത്യേക’ വിഭാഗത്തിൽ പെടുന്ന മാതാപിതാക്കളെയും കുട്ടികളെയും ലക്ഷ്യമിടുന്നു എന്നാണ് ആരോപണം ഉയർന്നിരുന്നത്. പക്ഷേ അധികൃതർ എല്ലായിപ്പോഴും ഇത് നിഷേധിച്ചു പോന്നു.

∙ ‘ദ് ജേർണി ഓഫ് എ മദർ’

കുട്ടികളെ നോർവെ അധികൃതർ കൊണ്ടു പോയതിനെ തുടർന്നുള്ള നിയമയുദ്ധം നടക്കുന്നതിനിടെയാണ് സാഗരിക്ക് മാനസിക പ്രശ്നമുണ്ടെന്നും തന്നെ ആക്രമിച്ചെന്നുമുള്ള ആരോപണങ്ങളുമായി അനുരൂപ് രംഗത്തു വരുന്നത്. കുട്ടികൾ നോര്‍വെ സർക്കാരിന്റെ ‘സംരക്ഷണ’യിൽ വളരുന്നതിൽ അനുരൂപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രശ്നമില്ലായിരുന്നു എന്ന് അക്കാലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ, കുട്ടികളെ വിട്ടുകിട്ടാനുള്ള ആവശ്യം സാഗരികയുടേത് മാത്രമായി. കുട്ടികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കാര്യം നോർവെ കോടതി പരിഗണിക്കുന്നതിന് തൊട്ടുമുൻപ് കൂടുതൽ ആരോപണങ്ങളുമായി അനുരൂപ് രംഗത്തെത്തി. സാഗരികയ്ക്ക് തീരെ പക്വതയില്ലെന്നും കൗമാരക്കാരിയെപ്പോലെ പെരുമാറുന്നുവെന്നുമായിരുന്നു ഒരു ആരോപണം. ഇടയ്ക്കിടെ അലറുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്യുന്നു, തന്നെ ആക്രമിക്കുന്നു, സാഗരികയ്ക്ക് വിഷാദരോഗവും ആശങ്കയുമുണ്ട്, ഇതൊക്കെ മുൻ നിർത്തി താൻ വീട്ടിൽനിന്ന് മാറി താമസിക്കാൻ തീരുമാനിച്ചു എന്നാണ് അനുരൂപ് ശിശു സംരക്ഷണ സമിതിയെ അറിയിച്ചത്. 

കേസ് കോടതി പരിഗണിക്കാനിരിക്കെ, അനുരൂപ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത് കുട്ടിയുടെ അവകാശം വിട്ടുകിട്ടാനായിരുന്നോ എന്ന് സംശയിച്ചവരുമുണ്ട്. എന്തായാലും വൈകാതെ ഇരുവരും പിരിഞ്ഞു. കുട്ടിയെ വിട്ടുകിട്ടാനുള്ള പോരാട്ടവുമായി സാഗരിക മുന്നോട്ടു പോവുകയും ചെയ്തു. താൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തെക്കുറിച്ച് സാഗരിക പിന്നീട് ‘ദ് ജേർണി ഓഫ് എ മദർ’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ഇസ്തോണിയയിലും ഇന്ത്യയിലുമായാണ് ‘മിസിസ് ചാറ്റർജി Vs നോർവെ’ എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റാണി മുഖർജിയും ഏറെക്കാലത്തിനു ശേഷമാണ് അഭിനയത്തിലേക്ക് തിരികെ വരുന്നത്. സീ സ്റ്റുഡിയോസും എമ്മെയ് എന്റർടെയ്ൻമെനും ചേർന്ന് നിർമിക്കുന്ന ചിത്രം അഷിമ ചിബ്ബറാണ് സംവിധാനം ചെയ്യുന്നത്.

English Summary: Mrs. Chatterjee Vs Norway: Here is the Real Story Behind Rani Mukerjee's New Movie