കോവിഡ് തടവിലിട്ട ബംഗാളിലെ പ്രേക്ഷകരെ തിയറ്ററിലേക്ക് മടക്കിക്കൊണ്ടുവന്ന സിനിമയാണ് കഴിഞ്ഞ വർഷത്തെ ക്രിസ്മസിനു റിലീസ് ചെയ്ത സന്ദീപ് റായിയുടെ ഹത്യാപുരി. എല്ലാ ഭാഷകളിലും ഇങ്ങനെ ചില ചിത്രങ്ങൾ തിയറ്ററുകളെ ഉത്സവപ്പറമ്പുകളാക്കിയിരുന്നു. ബംഗാളിലാകട്ടെ, നീണ്ട ഇടവേളയ്ക്കു ശേഷം കൊട്ടകകളിലേക്ക് ആളുകളെ വലിച്ചടുപ്പിച്ചത് ഇന്ത്യയുടെ മഹാചലച്ചിത്രകാരൻ സത്യജിത് റായ് വർഷങ്ങൾക്കു മുൻപ് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമാണെന്നതാണ് അദ്ഭുതകരമായ കാര്യം; അതും മകന്റെ സംവിധാനത്തിൽ. അച്ഛൻ റായ് സൃഷ്ടിച്ച ജനപ്രിയ കുറ്റാന്വേഷകനായ പ്രദോഷ് ചന്ദ്ര മിത്രയെന്ന ഫെലൂദയുടെ സാഹസികാന്വേഷണം തന്നെയാണ് ഏറ്റവും പുതിയ സന്ദീപ് റായ് ചിത്രത്തിലുമുള്ളത്. ഇന്ത്യയുടെ ഷെർലക് ഹോംസ് ആണല്ലോ ഫെലൂദ. എത്ര കണ്ടാലും മതിവരില്ല സമർഥനായ ഫെലൂദയുടെ കുറ്റാന്വേഷണ സാഹസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1965ലാണ് സന്ദേശ് എന്ന കുട്ടികളുടെ മാസികയിൽ സത്യജിത് റായ് ആദ്യമായി ഫെലൂദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡെയ്ഞ്ചർ ഇൻ ഡാർജിലിങ് എന്നാണ് ഈ കഥയുടെ പേര്. റായ് പത്രാധിപത്യം വഹിച്ച പ്രസിദ്ധീകരണമായിരുന്നു സന്ദേശ്. ആർതർ കൊനൻഡോയൽ ഷെർലക് ഹോംസിനു ജന്മം നൽകിയ പോലെ കൊൽക്കത്തയിലെ 21 രജനി സെൻ റോഡിൽ താമസിക്കുന്ന ഒരു യഥാർഥ വ്യക്തിയെപ്പോലെയാണ് റായ് ഫെലൂദയെ അവതരിപ്പിച്ചത്.

സത്യജിത് റായ്.
ADVERTISEMENT

പിന്നീട് മുപ്പത്തിയഞ്ചിലധികം ഫെലൂദ കഥകൾ സത്യജിത് റായ് എഴുതി. ഓരോന്നും വായിച്ചു കഴിയുമ്പോൾ പുതിയ കഥകൾക്കായി കുട്ടികൾ മുതൽ വയോധികർ വരെ കാത്തിരുന്ന കാലം. ഇതിൽ രണ്ടു കഥകൾ റായ് തന്നെ സിനിമയാക്കി. സോനാർ കെല്ല (ഗോൾഡൺ ഫോർട്രസ്സ്) 1974ലും ജെയ് ബാബ ഫെലുനാഥ് (ദി എലഫന്റ് ഗോഡ്) 1979ലും. രണ്ടിലും ഫെലൂദയുടെ വേഷം അഭിനയിച്ചത് സൗമിത്ര ചാറ്റർജി. രാജസ്ഥാൻ മരുഭൂമിയിൽ ചിത്രീകരിച്ച ആദ്യ ഫെലൂദ ചിത്രമായ സോനാർ കെല്ല അന്നത്തെ ബോക്‌സ് ഓഫിസ് ഹിറ്റ് ആയിരുന്നു. ദേശീയവും രാജ്യാന്തരവുമായ പുരസ്‌കാരങ്ങളും ഈ ചിത്രത്തിനു ലഭിച്ചു. ജെയ് ബാബ ഫെലുനാഥ് എന്ന രണ്ടാമത്തെ ചിത്രവും വൻ വിജയമായി. അച്ഛൻ നേടിയ തുടർച്ചയായ ഈ വിജയങ്ങളാണ് ഫെലൂദ പരമ്പര തുടരാൻ സന്ദീപിന് പ്രചോദനമായത്.

സന്ദീപ് റായ് 2003 മുതൽ 2016 വരെ ഏഴു ഫെലൂദ ചിത്രങ്ങൾ സംവിധാനം ചെയ്തു. സബ്യസാചി ചക്രവർത്തിയും അബീർ ചാറ്റർജിയുമായിരുന്നു ഈ സിനിമകളിൽ ഫെലൂദയുടെ വേഷത്തിൽ. ഇരുവരും പ്രമുഖ താരങ്ങൾ. ടിന്റൊറെറ്റോസ് ജീസസ്, ബോക്‌സ് മിസ്റ്ററി, സ്‌കാൻഡൽ അറ്റ് കൈലാസ്, ദി എംപറേഴ്‌സ് റിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ സന്ദീപ് മുൻനിര സംവിധായകനുമായി.

വീണ്ടും ഫെലൂദ

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുതിയ ഫെലൂദ സിനിമ ‘ഹത്യാപുരി’യുമായി സന്ദീപ് റായ് പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററുകളിലേക്കു മടക്കിക്കൊണ്ടുവന്നത്. അതും പുതിയ താരനിരയുമായി. ഹോളിവുഡിൽ ജയിംസ് ബോണ്ട് നടന്മാർ മാറി വരുമ്പോൾ ലോകമെങ്ങുമുള്ള പ്രേക്ഷകരിലുണ്ടാകുന്ന ആകാംക്ഷ, പുതിയ താരം ഫെലൂദയാകുമ്പോൾ ബംഗാളിലുമുണ്ട്. മൂർച്ചയുള്ള കണ്ണുകളോടെ ദീർഘാകായനായ സബ്യസാചി ചക്രവർത്തിയെ ഫെലൂദയായി ബംഗാളി പ്രേക്ഷകർ എളുപ്പം സ്വീകരിച്ചു. ഇടയ്ക്ക് അബീർ ചാറ്റർജിയെ പരീക്ഷിച്ചെങ്കിലും സബ്യസാചി തന്നെയാണ് ഈ വേഷത്തിന് പറ്റിയതെന്നായിരുന്നു സന്ദീപിന്റെ അഭിപ്രായം. എന്നാൽ ഇക്കുറി ഇന്ദ്രനീൽ സെൻ ഗുപ്തയാണ് ഫെലൂദയുടെ വേഷത്തിൽ. പഴയ അഭിനേതാക്കളുമായി താരതമ്യം ചെയ്ത ചിലർ ഇന്ദ്രനീലിന്റെ ബംഗാളി ഉച്ചാരണം ശരിയല്ലെന്നു നെറ്റി ചുളിച്ചെങ്കിലും സത്യജിത് റായ് നോവലിലെ ഉദ്വേഗജനകമായ രംഗങ്ങൾ കണ്ട് പ്രേക്ഷകർ മുന്നോട്ടാഞ്ഞിരുന്നതിനാൽ ചിത്രം വൻവിജയമായി.

സന്ദീപ് റായ്
ADVERTISEMENT

ഷെർലക് ഹോംസിന്റെ ഉറ്റതോഴനായ ഡോ. വാട്‌സനെപ്പോലെ ഫെലൂദയ്ക്കുമുണ്ട് ഒരു സഹായി. തപേഷ് രഞ്ജൻ മിത്ര എന്ന തോപ്‌സെ. ആയുഷ് ദാസാണ് ഹത്യാപുരിയിൽ ഈ വേഷം അഭിനയിക്കുന്നത്. ഇവർക്കൊപ്പം സോനാർ കെല്ല എന്ന കഥ മുതൽ ജനപ്രിയ ത്രില്ലർ എഴുത്തുകാരനായ ജടായു (ലാൽമോഹൻ ഗാംഗുലി) എന്ന കഥാപാത്രത്തെയും സത്യജിത് റായ് സൃഷ്ടിച്ചു. ജടായുവായി പുതിയ ചിത്രത്തിൽ അഭിജിത് ഗുഹ അഭിനയിക്കുന്നു. ഫെലൂദയും തോപ്‌സെയും ജടായുവും ഒഡീഷയിലെ ക്ഷേത്രനഗരിയായ പുരിയിലേക്ക് ഉല്ലാസയാത്രയ്‌ക്കെത്തുന്നതും അവിടെ നടക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതുമാണ് ഹത്യാപുരിയുടെ (പുരിയിലെ കൊലപാതകം) ഇതിവൃത്തം. സന്ദേശ് മാസികയിൽ തന്നെയാണ് ഈ നോവൽ തുടർച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1979ൽ ഇതു പുസ്തകരൂപത്തിൽ പുറത്തിറങ്ങിയിരുന്നു.

സത്യജിത് റായ്.

ഫെലൂദയെന്ന കഥാപാത്രത്തെ സൃഷ്ടിച്ച് സ്വന്തം നിലയ്ക്ക് കുറ്റാന്വേഷണ കഥകളെഴുതാൻ സത്യജിത് റായിക്കു പ്രചോദനമായത് ഷെർലക് ഹോംസ് കഥകളാണ്. റായിയുടെ ഡിറ്റക്ടീവ് ഫെലൂദ ഹോംസിന്റെ ആരാധകനുമാണ്. ലോകത്തെ മുഴുവൻ കുറ്റാന്വേഷകരുടെയും ഗുരു എന്നാണ് ഫെലൂദ ഹോംസിനെ വിശേഷിപ്പിക്കുന്നത്. ഫെലൂദ ബേക്കർ സ്ട്രീറ്റിൽ പോകുന്നതായി ലണ്ടൻ ഫെലൂദ എന്നൊരു കഥയും സത്യജിത് റായ് എഴുതിയിട്ടുണ്ട്.

ഫെലൂദയുടെ ചരിത്രം, സന്ദീപിന്റെയും

വിഭജനത്തിനു ശേഷം ധാക്കയിൽനിന്ന് ബംഗാളിലേക്കു വന്ന കുടുംബത്തിലെ വ്യക്തിയായാണ് ഫെലൂദയെ റായ് അവതരിപ്പിക്കുന്നത്. ഒൻപതാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട് അനാഥനായ ബാലനെ വളർത്തുന്നത് ഇളയച്ഛനാണ്. 1947ൽ കൊൽക്കത്തയിലെത്തി വാടക വീട്ടിൽ താമസം തുടങ്ങിയ കുടുംബം പിന്നീട് 21 രജനി സെൻ റോഡിലേക്കു മാറുന്നതായാണ് വിവരണം. സ്വകാര്യ കുറ്റാന്വേഷകനാകും മുൻപ് ഫെലൂദ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ബംഗാളികൾക്കു മാത്രമല്ല ലോകം മുഴുവനുമുള്ള വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ഫെലൂദ. പ്രത്യേകിച്ചും കുട്ടികൾക്ക്. ഇതുകൊണ്ടുതന്നെയാവണം സന്ദീപ് റായ് അച്ഛന്റെ ഫെലൂദ കഥകൾ തുടർച്ചയായി സിനിമകൾക്കു തിരഞ്ഞെടുത്തത്. അച്ഛൻ ഏക മകനു കൈമാറിയ വിലമതിക്കാനാവാത്ത സമ്മാനം കൂടിയായി അങ്ങനെ ഫെലൂദ കഥകൾ.

ആർതർ കൊനൻഡോയൽ.
ADVERTISEMENT

ഇരുപതു വയസ്സു പിന്നിട്ടപ്പോൾ അച്ഛന്റെ സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രഫറായാണ് സന്ദീപ് റായ് തന്റെ സർഗജീവിതം തുടങ്ങുന്നത്. മുൻഷി പ്രേംചന്ദിന്റെ സത്‌രംഞ്ജ് കെ ഖിലാഡി സത്യജിത് റായ് സംവിധാനം ചെയ്യാൻ ആരംഭിച്ചപ്പോൾ ഇരുപത്തിനാലാം വയസ്സിൽ സന്ദീപ് സഹസംവിധായകനായി. സത്യജിത് റായിയുടെ അവസാനത്തെ മൂന്നു ചിത്രങ്ങളായ ഗണശത്രു( 1989), ശാഖ പ്രൊശാഖ (1990) ആഗന്തുക് (1991) എന്നിവയുടെ ഛായാഗ്രാഹകൻ സന്ദീപ് ആണ്. മികച്ച ക്യാമറാമാനായ സന്ദീപിന് സംവിധാനവും വഴങ്ങുമെന്ന് ആദ്യ ചിത്രമായ ഫതിക് ചന്ദ് (1983) തെളിയിച്ചു.

സത്യജിത് റായ്.

മുതുമുത്തച്ഛൻ ഉപേന്ദ്രകിഷോർ റായ് ചൗധരി ആരംഭിക്കുകയും മുത്തച്ഛൻ സുകുമാർ റായ് തുടർന്നു നടത്തുകയും അച്ഛൻ സത്യജിത് റായിയുടെ പത്രാധിപത്യത്തിൽ വൻ ജനപ്രീതി നേടുകയും ചെയ്ത സന്ദേശ് മാസികയുടെ നടത്തിപ്പും സന്ദീപ് റായ് ഏറ്റെടുത്തു. സത്യജിത് റായിയുടെ മരണശേഷം 2003 വരെ സന്ദീപ് ആയിരുന്നു സന്ദേശിന്റെ പത്രാധിപർ. അച്ഛന്റെ കഥകൾ അടിസ്ഥാനമാക്കി ഫെലൂദ ചിത്രങ്ങൾ സംവിധാനം ചെയ്തതിന്റെ അനുഭവങ്ങൾ വിവരിക്കുന്ന ആമി ആർ ഫെലൂദ എന്ന പുസ്തകവും സന്ദീപ് രചിച്ചു. കൊൽക്കത്ത പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി മാറി സന്ദീപിന്റെ ഈ രചന.

സിനിമകളനവധി

ഇരുപതിലേറെ സിനിമകളും ടെലിവിഷൻ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട് സന്ദീപ്. സത്യജിത് റായിയുടെ പ്രഫസർ ശങ്കു പരമ്പരയും അദ്ദേഹം സിനിമയാക്കി. സ്വതന്ത്രമായി മറ്റു വിഷയങ്ങളും സിനിമയ്ക്കായി കണ്ടെത്തിയെങ്കിലും അച്ഛന്റെ നിഴലിൽനിന്ന് വിമുക്തനാകാൻ സന്ദീപിന് കഴിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. പ്രശസ്തനായ ഒരാളുടെ മകനാവുന്നതിൽ പ്ലസ് പോയിന്റും മൈനസ് പോയിന്റുമുണ്ടെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ഒരിക്കൽ അദ്ദേഹം മറുപടി പറഞ്ഞത്. 70 വയസ്സായ ഒരു സംവിധായകനോട് ബംഗാളികൾ മുഴുവൻ മകനോടെന്ന പോലെ വാത്സല്യം കാട്ടുന്നത് ചെറിയ കാര്യമല്ലല്ലോ. ഫെലൂദ ചിത്രങ്ങൾ സംവിധാനം ചെയ്യുമ്പോഴുള്ള ത്രിൽ അവസാനിക്കുന്നില്ലെന്നാണ് സന്ദീപ് പറയുന്നത്. കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി സിനിമയുണ്ടാക്കാനാണ് അദ്ദേഹത്തിനു താൽപര്യം. ഇതിന് ഏറ്റവും പറ്റിയ കഥകൾ അച്ഛൻ എഴുതിയ കുറ്റാന്വേഷണ പരമ്പര തന്നെയെന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ട്.

ഹത്യാപുരിയുടെ പോസ്റ്റർ.

സന്ദീപിനെ അച്ഛനുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ലെന്നാണ് പ്രശസ്ത ചലച്ചിത്ര നിരൂപകയായ ഷോമ എ. ചാറ്റർജിയുടെ അഭിപ്രായം. സന്ദീപിനെപ്പോലെ കുടുംബചിത്രങ്ങളിലൂടെ തുടർച്ചയായി വിജയം കൈവരിക്കുന്ന സംവിധായകർ ബംഗാളി സിനിമയിൽ അപൂർവമാണെന്നും അവർ നിരീക്ഷിക്കുന്നു.

സത്യജിത് റായിയുടെ സംഗീതപ്രേമവും സന്ദീപിനു കിട്ടിയിട്ടുണ്ട്. കുറ്റാന്വേഷണ സിനിമകളുടെ പശ്ചാത്തല സംഗീതത്തിൽ വളരെയധികം ശ്രദ്ധ പുലർത്തിയ സംവിധായകനായിരുന്ന സത്യജിത് റായ്. ഈ സൂക്ഷ്മത തന്റെ ചിത്രങ്ങളിൽ സന്ദീപും പ്രകടിപ്പിക്കുന്നു. മാത്രമല്ല, മാറിയ കാലത്തിനനുസരിച്ച് പശ്ചാത്തല സംഗീതത്തെ പുതിയ തലത്തിലേക്കുയർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ‘ഹത്യാപുരി’ തന്നെ അതിന്റെ മികച്ച ഉദാഹരണം.

English Summary: Hatyapuri, A good Feluda instalment; about Sandip Rai and Remembering Satyajith Ray