ഒരു നൂറ്റാണ്ടുമുൻപ് ഇന്ത്യ ജന്മം നൽകിയ ഒരാൾ, ഓസ്കർ നിശയിൽ നിറസാന്നിധ്യമായ ചരിത്രമുണ്ട് ലോകസിനിമയ്ക്ക് പറയാൻ. മികച്ച നടിക്കുള്ള പുരസ്കാരത്തിന് നാമനിർദേശം നേടിയ താരമായിരുന്നു അത്. 1936 മാർച്ച് 5ന് നടന്ന ഓസ്കർ സമ്മാനവേദിയിലാണ് ആ നടി അവസാന റൗണ്ടിലെത്തിയത്. പേര് മെർലി ഒബ്റോൺ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ എട്ടാം ഓസ്കർ പുരസ്കാരവേദിയായിരുന്നു അത്. ആതിഥ്യം വഹിച്ചത് ലൊസാഞ്ചലസിലെ ബിൾട്മോർ ഹോട്ടൽ. മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശമാണ് അന്ന് അവരെ തേടിയെത്തിയത്. സാമുവൽ ഗോൾഡ്‍വിൻ നിർമിച്ച ‘ദ് ഡാർക്ക് എയ്ഞ്ചൽ’ എന്ന സിനിമയാണ് അവരെ ആ ബഹുമതിക്ക് അർഹയാക്കിയത്. ചിത്രത്തിൽ കിറ്റി വെൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു നാമനിർദേശം. അങ്ങനെ മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശം ലഭിച്ച ആദ്യ ഏഷ്യൻ വംശജ എന്ന ബഹുമതി അവരുടെ പേരിലായി. എന്നാൽ ആൽഫ്രഡ് ഇ ഗ്രീൻ സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബെറ്റി ഡേവിസ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെ ആ വർഷം മെർലി ഒബ്റോൺ പിന്തള്ളപ്പെട്ടുപോയി. ഇപ്പോൾ മെർലിയെ വീണ്ടും ഓർമിക്കാൻ കാരണം ഇന്ത്യയിലേക്ക് ഇത്തവണ എത്തിയ രണ്ട് ഓസ്കർ പുരസ്കാരങ്ങളായിരുന്നു. ഏറ്റവും മികച്ച ഒറിജിനൽ സോങ്, ഡോക്യുമെന്ററി ഹ്രസ്വ ചിത്ര പുരസ്കാരങ്ങൾ ഇന്ത്യയിലേക്കെത്തിയ വേളയിൽ മെർലിയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ആരായിരുന്നു മെർലി? എന്തുകൊണ്ടാണ് ഇന്ത്യയിലാണ് ജനിച്ചതെന്ന വിവരം പോലും അവർക്ക് മരണം വരെ മറച്ചു വയ്ക്കേണ്ടി വന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രു നൂറ്റാണ്ടുമുൻപ് ഇന്ത്യ ജന്മം നൽകിയ ഒരാൾ, ഓസ്കർ നിശയിൽ നിറസാന്നിധ്യമായ ചരിത്രമുണ്ട് ലോകസിനിമയ്ക്ക് പറയാൻ. മികച്ച നടിക്കുള്ള പുരസ്കാരത്തിന് നാമനിർദേശം നേടിയ താരമായിരുന്നു അത്. 1936 മാർച്ച് 5ന് നടന്ന ഓസ്കർ സമ്മാനവേദിയിലാണ് ആ നടി അവസാന റൗണ്ടിലെത്തിയത്. പേര് മെർലി ഒബ്റോൺ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ എട്ടാം ഓസ്കർ പുരസ്കാരവേദിയായിരുന്നു അത്. ആതിഥ്യം വഹിച്ചത് ലൊസാഞ്ചലസിലെ ബിൾട്മോർ ഹോട്ടൽ. മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശമാണ് അന്ന് അവരെ തേടിയെത്തിയത്. സാമുവൽ ഗോൾഡ്‍വിൻ നിർമിച്ച ‘ദ് ഡാർക്ക് എയ്ഞ്ചൽ’ എന്ന സിനിമയാണ് അവരെ ആ ബഹുമതിക്ക് അർഹയാക്കിയത്. ചിത്രത്തിൽ കിറ്റി വെൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനായിരുന്നു നാമനിർദേശം. അങ്ങനെ മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശം ലഭിച്ച ആദ്യ ഏഷ്യൻ വംശജ എന്ന ബഹുമതി അവരുടെ പേരിലായി. എന്നാൽ ആൽഫ്രഡ് ഇ ഗ്രീൻ സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബെറ്റി ഡേവിസ് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയതോടെ ആ വർഷം മെർലി ഒബ്റോൺ പിന്തള്ളപ്പെട്ടുപോയി. ഇപ്പോൾ മെർലിയെ വീണ്ടും ഓർമിക്കാൻ കാരണം ഇന്ത്യയിലേക്ക് ഇത്തവണ എത്തിയ രണ്ട് ഓസ്കർ പുരസ്കാരങ്ങളായിരുന്നു. ഏറ്റവും മികച്ച ഒറിജിനൽ സോങ്, ഡോക്യുമെന്ററി ഹ്രസ്വ ചിത്ര പുരസ്കാരങ്ങൾ ഇന്ത്യയിലേക്കെത്തിയ വേളയിൽ മെർലിയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ആരായിരുന്നു മെർലി? എന്തുകൊണ്ടാണ് ഇന്ത്യയിലാണ് ജനിച്ചതെന്ന വിവരം പോലും അവർക്ക് മരണം വരെ മറച്ചു വയ്ക്കേണ്ടി വന്നത്?

ADVERTISEMENT

∙ എന്തുകൊണ്ട് മറഞ്ഞിരുന്നു?

കലയ്ക്കും കഴിവിനുമപ്പുറം നാടും വംശവും തൊലിയുടെ നിറവുമൊക്കെ ലോകസിനിമയെ സ്വാധീനിച്ച കാലത്തായിരുന്നു മെർലി അഭ്രപാളിയിൽ നിറഞ്ഞുനിന്നത്. അതുകൊണ്ടുതന്നെ തന്റെ വംശമോ നാടോ അവർ ആരെയും അറിയിച്ചിരുന്നില്ല. ഓസ്ട്രേലിയയിലെ ടാസ്മാനിയയാണ് തന്റെ ജന്മനാട് എന്ന് ജീവിതകാലം മുഴുവൻ അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ ജീവിച്ചകാലത്ത് ജനനം സംബന്ധിച്ച് യാതൊരു രേഖകളും അവർ പുറത്തുവിട്ടിരുന്നതുമില്ല. അതിനായി തന്റെ പക്കലുള്ള രേഖകളും മറ്റും അവർ കത്തിച്ചുകളയുകവരെ ചെയ്തു. 

ADVERTISEMENT

ജന്മദേശം ഓസ്ട്രേലിയ എന്ന് അവകാശപ്പെടുമ്പോൾപ്പോലും രണ്ടു തവണ മാത്രമാണ് അവർ ‘ജന്മനാട്’ സന്ദർശിച്ചത്. 1965ൽ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ ആദ്യ ഓസ്ട്രേലിയൻ യാത്ര. ഓസ്ട്രേലിയൻ നഗരമായ ഹോബാര്‍ട് സന്ദർശിക്കാൻ പദ്ധതിയിട്ടെങ്കിലും ജനനം സംബന്ധിച്ച് പത്രക്കാരുടെ ‘കുത്തിക്കുത്തി’യുള്ള ചോദ്യത്തിന് ഉത്തരം കൊടുക്കാനാവാതെ അവർ മെക്സിക്കോയിലേക്ക് ‘മുങ്ങി’. 1978ൽ ഹോബാർട് സന്ദർശനം യാഥാർഥ്യമാക്കി. അവിടെ മേയർ നൽകിയ സ്വീകരണത്തിലും പങ്കെടുത്തു. സ്വീകരണത്തിനു മുൻപെ അവരുടെ ജന്മനാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നെങ്കിലും സ്വീകരണവുമായി മുന്നോട്ടുപോകാൻ മേയർ നിർദേശിക്കുകയായിരുന്നു. എന്നാൽ താൻ ടാസ്മാനിയയിലല്ല ജനിച്ചതെന്ന് അവർക്ക് വെളിപ്പെടുത്തേണ്ടിവന്നു. ഹോട്ടലിൽ മറ്റ് അഭിമുഖങ്ങൾക്കൊന്നും അവർ മുഖം കൊടുത്തതുമില്ല. 

‘വുഥെറിങ് ഹൈറ്റ്സ്’ സിനിമയിൽ മെർലി ഒബ്‌റോൺ.

മരണശേഷം മാത്രമാണ് അവർ ഇന്ത്യയിലാണ് പിറന്നത് എന്ന് ലോകം അറിയുന്നത്. ബ്രിട്ടന്റെ ഭാഗമായിരുന്ന പഴയ ഇന്ത്യയാണ് തന്റെ ജന്മനാടെന്ന് അറിഞ്ഞാൽ ലോകസിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് അവർ ഭയപ്പെട്ടിരിക്കാം. ഇതാകാം ഇന്ത്യയാണ് തന്റെ ജന്മനാട് എന്ന സത്യം മറച്ചുവയ്ക്കാൻ അവരെ പ്രേരിപ്പിച്ച ഘടകം. എന്നാൽ മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ വംശം, നാട് എന്നിവ സംബന്ധിച്ച ചില വിവരം മെർലി പുറംലോകത്തിനായി മാറ്റിവച്ചിരുന്നു. ബോംബെയിലെ ജനനവുമായി ബന്ധപ്പെട്ട രേഖ, പള്ളിയിൽനിന്നുള്ള സർട്ടിഫിക്കറ്റ്, ഇന്ത്യയിലെ ബന്ധുക്കൾക്ക് അയച്ച ഫോട്ടോകൾ, കത്തുകൾ തുടങ്ങിയവയായിരുന്നു അത്. മരണശേഷം ചരിത്രകാരൻമാർ നടത്തിയ അന്വേഷണം അത് സ്ഥിരീകരിക്കുകയും ചെയ്തു. ആ വിവരങ്ങളുമായാണ് 1983ൽ അവരുടെ ജീവചരിത്രം പുറത്തിറങ്ങിയത്. ‘പ്രിൻസസ് മെർലി: ദ് റൊമാന്റിക് ലൈഫ് ഓഫ് മെർലി ഒബ്റോൺ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

ADVERTISEMENT

∙ മെർലിയുടെ സിനിമാ ജീവിതം

റസൂല്‍ പൂക്കുട്ടി.

‘സ്ലംഡോഗ് മില്യനർ’ സിനിമയിലെ രംഗം.

റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ബ്രിട്ടിഷുകാരന്റെയും സിലോണിലെ (ഇപ്പോൾ ശ്രീലങ്ക) യുറേഷ്യൻ വംശജയുടെയും മകളായി 1911 ഫെബ്രുവരി 19നാണ് മുംബൈയിൽ എസ്റ്റെൽ മെർലി ഒബ്റോൺ തോംസൻ പിറന്നത്. 1911ൽ ജോർജ് അഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഇന്ത്യൻ സന്ദർശനത്തിനെത്തിയതോടെയാണ് മെർലിയും കൊച്ചു ‘രാജ്ഞി’യാകുന്നത്. മേരി രാജ്ഞിയോടുള്ള സ്നേഹം മൂത്ത് അമ്മ മെർലിക്ക് ക്വീനി എന്ന ഓമനപ്പേരിടുകയായിരുന്നു. 1914ൽ പിതാവ് മരിച്ചു. മൂന്നു വർഷം കഴിഞ്ഞപ്പോൾ മെർലിയും അമ്മയും കൊൽക്കത്തയിലേക്കു താമസം മാറി. അവിടെ ‘കൽക്കട്ട അമച്വർ തിയേറ്ററിക്കൽ സൊസൈറ്റി’യിലൂടെ 1920ലായിരുന്നു അഭിനയത്തിലെ അരങ്ങേറ്റം. 1928ൽ ഒരു ആർ‌മി കേണൽ വഴി റെക്സ് ഇൻഗ്രാം എന്ന ഐറിഷ് സംവിധായകനെ പരിചയപ്പെ‌ട്ടതു വഴിത്തിരിവായി. അങ്ങനെ ഫ്രാൻസിലേക്ക് യാത്ര. അവിടെ വച്ച് റെക്സിന്റെ സിനിമകളിൽ ചെറിയ വേഷങ്ങൾ ലഭിച്ചു. 

ഓസ്‌കറുമായി എ.ആർ.റഹ്മാൻ.

തന്റെ വ്യക്തിത്വം പുറംലോകമറിയാതിരിക്കാൻ അമ്മയെ പോലും അവർക്ക് പൊതുസമൂഹത്തിൽനിന്നു മാറ്റി നിർത്തേണ്ടി വന്നിട്ടുണ്ടെന്ന് മെർലിന്റെ ചരിത്രം തിരഞ്ഞ അമേരിക്കൻ അക്കാദമിഷ്യൻ മയൂഖ് സെൻ പിന്നീട് പറഞ്ഞിട്ടുണ്ട്. മെർലിന്റെ ആയയായിട്ടായിരുന്നു അവർ സിനിമാസെറ്റുകളിൽ എത്തിയിരുന്നതത്രേ. 2014ലിറങ്ങിയ ‘ദ് ട്രബിൾ വിത്ത് മെർലി’ എന്ന ഡോക്യുമെന്ററിയിലും ഇക്കാര്യങ്ങൾ വിശദമാക്കുന്നുണ്ട്. പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറിയ ഒബറോൺ, 17–ാം വയസിൽ ആദ്യ മുഴുനീള സിനിമയിൽ അഭിനയിച്ചു– ദ് ത്രീ പാഷൻസ്. ബ്രിട്ടിഷ് ചിത്രങ്ങളിലൂടെയാണ് സിനിമാജീവിതത്തിന് തുടക്കമിട്ടത്. അലക്സാണ്ടർ കോർഡയുടെ ചിത്രം ‘പ്രൈവറ്റ് ലൈഫ് ഓഫ് ഹെൻറി VIII’ ഹിറ്റായതോടെ തിരക്കേറിയ നടിയായി. നല്ല കാലം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 1934ൽ അഭിനയിച്ച ‘സ്കാർലറ്റ് പിംപേർണൽ’ അവർക്ക് താരപരിവേഷം സമ്മാനിച്ചു. പിന്നീട് ഹോളിവുഡിലേക്ക് നീങ്ങി. അവിടെ സമുവൽ ഗോൾഡ്‍വിന്റെ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായി. 1935ൽ പുറത്തിറങ്ങിയ ‘ദ് ഡാർക്ക് ഏഞ്ചൽസ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കർ നാമനിർദേശം നേടി. ഓസ്കർ നാമനിർദേശം നേടുന്ന ആദ്യ ഏഷ്യൻ അഭിനേത്രി എന്ന നേട്ടവും അതോടെ അവരുടെ പേരിലായി. 

1939ൽ പുറത്തിറങ്ങിയ ‘വുഥെറിങ് ഹൈറ്റ്സ്’ വൻവിജയമായിരുന്നു. 1939ൽ അലക്സാണ്ടർ കോർഡയെ വിവാഹം കഴിച്ചു. ഹംഗറിയിൽ ജനിച്ച ബ്രിട്ടിഷ് സംവിധായകനായിരുന്നു കോർഡ. ആറു വർഷമേ ആ ബന്ധം നിലനിന്നുളളൂ. 1945ൽ അമേരിക്കൻ ഛായാഗ്രാഹകൻ ലുസിയൻ ബല്ലാർഡുമായി വിവാഹം. 1949ൽ ആ ബന്ധവും വേർപെട്ടു. പിന്നീട് 1957ൽ ഇറ്റാലിയൻ വംശജനായ ബ്രുണോ പഗ്ലിയായി എന്ന വ്യവസായിയെ വിവാഹം ചെയ്തു. 1975ൽ തന്നേക്കാൾ 25 വയസ്സ് പ്രായം കുറഞ്ഞ ഡച്ച് ടിവി താരം റോബർട്ട് വോൾഡേഴ്സിന്റെ ജീവിതസഖിയായി. 1940ൽ ത്വക്ക് രോഗങ്ങൾ അവരുടെ സൗന്ദര്യത്തെ ബാധിച്ചുതുടങ്ങി. അതിനിടെ ഏതാണ്ട് അൻപതിലേറെ ചിത്രങ്ങളിൽ അവർ വേഷമിട്ടു. 1973 വരെ അഭിനയം തുടർന്നു. 1979ൽ തന്റെ 68–ാം വയസിൽ കലിഫോർണിയയിൽ അന്തരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രഗൽഭ ബ്രിട്ടിഷ്, അമേരിക്കൻ നടിമാരുടെ എണ്ണമെടുത്താൽ മെർലി ഒബ്റോൺ മുൻനിരയിലുണ്ട്. ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ സിനിമാക്കാലത്താണു ജീവിച്ചതെങ്കിലും നിറപ്പകിട്ടാർന്നതായിരുന്നു അവരുടെ ലോകമെന്നും.

∙ ഇന്ത്യയിലേക്ക് വന്ന ഓസ്കറുകൾ

ലോകസിനിമയിലെ ഏറ്റവും ഉന്നത ബഹുമതിമായ ഓസ്കർ പുരസ്കാരങ്ങൾ അഥവാ അക്കാദമി അവാർഡുകൾ ആദ്യമായി സമ്മാനിക്കപ്പെട്ടത് 1929ലാണ്. അക്കാദമമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് സമ്മാനിക്കുന്ന ഈ ഉയർന്ന ബഹുമതിയുടെ 95–ാമത് പുരസ്കാര വിതരണമാണ് കഴിഞ്ഞ ദിവസം ലൊസാഞ്ചലസിൽ നടന്നത്. ഓസ്കർ പലപ്പോഴും ഇന്ത്യയുടെ കയ്യകലത്തിൽ എത്തി നഷ്ടപ്പെട്ടിട്ടുണ്ട്, പലപ്പോഴും ആ പുരസ്കാരത്തെ നമ്മുടെ രാജ്യം ഒപ്പം ചേർത്തിട്ടുമുണ്ട്. ഓസ്കർ ചരിത്രത്തിൽ ആദരവ് ഏറ്റുവാങ്ങിയ ഇന്ത്യക്കാരുടെ പട്ടികയിൽ ഇതിഹാസ സംവിധായകൻ സത്യജിത് റേയും വസ്ത്രാലങ്കാര വിദഗ്ദ ഭാനു അത്തയ്യയും സംഗീതവിസ്മയം എ. ആർ. റഹ്മാനും ഗാനരചയിതാവ് ഗുൽസാറും മലയാളിയായ റസൂൽ പൂക്കുട്ടിയുമെല്ലാം തിളങ്ങി നിൽക്കുകയാണിന്നും.

ഇന്ത്യയിലേക്ക് ആദ്യമായി ഈ പുരസ്കാരമെത്താൻ നീണ്ട 55 വർഷത്തെ കാത്തിരിപ്പുവേണ്ടിവന്നു എന്നു പറയാം. ഭാനു അത്തയ്യയിലൂടെയാണ് ഇന്ത്യയ്ക്ക് പ്രഥമ ഓസ്കർ ചാർത്തിക്കിട്ടുന്നത് (1983). ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിത എന്ന പെരുമയും ഭാനുവിന്റെ പേരിലാണ്. ഇതിഹാസം കുറിച്ച ‘ഗാന്ധി’ (1982) സിനിമയിലെ വസ്ത്രാലങ്കാരത്തിന് (Best Costume Design) ജോൺ മെല്ലൊയുമായി അവർ പുരസ്കാരം പങ്കിടുകയായിരുന്നു. ഓസ്കറിൽ ചരിത്രമെഴുതി ‘ഗാന്ധി’ അന്ന് 8 പുരസ്കാരങ്ങൾ നേടിയിരുന്നു. ഇന്ത്യക്കാരെ ആദരിക്കാൻ അക്കാദമി പിന്നീടും മറന്നില്ല. ഇന്ത്യൻ സിനിമയുടെ പെരുമ ലോകത്തെ അറിയിച്ച വിശ്വവിഖ്യാതസംവിധായകൻ സത്യജിത് റേയ്ക്ക് സിനിമാ രംഗത്തെ സേവനങ്ങൾ മുൻനിർത്തി പ്രത്യേക ഓണററി ഓസ്കർ നൽകി ആദരിച്ചത് 1992ലാണ്. 

∙ കൈപ്പിടിയിലൊതുക്കിയതും കൈവിട്ടതും

2009ലെ 81–ാമത് ഓസ്കർ പുരസ്കാരവേദിയിൽ ഇന്ത്യക്കാർ സ്വന്തമാക്കിയത് നാല് പുരസ്കാരങ്ങൾ. ബ്രിട്ടിഷ് സംവിധായകൻ ഡാനി ബോയ്ൽ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്യനർ’ എന്ന ചിത്രത്തിലൂടെ മൂന്ന് ഇന്ത്യക്കാർ ജേതാക്കളായി. ‘സ്ലംഡോഗ് മില്യനർ’ ഇന്ത്യൻ പശ്‌ചാത്തലത്തിലുള്ള കഥയാണെങ്കിലും ബ്രിട്ടിഷ് സിനിമയായിരുന്നു അത്. സിനിമയിലെ പശ്ചാത്തല സംഗീതത്തിനും (Best Original Score) ‘ജയ് ഹോ...’ എന്ന ഗാനത്തിനും (Best Original Song) എ. ആർ റഹ്മാൻ രണ്ട് പുരസ്കാരങ്ങൾ നേടി. ‘ജയ് ഹോ...’യുടെ സംഗീത സംവിധാനം റഹ്മാനാണ് നിർവഹിച്ചത്. ഇരട്ട ഓസ്കർ നേടിയ ഏക ഇന്ത്യാക്കാരനാണ് റഹ്മാൻ. ‘ജയ്ഹോ...’ എന്ന ഗാനത്തിന് മികച്ച ഒറിജിനൽ സോങ്ങിനുള്ള ഓസ്കർ ലഭിച്ചപ്പോൾ ആ ഗാനം രചിച്ച ഗുൽസാറും പുരസ്കാരം നേടി. മികച്ച ശബ്‌ദമിശ്രണത്തിലൂടെ (Best Sound Mixing) ഇയാൻ ടാപ്, റിച്ചാർഡ് പ്രൈകെ എന്നിവർക്കൊപ്പമാണു മലയാളിയായ റസൂൽ പൂക്കുട്ടി സമ്മാനിതനായത്. ഓസ്കർ ജേതാവായ ഏക മലയാളിയും അദ്ദേഹമാണ്. 

‘പീരിയഡ്. എൻഡ് ഓഫ് സെന്റൻസ്’ 2019ൽ ഡോക്യുമെന്ററി ഹ്രസ്വചിത്രവിഭാഗത്തിൽ (Best Documentary- Short Subject) ഒാസ്കർ നേടി. റയ്ക സഹ്താബ്ജിയും മെലിസ്സ ബെർട്ടണും ചേർന്ന് ഒരുക്കിയ ഡോക്യുമെന്ററി നിർമ്മിച്ചത് ഇന്ത്യക്കാരിയായ ഗുനീത് മോംഗയാണ്. പിന്നീട് ഇക്കുറി ആർആർആർ, ദി എലിഫന്റ് വിസ്പറേഴ്സ് എന്നിവയിലൂടെ ഇരട്ട ബഹുമതികളോടെ ഇന്ത്യക്കാർ വീണ്ടും ആദരിക്കപ്പെട്ടു. നാമനിർദേശവുമായി ഓസ്കർ വേദിയിലെത്തിയെങ്കിലും മൂന്നു തവണ ഇന്ത്യൻ സിനിമകൾ പിന്തള്ളപ്പെട്ടുപോയ ചരിത്രവുമുണ്ട്. മികച്ച വിദേശഭാഷാ ചിത്രവിഭാഗങ്ങളിൽ ഇന്ത്യൻ ചലച്ചിത്രങ്ങൾ നാമനിർദേശം നേടിയെങ്കിലും പിന്തള്ളപ്പെട്ടത് മൂന്നു തവണ 30–ാമത് അക്കാദമി പുരസ്കാരവേദിയിൽ മെഹ്ബൂബ് ഖാൻ സംവിധാനം ചെയ്ത ‘മദർ ഇന്ത്യ (1958), 61–ാം പുരസ്കാരവേദിയിൽ മീര നായർ സംവിധാനം ചെയ്ത സലാം ബോംബെ (1989), 74–ാമത് ഓസ്കർ വേദിയിൽ അശുതോഷ് ഗവാരിക്കറിന്റെ ലഗാൻ (2002) എന്നിവയാണ് മികച്ച വിദേശഭാഷാചിത്ര വിഭാഗങ്ങളിൽ പിന്തള്ളപ്പെട്ടുപോയ ഇന്ത്യൻ ചലച്ചിത്രങ്ങൾ.

English Summary: The Secret History of Merle Oberon, the First Asian Woman Nominated for the Best Actress Oscar