ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട ഒരു മഹാമാരിക്കാലത്തിനു ശേഷം കേരളത്തിലെ തിയറ്ററുകൾ ഉപാധികളോടെ തുറക്കുമ്പോൾ നടൻ എന്ന നിലയിൽ ഉഗ്രൻ പ്രകടനത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടാണ് ജയസൂര്യ എത്തുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'വെള്ളം' ജയസൂര്യയുടെ അഭിനയജീവിതത്തിലെ തിളക്കമാർന്ന

ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട ഒരു മഹാമാരിക്കാലത്തിനു ശേഷം കേരളത്തിലെ തിയറ്ററുകൾ ഉപാധികളോടെ തുറക്കുമ്പോൾ നടൻ എന്ന നിലയിൽ ഉഗ്രൻ പ്രകടനത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടാണ് ജയസൂര്യ എത്തുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'വെള്ളം' ജയസൂര്യയുടെ അഭിനയജീവിതത്തിലെ തിളക്കമാർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട ഒരു മഹാമാരിക്കാലത്തിനു ശേഷം കേരളത്തിലെ തിയറ്ററുകൾ ഉപാധികളോടെ തുറക്കുമ്പോൾ നടൻ എന്ന നിലയിൽ ഉഗ്രൻ പ്രകടനത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടാണ് ജയസൂര്യ എത്തുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'വെള്ളം' ജയസൂര്യയുടെ അഭിനയജീവിതത്തിലെ തിളക്കമാർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം മുഴുവൻ നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കപ്പെട്ട ഒരു മഹാമാരിക്കാലത്തിനു ശേഷം കേരളത്തിലെ തിയറ്ററുകൾ ഉപാധികളോടെ തുറക്കുമ്പോൾ നടൻ എന്ന നിലയിൽ ഉഗ്രൻ പ്രകടനത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടാണ് ജയസൂര്യ എത്തുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'വെള്ളം' ജയസൂര്യയുടെ അഭിനയജീവിതത്തിലെ തിളക്കമാർന്ന അധ്യായമാകുമെന്ന സൂചന നൽകിയ ട്രെയിലർ ഇപ്പോഴും ട്രെൻഡിങ്ങിൽ മുന്നിലുണ്ട്. റിയൽ ലൈഫ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ എന്നും ഒരു പ്രത്യേകം ഇഷ്ടം സൂക്ഷിക്കുന്ന ജയസൂര്യ വെള്ളത്തിലെ മുരളിയെക്കുറിച്ചുള്ള വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ. 

 

ADVERTISEMENT

ഇത് പ്രജേഷ് 2.0

 

ക്യാപ്റ്റനു ശേഷം പ്രജേഷുമായി ചെയ്യുന്ന പടമാണ് വെള്ളം. അദ്ദേഹം ആ പടം കഴിഞ്ഞ് ഒരു ഹിന്ദി ഫിലിമാണ് ചെയ്യാൻ പോയത്. നമ്പി നാരായണന്റെ ജീവിതത്തെ ആധാരമാക്കി നിർമിക്കുന്ന റോക്കട്രി എന്ന സിനിമ. ആ ക്രൂവിനൊപ്പം പ്രവർത്തിച്ച് പുതിയ അറിവുകളുമായാണ് പ്രജേഷ് തിരിച്ചെത്തിയത്. ക്യാമറയെക്കുറിച്ചാണെങ്കിലും സൗണ്ടിങ്ങിനെക്കുറിച്ചാണെങ്കിലും കുറെയേറെ പ്രജേഷ് ഈ കാലയളവിൽ പഠിച്ചു. അതിന്റെയൊരു വ്യത്യാസം സിനിമയിലുമുണ്ട്. സാങ്കേതികമായി പോലും ക്യാപ്റ്റനേക്കാളും നല്ല മെയ്ക്കിങ്ങാണ് വെള്ളത്തിനുള്ളത്. 

 

ADVERTISEMENT

ആ വിവരണം എന്നെ ആകർഷിച്ചു

 

"ആള് ഫുൾ കള്ളുകുടിയനാ! പക്ഷേ, നായകൻ ഇതിനകത്ത് മദ്യം കഴിക്കുന്നത് കാണിക്കുന്നില്ല,"- വെള്ളത്തിലെ മുരളി എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ പ്രജേഷ് സെൻ എന്നോടു ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു. അത് എന്നെ ആകർഷിച്ചു. അത്രയും ശ്രദ്ധയോടെയാണ് പ്രജേഷ് ആ കഥാപാത്രത്തെ ഒരുക്കാനായി ഇറങ്ങിത്തിരിച്ചത്. ഒരു കള്ളുകുടിയന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ്. ആളുടെ ജീവിതത്തിൽ പിന്നീട് എന്ത് സംഭവിക്കുന്നു എന്നാണ് സിനിമ പറയുന്നത്. കള്ളുകുടിയന്റെ പല അവസ്ഥകളുണ്ട്. കള്ളു കുടിച്ച് വഴിയിൽ കിടക്കുന്നതൊക്കെ കാണിക്കുന്നുണ്ടെങ്കിലും ഇയാൾ ആകെ ഫിറ്റായി ആടിക്കുഴഞ്ഞ് നടക്കുന്നതോ സംസാരിക്കുന്നതോ ഇല്ല. വെള്ളമടിച്ചുകൊണ്ടുള്ള ഹ്യൂമറാണ് നമ്മൾ കൂടുതലും കണ്ടിരിക്കുന്നത്. അതിൽ നിന്നെല്ലാം മാറി വളരെ റിയലിസ്റ്റിക് ആയ രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്. 

 

ADVERTISEMENT

ജീവിച്ചിരിക്കുന്ന കഥാപാത്രം

 

മുരളി എന്ന കഥാപാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ അടുത്ത് കുറെ സംസാരിക്കാനും കാര്യങ്ങൾ അടുത്തറിയാനും സാധിച്ചു. സിനിമ റിലീസ് ആകാത്തതുകൊണ്ട് എനിക്ക് പല കാര്യങ്ങളും തുറന്നു പറയാൻ കഴിയില്ല. എങ്കിലും, പ്രേക്ഷകൻ അല്ലെങ്കിൽ ഈ സിനിമയിൽ അഭിനയിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും, മുരളിയെ നമ്മുടെ വീട്ടിലെ ഒരാളായി അല്ലെങ്കിൽ ബന്ധുക്കളിലോ സുഹൃത്തുക്കളിലോ ഒരാളായി കാണാൻ സാധിക്കും. അവരുടെയൊക്കെ പ്രതിനിധിയാണ് ഈ കഥാപാത്രം. മുരളി എന്തൊക്കെ ചെയ്യും അതെല്ലാം അഭിനേതാവ് എന്ന നിലയിൽ ഞാനും ചെയ്യും. അവിടെ ജയസൂര്യക്ക് സ്ഥാനമില്ല. 

 

അഭിനയത്തിൽ കള്ളത്തരം കാണിച്ചാൽ അതു സ്ക്രീനിൽ കാണും. അഭിനയത്തിലെ സത്യസന്ധത സ്ക്രീനിൽ പ്രതിഫലിക്കും. എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ മുരളിയോട് ഞാൻ സത്യസന്ധത പുലർത്തിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. തീർച്ചയായും സിനിമ കണ്ടു കഴിയുമ്പോൾ അങ്ങനെ ഒരാൾ നമ്മുടെ ചുറ്റുവട്ടത്തിലുണ്ടല്ലോ എന്നു നമുക്ക് തോന്നിപ്പോകും... ആ സിനിമ ഒന്നു കാണണം എന്നു മറ്റൊരാളോട് പറയാൻ തോന്നുന്ന ഒരു ഘടകം സിനിമയിലുണ്ട്. അതു പലരെയും സ്വാധീനിച്ചെന്നും വരാം.  

 

ലൈവ് സൗണ്ടിന്റെ മാജിക്

 

ലൈവ് സൗണ്ട് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ തന്നെ ഒരുപാടു വ്യത്യാസം വരും. അതായത് ആത്മാവിൽ നിന്നു വരുന്ന ശബ്ദവും ശരീരത്തിൽ നിന്നു വരുന്ന ശബ്ദവും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. കഥാപാത്രത്തിന് ആത്മാവ് കൊടുക്കുന്നതിൽ ആമ്പിയൻസ് വോയ്സ് അല്ലെങ്കിൽ പ്രകൃതിയുടെ ശബ്ദത്തിന് കൃത്യമായ റോളുണ്ട്. പ്രകൃതിയുടെ ശബ്ദത്തിലേക്ക് നമ്മുടെ ഇമോഷൻസ് കൂടെ ചേർന്നു വരുമ്പോൾ വേറൊരു ഫീലാണ്. പക്ഷേ, എല്ലാ സിനിമയും ലൈവ് സൗണ്ട് ചെയ്യാൻ കഴിയില്ല. 

 

ആട് പോലൊരു സിനിമ ഒരിക്കലും നമുക്ക് സിങ്ക് സൗണ്ട് ആലോചിക്കാൻ പോലും പറ്റില്ല. അത് നിൽക്കില്ല. അതിന് മറ്റു ചില ചേരുവകൾ കൂടി വേണ്ടി വരും. ഇത് റിയലിസ്റ്റിക് സിനിമ ആയതുകൊണ്ട് കാര്യങ്ങൾ റിയൽ ആയി ഫീൽ ചെയ്യാൻ ലൈവ് സൗണ്ട് തന്നെയാണ് അനുയോജ്യം. അതുകൊണ്ടാണ് ലൈവ് സൗണ്ട് പിടിച്ചതും. അതിന്റെ ഒരു സുഖമുണ്ടായിരുന്നു. ഒരു വണ്ടിയുടെ ശബ്ദം വന്നാലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നോയ്സ് വരികയാണെങ്കിൽ ടേക്ക് ഓകെ ആണെങ്കിലും അതു ഒരു വട്ടം കൂടി ചെയ്യേണ്ടി വരും. അതൊരു പ്രശ്നമുള്ള കാര്യമല്ല. ആ സീൻ കുറച്ചുകൂടി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണെന്നേ ഞാൻ കരുതാറുള്ളൂ. 

 

കള്ളുകുടി തമാശയാണോ?

 

ഒരോ സിറ്റുവേഷൻസാണ് തമാശ ഉണ്ടാക്കുന്നത്. ഏറ്റവും കൂടുതൽ നമ്മൾ കണ്ടിട്ടുള്ളത് അയ്യപ്പ ബൈജുവിനെപ്പോലത്തെ കഥാപാത്രങ്ങളുടെ തമാശകളാണ്. അത് സ്റ്റേജിലാണ്. വേദികളിൽ സീരിയസ് ആയ കള്ളുകുടിയനെ നമുക്ക് കാണാൻ കഴിയില്ല. സ്റ്റേജിൽ അങ്ങനെ അവതരിപ്പിച്ചാലേ കാണികളെ പിടിച്ചിരുത്താൻ കഴിയൂ. ഒരാൾ പഴത്തൊലി ചവുട്ടി വീഴുന്ന പോലെയുള്ള അവസ്ഥ തന്നെയാണ് കള്ളുകുടിയന്മാരുടെ കാര്യവും. കാരണം, വീണ ആളുടെ വേദനയും നേരിടുന്ന അപമാനവും മറ്റൊരാൾക്ക് മനസിലാകില്ല. 

 

കള്ളുകുടിയന്മാരുടെ കാര്യത്തിലുള്ള വ്യത്യാസം എന്താണെന്നു വച്ചാൽ അവർക്ക് ഈ അപമാനം പോലും തിരിച്ചറിയാൻ പറ്റില്ല. കുടിച്ചു നിൽക്കുന്ന അവസ്ഥയിൽ അയാൾക്ക് ഒരു സൈക്കിൾ പോലും തിരിക്കാൻ കഴിയില്ല. ഒരു ആനയെ മേയ്ക്കുന്നതുപോലെയാകും അയാൾ അതു ചെയ്യുക. കാണുന്ന ആൾക്ക് അതൊരു തമാശയാകും. റിയൽ ലൈഫിൽ രണ്ടെണ്ണം കഴിച്ചാൽ തമാശ പറയുന്ന ഒത്തിരി പേരുണ്ട്. അത് ഓരോരുത്തരുടെയും വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. കള്ളു കുടിച്ച് വീട്ടിൽ ചെന്ന് ഉപദ്രവിക്കുന്നവരെക്കുറിച്ചും നമ്മൾ കേട്ടിട്ടില്ലേ? സിനിമയിൽ മുരളി ജട്ടിപ്പുറത്ത് കിടക്കുന്നത് കാണുന്ന സാധാരണ ഒരു പരിചയക്കാരന് അത് തമാശയാകും. എന്നാൽ സ്വന്തം അച്ഛനത് തമാശയാകില്ല. അതാണ് വ്യത്യാസം. കാണുന്ന വ്യക്തിയുടെ കാഴ്ചപ്പാട് കൂടി അനുസരിച്ചാകും കാര്യങ്ങൾ. 

 

ആ ചങ്കൂറ്റത്തിന് നന്ദി

 

സിനിമയുടെ നിർമാതാക്കളോട് പ്രത്യേകം നന്ദി പറയണം. ഈയൊരവസ്ഥയിൽ അതായത് മലയാള സിനിമ തിരിച്ചുവരുന്ന സാഹചര്യത്തിൽ 'വെള്ളം' പോലൊരു ചിത്രത്തെ കൊറോണക്കാലം കഴിഞ്ഞുള്ള ആദ്യ മലയാളം റിലീസ് ആക്കാൻ ധൈര്യം കാണിച്ച നിർമാതാക്കളോട് വലിയ നന്ദി. ആ ചങ്കൂറ്റം ചെറുതല്ല. സിനിമാപ്രേമികളെ ഈ ചിത്രം ഒരിക്കലും നിരാശരാക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.