ദൃശ്യം 2 തരംഗമാകുമ്പോൾ സിനിമാപ്രേമികളുടെ കണ്ണുടക്കിയത് ജോർജ്ജുകുട്ടിയുടെ അഭിഭാഷകയായ പെൺകുട്ടിയിലാണ്. ചടുലമായ ഭാഷയിൽ കേസ് വാദിക്കുകയും ഒടുവിൽ തന്നെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിൽ ജോർജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോൾ പകച്ചുപോയ അതേ വക്കീൽ. അഭിഭാഷക രേണുകയുടെ ശരീരഭാഷയും കിറുകൃത്യം. പിന്നീട് സോഷ്യൽ

ദൃശ്യം 2 തരംഗമാകുമ്പോൾ സിനിമാപ്രേമികളുടെ കണ്ണുടക്കിയത് ജോർജ്ജുകുട്ടിയുടെ അഭിഭാഷകയായ പെൺകുട്ടിയിലാണ്. ചടുലമായ ഭാഷയിൽ കേസ് വാദിക്കുകയും ഒടുവിൽ തന്നെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിൽ ജോർജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോൾ പകച്ചുപോയ അതേ വക്കീൽ. അഭിഭാഷക രേണുകയുടെ ശരീരഭാഷയും കിറുകൃത്യം. പിന്നീട് സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം 2 തരംഗമാകുമ്പോൾ സിനിമാപ്രേമികളുടെ കണ്ണുടക്കിയത് ജോർജ്ജുകുട്ടിയുടെ അഭിഭാഷകയായ പെൺകുട്ടിയിലാണ്. ചടുലമായ ഭാഷയിൽ കേസ് വാദിക്കുകയും ഒടുവിൽ തന്നെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിൽ ജോർജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോൾ പകച്ചുപോയ അതേ വക്കീൽ. അഭിഭാഷക രേണുകയുടെ ശരീരഭാഷയും കിറുകൃത്യം. പിന്നീട് സോഷ്യൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം 2 തരംഗമാകുമ്പോൾ സിനിമാപ്രേമികളുടെ കണ്ണുടക്കിയത് ജോർജ്ജുകുട്ടിയുടെ അഭിഭാഷകയായ പെൺകുട്ടിയിലാണ്.  ചടുലമായ ഭാഷയിൽ കേസ് വാദിക്കുകയും ഒടുവിൽ തന്നെപ്പോലും അന്ധാളിപ്പിക്കുന്ന തരത്തിൽ ജോർജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോൾ  പകച്ചുപോയ അതേ വക്കീൽ. അഭിഭാഷക രേണുകയുടെ ശരീരഭാഷയും കിറുകൃത്യം.  പിന്നീട് സോഷ്യൽ മീഡിയ തിരഞ്ഞത് ആരാണ് ആ സമർത്ഥയായ വക്കീൽ എന്നാണ്, ഒടുവിൽ ആ അന്വേഷണം ചെന്നെത്തിയതോ ഒരു വക്കീലാഫിസിലും.  ദൃശ്യം 2 ൽ ജോർജ്ജുകുട്ടിയുടെ  വക്കീൽ ആയി അഭിനയിച്ചത് ജീവിതത്തിലും അഡ്വക്കേറ്റ് ആയ ശാന്തിപ്രിയ ആണ്. അഭിനയം തന്റെ മോഹങ്ങളിൽ ഒന്നാണെങ്കിലും ആഭിമുഖ്യം കൂടുതലും ജോലിയോട് തന്നെ എന്ന് ഹൈക്കോടതിയിൽ സ്വന്തന്ത്ര അഭിഭാഷകയായ ശാന്തിപ്രിയ പറയുന്നു.

 

ADVERTISEMENT

എങ്ങനെയാണ് തിരക്കുപിടിച്ച ജോലിക്കിടയിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയത്?

 

ഞാൻ അഭിനയിച്ച ആദ്യ സിനിമ മമ്മൂക്കയുടെ ഗാനഗന്ധർവനാണ്.  ആ സിനിമയിലും മമ്മൂക്കയുടെ അഭിഭാഷകയായിരുന്നു. സംവിധായകൻ രമേഷ് പിഷാരടി ചേട്ടൻ എന്റെ സുഹൃത്താണ്.  തിരക്കഥാകൃത്ത് ഹരിയും സുഹൃത്താണ്.  ഇങ്ങനെ ഒരു വേഷം ചെയ്‌തു നോക്ക് എന്ന് അവർ പറഞ്ഞപ്പോൾ ശ്രമിച്ചു നോക്കിയതാണ്.  മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിയുക എന്ന ത്രില്ലും ഉണ്ടായിരുന്നു.  ചിത്രം കണ്ട ശേഷം അഭിനയം വലിയ കുഴപ്പമില്ല എന്ന് എല്ലാവരും പറഞ്ഞു.  അങ്ങനെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. 

 

ADVERTISEMENT

അവതാരകയായി തുടക്കം?

 

അതെ, ഞാൻ പ്ലസ് ടു കഴിഞ്ഞ സമയം മുതൽ ടിവി ചാനലുകളിൽ അവതാരകയായിരുന്നു.  അത് കുറേകാലം തുടർന്നു.  എൽഎൽബി ക്കു പഠിക്കുമ്പോഴും അവതാരകയായിരുന്നു.  പിന്നീട് പ്രാക്ടീസ് ചെയ്തു തുടങ്ങിയപ്പോൾ അവതരണം നിർത്തി.  പ്രൊഫഷനിൽ ശ്രദ്ധിക്കണം എന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു.   ജോലി സീരിയസ് ആയി എടുത്തു തുടങ്ങി.  തിരുവനന്തപുരം വഞ്ചിയൂർ ജില്ലാകോടതിയിൽ അഡ്വക്കേറ്റ് ജി. സതീഷ്കുമാറിന്റെ ജൂനിയർ ആയാണ് പ്രാക്ടീസ് തുടങ്ങിയത്.  അദ്ദേഹം എന്റെ വല്യച്ഛനാണ്‌.  എന്റെ ഗുരുവും വഴികാട്ടിയുമൊക്കെ അദ്ദേഹമാണ്.  വിവാഹം കഴിഞ്ഞു എറണാകുളത്തു സെറ്റിൽ ആയി.  2014 മുതൽ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യുന്നു.  പിന്നീട് ഞാൻ ചെയ്യുന്ന കേസ് സംബന്ധമായി'ചാനൽ ചർച്ചകളിൽ ഒക്കെ വരുമായിരുന്നു.  ഒടുവിൽ അത് ഇവിടെ വരെ എത്തി.  

 

ADVERTISEMENT

അഭിഭാഷകയായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോളുള്ള അനുഭവം?

 

പ്രൊഫഷനും അഭിനയവും രണ്ടും രണ്ടാണ്.  എന്റെ ജോലിയിൽ എനിക്ക് ഫ്രീഡം ഉണ്ട്.  രാവിലെ മുതൽ വൈകുന്നേരം വരെ സമയം നോക്കാതെ ജോലി ചെയ്യും.  അത് എന്റെ ജോലിയാണ്, ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്.  പക്ഷേ അഭിനയം ആകുമ്പോൾ മറ്റൊരാളിന്റെ സ്ക്രിപ്റ്റ് അനുസരിച്ചു ചെയ്യണം.  അഭിനയവും ഞാൻ ആസ്വദിച്ചു ചെയ്യുന്നതാണ് എന്നാലും അത് മറ്റൊരാളിന്റെ കൺട്രോളിൽ ആണല്ലോ.  കഥാപാത്രത്തിന്റെ വികാരം മനസ്സിലാക്കി അഭിനയിക്കണം, ഡയലോഗ് കാണാതെ പഠിക്കണം.  അതത്ര എളുപ്പമല്ല, എന്നാലും ചെയ്യാൻ ഇഷ്ടമാണ്. വളരെ ഇഷ്ടപ്പെട്ടു ചെയ്യുന്ന തൊഴിൽ അതുതന്നെ സിനിമയിലും ചെയ്യാൻ കഴിഞ്ഞു എന്നത് ഭാഗ്യമായി കരുതുന്നു. ജോലി അതായത് കൊണ്ടുതന്നെ അത് ചെയ്ത വേഷങ്ങളിൽ ഒരുപാടു സഹായകമായിട്ടുണ്ട്. 

 

അഭിനയമാണോ ജോലിയാണോ എളുപ്പം?

 

രണ്ടും എളുപ്പമല്ല.  ജോലി ഒട്ടും എളുപ്പമല്ല.  ഒരു കക്ഷിയുടെ കഥ കേൾക്കുക, അയാളുടെ വിവരങ്ങൾ, അത് എത്ര പേജായാലും അത് പഠിക്കുക,, അതിനായി റിസർച്ച് ചെയുക അത് വാദിക്കുക, ഒടുവിൽ ഓർഡർ വാങ്ങി കക്ഷിക്ക് കൊടുക്കുക അവിടെയാണ് ജോലി തീരുന്നത്.  അത് എന്റെ ദൈനംദിന കാര്യങ്ങളാണ്. ഞാൻ പോലുമറിയാതെ ഒരൊഴുക്കായി അങ്ങ് ചെയ്യും.  അഭിനയവും ഒട്ടും എളുപ്പമല്ല എന്ന് മനസിലായി.  മറ്റൊരാളെപ്പറ്റി പഠിച്ച് അയാളായി മാറുകയാണ്.  മേക്കപ്പ് ഇടുന്നതു മുതൽ നമ്മൾ അയാളാണ്.  മറ്റൊരാളിന്റെ വികാരങ്ങൾ ഉൾക്കൊണ്ടു  അയാളായി മാറുക എന്നുള്ളത് അത്ര എളുപ്പമല്ല,.  ഒടുവിൽ ഡയലോഗ് പഠിച്ച് ഒട്ടും വീഴ്ചയില്ലാതെ ഡബ്ബ് ചെയുമ്പോൾ മാത്രമാണ് ആ ജോലിയും തീരുക.  സ്ക്രിപ്റ്റ് സിനിമയുടെ ജീവനാണ്.  ജീത്തു ജോസഫ് സാറിന്റെ സ്ക്രിപ്റ്റ് ഒക്കെ നമ്മൾ അതുപോലെ തന്നെ പറഞ്ഞെ മതിയാകു,   സ്‌ക്രീനിൽ കാണുന്നപോലെ അത്ര എളുപ്പമല്ല ഇതൊന്നും എന്ന് മനസ്സിലായി.  പക്ഷേ ചെയ്തതിനെപ്പറ്റി നല്ല അഭിപ്രായം കിട്ടുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. 

 

ഒരു ആക്ടർ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ ?

 

ഉറപ്പായും ഉണ്ട്.  സ്കൂളിൽ പഠിക്കുന്നത് മുതൽ സിനിമ കാണുമ്പോൾ ഓരോ കഥാപാത്രത്തിന് പകരവും എന്നെ നിർത്തി നോക്കുമായിരുന്നു.  അത് ഞാൻ ആണെങ്കിൽ എങ്ങനെ ആകും എന്ന്.  പക്ഷേ സിനിമയിൽ എത്തുമെന്ന് കരുതിയില്ല .  ചാനലിൽ ജോലി ചെയ്യുമ്പോൾ ഓരോ സംവിധായകരെ ഇന്റർവ്യു ചെയ്യുമ്പോൾ ഇദ്ദേഹം എന്നെ വിളിച്ചെങ്കിൽ എന്നൊക്കെ ആഗ്രഹിക്കും.  പിന്നെ അതൊക്കെ വിട്ടു പഠനം, ജോലി അതിലൊക്കെ ശ്രദ്ധിച്ചു .  അച്ഛന് ഞാൻ നല്ല ഒരു പ്രൊഫഷനിൽ എത്തിച്ചേരണം എന്ന് നിർബന്ധമുണ്ടായിരുന്നു.  ഇപ്പോൾ വിവാഹം കഴിഞ്ഞു കുഞ്ഞായി, പ്രൊഫഷനിൽ വലിയ കുഴപ്പമില്ലാതെ സേഫ് ആയി നിൽക്കുന്ന സമയത്ത് അഭിനയിക്കാൻ അവസരം കിട്ടിയതിൽ സന്തോഷം തോന്നുന്നു.   ഒരു സേഫ് സോണിൽ നിന്ന് ഇഷ്ടമുള്ളത് ചെയ്യുമ്പോൾ അത് നമ്മുടെ ആത്മവിശ്വാസം വല്ലാതെ കൂട്ടും.

 

ചെയ്ത രണ്ടു റോളുകളും എല്ലാവരും കൊതിക്കുന്നത്, ഇന്ത്യയിലെ തന്നെ രണ്ടു സൂപ്പർ താരങ്ങളോടൊപ്പം?

 

അത് ശരിക്കും എന്റെ ഭാഗ്യം തന്നെയാണ്, ഇപ്പോഴും എനിക്ക് വിശ്വാസം വരുന്നില്ല അവരോടൊപ്പം അഭിനയിച്ചത് ഞാൻ തന്നെ എന്ന്.  ചെറുതിലെ മുതൽ കണ്ടു ആരാധിച്ച വ്യക്തികളാണ്.  ദൃശ്യത്തിലെ അവസാനത്തെ രംഗത്തിലെ എക്സ്പ്രെഷൻ പോലെ തന്നെയായിരുന്നു എന്റെ അവസ്ഥയും.  ഞാൻ ആഗ്രഹിച്ചതിൽ കൂടുതൽ എനിക്ക് കിട്ടി.  ഇതിനു മുകളിൽ ഒന്നും കിട്ടാനില്ല,  ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ അംഗീകാരമാണ്.  

 

ഞാൻ സംതൃപ്തയാണ്.  ലാലേട്ടനെയും മമ്മൂക്കയെയും കണ്ടുപഠിക്കേണ്ടതാണ്.  ഇത്രയും വലിയ നടന്മാരെ അടുത്ത് കാണുമ്പോൾ നമുക്ക് എങ്ങനെ അവരോടു പെരുമാറണം, എങ്ങനെ സംസാരിക്കും എന്നൊക്കെ ആശങ്ക ഉണ്ടാകും, പക്ഷേ തുറന്നു പറയാമല്ലോ ആ ഒരു കാര്യത്തിൽ അവർ രണ്ടും ഒരുപോലെ ഡൗൺ ടു എർത്ത് ആണ്.  അവർ നമ്മുടെ സാഹചര്യത്തിലേയ്ക്ക് ഇറങ്ങി വന്നു വെറും ഒരു സാധാരണക്കാരനെപോലെ നമ്മളോട് സംസാരിക്കും, അപ്പോൾ നമുക്ക് ഒരു ബുദ്ധിമുട്ടും തോന്നില്ല. അവർ മറ്റുള്ളവരോട് പെരുമാറുന്നതും  ഓരോ ഷോട്ടിനെയും സമീപിക്കുന്നതുമൊക്കെ കണ്ടുപഠിക്കേണ്ടതാണ്.  ആ ലാളിത്യം, വിനയം, ജോലിയോടുള്ള സമർപ്പണം എല്ലാം നമുക്കൊരു പാഠശാലയാണ്.

 

പുതിയ ചിത്രങ്ങൾ?

 

ചില ചർച്ചകൾ നടക്കുന്നുണ്ട്. എന്നുകരുതി ഞാൻ അവസരങ്ങൾക്കു പിന്നാലെ പോകില്ല.  എനിക്ക് പ്രധാനം ജോലി തന്നെയാണ്.  ഒരു നല്ല പൊസിഷനിലാണ് ഇപ്പോൾ ഞാൻ നിൽക്കുന്നത്, എന്റെ ശ്രദ്ധക്കുറവുകൊണ്ടു അതിനു ദോഷം വരാൻ പാടില്ല.  ഒരുപാടു അധ്വാനിച്ചാണ് ഇവിടെ വരെ എത്തിയത്.  ജോലിക്കു കോട്ടം തട്ടാത്ത രീതിയിൽ നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്.  അഭിനയവും എനിക്ക് ഇഷ്ടം തന്നെയാണ്.  ദൃശ്യം കഴിഞ്ഞ് കിട്ടുന്ന പ്രതികരണം വളരെ പോസിറ്റീവാണ്. 

 

ട്വിസ്റ്റോടു ട്വിസ്റ്റുള്ള ഒരു സിനിമ, ജീത്തു ജോസഫ്‌ സാറിന്റെ സിനിമ, ലാലേട്ടന്റെ സിനിമ, അതിലൂടെ ഞാനും ദൃശ്യമായി, വിളിക്കുന്നവരെല്ലാം അനുമോദനങ്ങൾ കൊണ്ട് പൊതിയുന്നു, ഇതൊക്കെ ഒരു സ്വപ്നം പോലെ തോന്നുകയാണ്.  അറിയുന്നവരും അറിയാത്തവരും പണ്ട് ഒരുമിച്ചു പഠിച്ചവരും സഹപ്രവർത്തകരും എല്ലാം വിളിക്കുകയാണ്.  മനസ്സ് നിറഞ്ഞു നിൽക്കുകയാണിപ്പോൾ, കടപ്പാട് വർധിക്കുകയാണ്.   ഇതുപോലെയുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം.  ജോലിയും അഭിനയവും ക്ലാഷ് ആകാതെ ഒരുമിച്ചു കൊണ്ടുപോകണം എന്നുണ്ട്.   എന്നെയും മനസ്സിൽ സ്വീകരിച്ച എല്ലാവരോടും നന്ദി.