ഇയാളൊരു ക്രിമിനലാകാതിരുന്നതു നന്നായെന്ന് ജീത്തു ജോസഫിനെക്കുറിച്ച് ഏതെങ്കിലും പൊലീസുകാരനു തോന്നിയിട്ടുണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല. കാരണം, ചങ്കിടിച്ചിരുന്നു കണ്ട ദൃശ്യത്തിനപ്പുറം എന്തെന്നു ചിന്തിച്ച് അന്തംവിട്ടിരുന്ന മലയാളികളെ– അല്ല, ഇന്ത്യൻ പ്രേക്ഷകരെ – ട്വിസ്റ്റുകളുടെ ചുഴലിക്കാറ്റിൽ

ഇയാളൊരു ക്രിമിനലാകാതിരുന്നതു നന്നായെന്ന് ജീത്തു ജോസഫിനെക്കുറിച്ച് ഏതെങ്കിലും പൊലീസുകാരനു തോന്നിയിട്ടുണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല. കാരണം, ചങ്കിടിച്ചിരുന്നു കണ്ട ദൃശ്യത്തിനപ്പുറം എന്തെന്നു ചിന്തിച്ച് അന്തംവിട്ടിരുന്ന മലയാളികളെ– അല്ല, ഇന്ത്യൻ പ്രേക്ഷകരെ – ട്വിസ്റ്റുകളുടെ ചുഴലിക്കാറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇയാളൊരു ക്രിമിനലാകാതിരുന്നതു നന്നായെന്ന് ജീത്തു ജോസഫിനെക്കുറിച്ച് ഏതെങ്കിലും പൊലീസുകാരനു തോന്നിയിട്ടുണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല. കാരണം, ചങ്കിടിച്ചിരുന്നു കണ്ട ദൃശ്യത്തിനപ്പുറം എന്തെന്നു ചിന്തിച്ച് അന്തംവിട്ടിരുന്ന മലയാളികളെ– അല്ല, ഇന്ത്യൻ പ്രേക്ഷകരെ – ട്വിസ്റ്റുകളുടെ ചുഴലിക്കാറ്റിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇയാളൊരു ക്രിമിനലാകാതിരുന്നതു നന്നായെന്ന് ജീത്തു ജോസഫിനെക്കുറിച്ച് ഏതെങ്കിലും പൊലീസുകാരനു തോന്നിയിട്ടുണ്ടെങ്കിൽ കുറ്റം പറയാൻ പറ്റില്ല. കാരണം, ചങ്കിടിച്ചിരുന്നു കണ്ട ദൃശ്യത്തിനപ്പുറം എന്തെന്നു ചിന്തിച്ച് അന്തംവിട്ടിരുന്ന മലയാളികളെ– അല്ല, ഇന്ത്യൻ പ്രേക്ഷകരെ – ട്വിസ്റ്റുകളുടെ ചുഴലിക്കാറ്റിൽ വട്ടംചുറ്റിച്ചെടുത്തു പറപ്പിച്ചുകളഞ്ഞു ദൃശ്യം 2. ദൃശ്യം ഒരു ക്രൈംത്രില്ലർ മാത്രമായിരുന്നെങ്കിൽ അതിന്റെ രണ്ടാംഭാഗം ത്രില്ലർ എന്നതിനപ്പുറം മനുഷ്യാവസ്ഥകളുടെ ചില അപൂർവദൃശ്യങ്ങൾ കൂടി കാട്ടിത്തരുന്നുണ്ട്. അറിയാതെയാണെങ്കിലും ചെയ്തുപോയ ഒരു കുറ്റം അതിൽ കണ്ണിചേർക്കപ്പെട്ട മനുഷ്യരെ, അവരുടെ സ്വപ്നങ്ങളെ, ജീവിതത്തെ എങ്ങനെ വേട്ടയാടുന്നെന്ന് അതു പറഞ്ഞുതരുന്നു. അവിടെവച്ചാണ് ദൃശ്യം 2 ഒരസാധാരണ സിനിമാ അനുഭവത്തിലേക്കു പ്രേക്ഷകരെ നയിക്കുന്നത്. 

 

ADVERTISEMENT

കയ്യടക്കമുള്ള സ്ക്രിപ്റ്റും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും പുകഴ്ത്തപ്പെടുമ്പോഴും ദൃശ്യം 2 ന്റെ ഹീറോ ജീത്തു തന്നെയാണ്. ജീത്തു ജോസഫ് സംസാരിക്കുന്നു, ദൃശ്യം 2 നെപ്പറ്റി, അതിലേക്കുള്ള വഴികളെയും അതിലെ യുക്തിയുടെ കുരുക്കുകളെയും പറ്റി...

 

∙ ശരിക്കും ജീത്തു എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ?

 

ADVERTISEMENT

എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ കുഴിച്ചിട്ടിട്ടുണ്ട്. ചെടി ആണെന്ന് മാത്രം. ഈ ട്രോളുകളും മറ്റും ഞാൻ ആസ്വദിക്കുന്നു. സിനിമ കണ്ട എക്സൈറ്റ്മെന്റിൽ ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളാണ്. ദൃശ്യം 2 ഇങ്ങനെ ഒരു പോക്കു പോകുന്ന സിനിമയാണെന്ന് ഞാൻ വിചാരിച്ചില്ല. ഒടിടിയിൽ റിലീസ് ചെയ്തതുകൊണ്ടായിരിക്കാം ഇത്രയധികം സ്വീകരണം ലഭിച്ചത്. നൂറിലേറെ രാജ്യങ്ങളിലാണ് ഒരേ സമയത്ത് ചിത്രം റിലീസ് ചെയ്തത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും ആ സ്വീകാര്യത വന്നതാണ് സോഷ്യൽ മീഡിയയിൽ സിനിമ ഇത്രയും തരംഗമായി മാറാൻ കാരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്തായാലും വളരെ സന്തോഷം. സിനിമ സ്വീകരിച്ചതിനും അതിനെ പിന്തുണച്ചതിനും പ്രേക്ഷകരോട് ഞാൻ നന്ദി പറയുന്നു.

 

∙ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യാമെന്ന് തീരുമാനിച്ച നിമിഷം?

 

ADVERTISEMENT

2015 ലാണ് ഇതിന്റെ ആരംഭമെന്നു പറയാം. ദൃശ്യം കഴിഞ്ഞ് പലരും ചോദിച്ചിരുന്നു രണ്ടാം ഭാഗം ഉണ്ടോ എന്ന്. അതുതന്നെ ഇതിനൊരു പ്രധാന കാരണമാണ്. അങ്ങനെ ചോദിച്ചവരോടൊക്കെ രണ്ടാം ഭാഗം ഇല്ല, ഈ സിനിമ കഴിഞ്ഞു എന്നാണ് മറുപടി പറഞ്ഞതും. സത്യസന്ധമായി ഞാൻ അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. ഇതിന് ഇനി എങ്ങനെയാണ് രണ്ടാം ഭാഗം ഉണ്ടാകുന്നത്. അതുകഴിഞ്ഞ് പലരും കഥകൾ ഉണ്ടാക്കാൻ തുടങ്ങുന്നു, ഹിന്ദിയിൽ നിർമാതാക്കളായ വയാകോം കമ്പനിയിൽ ആരോ കഥയുമായി ചെന്ന കാര്യം പറഞ്ഞു. ഇവിടെയും പലരും കഥ എഴുതുന്നു. 

 

അന്ന് ആന്റണി പെരുമ്പാവൂർ ചോദിച്ചു, ‘ജീത്തു സാധ്യതയില്ലേ?’. അന്നും ഞാൻ നോ പറഞ്ഞു. പക്ഷേ അദ്ദേഹം അത് വിട്ടില്ല. ‘ആലോചിച്ചുനോക്കൂ. ഓരോരുത്തർ കഥകൾ ഉണ്ടാക്കുന്നു.’ ജീത്തു എന്താണ് ആലോചിക്കാത്തതെന്ന് ചോദിച്ചു. വേണമെങ്കിൽ ആലോചിച്ച് നോക്കാം എന്ന് ഞാനും പറഞ്ഞു. അന്ന് മുതൽ എന്റെ മനസ്സിൽ ഇത് കിടപ്പുണ്ട്. 2015 സമയത്ത് ആണ് ഇതൊക്കെ സംഭവിക്കുന്നത്. എന്റെ എല്ലാ കഥകളും അങ്ങനെയാണ്. ഞാൻ സിനിമയിൽ വരുന്നതിന് മുമ്പേ വന്ന ആലോചനയിൽനിന്ന്, സിനിമയിൽ ഞാൻ എത്തുമെന്ന് പോലും ഉറപ്പില്ലാതിരുന്ന സമയത്ത് മനസ്സിൽ കൂട്ടിയ ഒരു കഥയാണ് ദൃശ്യം. എന്റെ യാത്രയിലും വെറുതെയിരിക്കുന്ന സമയത്തും സാധ്യതകൾ ആലോചിച്ച് നാലഞ്ചു വർഷം എടുത്തു ദൃശ്യം 2 വിലേക്കു വരാൻ. അതിന്റെ ഒരു സാധ്യത വന്നത് ആന്റണി പെരുമ്പാവൂരിന്റെ ആ  ചോദ്യം കൊണ്ടാണ്. 

 

∙ എന്തായിരുന്നു ആ റോഡ് ബ്ലോക്ക്?

 

എന്തായിരിക്കണം ദൃശ്യം 2 എന്നായിരുന്നു എന്റെ ആദ്യത്തെ ആലോചന. ദൃശ്യം ആദ്യ ഭാഗത്തിന്റെ തുടർച്ചയായിരിക്കണം. ഒരിക്കലും ഒരു കേസ് അവസാനിക്കുന്നില്ല. സുകുമാരക്കുറുപ്പിന്റെ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ആറു വർഷം കഴിയുമ്പോൾ ഇവരുടെ ജീവിതം എന്തായിരിക്കും. വീണ്ടും വീണ്ടും ചോദ്യം ചെയ്ത് പീഡിപ്പിക്കുമോ, വീണ്ടും പ്രശ്നങ്ങളാകുമോ? പക്ഷേ കോടതി ഇടപെട്ടു എന്നു പറഞ്ഞതുകൊണ്ട് അങ്ങനെ ഒരു പ്രശ്ന സാധ്യതയില്ല. ഇവർ പ്രഫഷനൽ കൊലപാതകികൾ ഒന്നും അല്ലല്ലോ. അബദ്ധത്തിൽ ഒരു തെറ്റു ചെയ്തു. അത് എങ്ങനെ ഇവരെ  ഹോണ്ട് ചെയ്യുന്നു, അതിന്റെ ട്രോമ എന്താണ്? അത് ഓരോ വ്യക്തിയിലും ഉണ്ടാകുമോ? കുറേ വർഷങ്ങൾ കഴിയുമ്പോൾ മാനസികമായും ശാരീരികമായും ആൾക്കാർ വളരുന്നു. അതനുസരിച്ച് അവരുടെ കാര്യങ്ങളിൽ വ്യത്യാസം ഉണ്ടാകുന്നു. അപ്പോഴും അവരുടെ ബേസിക് ക്യാരക്ടർ അങ്ങനെ തന്നെ നിൽക്കും. 

 

ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ചിന്തിച്ചു, ഇതിന്റെ സാധ്യതകളിൽ എന്തെല്ലാം സംഭവിക്കാം. നാട്ടുകാർ ഇവർക്കെതിരെ തിരിയാം. ജോർജ്കുട്ടി സാമ്പത്തികമായി വളർന്നാൽ സ്വാഭാവികമായിട്ടും അയൽക്കാർക്കുള്ള അസൂയ എന്ന് പറയുന്ന സാധനം ഉണ്ട്, അപ്പോൾ  ആളുകൾ കുറ്റം പറയാൻ തുടങ്ങും. അഞ്ജു എന്ന പെൺകുട്ടിയുടെ ജീവിതത്തെ‌ അതെങ്ങനെ ബാധിക്കുന്നു. ഓരോരുത്തരുടേയും ജീവിതത്തെ ഓരോ രീതിയിലാണ് ബാധിക്കുന്നത്. ഇതെല്ലാം സെറ്റ് ചെയ്ത് മുന്നോട്ട്  പോകുമ്പോഴും എന്റെ ഒരു ബ്ലോക്ക് എന്ന് പറയുന്നത് ജോർജ് കുട്ടിയുടെ ക്യാരക്ടറൈസേഷൻ ആണ്. 

 

ജോർജ് കുട്ടിയുടെ ക്യാരക്ടറൈസേഷന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് നാലാം ക്ലാസ് വിദ്യാഭ്യാസം ഉള്ള ഒരാളുടെ എക്സ്ട്രാ ഓർ‌ഡിനറി ബുദ്ധിയെന്നു മാത്രം പറയാൻ പറ്റില്ല. പ്ലാനിങ് ആണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നത്. അത് ദൃശ്യം 2 വിൽ ഉണ്ടാകണം. അല്ലെങ്കിൽ ദൃശ്യം 2 വിൽ പൂർണത ഉണ്ടാവില്ല. ക്യാരക്ടറൈസേഷൻ നഷ്ടപ്പെട്ടു പോകും. അങ്ങനെയല്ലെങ്കിൽ ജോർജ് കുട്ടി ഒന്നുമല്ലാതെയായിപ്പോകും. അപ്പോൾ അതിന് എന്താണ് മാർഗം എന്നാലോചിച്ചു. എന്റെ കയ്യിൽ പല വഴികളും ഉണ്ട്. പല വഴികളും വരുമ്പോൾ എന്റെ പ്രശ്നം, അത് വർക്ക്ഔട്ട് ആകുന്നതാണോ ലോജിക്കലി കറക്ടാണോ എന്നുള്ള ചോദ്യങ്ങളാണ്. 

 

100%  ലോജിക്ക് വച്ച് ഒരു സിനിയിലും ചെയ്യാൻ പറ്റില്ല. അത് റിയൽ ലൈഫ് പോലെ ആയിപ്പോകും. ലോജിക്കും കുറച്ച് ഫിക്‌ഷനും കൂടി മിക്സ് ചെയ്ത് ആളുകളെ എക്സൈറ്റ് ചെയ്ത് കൊണ്ടുപോകണം. ഒരു എന്റർടെയ്നർ സിനിമ ചെയ്യുമ്പോൾ ഫിലിം മേക്കർ എന്ന രീതിയിൽ ഞാൻ ചെയ്യേണ്ടത് അതാണ്  അങ്ങനെ ഞാൻ എന്റെ സുഹൃത്തുക്കളായ ചില പൊലീസ് ഉദ്യോഗസ്ഥരുടെയും എന്റെ സുഹൃത്തായ ഫോറൻസിക് സർജന്‍ ഹിദേഷ് ശങ്കറിന്റെയും സഹായം തേടി. ഡിറ്റക്ടീവ് സിനിമ തൊട്ട് ഞാൻ അദ്ദേഹവുമായി ഇത്തരം പലകാര്യങ്ങളും ഡിസ്കസ് ചെയ്യാറുണ്ട്. എന്റെ ചിന്തകൾ അദ്ദേഹത്തിനു കൊടുത്ത് അതിനെ തേച്ചുമിനുക്കിയാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ജോർജ്കുട്ടിയുടെ ബുദ്ധി വർക്ക് ചെയ്തിരിക്കുന്നത്. പലർക്കും ക്ലൈമാക്സിന്റെ കാര്യത്തിൽ അവിശ്വസനീയത തോന്നുന്നുണ്ട്. സത്യത്തിൽ അതിന്റെ ഒരു 80 ശതമാനവും കറക്ടാണ്. 

 

ദൃശ്യം 2 സിനിമയുടെ തിരക്കഥ തന്നെ മുന്നിൽ വച്ച്  ഇതേ സംശയം ഞാൻ ഹിദേഷിന്റെ അടുത്തും ചോദിച്ചു. ഈ സിനിമ കാണുമ്പോൾ ഇതൊന്നും ഒരിക്കലും നടക്കില്ല എന്ന് നിങ്ങൾക്കു തോന്നുമോ എന്നായിരുന്നു എന്റെ ചോദ്യം. അദ്ദേഹം പറഞ്ഞു, തീർച്ചയായിട്ടും നടക്കും. ഇത്രയും പ്ലാനിങും പ്രിപ്പറേഷനും ഉള്ളതുകൊണ്ടുതന്നെ ഇതൊക്കെ ഇവിടെയും സംഭവിക്കുമെന്നാണ് പറഞ്ഞത്.

 

ഇതിനെക്കുറിച്ച് അത്രയും പഠിച്ചിട്ടാണ് ഞാൻ ഇതൊക്കെ ചെയ്തത്. ഇപ്പോഴും പലർക്കും അതിൽ സംശയം ഉണ്ട്, ഇങ്ങനെയൊക്കെ നടക്കുമോ എന്ന്. കുറേ ഐഡിയ കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. അതിന്റെ ഒരു എക്സിക്യൂഷൻ വളരെ പ്രധാനപ്പെട്ടതാണ്. ‌

 

∙  രണ്ടാമത്തെ ഭാഗം എപ്പോൾ എഴുതിത്തുടങ്ങി?

 

അതെനിക്കും കൃത്യമായി പറയാൻ കഴിയില്ല. ലോക്ഡൗണിലാണ് പ്രധാനമായും എഴുതാൻ തുടങ്ങിയത്, ആ ഒരു മാസംകൊണ്ട് ഏകദേശം പൂർത്തിയായി. സ്ക്രിപ്റ്റ് എഴുതാൻ മടി ഉള്ള ആളാണ് ഞാൻ. അതുകൊണ്ട് വലിയ പൊളിച്ചെഴുത്തൊന്നും ഉണ്ടാകില്ല. ചിലരുണ്ട് ഒരു ഡ്രാഫിറ്റിൽ എഴുതിയിട്ട് അത് പൊളിച്ച് വേറൊരു രീതിയിൽ എഴുതും. എന്റെ യാത്രകളിലും ആലോചനകളിലും മനസ്സിൽത്തന്നെ ഇതിന്റെ സീൻ ഓർഡർ‌ ഉണ്ടാക്കും. ഷോട്ടുകളും ഷൂട്ടും ഇങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കും. എന്റെ മനസ്സിലാണ് ആദ്യം  സിനിമ ഉണ്ടാകുന്നത്. അതു കഴിഞ്ഞശേഷമാണ് വിത്തിടലും ക്ലൈമാക്സും എല്ലാം. റാമിന്റെ കഥ പറയാൻ ലാലേട്ടന്റെ അടുത്തു ചെന്നപ്പോഴും ഞാൻ ആന്റണിയോട് പറഞ്ഞു, ‘ദൃശ്യം 2 വിനു പറ്റിയ സാധനം ഏതാണ്ട് വന്നിട്ടുണ്ട് . ഉറപ്പ് പറയാറായിട്ടില്ല. തീർച്ചയായിട്ടും ഇത് ചെയ്യാം എന്ന് പറഞ്ഞു. 

 

റാം സിനിമയുടെ കഥയൊക്കെ കേട്ട് ലാലേട്ടനു സമ്മതമായി. അതിനുശേഷം റാമിന്റെ തിരക്കഥ പൂർത്തിയാക്കി അദ്ദേഹത്തിനു വായിച്ചുകൊടുക്കുമ്പോഴാണ് ദൃശ്യം 2 വിന്റെ കാര്യം ഞാൻ വെറുതെ പറയുന്നത്.  എന്താണ് എന്നു ചോദിച്ചപ്പോൾ ഞാൻ ഒരു ഔട്ട്‍ലൈൻ പറഞ്ഞു. ‘മോനേ ഇത് കൊള്ളാലോ’ എന്ന് പറഞ്ഞു. എന്നാൽ എഴുതി നോക്കിയാലേ ഇത് ചെയ്യാൻ പറ്റുമോ എന്ന് അറിയാൻ കഴിയൂ എന്ന് ഞാനും പറഞ്ഞു. അങ്ങനെ റാം ഷൂട്ട് തുടങ്ങുന്നു. ഇതിനിടെ കൊറോണ വന്നു, ലോക്ഡൗൺ ആയി. വീടിനു പുറത്ത് പോലും ഇറങ്ങാൻ പറ്റാതെ വീട്ടിൽ വെറുതെ ഇരിക്കുന്നു. ഈ സമയത്ത് ദൃശ്യം 2 വിന്റെ എഴുത്ത് തുടങ്ങി. ഒരു മാസം കൊണ്ട് എഴുതിത്തീർത്തു. കോവിഡ് സാഹചര്യമല്ലെങ്കിൽ രണ്ടുമൂന്നു മാസം വേണ്ടി വന്നേനെ. ദൃശ്യം 2 സ്ക്രിപ്റ്റ് എഴുതാൻ പോകുവാണെന്ന് പറഞ്ഞപ്പോൾ ഭാര്യ ലിൻഡയും മക്കളും പറഞ്ഞു, ‘ഡാഡി ഈ പരിപാടിക്ക് പോകണ്ട, അത് ചെയ്യണ്ട എന്ന്. ദൃശ്യം സിനിമ കാരണം നല്ലൊരു പേര് കിട്ടിയതാണ്, അത് കളയണ്ടെന്നായിരുന്നു അവരുട അഭിപ്രായം. എഴുതി നോക്കാം എന്നു ഞാനും പറഞ്ഞു. 

 

സ്ക്രിപ്റ്റ് എഴുതിക്കഴിഞ്ഞ് ഇവർക്കു തന്നെ വായിക്കാൻ കൊടുത്തു. വായിച്ചു കഴിഞ്ഞപ്പോൾ അവർ പറഞ്ഞു ഇതിനകത്ത് നല്ലൊരു സിനിമ ഉണ്ടെന്ന്. ഇവർക്കെല്ലാം ഇഷ്ടപ്പെട്ടത് സിനിമയിലെ ലാസ്റ്റ് ഷോട്ട് ആണ്. ഒരു ക്ലാസ് ലുക്കുണ്ട്. ഭയങ്കര രസമായിട്ടുണ്ട്. ഇത് ചെയ്യണം എന്ന്് പറഞ്ഞു. അങ്ങനെയാണ് ദൃശ്യം 2 ചെയ്തത്.

 

∙  തിരക്കഥ അയച്ചു കൊടുത്തു

 

മൂന്നു തവണയായാണ് ലാലേട്ടന്റെ അടുത്ത് കഥ പറഞ്ഞത് . മൂന്നു കഥ പറഞ്ഞപ്പോഴേക്കും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. കഥ നല്ലതായതുകൊണ്ട് സ്ക്രിപ്റ്റ് നന്നാകണം എന്നില്ല. സ്ക്രിപ്റ്റ് വരുമ്പോൾ പാളിപ്പോകാം. അതുകൊണ്ടാണ് സ്ക്രിപ്റ്റ് പൂർണമായും  വായിക്കണം എന്ന് മിക്ക ആർട്ടിസ്റ്റുകളം ആവശ്യപ്പെടുന്നത്. പറയുന്ന കഥ പോലെ സിനിമ പോകണം എന്നില്ല. 

 

ദൃശ്യത്തിന്റെയും റാമിന്റെയുമൊക്കെ തിരക്കഥ ഞാൻ തന്നെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. ഈ പരിപാടിയിൽ കുറച്ച് മടിയുള്ള കൂട്ടത്തിലാണ്. കൊറോണ ആയതുകൊണ്ട് ലാലേട്ടൻ പറഞ്ഞു സ്ക്രിപ്റ്റ് അയച്ചു തരാൻ. ആന്റണിക്കും അയച്ചു കൊടുത്തു. വായിച്ചിട്ട് ലാലേട്ടൻ വിളിച്ചുപറഞ്ഞു ‘മോനേ നന്നായിട്ടുണ്ട്. എനിക്ക് ഒന്നുരണ്ട് സംശയങ്ങളുണ്ടെന്നും’. ലാലേട്ടൻ ലോജിക്കിന്റെ ആളാണ്. കുറച്ച് കാര്യങ്ങൾ ഞാൻ വിശദീകരിച്ചു കൊടുത്തു. ഇപ്പോൾ പല പ്രേക്ഷകർക്കുള്ള സംശയവും അത് തന്നെയാണ്. നമ്മൾ പോയി അന്വേഷിച്ച് അറിഞ്ഞതാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ലാലേട്ടന്റെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി കൊടുത്തപ്പോൾ Okay Then It's fine  എന്ന് പറഞ്ഞു. 

 

∙ കാണാത്തവർ ഇത് കേൾക്കരുത്!

 

സിനിമ കണ്ടിട്ടുള്ളവർക്കായി ഞാൻ പറയാം. കാണാത്തവർ ഇത് കേൾക്കരുത്. ഇത് നൂറുശതമാനം പഴുതടച്ച സിനിമ ആണെന്നല്ല പറയുന്നത്. മനഃപൂർവം ചില സാധനങ്ങൾ നമ്മൾ വിട്ടിട്ടുണ്ട്. ഇപ്പോൾ എല്ലാവരും പറയുന്നു ഗ്രിപ്പിങ്ങാണ്, കാണുമ്പോൾ നല്ല ടെൻഷൻ ഉണ്ട് എന്നൊക്കെ. അതാണ് നമുക്ക് വേണ്ടത്. അതാണ് ഒരു സിനിമയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടത്. പ്രധാനപ്പെട്ട ലോജിക് ഇഷ്യൂ വന്നാലും ഈ ഘടകങ്ങൾ അത് ബൈപാസ് ചെയ്തു കളയും. കാരണം ആ ടെംമ്പോ നഷ്ടപ്പെടാൻ പാടില്ല. പക്ഷേ ബേസിക്കായിട്ടുള്ള ലോജിക് നമുക്ക് മെയിന്റെയിൻ‌ ചെയ്യണം. ഒന്ന് രണ്ടു പ്രശ്നങ്ങൾ ഉണ്ട്. നമുക്കറിയാം. ഫോറൻസിക് ഡോക്ടറുമായി സംസാരിച്ചപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു. പൊലീസും പറഞ്ഞു. ഇതൊക്കെ ഇങ്ങനെയാണ്. ഇതൊക്കെ ഇങ്ങനെയും പറയാം അതിനകത്ത് തെറ്റൊന്നും ഇല്ല എന്നാണ് അവർ പറഞ്ഞത്.  ഇത് പൂർണമായിട്ടും തെറ്റാണെന്നല്ല. നിയമം ഇങ്ങനെ ഉണ്ടാവാം പക്ഷേ സാഹചര്യങ്ങൾ‌ അങ്ങനെയല്ല. അതാണ് അതിലെ വ്യത്യാസം. ഈ ഒരു ഏരിയ വന്നപ്പോൾ ചിലർ വിളിച്ചു. തെറ്റാണെങ്കിൽ ക്ഷമിക്കണം, ഇങ്ങനെയൊക്കെയാണോ അവിടെ ചെയ്യുന്നതെന്നൊക്കെയായിരുന്നു സംശയം. ചിലർ വിമർശിച്ച് തന്നെ എഴുതി. സത്യത്തിൽ മൃതാവശിഷ്ടങ്ങൾ കൊണ്ടുപോകുന്ന രീതി (കാർഡ്ബോർഡ് ബോക്സ്) അങ്ങനെയാണ്. ഞാൻ ചോദിച്ചു, സീൽ ചെയ്യാറില്ലേ. എനിക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. സീൽ ചെയ്ത് കൊണ്ടുപോകണം എന്ന് നിയമം ഉണ്ട്, പക്ഷേ നമ്മൾ അങ്ങനൊന്നും ചെയ്യാറില്ലെന്ന് അവർ പറഞ്ഞു. 

 

ഈ പറഞ്ഞ സ്ഥലത്ത് പോയി നോക്കി. അവിടെ സിസിടിവി ക്യാമറ ഇല്ല. എന്നിട്ടും ഞാൻ ലാലേട്ടനെക്കൊണ്ട് ഡയലോഗ് പറയിപ്പിച്ചു ‘ഇവിടെ ഇല്ല അല്ലേ’ . അല്ലെങ്കിൽ ആളുകൾക്ക് ചോദിക്കും അതെന്താ ഇവിടെ ഇല്ലാത്തത് എന്ന്. അതാണ് യാഥാർഥ്യം. എന്നാൽ നമ്മുടെ ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസ്  ഉദ്യോഗസ്ഥരുമൊക്കെ ഭയങ്കര ബ്രില്യന്റ് ആണ്. പക്ഷേ അവരുടെ കഴിവ് മാത്രമല്ല. സിസ്റ്റം സപ്പോർട്ട് ചെയ്യണം. അതുകൊണ്ടാണ് ഐജി പറയുന്നത്, സിസ്റ്റമിക് സപ്പോർട്ട് ഇല്ലാത്തതുകൊണ്ട് പല കേസുകളും തോറ്റുപോകുന്നുവെന്ന്. ഒരു സാധാരണക്കാരന് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ എന്ന്  ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പെട്ടെന്നൊരു ദിവസം വന്നതല്ലല്ലോ, ഇതിൽ ഇയാളുടെ പ്രിപ്പറേഷൻ എന്നൊരു സാധനം ഉണ്ടല്ലോ അതുകൊണ്ട് ഇത് കൺവിൻസിങ് ആണ് ഒരു കുഴപ്പവും ഇല്ല ധൈര്യമായിട്ട് ജിത്തു പൊയ്‌ക്കോളൂ’ എന്ന്  പറഞ്ഞു. 

 

നമ്മൾ അത്ര എഫർട്ട് എടുത്തു തന്നെയാണ് ഇത് ചെയ്‌തിരിക്കുന്നത്‌. രണ്ടരമണിക്കൂർ ഒരു ചിത്രം എന്നെ എന്റർടെയ്ൻ ചെയ്തോ, എൻഗേജ് ആക്കിയോ എന്നാണ് ഞാൻ സിനിമ കാണുമ്പോൾ ചിന്തിക്കുക. അവിടെ എഡിറ്റിങ്ങിലോ ഫൊട്ടോഗ്രഫിയിലോ പ്രശ്നമുണ്ടോ എന്നൊന്നും നോക്കാറില്ല. ടോട്ടാലിറ്റിയിൽ ഞാൻ സിനിമ എൻജോയ് ചെയ്തോ, ഞാൻ ഹാപ്പി. ഞാൻ ചെയ്യുന്ന സിനിമകളിലും എന്റെ കാഴ്ചപ്പാട് അതാണ്. അതുകൊണ്ട് അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ , അതവരുടെ സ്വാതന്ത്ര്യമാണ്. ഞാൻ അതിനെ മാനിക്കുന്നു. 

 

∙ കഥ രൂപപ്പെടുന്നത് എങ്ങനെയാണ്?

 

ഓരോരുത്തർക്കും ഓരോ രീതിയിൽ ആണ്. ചിലർക്ക് ചിലപ്പോൾ രണ്ടെണ്ണം അടിച്ചു കഴിയുമ്പോൾ. ചിലര്‍ ഇതിനായി സിഗററ്റ് വലിക്കും.  എഴുതുമ്പോൾ എനിക്ക് സന്തോഷം ഉണ്ടായിരിക്കണം. മടി ഉള്ളതുകൊണ്ട് എഴുതാതിരിക്കാൻ ഒരു കാരണം തപ്പി നടക്കുവാണ് ഞാൻ. ആ സമയം എനിക്കിഷ്ടപ്പെട്ട ഭക്ഷണമൊക്കെ കഴിച്ച് നല്ല സന്തോഷത്തോടെയിരിക്കണം എന്ന നിർബന്ധം എനിക്കുണ്ട്. പിന്നെ ഷട്ടിൽ കളിക്കുന്നത് ഭയങ്കര റിലാക്സേഷൻ കിട്ടുന്ന ഒരു കാര്യമാണ്. ഒരു സിനിമയുടെ ക്ളൈമാക്സ് സീൻ കിട്ടുന്നത് ഒരു ഷട്ടിൽ കളിക്കിടെയാണ്. അത് കിട്ടിക്കഴിഞ്ഞതും തോറ്റുകൊണ്ടിരുന്ന കളി ഞങ്ങൾ ജയിച്ചു. എന്തോ ഭയങ്കര ഒരു എനർജി കിട്ടിയതു പോലെ. ഇതൊക്കെ നമ്മുടെ ലൈഫിലെ എക്സ്പീരിയൻസ് ആണ്. പലർക്കും പല രീതിയിൽ ആണ് എന്ന് മാത്രം. 

 

പണ്ട് പള്ളിയിൽ കുർബാനയുടെ പകുതി കഴിയുമ്പോൾ എല്ലാവരും കുർബാനയിൽനിന്നു വിട്ട് വേറേ ആലോചനകളിലേക്ക് പോകും. ആ  ഒരു സമയത്ത് ചില ഐഡിയകൾ കിട്ടും. ബേസിക്കലി എനിക്ക് ഏറ്റവും വേണ്ടത് നല്ല ഭക്ഷണമാണ്. അതില്ലെങ്കിൽ ഞാൻ ഇറിറ്റേറ്റഡ്‌ ആകും. എഴുതിക്കൊണ്ടിരിക്കുമ്പോൾ ഭക്ഷണത്തിന്റെ ടേസ്റ്റ് മാറിയാൽ ഞാൻ ബഹളം ഉണ്ടാക്കും. അപ്പോൾ പുള്ളിക്കാരിക്കറിയാം  അത് ശരിയാവില്ലെന്ന്. അന്നേരം ചിലപ്പോൾ പറയും, വേറെ എവിടെയെങ്കിലും പോയിരുന്ന് എഴുത്, ഇഷ്ടമുള്ള ഹോട്ടലിൽ പോയിരുന്ന് എഴുതി ഇഷ്ടമുള്ളത് വാങ്ങിക്കഴിക്ക് എന്നൊക്കെ.

 

∙  ബിസിനസ്സിനു വേണ്ടി ചെയ്തതല്ല

 

ദൃശ്യം ആദ്യ ഭാഗം വലിയ വിജയം നേടിയപ്പോൾ നമുക്കൊക്കെ അറിയാമായിരുന്നു ദൃശ്യം 2 അനൗൺസ് ചെയ്‌തു കഴിഞ്ഞാലുള്ള ബിസിനസ് സാധ്യതകൾ. ദൃശ്യം 2 അനൗൺസ് ചെയ്‌തപ്പോൾ ചൈനയിൽനിന്നു വരെ അന്വേഷണം വന്നു. ഇതൊന്നുമല്ല എന്നെ ഞെട്ടിച്ചത്. ലോക്ഡൗണ്‍ വന്നപ്പോൾ പെട്ടെന്ന് തട്ടിക്കൂട്ടി ചെയ്ത ഒന്നാണ് ചിത്രമെന്നായിരുന്നു കുേറ ആളുകളുടെ വിചാരം. സത്യത്തിൽ അങ്ങനെയല്ല. ഞാൻ അങ്ങനെ ഒരു സിനിമ ചെയ്യില്ല. പൈസ ലക്ഷ്യമാക്കി പ്രത്യേകിച്ചും. 

 

സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ പറയുന്നു ഫസ്റ്റിനേക്കാൾ മുകളിലാണ് ദൃശ്യം 2 എന്ന്.  ഇനി  ദൃശ്യം 3 അനൗൺസ് ചെയ്‌തു കഴിഞ്ഞാൽ എങ്ങനെയാകും ബിസിനസ് സാധ്യതയെന്നും നമുക്കറിയാം. പക്ഷേ അതിനുവേണ്ടി ഞാൻ സിനിമ ചെയ്യില്ല. കഥാപരമായി മൂന്നിന് ഒരു സാധ്യത വരികയാണെങ്കിൽ ചെയ്യും, അതിപ്പോൾ ഒന്നും രണ്ടും പോലെ മഹത്തരമാകുമെന്ന് പറയാൻ പറ്റില്ല. നല്ല സിനിമ എന്ന് എനിക്ക് തോന്നുന്ന ഒരു കഥയും തിരക്കഥയും ഉണ്ടാക്കാൻ പറ്റുകയാണെങ്കിൽ മൂന്നിനെക്കുറിച്ച്  ആലോചിക്കും. കാരണം ആദ്യ ഭാഗത്തിനുശേഷം ഇതിനൊരു തുടർച്ച ഇല്ലെന്ന് ചിന്തിച്ച ആളാണ് ഞാൻ. അവസാനം അതും ഇറങ്ങി. അതുകൊണ്ട് ഞാൻ ഇനിയൊന്നും പറയുന്നില്ല. നല്ല കഥ വന്നാൽ ആലോചിക്കും ചിന്തിക്കുകയും ചെയ്യും. ചിലപ്പോൾ നടന്നെന്ന് വരാം. ചിലപ്പോൾ നടന്നില്ലെന്നും വരാം. ഗ്യാരന്റി ഒന്നും ഇല്ല.