ആകാശത്തോളം സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനെ സ്വപ്നമായി കൊണ്ടുനടന്ന ബാലന്റെ കഥ പറഞ്ഞാണ് നിള മാധബ് പാണ്ഡ എന്ന സംവിധായകൻ 11 വർഷം മുൻപ് ഫീച്ചർ സിനിമാ രംഗത്തേക്കു വന്നത്. ചലച്ചിത്രമേളകൾ ഏറ്റെടുത്ത ‘ഐ ആം കലാം’ എന്ന ആ ഹിന്ദി ചിത്രം പുരസ്കാരങ്ങൾ വാരിക്കൂട്ടി. കേരള ചലച്ചിത്ര

ആകാശത്തോളം സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനെ സ്വപ്നമായി കൊണ്ടുനടന്ന ബാലന്റെ കഥ പറഞ്ഞാണ് നിള മാധബ് പാണ്ഡ എന്ന സംവിധായകൻ 11 വർഷം മുൻപ് ഫീച്ചർ സിനിമാ രംഗത്തേക്കു വന്നത്. ചലച്ചിത്രമേളകൾ ഏറ്റെടുത്ത ‘ഐ ആം കലാം’ എന്ന ആ ഹിന്ദി ചിത്രം പുരസ്കാരങ്ങൾ വാരിക്കൂട്ടി. കേരള ചലച്ചിത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്തോളം സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനെ സ്വപ്നമായി കൊണ്ടുനടന്ന ബാലന്റെ കഥ പറഞ്ഞാണ് നിള മാധബ് പാണ്ഡ എന്ന സംവിധായകൻ 11 വർഷം മുൻപ് ഫീച്ചർ സിനിമാ രംഗത്തേക്കു വന്നത്. ചലച്ചിത്രമേളകൾ ഏറ്റെടുത്ത ‘ഐ ആം കലാം’ എന്ന ആ ഹിന്ദി ചിത്രം പുരസ്കാരങ്ങൾ വാരിക്കൂട്ടി. കേരള ചലച്ചിത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശത്തോളം സ്വപ്നം കാണാൻ പ്രേരിപ്പിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനെ സ്വപ്നമായി കൊണ്ടുനടന്ന ബാലന്റെ കഥ പറഞ്ഞാണ് നിള മാധബ് പാണ്ഡ എന്ന സംവിധായകൻ 11 വർഷം മുൻപ് ഫീച്ചർ സിനിമാ രംഗത്തേക്കു വന്നത്. ചലച്ചിത്രമേളകൾ ഏറ്റെടുത്ത ‘ഐ ആം കലാം’ എന്ന ആ ഹിന്ദി ചിത്രം പുരസ്കാരങ്ങൾ വാരിക്കൂട്ടി. കേരള ചലച്ചിത്ര ഫിലിം സൊസൈറ്റി നൽകുന്ന മികച്ച പുതുമുഖ സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം 2010ൽ സമ്മാനിച്ചും ഐഎഫ്എഫ്കെയിൽ ഏറ്റെടുത്തും കേരളത്തിൽനിന്നുള്ള ചലച്ചിത്ര പ്രേമികളും ആ സംവിധായകനോട് ഇഷ്ടം പ്രഖ്യാപിച്ചു. 

 

ADVERTISEMENT

ഒഡീഷ സ്വദേശിയായ നിള മാധബിന്റെ പുതിയ ചിത്രം കലിര അതീത (Kalira Atita– Yesterday's Past) ഒഡീഷയിൽ നിന്നുള്ള മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇത്തവണ സ്വന്തമാക്കി. ആദ്യ സിനിമ മുതൽ തുടർച്ചായി ഹിന്ദിയി‍ൽ സിനിമ ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആദ്യ ‘മാതൃഭാഷാ ചിത്ര’മാണ് കലിര അതീത. 2001 മുതൽ ഡോക്യുമെന്ററി ചെയ്തിരുന്ന നിള മാധബിന്റെ സിനിമകളി‍ൽ കാലാവസ്ഥാ വ്യതിയാനവും വിദ്യാഭ്യാസത്തിന്റെ മൂല്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാന കഥാഭാഗമായി. ഐ ആം കലാമിനു ശേഷം ജൽപരി: ദ് ഡെസർട്ട് മെർമേഡ്, കഡ്‌വി ഹവ, ഹൽക്ക തുടങ്ങി ആറോളം ചിത്രങ്ങളും ഹിന്ദിയി‍ൽ ഒരുക്കി. 2016ൽ രാജ്യം  പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 

പിതോബാഷ് ത്രിപാഠി

 

കാലാവസ്ഥാ വ്യതിയാനവും ഒഡീഷയിലെ തീരഗ്രാമങ്ങളിൽ അതുണ്ടാക്കുന്ന സംഘർഷങ്ങളുമെല്ലാം ചേർത്താണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം കലിര അതീത പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രേഗിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിക്കാനുള്ള ക്ഷണം ലഭിച്ചതിനാൽ അതിനുള്ള ഒരുക്കത്തിലാണ് നിള മാധബും സംഘവും. തന്റെ അനുഭവങ്ങൾ, സിനിമയിലേക്ക് എത്തിയ വഴികൾ, പുതിയ സിനിമ, ഒഡിയ ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ സിനിമകൾ, മലയാള സിനിമ എന്നിവയെക്കുറിച്ച് നിള മാധബ് പാണ്ഡ ‘മനോരമ ഓൺലൈനു’മായി സംസാരിക്കുന്നു. 

 

കലിര അതീത സിനിമയുടെ പോസ്റ്റർ
ADVERTISEMENT

ഒ‍ഡീഷ ടു ഡൽഹി 

 

ഒഡീഷയിലെ ഉൾനാട്ടി‍ൽനിന്നുള്ള എനിക്ക് സിനിമ പോലുള്ള ഒരു മേഖല ചിന്തിക്കാവുന്നതിനും അപ്പുറത്തായിരുന്നു. മഹാനദി നദിയോടു ചേർന്നുള്ള ദശരജ്പുർ എന്ന ഗ്രാമത്തിലാണ് ജനിച്ചുവളർന്നത്. എന്റെ കുട്ടിക്കാലത്ത് ടെലിവിഷൻ പോലും അവിടെ അധികമില്ല. നാട്ടിൽ ആകെയുള്ളത് 2 ടിവിയാണ്. അതിലൊന്ന് എന്റെ ബന്ധുവിന്റെ വീട്ടിലാണ്. ഗ്രാമത്തിലുള്ളവർ, പ്രത്യേകിച്ചു കുട്ടികൾ രണ്ടു ഭാഗമായി പോയി ടിവി കാണും. ഒരു ഘട്ടത്തിൽ, ജീവിതം ഡൽഹിയിലേക്കു പറിച്ചു നട്ടെങ്കിലും വേര് നാട്ടിലാണ്.

കലിര അതീത സിനിമയിൽനിന്ന്

 

ADVERTISEMENT

ഇടയ്ക്കു നാട്ടിലെത്തി അവിടത്തെ കാറ്റേൽക്കുന്നത്, ശ്വസിക്കുന്നത് നൽകുന്ന ഊർജം പറഞ്ഞറിയിക്കാനാവില്ല. ഒരു കൂട്ടുകുടുംബത്തിന്റെ ഭാഗമായിരുന്നു. വളർന്നതും ഒരുപാട് കഥകൾ കേട്ടാണ്. അതെല്ലാം പിന്നീട് ഏറെ ഉപകാരപ്പെട്ടിട്ടുമുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ ഇത്തരം കഥകളുടെ ശേഖരം മിക്കവർക്കുമുള്ളതിനാൽ ഒരു ഫിലിം മേക്കർ ആവാൻ അത്ര പാടുണ്ടാവില്ല. അതിനായി മനസ്സുവയ്ക്കണം എന്നു മാത്രം. പഠിക്കാൻ വലിയ മിടുക്കൊന്നും ഇല്ലായിരുന്നു. ഒരു സ്ഥലത്ത് 5 മിനിട്ടിൽ കൂടുതൽ ശ്രദ്ധിച്ചിരിക്കാൻ അന്നു വലിയ താൽപര്യമില്ല. എന്നാലും തട്ടിമുട്ടി ജയിക്കും. ഓരോ ക്ലാസിലും എന്റെ പ്രകടനം കാണുമ്പോൾ വീട്ടുകാർ പറയുന്ന കാര്യമുണ്ട് –‘പഠിപ്പു നിർത്തി കൃഷിജോലിക്കു വിടും’. കൃഷിയാണെങ്കി‍ൽ എനിക്ക് ഇഷ്ടമുള്ള കാര്യവും. 

 

കഥ പറയാനും വലിയ ഉത്സാഹമാണ്. ഒരു വിധം കോളജ് വരെ പോയി. ആ സമയം, എന്റെ നാട്ടിൽ നിന്ന് ഒരാൾ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നുണ്ട്. സിനിമയോടു താ‍ൽപര്യമായി, കഥ പറയാൻ പറ്റിയ മേഖല. അതങ്ങനെ കൂടിക്കൂടി വന്നു. തലയിൽ അതുമാത്രമായി. ഒരു കാര്യം ഉറപ്പിച്ചു. ഫിലിം മേക്കർ ആവുക. ചിലപ്പോൾ വർഷങ്ങൾക്കു ശേഷമാകും ഒരു സിനിമ ചെയ്യാൻ കഴിയുക. എന്നാലും ചെയ്തിരിക്കും. എന്റെയുള്ളിൽത്തന്നെ ഞാനതു പറഞ്ഞ് ഉറപ്പിച്ചു. അത് ഇപ്പോഴും അങ്ങനെതന്നെ. പണമില്ലാതെ സിനിമ ചെയ്യാൻ കഴിയുമോ എന്നൊന്നും ഇപ്പോഴും ഞാൻ ചിന്തിച്ചിരിക്കാറില്ല. അതെല്ലാം അതിന്റെ വഴിക്കു നടക്കും. ഒരു കഥ മനസ്സി‍ൽ കയറിയാൽ അതിനെച്ചുറ്റിയാകും പിന്നെ ചിന്തയെല്ലാം. ഡൽഹിയിൽ വന്നപ്പോൾ ആദ്യം കിട്ടിയത് ക്യാമറ അറ്റൻഡന്റിന്റെ ജോലിയാണ്. തുടർന്നു സംവിധാന സഹായിയായി. പതിയെ ഡോക്യുമെന്ററികളിലേക്കു തിരിഞ്ഞു. പിന്നെ, സംവിധാനത്തിലേക്ക്...

 

കലിര അതീതയും കടൽ കാണിച്ച കാഴ്ചയും 

 

കലിര അതീത സിനിയുടെ പോസ്റ്റർ കണ്ടിരുന്നോ? തിരകൾക്കു നടുവിലെ ഒരു ഹാൻഡ് പമ്പിനു മുകളിൽ ഇരിക്കുന്ന കഥാനായകൻ ‘ഗുനു’. 2005ൽ ഒരു ദേശീയ ദിനപത്രത്തിന്റെ ഒന്നാം പേജ് പടം കണ്ട് അന്നു ഞാൻ ഞെട്ടി. കടലിൽ ഉയർന്നു നി‍ൽക്കുന്ന ഒരു കുഴൽക്കിണർ ഹാൻ‍ഡ് പമ്പിന്റെ ചിത്രമായിരുന്നു അത്. അതിനെക്കുറിച്ച് അന്വേഷിച്ചുപോയി. ആ അന്വേഷണം ഒരു ഡോക്യുമെന്ററിയായി – ക്ലൈമറ്റ്സ് ഫസ്റ്റ് ഓർഫൻസ്. ഒഡീഷയിലെ ‘ശതവായ’ എന്ന ഭാഗത്തു സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ്. കടൽ കൊണ്ടുപോയ ഗ്രാമങ്ങളിലുള്ളവരുടെ അനാഥത്വം. ആയിരക്കണക്കിന് ആളുകൾ താമസിച്ചിരുന്ന ഒരു മേഖലയാണ് കടൽ വിഴുങ്ങിയത്. അവിടെയുള്ള പ്രായമായവർ കടലിലേക്കു ചൂണ്ടിക്കാണിച്ചത് അവർ വളർന്ന വീടാണ്. ചെറുപ്പക്കാർ ചൂണ്ടിക്കാട്ടിയത് അവർ പഠിച്ച സ്കൂളുകളാണ്. എല്ലാം കടലായി മാറി. വർഷങ്ങൾക്കുശേഷം 2018ൽ വീണ്ടും അവിടെയെത്തി. ഗ്രാമത്തിലുള്ളവരെ മറ്റൊരിടത്തേക്കു മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എന്നാലും അവർ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. 

 

പോസ്റ്ററിലേക്കു മടങ്ങിവരാം. ഗുനു ഇരിക്കുന്ന കുഴൽക്കിണർ പമ്പ് സിനിമയ്ക്കു വേണ്ടി ഒരുക്കിയതല്ല. 2005ൽ ഞാൻ ആ ഗ്രാമത്തിൽ ചെല്ലുമ്പോൾ ആ ഹാ‍ൻഡ് പമ്പ് ഉപയോഗിച്ച് നാട്ടുകാർ വെള്ളം എടുത്തിരുന്നു. അന്നത് ഗ്രാമത്തിന്റെ നടുക്കായിരുന്നു. ഇപ്പോഴതു കടൽത്തിരകൾക്കു നടുവിലായി. ജനം ഉപേക്ഷിച്ച ആ നാട്ടിൽ നിൽക്കുമ്പോഴുള്ള അസ്വസ്ഥത നിങ്ങൾക്ക് ഊഹിക്കാനാകുമോ ? ഇപ്പോഴത് ഒഡീഷയിലായി കാണിക്കുന്നു. ഭൂമിയിൽ എവിടെയും സംഭവിക്കാവുന്ന കാര്യമാണിതെല്ലാം. പക്ഷേ, നമ്മളതൊന്നും കാര്യമാക്കുന്നില്ല. ശാസ്ത്രജ്‍‍ഞരും പരിസ്ഥിതി പ്രവർത്തകരും നാളുകളായി പറയുന്ന കാര്യമാണ് കാലാവസ്ഥാ വ്യതിയാനവും അതിന്റെ മറ്റു കെടുതികളുമെല്ലാം. സിനിമയെന്ന മാധ്യമം എന്റടുക്കലുണ്ട്. എനിക്കു പറയാനുള്ളത് അതിലൂടെ പറയുന്നു. 

 

സ്ക്രിപ്റ്റ് ഇല്ലാതെയാണ് ‘കലിര അതീത’യുടെ ചിത്രീകരണത്തിന് ഞാനും സംഘവും അവിടെ എത്തുന്നത്. പ്രാഥമിക രൂപരേഖ മനസ്സിലുണ്ട്, കടലാസിൽ ആക്കിയിട്ടില്ല. അങ്ങനെ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ചുറ്റുമുള്ള എല്ലാറ്റിനെയും ജൈവികമായി പകർത്തുകയായിരുന്നു ലക്ഷ്യം. ഷൂട്ടിങ് സംഘം നന്നായി കഷ്ടപ്പെട്ടു. മോട്ടർ വാഹനങ്ങൾ പോകാത്ത വഴികളിലൂടെ 10 കിലോമീറ്റർ ദൂരം ഷൂട്ടിങ് വസ്തുക്കളും കട്ടിലും ടെന്റുകളും വെള്ളവും ഭക്ഷണവും എല്ലാമായി ഒരു യാത്ര; അതും മുതലയെല്ലാം ഉള്ള ഭാഗങ്ങൾ കടന്ന്. എല്ലാം എടുത്തിട്ട്, കടൽ ഉപേക്ഷിച്ചതാണ് ഗുനുവിന്റെ ജീവിതം. തെളിഞ്ഞൊരു ജീവിതം അയാൾക്കുണ്ടായിരുന്നു, ഒരുകാലത്ത്. പിതോബാഷ് ത്രിപാഠിയാണ് ഗുനുവിന്റെ വേഷത്തിൽ. സിനിമയിലെ ഏക വേഷമാണത്. 15–20 ദിവസം ചിത്രീകരണത്തിനെടുത്തു. എന്നാൽ, സിനിമ രൂപപ്പെട്ടത് എഡിറ്റിങ് ടേബിളിൽ ആണ്. മാസങ്ങളെടുത്താണ് എഡിറ്റിങ് പൂർത്തിയാക്കിയത്. 

 

ഒഡിയ മുതൽ മലയാളം വരെ

 

മലയാളം സിനിമ മികച്ച സംഭാവനയാണ് ദീർഘകാലമായി സിനിമാ ലോകത്തിനു തരുന്നത്. തെലുങ്ക്, തമിഴ് സിനിമാ രംഗവും അവരുടേതായ രീതിയിൽ വേറിട്ടുനിൽക്കുന്നു. മറാഠി സിനിമകളും കുറച്ചുനാളുകളായി മാറ്റത്തിലാണ്. കഴിയുന്ന വേദികളിൽ നിന്നെല്ലാം മലയാള സിനിമകൾ കാണാറുണ്ട്. അതിൽനിന്നു കൂടുതൽ പഠിക്കാനുമുണ്ട്. അടൂർ സാറിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ, സത്യജിത് റേ, ഋതിക് ഘട്ടക് ഇവരുടെയൊക്കെ സിനിമകൾ കണ്ടാണ് പഠിച്ചത്. അതുകൊണ്ട് ഗുരുക്കന്മാർ എന്നു പറയുന്നതും അവരാണ്. പുതിയ ആളുകളുടെ സിനിമകളും കാണാൻ ശ്രമിക്കുന്നു. 

 

ഒഡിയയിൽ ഞങ്ങൾക്കു മികച്ച ചിത്രങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. സമീപകാലത്ത് മികച്ച സിനിമകൾ അത്രയ്ക്കില്ല. എന്നാൽ, പുതുനിര ചെറുപ്പക്കാർ ആത്മാർഥമായ ശ്രമങ്ങളുമായി മുന്നോട്ടുവരുന്നത് പ്രതീക്ഷയാണ്. ഒഡിയ സിനിമയും മാറ്റത്തിന്റെ വഴിയിലാണ്. ഡോക്യുമെന്ററി ഫിലിം രംഗത്ത് ഒഡിയ മികച്ച സംഭാവന നൽകുന്നുണ്ട്. ഫീച്ചർ സിനിമാ രംഗത്തും ഞങ്ങൾ ആ മേന്മയിലെത്തും. സർക്കാരിന്റെ ഭാഗത്തുനിന്നും അതിനായി ശ്രമങ്ങളുണ്ട്. കലിംഗ സ്റ്റുഡിയോ പോലുള്ള സംരംഭങ്ങളിൽ സർക്കാർ കൂടുതൽ പണം ഇറക്കുന്നുണ്ട്. അതും നല്ലൊരു മാറ്റത്തിന് സഹായിക്കും. കോവിഡ് ബുദ്ധിമുട്ടുകൾക്കിടയിലും ഒഡീഷയിൽ സിനിമാ തിയറ്ററുകൾ ഇടയ്ക്കു തുറന്നെങ്കിലും പൊതുജനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നു. കോവിഡ് സാഹചര്യങ്ങളിൽ മാറ്റം വന്നാൽ തിയറ്ററുകൾ പൂർണമായി തുറന്നേക്കും. 

 

പുതുസിനിമ, കുടുംബം 

 

നിലവി‍ൽ ഒടിടി പ്ലാറ്റ്ഫോമിനായി ഒരു വെബ്സീരിസിന്റെ പണിപ്പുരയിലാണ്. ത്രില്ലർ വിഭാഗത്തിലുള്ളതാകുമത്. അതിന്റെ മറ്റു ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ഭാര്യ ബർനാലി രാത്ത് ഫാഷൻ ഡിസൈനറാണ്. എന്റെ സിനിമകളിൽ ഉൾപ്പെടെ അവർ കോസ്റ്റ്യും ചെയ്യുന്നു. മകൻ പ്ലസ് ടു കഴിഞ്ഞു. ഫാഷൻ ഡിസൈനിങ് കോഴ്സിനു പോകാനാണ് പരിപാടി.