സ്ത്രീത്വം എന്നത് മാതൃത്വം മാത്രമായി കാണുന്ന സമൂഹത്തിനു നേരെയാണ് ജൂഡ് ആന്തണി ജോസഫ് തന്റെ പുതിയ ചിത്രമായ ‘സാറാസു’മായി വന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതാകട്ടെ തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ എംഡി വിദ്യാർഥികൂടിയായ ഡോ. അക്ഷയ് ഹരീഷും. സിനിമ സ്വപ്നം കാണുന്ന സാറ എന്ന

സ്ത്രീത്വം എന്നത് മാതൃത്വം മാത്രമായി കാണുന്ന സമൂഹത്തിനു നേരെയാണ് ജൂഡ് ആന്തണി ജോസഫ് തന്റെ പുതിയ ചിത്രമായ ‘സാറാസു’മായി വന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതാകട്ടെ തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ എംഡി വിദ്യാർഥികൂടിയായ ഡോ. അക്ഷയ് ഹരീഷും. സിനിമ സ്വപ്നം കാണുന്ന സാറ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീത്വം എന്നത് മാതൃത്വം മാത്രമായി കാണുന്ന സമൂഹത്തിനു നേരെയാണ് ജൂഡ് ആന്തണി ജോസഫ് തന്റെ പുതിയ ചിത്രമായ ‘സാറാസു’മായി വന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതാകട്ടെ തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ എംഡി വിദ്യാർഥികൂടിയായ ഡോ. അക്ഷയ് ഹരീഷും. സിനിമ സ്വപ്നം കാണുന്ന സാറ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീത്വം എന്നത് മാതൃത്വം മാത്രമായി കാണുന്ന സമൂഹത്തിനു നേരെയാണ് ജൂഡ് ആന്തണി ജോസഫ് തന്റെ പുതിയ ചിത്രമായ ‘സാറാസു’മായി വന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതാകട്ടെ തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ എംഡി വിദ്യാർഥികൂടിയായ ഡോ. അക്ഷയ് ഹരീഷും.

 

ADVERTISEMENT

സിനിമ സ്വപ്നം കാണുന്ന സാറ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. കരിയറിനു വേണ്ടി മാതൃത്വം വേണ്ടെന്നുവയ്ക്കുന്ന അവളുടെ ദൃഢനിശ്ചയത്തിന്റെ കൂടി കഥ. കരിയറിനു വേണ്ടി കുഞ്ഞുങ്ങളെ തൽക്കാലത്തേക്കോ അല്ലാതെയോ വേണ്ടെന്നുവയ്ക്കുന്ന മറ്റു ചില പെൺകുട്ടികളുടെ കൂടി കഥയാണിത്. ലോക്ഡൗൺ കാലത്ത് എല്ലാവരും സ്വാതന്ത്ര്യമില്ലായ്മയുടെ തടവിലിരുന്നപ്പോഴാണ് അക്ഷയ് സ്ത്രീശരീരത്തിന്റെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി സംവിധായകനെ സമീപിച്ചത് എന്നതാണ് ഇതിലെ കൗതുകം.

 

ഡോക്ടർ തിരക്കഥയെഴുതുകയാണ്

 

ADVERTISEMENT

കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി എംഡി എൻട്രൻസ് എഴുതി റിസൾട്ട് കാത്തിരുന്ന ഒഴിവുകാലത്താണ് അക്ഷയ് ഹരീഷ് എന്ന ഡോക്ടർ ജൂഡ് ആന്തണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാനിടയായത്. മനസ്സിൽ തോന്നുന്ന എന്തെങ്കിലും സിനിമാ ആശയമുണ്ടെങ്കിൽ അത് എഴുതി അറിയിക്കാനായിരുന്നു നിർദേശം. ആ പോസ്റ്റ് കണ്ട് അക്ഷയ് രണ്ടുംകൽപിച്ച് തന്റെ സിനിമാക്കഥ ജൂഡിനെ അറിയിച്ചു. എന്നാൽ ആ പ്രമേയം കോവിഡ് കാലത്തെ പരിമികൾക്കുള്ളിൽനിന്നു ചെയ്യാൻ പ്രയാസമായതിനാൽ കുറച്ചകൂടി സിംപിൾ ആയ മറ്റൊരെണ്ണം ആലോചിച്ചെടുക്കാൻ ആവശ്യപ്പെട്ടു ജൂഡ്. അക്ഷയ് സിംപിളും പവർഫുളും ആയ രണ്ടാമത്തെ ആശയം ജൂഡിനോട് പങ്കുവച്ചു. വൺലൈൻ കേട്ടപ്പോൾ തന്നെ ജൂഡ് സമ്മതിച്ചു. 

 

കുടുംബപ്രേക്ഷകർക്കു മുന്നിൽ ഇത്തരം ഒരു പ്രമേയവുമായി കടന്നുവരുന്നത് വെല്ലുവിളിയാണെന്നറിഞ്ഞിട്ടും ജൂഡും സംഘവും അത് ധൈര്യപൂർവം ഏറ്റെടുത്തു. ജൂഡ് സിനിമകളുടെ എല്ലാ പ്രത്യേകതകളും സസ്പെൻസും കോമഡിയുമൊക്കെയുള്ള ഒരു നല്ല ഫീൽ ഗുഡ് ചിത്രമായി സാറാസ് ഒടിടിയിൽ ഹിറ്റാകുകയും ചെയ്തു.

 

ADVERTISEMENT

ആദ്യ സിനിമ തന്നെ കയ്യടി വാങ്ങിയതിന്റെ ത്രില്ലിലാണ് അക്ഷയ്. കോളജിൽ സ്പൂഫും നാടകങ്ങളും ‘അവനി’ എന്ന ഷോർട്ട് ഫിലിമും ചെയ്തതല്ലാതെ മറ്റു സിനിമാ മുൻപരിചയമൊന്നും അക്ഷയിനില്ല. എല്ലാ സിനിമകളും റിലീസ് കഴിഞ്ഞ് വൈകാതെ തിയറ്ററിൽ കൊണ്ടുപോയി കാണിക്കുമായിരുന്ന അച്ഛൻ തുടങ്ങിവച്ച സിനിമാമോഹം മാത്രം കൈമുതലാക്കി അക്ഷയ് എഴുതിയതാണ് ഇന്ന് ‘സാറാസ്’ എന്ന സിനിമയായി കുടുംബപ്രേക്ഷകരുടെ സ്വീകരണമുറിയിൽ പ്രദർശനം തുടരുന്നത്.

 

വിശേഷമായില്ലെങ്കിൽ നിങ്ങൾക്കെന്താണ്?

 

കല്യാണം കഴിയുമ്പോഴേ തുടങ്ങും വിശേഷമായില്ലേ എന്ന ചോദ്യം. എത്രയും വേഗം ‘ആ ഒൻപതുമാസക്കാലം’ ഓടിത്തീർത്ത് കയ്യിൽ ട്രോഫി കണക്കെ ഒക്കത്തൊരു കുഞ്ഞിനെ സ്വന്തമാക്കിയാൽ മാത്രമേ സമൂഹത്തിനു മുന്നിൽ  അവൾക്ക് ‘നല്ല കുട്ടി’ ഇമേജ് നിലനിർത്താൻ കഴിയൂ. അതിനു കഴിയാത്തവർ ട്രാക്കിൽനിന്ന് ഔട്ടാകുന്നു. ഇത്തരത്തിലൊരാളാണ് സാറ. തിരക്കഥയ്ക്കു പിന്നിലെ കഥ പറയുകയാണ് അക്ഷയ്.

 

‘‘എന്റെ അമ്മ ഉൾപ്പെടെയുള്ള അനേകം സ്ത്രീകൾ കരിയറിനേക്കാൾ കൂടുതൽ കുടുംബജീവിതത്തിനു പ്രാധാന്യം നൽകിയവരാണ്. കുഞ്ഞുങ്ങളും കുടുംബ പ്രാരാബ്ധങ്ങളുമൊക്കെയായി സ്വന്തം ഇഷ്ടങ്ങളും തൊഴിൽ സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയവർ. ചിലർ ആ ജീവിതത്തോട് പൊരുത്തപ്പെട്ടു. ചിലർ വീർപ്പുമുട്ടലോടെ ജീവിച്ചു തീർക്കുന്നു. സാറാസ് എന്ന സിനിമ ഇറങ്ങിയപ്പോൾ ഞാൻ കരുതിയത് ചെറുപ്പക്കാരായ പെൺകുട്ടികളായിരിക്കും ചിത്രം ഏറ്റെടുക്കുക എന്നായിരുന്നു. പക്ഷേ എനിക്കു വന്ന കത്തുകളും മെസേജുകളും ഫോൺവിളികളും കൂടുതലും മുതിർന്ന സ്ത്രീകളുടേതായിരുന്നു. അവർക്ക് പറയാൻ ധൈര്യമില്ലാതെ പോയതാണ് സാറ വിളിച്ചുപറഞ്ഞതെന്നു പലരും പറഞ്ഞു. പലർക്കും ഈ ചിത്രത്തിന്റെ പ്രമേയവുമായി സ്വയം കണക്ട് ചെയ്യാൻ കഴിഞ്ഞു എന്നത് തിരക്കഥാകൃത്ത് എന്ന നിലയിൽ അങ്ങേയറ്റം എന്നെ സന്തോഷപ്പെടുത്തുന്നു.

 

സ്ത്രീത്വം പൂർണമാകുന്നത് കുഞ്ഞിനെ പ്രസവിക്കുമ്പോൾ മാത്രമാണെന്നു വിശ്വസിക്കുന്നവരാണ് പലരും.  അമ്മയാകുന്നതോടെ, അതിന്റെ സങ്കീർണതകൾ ശരീരത്തിലും മനസ്സിലും ഏറ്റെടുക്കുന്നതോടെ പൊലിഞ്ഞുപോകുന്നത് അവളുടെ ചില സ്വപ്നങ്ങൾ കൂടിയാണെന്ന്  ആരും ഓർമിക്കുന്നില്ല.  അമ്മയായതിനു ശേഷവും ഒളിംപ്കിസിൽ സ്വർണം നേടുന്ന, പാർലമെന്റിലിരുന്ന് മുലയൂട്ടുന്ന സ്ത്രീകളുടെയൊക്കെ ജീവിതം നാം കേട്ടറിഞ്ഞിട്ടുണ്ട്. അതൊക്കെ അവരുടെ ചോയ്സ് ആണെന്നതുപോലെ അമ്മയാകാതിരിക്കാനുള്ള ചോയ്സും ഒരു സ്ത്രീക്കുണ്ട്. മാതൃത്വം എന്നത് ടാർഗറ്റ് വച്ച് യാഥാർഥ്യമാക്കേണ്ട ഒന്നാണോ?’’ എത്ര കുട്ടികൾ വേണം, എപ്പോൾ വേണം എന്നതെ‍ാക്കെ തീരുമാനിക്കാൻ, പ്രസവിക്കുന്ന സ്ത്രീക്കല്ലേ അവകാശം എന്ന ആശയമാണ് ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നതെന്നു പറയുന്നു അക്ഷയ്.

 

വിമർശിക്കുന്നത് സങ്കുചിത മനഃസ്ഥിതിക്കാർ

 

ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിനു പിന്നാലെ പ്രമേയത്തെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ അക്ഷയ് പറയുന്നത് പലരും ചിത്രം കാണാതെയാണ് വിമർശിക്കുന്നതെന്നാണ്. ‘‘ഗർഭഛിദ്രത്തെ പ്രോൽസാഹിപ്പിക്കുന്നു എന്ന തരത്തിലാണ് ചിലർ ചിത്രത്തെക്കുറിച്ച് വിധിയെഴുതിയത്. എന്നാൽ ചിത്രം അത്തരമൊരു ആശയമല്ല പറയുന്നത്. സ്വന്തം സിനിമ എന്ന സ്വപ്നം യാഥാർഥ്യമാകുംവരെ കുഞ്ഞുങ്ങൾ എന്നത് ഒരു പ്രയോറിറ്റിയായി കാണാത്ത പെൺകുട്ടിയുടെ കഥയാണിത്. മാതൃത്വത്തെ ഒരു തരത്തിലും മോശമായി ചിത്രീകരിക്കുന്നില്ല. എല്ലാ പെൺകുട്ടികളിലും സഹജമായ മാതൃഭാവം ഉണ്ടാകുമെന്നത് എല്ലാവരിലും ശരിയാകണമെന്നുമില്ല. അമ്മയാകാത്തത് ഒരു മഹാപാപമായി കാണുന്ന സമൂഹത്തിന്റെ സങ്കുചിത മനസ്ഥിതിയാണ് വിമർശനങ്ങൾക്കു പിന്നിൽ.’’ അതേ സമയം, വളരെ സർഗാത്മകമായി ചിത്രത്തെ വിമർശിച്ചവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നതായും അക്ഷയ് പറഞ്ഞു.

 

പലരിലുമുണ്ട് സാറ

 

സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ എന്ന നോവലിൽനിന്നാണ് അക്ഷയിന് ഈ സിനിമയ്ക്കുള്ള പ്രചോദനം ലഭിച്ചത്. രോഗബാധിതനായി കിടപ്പിലായ മുതിർന്ന മകനെയും അമ്മയെയും ശുശ്രൂഷിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥയാണിത്. ‘ നമ്മൾ ഇന്നു കാണുന്ന മിക്ക അമ്മമാർക്കുമുണ്ട് മക്കൾക്കുവേണ്ടി വേണ്ടെന്നുവച്ച സ്വയം സന്തോഷങ്ങളുടെ പഴയൊരധ്യായം. എത്രയോ ഉയർന്ന കരിയർ സ്വപ്നങ്ങളുള്ളവർ പോലും വീട്ടിലൊതുങ്ങിക്കൂടേണ്ടിവന്നു. സ്ത്രീകളെ സർവംസഹിക്കുന്നവളെന്നും ത്യജിക്കുന്നവളെന്നുമുള്ള തരത്തിൽ ലേബലൊട്ടിച്ച് പുരുഷന്മാർ തടിതപ്പുകയല്ലേ? ഇതിനൊന്നും തയാറല്ലെന്ന് ഒരു സ്ത്രീ പറഞ്ഞാൽ അവളെ കുറ്റപ്പെടുത്താൻ കഴിയുന്നതെങ്ങനെ?’’ അക്ഷയ് തന്റെ സ്ത്രീപക്ഷ നിലപാടിനെക്കുറിച്ച് വീണ്ടും വാചാലനാകുന്നു.