തീക്കട്ടയിൽതന്നെ ഉറുമ്പരിച്ച അനുഭവമാണ് സംവിധായകൻ എംസി ജോസഫിന് പറയാനുള്ളത്. സോഷ്യൽ മീഡിയയിലെ ‘വികൃതി’കൾ അതിരു കവിയുന്ന കാലത്ത് പലപ്പോഴും അവ ക്രൈം തന്നെ ആയി മാറുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നതിനപ്പുറം വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെയും സാമൂഹിക ജീവിതത്തെയും അപ്പാടെ റദ്ദാക്കിക്കളയുന്ന

തീക്കട്ടയിൽതന്നെ ഉറുമ്പരിച്ച അനുഭവമാണ് സംവിധായകൻ എംസി ജോസഫിന് പറയാനുള്ളത്. സോഷ്യൽ മീഡിയയിലെ ‘വികൃതി’കൾ അതിരു കവിയുന്ന കാലത്ത് പലപ്പോഴും അവ ക്രൈം തന്നെ ആയി മാറുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നതിനപ്പുറം വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെയും സാമൂഹിക ജീവിതത്തെയും അപ്പാടെ റദ്ദാക്കിക്കളയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീക്കട്ടയിൽതന്നെ ഉറുമ്പരിച്ച അനുഭവമാണ് സംവിധായകൻ എംസി ജോസഫിന് പറയാനുള്ളത്. സോഷ്യൽ മീഡിയയിലെ ‘വികൃതി’കൾ അതിരു കവിയുന്ന കാലത്ത് പലപ്പോഴും അവ ക്രൈം തന്നെ ആയി മാറുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നതിനപ്പുറം വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെയും സാമൂഹിക ജീവിതത്തെയും അപ്പാടെ റദ്ദാക്കിക്കളയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീക്കട്ടയിൽതന്നെ ഉറുമ്പരിച്ച അനുഭവമാണ് സംവിധായകൻ എംസി ജോസഫിന് പറയാനുള്ളത്. സോഷ്യൽ മീഡിയയിലെ ‘വികൃതി’കൾ അതിരു കവിയുന്ന കാലത്ത് പലപ്പോഴും അവ ക്രൈം തന്നെ ആയി മാറുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നതിനപ്പുറം വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെയും സാമൂഹിക ജീവിതത്തെയും അപ്പാടെ റദ്ദാക്കിക്കളയുന്ന ക്രിമിനൽ ജീവികൾക്കിടയിൽ ശ്വാസം കിട്ടാതെ പിടയേണ്ടി വരുന്ന അവസ്ഥയിലേക്കാണ് ഇവ നമ്മെ നയിക്കുന്നത്. 

 

ADVERTISEMENT

സോഷ്യൽ മീഡിയയുടെ ദുരുപയോഗം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്നു ‘വികൃതി’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ കാണിച്ച സംവിധായകനാണ് എം.സി. ജോസഫ്. കൊച്ചി മെട്രോയുടെ സീറ്റിൽ കിടന്ന് ഉറങ്ങിയ ഭിന്നശേഷിക്കാരനെ സഹയാത്രികൻ  ലഹരിക്കടിപ്പെട്ട് കിടക്കുന്നതാണെന്നു കരുതി ചിത്രം മൊബൈലിൽ പകർത്തി ഓൺലൈനിലൂടെ പ്രചരിപ്പിച്ചു. ഈ സംഭവം ഇവരുടെ ജീവിതത്തിൽ വരുത്തിയ പ്രശ്നങ്ങളാണ് ‘വികൃതി’ എന്ന സിനിമ പങ്കുവച്ചത്. സൗബിനും സുരാജ് വെഞ്ഞാറമൂടുമായിരുന്നു ‘വികൃതി’യിലെ പ്രധാന കഥാപാത്രങ്ങൾ. 

 

യഥാർഥ സംഭവത്തെ ആസ്പദമാക്കി സോഷ്യൽ മീഡിയ കരുതലോടെ ഉപയോഗിക്കണമെന്ന് ഉപദേശിച്ച സംവിധായകൻ എംസി ജോസഫിന്റെ ഫെയ്സ്‌ബുക് പേജ് പക്ഷേ ഹാക്കർമാർ ഹാക്ക് ചെയ്തത് രണ്ടു വട്ടം. ഫെയ്സ്ബുക് തിരിച്ചെടുക്കാൻ നടത്തിയ ശ്രമങ്ങളും അന്നത്തെ മാനസികാവസ്ഥയും പങ്കുവയ്ക്കുകയാണ് അദ്ദേഹം.

 

ADVERTISEMENT

∙ താങ്കളുടെ ഫെയ്സ്ബുക് പേജ് രണ്ടു തവണ ഹാക്ക് ചെയ്യപ്പെട്ടിരുന്നല്ലോ? എന്തായിരുന്നു സംഭവം?

 

എന്റെ ഫെയ്സ്ബുക് പേജ് ആദ്യം ഹാക്ക് ചെയ്ത ഉടനെ ഞാൻ ഫെയ്സ്ബുക്കിന് റിപ്പോർട്ട് ചെയ്തു. പിറ്റേ ദിവസം അക്കൗണ്ട് തിരികെ ലഭിച്ചു. ഞാൻ ഫെയ്സ്ബുക്കിന് നന്ദി പറഞ്ഞ് ഒരു പോസ്റ്റും അതിൽ ഇട്ടിരുന്നു. എന്നാൽ പിറ്റേ ദിവസം അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ മാറ്റുകയും ചെയ്തു. സഭ്യമല്ലാത്ത ഭാഷയായിരുന്നു അതിൽ ഉപയോഗിച്ചിരുന്നത്. രണ്ടാമത് ഹാക്ക് ചെയ്തത് വളരെ വിദഗ്ധമായിട്ടായിരുന്നു. തിരിച്ചെടുക്കാൻ കുറെ ബുദ്ധിമുട്ടേണ്ടി വന്നു. 

 

ADVERTISEMENT

യൂസർ നെയിം ,പാസ്‌വേർഡ്, ഇമെയിൽ എല്ലാം കൈക്കലാക്കിയാണ് ഹാക്ക് ചെയ്യുന്നത്. 4 ദിവസത്തിനു ശേഷമാണ് അക്കൗണ്ട് തിരികെ കിട്ടുന്നത്. ഈ സമയം ഞാൻ പല രീതിയിൽ അക്കൗണ്ട് തിരികെ കിട്ടാൻ പരിശ്രമിച്ചു. എന്നെ അറിയാത്ത ഒരു വ്യക്തി ഇത് കാണുമ്പോൾ എന്താണ് എന്നെക്കുറിച്ച് ചിന്തിക്കുക എന്ന തോന്നൽ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. സോഷ്യൽ മീഡിയ വിദഗ്ധൻ വി. വിപിൻ കുമാറിന്റെ സഹായത്തോടെയാണ് അക്കൗണ്ട് തിരികെ കിട്ടിയത്. കൃത്യമായി കാര്യങ്ങൾ ഫെയ്സ്ബുക്കിനെ ബോധ്യപ്പെടുത്തിയാണ് അക്കൗണ്ട് തിരികെ ലഭിച്ചത്.

 

∙ എന്തായിരുന്നുഈ സമയത്തെ മാനസികാവസ്ഥ?

 

നമ്മുടെ വീട്ടിൽ ഒരാൾ അതിക്രമിച്ച് കയറി. പക്ഷേ നമ്മൾക്ക് അയാളെ കാണാൻ കഴിയുന്നില്ല. അയാൾ ആരാണെന്ന് അറിയുന്നില്ല. പക്ഷേ അയാളുടെ സാന്നിധ്യം വീട്ടിലുണ്ട്. സാന്നിധ്യംതന്നെ അല്ല നിയന്ത്രണവും അയാളുടെ കയ്യിൽ ആയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. മുഖം മൂടി വച്ച അയാൾ നമ്മളെ വീട്ടുതടങ്കലിൽ ആക്കിയിട്ട് വീടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇതേ അവസ്ഥയാണ് ഉണ്ടായത്. ഈ ഫീൽ നമ്മളെ ഭയപ്പെടുത്തുന്നതാണ്.  ഈ അവസ്ഥ ഇനി ആർക്കും ഉണ്ടാവരുത് എന്നോർത്താണ് പങ്കുവയ്ക്കുന്നത്.

 

‌∙ സോഷ്യൽ മീഡിയയിലെ വികൃതിയായി ഇതിനെ കാണാൻ കഴിയുമോ?

 

ഇത് വികൃതി അല്ല. ക്രൈം ആണ്. സോഷ്യൽ മീഡിയ ക്രൈം നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. ഐഡന്റിന്റി തെഫ്റ്റാണ് നടന്നത്. എന്റെ ആധാർ കാർഡ് കൈക്കലാക്കി അതുപയോഗിച്ച് ഒരു തട്ടിപ്പ് നടത്തിയാൽ അത് വലിയ ക്രൈം ആണ്. എന്നാൽ സൈബർ നിയമങ്ങൾ അത്ര ശക്തമല്ലാത്തതിനാൽ പലർക്കും ശിക്ഷ ലഭിക്കുന്നില്ല. എന്നു മാത്രമല്ല കുറ്റവാളിയെ കണ്ടെത്താൻ പോലും കഴിയുന്നില്ല. ഇനിയുള്ള കാലത്ത് ഒരു പക്ഷേ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കൊണ്ടാവും ജയിലുകൾ നിറയുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോം നമ്മുടെ അസറ്റ് ആണ്. ഇതിൽനിന്ന് വരുമാനം ഉണ്ടാക്കുന്ന സാഹചര്യം ഉണ്ട്. ഇതൊക്കെയും സ്വന്തമാക്കാനുള്ള കുറ്റവാളികളും ഇതിനൊപ്പം വളർന്നു വരും.

 

സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണമെന്നോ ഇത്തരം കുറ്റകൃത്യങ്ങളുടെ ആഴമോ തിരിച്ചറിയാൻ നമുക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. കുറ്റവാളികളെ കണ്ടെത്താനുള്ള കഴിവോ തക്ക ശിക്ഷ നൽകാനോ നമ്മുടെ നിയമ സംവിധാനങ്ങൾക്കും കഴിയുന്നില്ല. സോഷ്യൽ മീഡിയ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്താനുള്ള സംവിധാനം ഉണ്ടാവണം. നിയമം ദുർബലമാകുന്തോറും കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടിരിക്കും. കോവിഡ് കാലത്ത് സൈബർ കുറ്റകൃത്യങ്ങളിൽ എത്രത്തോളം വർധനയാണ് ഉണ്ടാവുന്നത് എന്ന് നമ്മൾ ദിവസവും കാണുന്നതല്ലേ!

 

∙ സുരക്ഷിതമല്ല സോഷ്യൽ മീഡിയ ഇടങ്ങൾ എന്നതിന് തെളിവല്ലേ ഇത്തരം സംഭവങ്ങൾ?

 

എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യുമ്പോൾ എന്നെ വെല്ലുവിളിക്കുന്നതിലുപരി ആ കമ്പനിയെ ആണ് ഹാക്കർ വെല്ലുവിളിക്കുന്നത്. ജനങ്ങൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന സ്വകാര്യതാ സുരക്ഷിതത്വം ഇത്രമാത്രമേ ഉള്ളൂ എന്നാണ് ഇവർ തെളിയിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ കമ്പനിയെ അറിയിച്ച് അക്കൗണ്ട് വീണ്ടെടുക്കുന്നതിനും കടമ്പകൾ ഏറെയാണ്. 

 

എന്നാൽ ഹാക്ക് ചെയ്യപ്പെടാതെ നമുക്ക് നമ്മുടെ അക്കൗണ്ടുകൾ സംരക്ഷിക്കാൻ കഴിയും. ഇത് പലപ്പോഴും നമുക്ക് അറിയില്ല എന്നതാണു പ്രശ്നം. പാസ്‌വേർഡുകൾ മെമറിയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഓട്ടോ സേവ് ഒഴിക്കലും നൽകാതെയിരിക്കുക. പാസ്‌വേർഡിന് പുറമെ ഒടിപി വരുന്ന രീതിയിൽ ലോഗിൻ മാറ്റണം. വേണ്ടാത്ത നോട്ടിഫിക്കേഷൻ ബ്ലോക്ക് ചെയ്യുന്നതാണ് ഉചിതം. ഹാക്കിങ് രീതികളിൽനിന്നും രക്ഷനേടാൻ 2 Factor Authentication ഉപയോഗിക്കുക. പാസ്‌വേഡ് നൽകി ലോഗിൻ ചെയ്താൽതന്നെ എസ്‌എംഎസ് വഴി ഫോണിൽ വരുന്ന കോഡ് നൽകി ലോഗിൻ ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. 

 

പാസ്‌വേഡ് ആർക്കു ലഭിച്ചാലും എസ്‌എംഎസ് വരുന്ന കോഡ് ഉപയോഗിക്കാതെ ലോഗിൻ ചെയ്യാൻ സാധിക്കില്ല. സെറ്റിങ്‌സ് ഉപയോഗിച്ച് 2 Factor Authentication പ്രവർത്തിപ്പിക്കാം. പല ലിങ്കുകളും അയച്ച് ഓപ്പൺ ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. അത് വിശ്വാസ്യതയോടെ തുറന്നു നോക്കരുത്.

 

പാസ്‌വേഡ് ഒരിക്കലും വെബ് ബ്രൗസറിൽ സേവ് ചെയ്യരുത്. യുഎസ്‌ബി ഡിവൈസുകൾ കണക്ട് ചെയ്തുകഴിഞ്ഞാൽ ഏതെങ്കിലും സോഫ്റ്റ്‌വെയർ ഓപ്പൺ റിക്വസ്റ്റ് വന്നാൽ പ്രവർത്തിപ്പിക്കരുത്. സുരക്ഷിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശീലമാക്കണം.

 

English Summary: Interview with Vikruthi Movie Director Emcy Joseph