സിനിമയെന്ന ജനപ്രിയ കലാരൂപം നിരന്തരമായ നവീകരണത്തിലൂടെയാണു മുന്നേറിയത്. ഈ പൂർണതയിലേക്കുള്ള യാത്രയുടെ തുടർച്ചയാണ് പുറംവാതിൽ ഉൾപ്പെടെയുള്ള വിവിധ ലൊക്കേഷനുകളെ റിയലിസ്റ്റിക് ആയി ചിത്രീകരണ സ്റ്റുഡിയോക്കുള്ളിലേക്ക് ആവാഹിക്കാനുള്ള വെർച്വൽ പ്രൊഡക്‌ഷൻ (Virtual Production) സങ്കേതം ,ഒപ്പം നടനത്തെ പ്രായ

സിനിമയെന്ന ജനപ്രിയ കലാരൂപം നിരന്തരമായ നവീകരണത്തിലൂടെയാണു മുന്നേറിയത്. ഈ പൂർണതയിലേക്കുള്ള യാത്രയുടെ തുടർച്ചയാണ് പുറംവാതിൽ ഉൾപ്പെടെയുള്ള വിവിധ ലൊക്കേഷനുകളെ റിയലിസ്റ്റിക് ആയി ചിത്രീകരണ സ്റ്റുഡിയോക്കുള്ളിലേക്ക് ആവാഹിക്കാനുള്ള വെർച്വൽ പ്രൊഡക്‌ഷൻ (Virtual Production) സങ്കേതം ,ഒപ്പം നടനത്തെ പ്രായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയെന്ന ജനപ്രിയ കലാരൂപം നിരന്തരമായ നവീകരണത്തിലൂടെയാണു മുന്നേറിയത്. ഈ പൂർണതയിലേക്കുള്ള യാത്രയുടെ തുടർച്ചയാണ് പുറംവാതിൽ ഉൾപ്പെടെയുള്ള വിവിധ ലൊക്കേഷനുകളെ റിയലിസ്റ്റിക് ആയി ചിത്രീകരണ സ്റ്റുഡിയോക്കുള്ളിലേക്ക് ആവാഹിക്കാനുള്ള വെർച്വൽ പ്രൊഡക്‌ഷൻ (Virtual Production) സങ്കേതം ,ഒപ്പം നടനത്തെ പ്രായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയെന്ന ജനപ്രിയ കലാരൂപം നിരന്തരമായ നവീകരണത്തിലൂടെയാണു മുന്നേറിയത്. ഈ പൂർണതയിലേക്കുള്ള യാത്രയുടെ തുടർച്ചയാണ് പുറംവാതിൽ ഉൾപ്പെടെയുള്ള വിവിധ ലൊക്കേഷനുകളെ റിയലിസ്റ്റിക് ആയി  ചിത്രീകരണ സ്റ്റുഡിയോക്കുള്ളിലേക്ക് ആവാഹിക്കാനുള്ള വെർച്വൽ പ്രൊഡക്‌ഷൻ (Virtual Production) സങ്കേതം ,ഒപ്പം നടനത്തെ പ്രായ രൂപാതീതമായി പരകായ പ്രവേശം നടത്തുന്ന മോഷൻ ക്യാപ്ചർ സാങ്കേതിക വിദ്യ എന്നിവയിലുള്ള  പരീക്ഷണങ്ങൾ. അതിന്റെ  മുൻനിരക്കാരിലൊരാളാണു മലയാളിയും ബോളിവുഡിലെ പ്രശസ്ത ക്രിയേറ്റീവ് ഡയറക്ടറുമായ എസ്.വി. ദീപക്. 

 

ADVERTISEMENT

'മഹായോദ്ധാരാമ'  എന്ന ആനിമേഷൻ ഫിലിമിലൂടെ മികച്ച ക്രിയേറ്റീവ് ഡയറക്ടർക്കുള്ള സുവർണകമലം പുരസ്കാരം നേടിയ അദ്ദേഹം സ്വന്തം പ്രൊഡക്‌ഷൻ കമ്പിനിയായ ഡ്രീമർ ഈഗോ സീക്വൻഷിയൽ ഇമേജറീസിനായി  പൗരസ്ത്യ മിത്തുകളും ആയോധനകലകളും കോർത്തിണക്കി ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി  ഒരുക്കുന്ന 'ദി ശൂന്യ' ചാപ്ടർ ഒൺ-ബ്ലോ ഓഫ്  ദ് വാർ ഹോൺസ്’  എന്നരാജ്യാന്തര  സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിന്റെ ട്രെയ്‌ലർ ആദ്യ ദിവസംതന്നെ കണ്ടത് ലക്ഷക്കണക്കിനു പേരാണ്. സാമൂഹിക അകലങ്ങളുടെ കാലത്ത് കലയും സാങ്കേതികതയും സമന്വയിപ്പിക്കാൻ ചലച്ചിത്ര മേഖലയിൽ നടക്കുന്ന പരീക്ഷണങ്ങളെപ്പറ്റി എസ്.വി, ദീപക് മനോരമ ഓൺലൈനിനോടു പ്രതികരിക്കുന്നു.

 

'ദ് ശൂന്യ' ചാപ്ടർ ഒൺ-ബ്ലോ ഓഫ്  ദ് വാർ ഹോൺസ്’

 

ADVERTISEMENT

ഭാരതത്തിനുതനതായ ഒരു കഥാചിത്രീകരണ കലാ പാരമ്പര്യമുണ്ട് ചുവർ ചിത്രങ്ങളിലും അനുഷ്ഠാന കലാ സമ്പ്രദായങ്ങളിലും, നമ്മുടെ ക്ലാസിക്കൽ പെർഫോമിങ് കലകളിലും  എല്ലാം ഈ ദൃശ്യ വ്യാകരണം വളരെ വ്യക്തമാണ്. അതിന്റെ അടിസ്ഥാനം പാശ്ചാത്യ ദൃശ്യവ്യാകരണത്തിൽ നിന്നു തികച്ചും വിഭിന്നവും വ്യത്യസ്തത പുലർത്തുന്നതും ആണ്. ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടേതായ ഒരു  ദൃശ്യഭാഷ സിനിമയിലും അനിമേഷനിലും കൊണ്ടു വന്നിട്ടുണ്ടെങ്കിലും നമുക്കു അത് എവിടെയോ നഷ്ടപ്പെട്ടു പോയെന്ന തോന്നലാണ്  ‘ദി ശൂന്യ’ -ബ്ലോ ഓഫ്  ദ് വാർ ഹോൺസ്’ എന്ന സിനിമയ്ക്കു പിന്നിൽ. 

 

ഇന്ത്യൻ  മിത്തുകളെ പരമ്പരാഗത കലകളിലധിഷ്ഠിതമായ ഒരു ദൃശ്യ ശൈലി നൽകി നവീനമായ സാങ്കേതികതയുടെ സഹായത്തോടെ പുനസൃഷ്ടിച്ചു ലോകത്തിനു മുൻപിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഡ്രീമർ ഈഗോ സ്ഥാപിതമായിട്ടുള്ളത് .ശൂന്യ ഇത്തരത്തിൽ ഇന്ത്യയിൽ നിന്നു വരുന്ന ആദ്യ മീഡിയ ഫ്രാഞ്ചൈസിയാകും. (Media Franchise) ആകും, ഇതിന്റെ അനുബന്ധ സൃഷ്ടികൾ സിനിമയിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. ആദ്യ ദിവസം തന്നെ ഏറ്റെടുത്ത ലക്ഷക്കണക്കിനു പ്രേക്ഷകർ മറുരാജ്യങ്ങളിൽ നിന്നുള്ള റിവ്യൂകൾ, ആഡംബര ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച  പ്രശസ്ത പരസ്യ സംവിധായകൻ മത്തിയാസ് സെന്റിനർ (MATTHIAS ZENTNER),   ഇൻഡിപെൻഡൻസ് ഡേ, ദ് മമ്മി, എക്സ്മാൻ  തുടങ്ങിയ ഇതിഹാസ ചിത്രങ്ങളിലെ വിഷ്വൽ ഇഫക്ട് സാന്നിധ്യമായ ജെയിംസ് ഗോർമാൻ, ബോംബേ, കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ, മിൻസാരക്കനവ്,ഗുരു എന്നീ ചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ എന്നിവരിൽ നിന്നും ശൂന്യക്കു ലഭിച്ച അനുമോദനങ്ങളെ എടുത്തു പറയേണ്ടതാണ്.  

 

ADVERTISEMENT

ഒരു വ്യാഴവട്ടം  മുൻപ് ഞാൻ തന്നെ സൃഷ്ടിച്ച ഒരു ഗ്രാഫിക് നോവലിന്റെ ദൃശ്യപരിണാമമാകയാൽ, ശൂന്യ ട്രെയ്‌ലറിൽ പാശ്ചാത്യ ശൈലി, ദൃശ്യ വ്യാഖ്യാനത്തിൽ നിയന്ത്രിതമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിലും  ഉള്ളടക്കത്തിൽ പേരുപോലെ തന്നെ അതു ഭാരതത്തെ പ്രതിനിധീകരിക്കുന്നു. ലോകത്തിനു ഭാരതത്തിന്റെ  ബൃഹദ് സംഭാവനയായ ശൂന്യ അഥവാ പൂജ്യം പോലെ, വരും സംരംഭങ്ങളിൽ പൂർണമായി ഭാരതീയമായ ഒരു ദൃശ്യ ശൈലി അനുഭവവേദ്യമാകും. കേരളത്തിലെ ആട്ടക്കഥകളും ആയോധന കലകളും അതിൽ പരിചയപ്പെടുത്തുന്നുണ്ട്.

 

ഡ്രീമർ ഈഗോ വിഭാവനം ചെയ്യുന്നത്

 

നമ്മുടെ സിനിമകളിൽ പൊതുവേ പാശ്ചാത്യ ശൈലിയുടെ അനുകരണം ശക്തമാണ്. സാങ്കേതികതക്കപ്പുറം  സൗന്ദര്യശാസ്ത്രപരമായി വസ്ത്രധാരണം,മേക്കപ്, നടീനടന്മാരുടെ ശരീരഭാഷ എന്നിവയിലൊക്കെ ഇതു പ്രകടമാണ്. സമീപകാല ചിത്രങ്ങളിൽ പല ഇന്ത്യൻ ഇതിഹാസ  കഥാപാത്രങ്ങൾക്കും ഗ്രീക്കിലെ  യോദ്ധാക്കളുടെ ഛായയും ശരീരഭാഷയുമാണ്.  ആഘോഷിക്കപ്പെട്ട ബാഹുബലിയുൾപ്പെടെയുള്ള സിനിമകളിൽ പോലും അതു പ്രകടമാണ്.  പൗരസ്ത്യമായ ശൈലി വസ്ത്രധാരണത്തിൽ മാത്രമേയുണ്ടാവൂ. പാശ്ചാത്യ സിനിമകൾക്കു മുന്നിൽ ഇന്ത്യൻ സിനിമയുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്ന ഈ ശൈലിയുമായി അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല. ഒരു പക്ഷേ  നമ്മൾപ്രചോദനം ഉൾക്കൊള്ളേണ്ടത് രാജാരവിവർമയിൽ നിന്നാണ്. വിപ്ലവകരമായ മാറ്റമാണ് ചിത്രകലയിൽ അദ്ദേഹം നടത്തിയത്. അന്നുവരെ ചുവർ ചിത്രങ്ങളിലും ശിൽപങ്ങളിലും അമൂർത്തമായി അടയാളപ്പെടുത്തിയ ദേവീദേവന്മാരെക്കുറിച്ചുള്ള സങ്കൽപങ്ങൾ  അദ്ദേഹം  നവീന വേഷവിധാനവും പാശ്ചാത്യ സങ്കേതങ്ങളുപയോഗിച്ചു പുനസൃഷ്ടിക്കുകയും ജനകീയമാക്കുകയും ചെയ്തു എന്നാൽ അതിലെ പരമ്പരാഗത കലാമൂല്യം ചോരാതെ കാത്തു സൂക്ഷിച്ചിടത്താണ് അദ്ദേഹത്തിലെ പ്രതിഭയുടെ പൂർണത ദൃശ്യമാകുന്നത്. ഡ്രീമർ ഈഗോയിലൂടെ മുന്നോട്ടു കൊണ്ടുപോകാൻ   ശ്രമിക്കുന്നത് ഈ ശൈലിയാണ്. 

 

രവിവർമ ചിത്രങ്ങളിൽ കാണുന്ന ചില കഥാ പ്രമേയങ്ങൾ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങളും പുരോഗമിക്കുകയാണ്. ഒടിടിയുടെ സാധ്യതകൾ തന്നെയാണ് അതിനു പ്രയോജനപ്പെടുത്തുന്നത്. അതിനോടൊപ്പം നമ്മുടെ നാട്ടിലെ യുവതലമുറയ്ക്ക് ഈ നവീന സങ്കേതങ്ങളിൽ പരിശീലനം നൽകുകയും അതുവഴി അവർക്കു രാജ്യാന്തര സംരംഭങ്ങളിൽ നാട്ടിൽ ഇരുന്നു കൊണ്ടു തന്നെ പങ്കാളികളാകാനും കൂടുതൽ തൊഴിൽസാദ്ധ്യതകൾ തുറക്കാനുമുള്ള ഒരു സംരംഭവും ഡ്രീമർ ഈഗോ വിഭാവന ചെയ്യുന്നു.

 

മഹായോദ്ധാ രാമ

 

ഈ പരീക്ഷണത്തിന് ആത്മ വിശ്വാസം നൽകുന്നത്. മഹായോദ്ധാ രാമ എന്ന ഇന്ത്യൻ ആനിമേഷൻ ചലച്ചിത്രത്തിന്റെ വിജയമാണ്. അതിന്റെ ക്രിയേറ്റീവ് ഡയറക്ടർ എന്ന നിലയിൽ ഒട്ടേറെ വെല്ലുവിളികളാണു നേരിടേണ്ടി വന്നത്. വലിയ മുതൽ മുടക്കുള്ള സംരഭമായിരുന്നു അത്. രാമായണത്തിന്റെ  രാവണപക്ഷത്തു നിന്നുള്ള വ്യത്യസ്തമായ  ആഖ്യാനം. ബോളിവുഡ് താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയ സാന്നിധ്യമുണ്ടായിരുന്നു അതിൽ . രാവണനു മാത്രം ശബ്ദം നൽകിയത് ഹിന്ദിയിലെ പത്തു പ്രമുഖ താരങ്ങളാണ്. 

 

ഹോളിവുഡിലെ 'കുങ്ഫ്യൂ പാണ്ട' എന്ന ചിത്രത്തിനു സമാന്തരമായി അതേ സാങ്കേതികത ഉപയോഗിച്ചാണിതു തുടങ്ങിയത്. എന്നാൽ പലതവണ  ചിത്രീകരണം മുടങ്ങി. 2007ൽ ആരംഭിച്ച ചിത്രം രണ്ടു വർഷത്തിനകം മുടങ്ങുമ്പോൾത്തന്നെ അതിന്റെ ചെലവ് 20 കോടി കവിഞ്ഞിരുന്നു. 2014 ൽ ചിത്രീകരണം പുനരാംരംഭിച്ചെങ്കിലും ഒൻപതു വർഷങ്ങൾക്കുശേഷം 2016 ലാണതു  റിലീസായത്. ആവർഷത്തെ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ കമലം പുരസ്കാരം നേടാൻ അതിനു കഴിഞ്ഞു.  ‘An epic tale brought alive with technical excellence’ ( ഒരുഇതിഹാസ കഥ സാങ്കേതിക മികവുകളോടെ പുനരാഖ്യാനം ചെയ്തു) എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ.  ചിത്രത്തിൽ ഉപയോഗിച്ച സാകേതികത കാലഹരണപ്പെട്ടിട്ടില്ലെന്നതിന്റെയും കഠിനാധ്വാനത്തിന്റെയും അംഗീകാരമാണത്.

 

ഗണപതിയെ യാഥാർഥ്യമാക്കിയപ്പോൾ

 

കുറച്ചു വർഷങ്ങൾക്കു മുമ്പ്ഗണപതിയെന്ന കഥാപാത്രത്തെ മിനി സ്കീനിൽ സൃഷ്ടിക്കാനാണ് ആദ്യമായി  മോഷൻ ക്യാപ്ചർ എന്ന സാങ്കേതിക വിദ്യ പരീക്ഷിച്ചത് . വിദേശത്ത് ഉപയോഗിച്ചിരുന്ന ഫേസ് വേർ മോഷൻ ക്യാപ്ചർ സാങ്കേതിക വിദ്യ  ഇന്ത്യയിലേക്കു കൊണ്ടു വരികയായിരുന്നു. അതു വലിയ വലിയ വിജയമായി. അതിന്റെ തുടർച്ചയാണ് പിന്നീടുള്ള പരീക്ഷണങ്ങൾ. അതുവരെ പുരാണത്തിലെയും മിത്തുകളിലെയും കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മേക്കപ് മാത്രമാണുണ്ടായിരുന്നത്. മോഷൻ ക്യാപ്ചർ ആദ്യമായി പരീക്ഷിച്ചതിനപ്പുറം മറ്റൊരു തലത്തിലേക്കു അതിപ്പോൾ വളർന്നു കഴിത്തിരിക്കുന്നു.

 

ഇന്ത്യയിൽ ആനിമേഷന്റെ ഭാവി

 

ഡിസ്നി മുപ്പതുകളുടെഅവസാനത്തിൽ ആനിമേഷൻ  ഫീച്ചർ ഫിലിം പരീക്ഷണത്തിലേക്കു നീങ്ങിയപ്പോൾ അദ്ദേഹത്തിനു വേണ്ട പിന്തുണ ലഭിച്ചിരുന്നില്ല. ആശങ്കയോടെയാണ് ചലച്ചിത്ര ലോകം അതിനെ കണ്ടത്. അതു പരാജയപ്പെട്ടിരുന്നെങ്കിൽ അത്തരം ചിത്രങ്ങളുടെ ഭാവി പൂർണമായി ഇരുളടയുമായിരുന്നു. ഏറ്റവും കൂടുതൽ ഓസ്കാർ നേടിയ വ്യക്തി എന്ന റിക്കോഡാണ് പിന്നീട് അദ്ദേഹത്തെ കാത്തിരുന്നത്. അതോടെയാണ് മുഴുനീള അനിമേഷൻ ചിത്രങ്ങൾ എന്ന സങ്കേതം പുതിയ മാനങ്ങളിലേക്കു പടർന്നത്.  

രാജ്യാന്തര തലത്തിൽ  ഈ പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോഴും മുഴുനീള അനിമേഷൻ ചിത്രങ്ങൾ ഇന്തയിൽ നിർമിച്ചു തുടങ്ങാൻ വീണ്ടും അറുപതു വർഷങ്ങൾ വേണ്ടി വന്നു. കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തിന്റെ  തുടക്കത്തോടെയാണ് ഇവിടെ അവ നിർമിച്ചു തിയറ്ററുകളിലെത്തിച്ചു തുടങ്ങിയത്. 

 

തുടക്കത്തിലെത്തിയ ചില ചിത്രങ്ങളുടെ വിജയം ഈ രംഗത്ത് ഒരു കൃതിച്ചു ചാട്ടം ഉണ്ടാക്കാൻ സഹായിച്ചു. അതിന്റെ ചുവടുപിടിച്ച്  വളരെയധികം അതിമേഷൻ ഫീച്ചർ ഫിലിമുകളുണ്ടായി . ഇതിൽ ഡിസ്നിയുടെ ഇന്ത്യൻ ചിത്രവും ഉണ്ടായിരുന്നു. എന്നാൽ  ഉള്ളടക്കത്തിന്റെ പോരായ്മയും പരിമിതികളും കാരണം ഇവയിൽ പലതും പരാജയപ്പെട്ടു.ഇതോടെ ഇന്ത്യയിൽ അനിമേഷൻ ഫീച്ചർ ഫിലിമുകൾക്കു പ്രതിസന്ധിയുണ്ടായി. പല നിർമാണ കമ്പനികളും ഭീമമായ മുതൽ മുടക്കുള്ള ഈ സംരംഭങ്ങളിൽ നിന്നു പിൻമാറി.

 

എന്നാൽ വിദേശ രാജ്യങ്ങളിൽ  ലോകോത്തരമായ ധാരാളം അനിമേഷൻ ചിത്രങ്ങൾ ഒടിടി വന്നതോടെ കൂടുതലായി ജനങ്ങളിലേക്ക് എത്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അതിൽ പലതും  വളരെ ജനപ്രീതി നേടിയവയാണ്.  ഓസ്കാർ പുരസ്കാരം നേടിയ ജാപ്പനീസ് അനിമേഷൻ ചലച്ചിത്രകാരൻ  Hayao Miyazaki പോലുള്ളവരുടെ ചിത്രങ്ങൾ വ്യത്യസ്തമയ ചലച്ചിത്രാനുഭവം തരുന്നവയാണ്. അത്തരം ചലച്ചിത്രകാരന്റെ കൈയ്യൊപ്പുള്ള നമ്മുടെ തനതായ ദൃശ്യവ്യാകരണമുള്ള അനിമേഷൻ ചിത്രങ്ങൾ ഇന്ത്യയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. കാമ്പുള്ള അനിമേഷൻ ചിത്രങ്ങൾ ഉണ്ടാകണം. എങ്കിലേ ഇന്ത്യൻ അനിമേഷൻ സിനിമ വ്യവസായത്തിന് ഒരു ഭാവി രൂപപ്പെടുകയുള്ളൂ. ഇന്ത്യൻ അനിമേഷൻ ഇൻഡസ്ട്രിക്കും ഒടിടി പ്ലാറ്റ്ഫോം കൂടുതൽ ഊർജം നൽകും എന്നു പ്രതീക്ഷിക്കുന്നു.

 

സ്റ്റുഡിയോയിലേക്കെത്തുന്ന ലൊക്കേഷനുകൾ

 

ജീവജാലങ്ങളെ ഉൾപ്പെടുത്തിയുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനു തടസ്സങ്ങൾ ഏറെയാണ്. നിയമങ്ങളുടെ നൂലാമാലയാണ് അതിലൊന്ന്. ഇതിഹാസകഥകൾ പോലെയുള്ള പഴയകാല പ്രമേയങ്ങൾ ചിത്രീകരിക്കുമ്പോൾ അതിനു പറ്റുന്ന ലൊക്കേഷനുകൾ കണ്ടു പിടിക്കുന്നതിനും  പരിമിതികളേരെയാണ്. ആയോധനകല പോലെയുള്ളവ അതിലെ സൂക്ഷമായ ചലനങ്ങൾ തനിമ ചോരാതെ ആവിഷ്കരിക്കൽ എളുപ്പമല്ല.  ഭൂമിശാസ്ത്രത്തിലെ മാറ്റവും വിഷയമാണ്.  ഈ   പരിമിതികളിൽ നിന്ന് മെച്ചപ്പെട്ട സെറ്റുകൾ ഒരുക്കുകയെന്നത് എല്ലാ കാലവും കലാ സംവിധായകർക്കു മുന്നിൽ  വെല്ലുവിളിയായിരുന്നു. അതിനുമപ്പുറത്തെ പ്രശ്നം സമയവും മാനുഷിക അധ്വാനവുമാണ്.  ഇതിനു പരിഹാരമാണ് അൺ റിയൽ വെർച്വൽ പ്രൊഡക്ഷൻ   എന്ന സങ്കേതം. 

 

നമുക്ക് ഏതു ലൊക്കേഷനും വിർച്വലായി ചിത്രീകരണ സ്‌റ്റുഡിയോയിൽ പുനസൃഷ്ടിക്കാമെന്ന വിപ്ലവകരമായ മാറ്റമാണ് അതിലൂടെയുണ്ടായിരിക്കുന്നത്. സോണി ടെലിവിഷനിൽ വരാൻ പോകുന്ന ഗരുഡനെ കേന്ദ്ര കഥാപാത്രമായുള്ള ഫാന്റസി സീരീസ് ഇത്തരത്തിലുള്ള ഒരു അനുഭവമായിരിക്കും. ഏറ്റവും നൂതനമായ മോഷൻ ക്യാപ്ചർ (Motion capture), വെർച്വൽ പ്രൊഡക്ഷൻ (Virtual production) സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണതു സൃഷ്ടിക്കുന്നത്.അനിതരസാധാരണമായ ഭാരതീയ ഇതിഹാസ സങ്കൽപകഥാപാത്രങ്ങളെ ആവിഷ്കരിക്കാനുതകും വിധം സാങ്കേതികത വളർന്നു എന്നാണ് പറയേണ്ടത്.

 

വിഎഫ്എക്സ് മുഴച്ചു നിൽക്കരുത്

 

അഭിനയം. സംഗീതം മേക്കപ്, എന്നിവയൊക്കെപ്പോലെ ഭാവനാശാലിയായ ഒരു സംവിധായകന്റെ ശക്തമായ ഉപകരണം മാത്രമാണ്  വിഷ്വൽ ഇഫക്ട്സ് അഥവാ കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറീസ് ( സിജിഐ) .   സാങ്കേതിക വിദ്യ വികസിക്കാത്ത കാലത്താണ്  ഹിന്ദിയിൽ കെ. ആസിഫ്  Mughal-E-Azam ഉം, മലയാളത്തിലെ വിൻസന്റിനെയും , ഭരതനെയും പോലെയുള്ള സംവിധായകർ അവരുടെ ചിത്രങ്ങളിലും മനോഹരമായ ദൃശ്യ വ്യാഖ്യാനങ്ങൾ ഇന്ത്യൻ സിനിമയിൽ ചമച്ചത്.  അവരുടെ മുന്നിൽ സ്പെഷൽ എഫക്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുതിയ സംവിധായകരുടെ സ്ഥിതി അതല്ല.  

 

ഡിജിറ്റൽ സാങ്കേതിക വിദ്യകൾ അനന്ത സാധ്യതകളിലേക്കു വളർന്ന കാലമാണ് . .ഇഛാശക്തിയും അഭിനയ പാടവവുമുണ്ടെങ്കിൽ ഏതു  നടനും നടിക്കും കഥാപാത്രത്തിനനിസരിച്ച് ബാല്യ കൗമാരങ്ങളിലേക്കോ യൗവനത്തിലേക്കോ വാർധക്യത്തിലേക്കോ മാറാനാകും.  കഠിന ഭക്ഷണ നിയന്ത്രണങ്ങളോ വ്യായാമങ്ങളോ കോസ്മറ്റിക് സർജറിയോ കൂടാതെ. മുഖത്തെ ചെറുപേശികളു ചലനം പോലും ഒപ്പിയെടുത്തു വെർച്ച്വൽ ക്യാരക്ടറിലേക്കു സന്നിവേശിപ്പിക്കാൻ പുതിയ മോക്യാപ്  സംവിധാനങ്ങൾക്കു സാധിക്കും .  ഇത് ഒരു അഭിനേതാവിനു തുറക്കുന്നത് അനന്ത സാദ്ധ്യതകളാണ് ഇതെല്ലാം പരീക്ഷിച്ചു വിജയിപ്പിച്ച കാര്യങ്ങളാണ്. എന്നാൽ വലിയ മുതൽ മുടക്കും  സാങ്കേതികതയും വേണ്ടിവരുമെന്ന തോന്നലും  ഇത്തരം  മാർഗങ്ങൾ  അവാർഡിൽ പിന്തള്ളപ്പെടുമെന്ന ആശങ്കയുമൊക്കെക്കാരണമാകാം മലയാളത്തിൽ ഇത്തരം പരീക്ഷണങ്ങൾ അധികം നടക്കാത്തത്.

 

അക്കാദമി അവാർഡിനു പരിഗണിക്കപ്പെട്ട 'ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിൻ ബെർട്ടൻ' എന്ന ചിത്രത്തിൽ റിവേഴ്സ് ഏജിങ്  സംഭവിക്കുന്ന കഥാപാത്രമായി വൃദ്ധൻ മുതൽ കുട്ടി വരെയുള്ള വേഷപ്പകർച്ചകൾ ബ്രാഡ്പിറ്റ് ആവിഷ്കരിച്ചത് മോഷൻ ക്യാപ്ച്ചറിലൂടെയാണ്. ജെയിംസ് കാമറൂണിന്റെ അവതാറിലും ഈ സങ്കേതം വലിയ തോതിൽ   ഉപയോഗിച്ചിട്ടുണ്ട്.  1993ലെ വിഎഫ്എക്സിനുള്ള അക്കാദമി അവാർഡു നേടിയ 'ദി ജുറാസിക് പാർക്' നമ്മെ ഏറെ അതിശയിപ്പിച്ചിരിക്കാം എന്നാൽ അടുത്ത വർഷം അതേ അവാർഡു നേടിയ അമേരിക്കൻ സിനിമയായ 'ഫോറസ്റ്റ് ഗംപ് ՛എന്ന ചിത്രത്തിൽ ഭിന്നശേഷിക്കാരനായ ഒരു ബാലനിലൂടെ അമേരിക്കൻ ചരിത്രം പുനരാവിഷ്കരിക്കുകയാണ്  യഥാതഥമായി. അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ.എഫ്. കെന്നഡിയും വിയറ്റ്നാം യുദ്ധവുമൊക്കെ ഇതിൽ കടന്നു വരുന്നതു കാണാം. വിഷ്വൽ എഫക്ടിന്റെ സാധ്യതകൾ ഉപയോഗിച്ചാണവ അവ വിദഗ്ധമായി പുനസൃഷ്ടിച്ചത്.  

 

മലയാളത്തിലെ അടുത്ത കാലത്തായി വന്ന ലൂസിഫർ , 9 എന്നീ ചിത്രങ്ങളിലും  വിഎഫ്എക്സ്  വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമകളിലൊക്കെ എവിടെയാണ് വിഎഫ്എക്സ് എന്നു പലരും ചോദിക്കാറുണ്ട്. ഈ  തിരിച്ചറിയാതിരിക്കൽതന്നെയാണ് അതിനുള്ള വലിയ അംഗീകാരം. വിഷ്വൽ ഇഫക്ടിനെ  ചിത്രത്തിൽ നിന്നു വേറിട്ടു നിൽക്കാതെ അതിനെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് നല്ല ധാരണയുള്ള ഒട്ടേറെ ചലച്ചിതകാരന്മാരുമായി സഹകരിക്കാൻ സാധിച്ചിട്ടുണ്ട് . കേതൻ മേഹ്ത മുതൽ മലയാളത്തിലെ പൃഥ്വിരാജ് വരെ അതിലുൾപ്പെടും.  

 

ഒടിടി വിജയിക്കട്ടേ തിയറ്ററുകളും തിരികെ വരണം  

 

പുതിയ കാലത്തെ വലിയ സാധ്യതയാണ് ഒടിടി.  വിഷ്വൽ ഇഫക്ടിന്റെ സാധ്യതകൾ പൂർണമായി പരീക്ഷിക്കുന്ന ബിഗ്ബജറ്റിൽ നിർമിക്കുന്ന വലിയൊരു ചിത്രം 2019 ൽ ഞാൻ ആസൂത്രണം ചെയ്തതാണ്. 2020  ആദ്യത്തിൽ ചിത്രീകരണം തുടങ്ങിയെങ്കിലും കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അത് ഒടിടി ഫോർമാറ്റിലേക്ക് മാറ്റി രൂപപ്പെടുത്തേണ്ടി വന്നു. ഇന്ത്യയിൽ ആദ്യമായി മോഷൻ ക്യാപ്ചറിന്റെയും വെർച്വൽ പ്രൊഡക്ഷന്റെയും വിപുല സാധ്യതകൾ ഉൾപ്പെടുത്തുന്ന ഈ  ചിത്രത്തെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞത് ഒടിടി നൽകുന്ന വലിയ ഒരു സ്വാതന്ത്ര്യത്തിന്റെ പുറത്താണ്.   കഥാഗതിയിൽ പ്രേക്ഷക പങ്കാളിത്തമുള്ള സിനിമ എന്ന തലത്തിലേക്ക് ഒടിടി വൈകാതെ മാറിയേക്കാം. എങ്കിലും അതു തിയറ്ററുകൾക്കു പകരമാവില്ല. തിയറ്ററുകൾ സജീവമാവുകയും സിനിമയെ തിയറ്ററുകളിലൂടെ അനുഭവിക്കാൻ കഴിയുകയും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്.

 

സിനിമ മാറ്റത്തിന്റെ കല

 

സിനിമയെന്ന ജനപ്രിയ കലാരൂപം നിരന്തരമായ നവീകരണത്തിലൂടെയാണു മുന്നേറിയത്.  ആദ്യകാലത്ത് ഇറങ്ങിയ സിനിമകളിൽ ശബ്ദം ഉണ്ടായിരുന്നില്ല. പിന്നീട് അതു കൂട്ടിച്ചേർത്തു. നിറങ്ങളുണ്ടായിരുന്നില്ല. അവ ചേർക്കപ്പെട്ടു.സ്ക്രീൻ ഫോർമാറ്റിലെ വികാസമാണ് മറ്റൊരു വിപ്ലവം. 16 എംഎം പോലെ ഒന്നു നമുക്കു ഇപ്പോൾ സങ്കൽപിക്കാൻ കഴിയില്ല. ഈ പൂർണതയിലേക്കുള്ള യാത്രയുടെ തുടർച്ചയാണ് വിഷ്വൽ എഫക്ട്സ്,  മോഷൻ ക്യാപ്ചർ എന്നിവയൊക്കെ. ആദ്യമൊക്കെ സ്പെഷൽ എഫക്ടുകളാണ് ഉണ്ടായിരുന്നത്. പരിമിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രേക്ഷകരെ അതിശയിപ്പിക്കാൻ പഴയകാലത്തെ ചലച്ചിത്രകാരന്മാർക്കു കഴിഞ്ഞു. വലിയ ഒരു അധ്വാനംതന്നെ അതിനായി വേണ്ടിവന്നു. 

 

കംപ്യൂട്ടറുകളുടെ കാലമായപ്പോൾ സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങളുണ്ടായി. കംപ്യൂട്ടർ ജനറേറ്റഡ് ഇമേജസിലൂടെ (Computer Generated Image) കളിലൂടെ കുറച്ചു കൂടി മെച്ചപ്പെട്ട യഥാതഥ സൃഷ്ടി നടത്താമെന്നായി.  വിഎഫ്എക്സ് ഇന്ത്യയിലെ ചലച്ചിത്രകാരന്മാർക്കും ഭാവനാ വിഷ്കാരത്തിനനിവാര്യമായ ഒരു സങ്കേതമായി മാറിയെന്നതാണ് കഴിഞ്ഞ 20 വർഷത്തെ വലിയ മാറ്റം.ഇരുപതു വർഷം മുൻപ് ഞങ്ങളൊക്കെ ഈ രംഗത്തു വരുമ്പോൾ അതിനെക്കുറിച്ചു മനസ്സിലാക്കാൻ വിദേശത്തെ ചലച്ചിത്രകാരന്മാരെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ  വിഎഫ്എക്സിനെപ്പറ്റി അറിയാനും പഠിക്കാനുമുള്ള ധാരാളം സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന സൃഷ്ടികൾ മലയാളത്തിലും കൂടുതൽ ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു. 

 

എന്നാൽ സാമ്പത്തികമാണ് മലയാളം സിനിമയെ ഇതു പ്രയോജനപ്പെടുത്തുന്നതിൽ നിന്നു മാറ്റി നിർത്തുന്ന പ്രധാന ഘടകം. അടുത്ത കാലത്തായി വൻ ബജറ്റിലുള്ള ധാരാളം ചിത്രങ്ങൾ മലയാളത്തിൽ നിർമിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതികതകൾ പരീക്ഷിക്കുന്ന ഒരു സിനിമാ സംസ്കാരം എക്കാലവും മലയാളത്തിൽ നിലനിന്നിരുന്നു. ആദ്യത്തെ ത്രിമാന ചിത്രം, 70 എംഎം, സിനിമാ സ്കോപ് എന്നിവ അവതരിപ്പിച്ചതുപോലെ വെർച്വൽ  പ്രൊഡക്ഷൻ, മോഷൻ ക്യാപ്ചർ, തുടങ്ങിയ സിനിമാ രംഗത്തെ നവീന മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്താൻ മലയാള സിനിമയ്ക്കു കഴിയുമെന്നു വിശ്വസിക്കുന്നു. 

 

തിരുവനന്തപുരം ആറ്റിങ്ങൽ  സ്വദേശിയാണ് എസ്.വി. ദിപക്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്ന് അപ്ലൈഡ് ആർട്സിൽ ബിരുദം നേടിയ ശേഷമാണ് ആനിമേഷൻ രംഗത്തു ചുവടുറപ്പിച്ചത്. ബോളിവിഡുഡിലെ പ്രധാനപ്പെട്ട ഒട്ടേറെ സംരംഭങ്ങളായ, പിക്സിയോൺ, ആക്സൽ മീഡിയ, മായാ എന്റർടെയിൻമെന്റ്, കോണ്ടിലോ പിക്ചേഴ്സ്,   എന്നിവയുടെയും ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. സോണി പിക്ക്ചേഴ്സ്, സ്റ്റാർ, ഡിസ്നി, സീ എന്നീ സ്ഥാപനങ്ങളുടെയും   സംരംഭങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. ഭാര്യ: ലേഖ വർമ, മക്കൾ: മാളവിക വർമ,സിദ്ധാർഥ വർമ.