എലിയെ പിടിക്കുന്നത് അഭിനയിച്ചുകാണിക്കാനാണ് ജിജോയ് പറഞ്ഞത്. അവർ അഭിനയിക്കുക മാത്രമല്ല, ശരിക്കും എലിയെ പിടിക്കുകയും ചെയ്തു. അതവർക്ക് അഭിനയമല്ല, ജീവിതം തന്നെയാണ്. എലിയെ തിന്നുന്നവരാണ് ഇരുളർ. തമിഴ്നാട്ടിലെ ദ്രാവിഡ ഗിരിവർഗ വിഭാഗക്കാർ. അഭിനയിക്കാനറിയാത്ത, ജീവിതത്തിൽ ഇന്നുവരെ അഭിനയിച്ചിട്ടില്ലാത്ത തനി

എലിയെ പിടിക്കുന്നത് അഭിനയിച്ചുകാണിക്കാനാണ് ജിജോയ് പറഞ്ഞത്. അവർ അഭിനയിക്കുക മാത്രമല്ല, ശരിക്കും എലിയെ പിടിക്കുകയും ചെയ്തു. അതവർക്ക് അഭിനയമല്ല, ജീവിതം തന്നെയാണ്. എലിയെ തിന്നുന്നവരാണ് ഇരുളർ. തമിഴ്നാട്ടിലെ ദ്രാവിഡ ഗിരിവർഗ വിഭാഗക്കാർ. അഭിനയിക്കാനറിയാത്ത, ജീവിതത്തിൽ ഇന്നുവരെ അഭിനയിച്ചിട്ടില്ലാത്ത തനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലിയെ പിടിക്കുന്നത് അഭിനയിച്ചുകാണിക്കാനാണ് ജിജോയ് പറഞ്ഞത്. അവർ അഭിനയിക്കുക മാത്രമല്ല, ശരിക്കും എലിയെ പിടിക്കുകയും ചെയ്തു. അതവർക്ക് അഭിനയമല്ല, ജീവിതം തന്നെയാണ്. എലിയെ തിന്നുന്നവരാണ് ഇരുളർ. തമിഴ്നാട്ടിലെ ദ്രാവിഡ ഗിരിവർഗ വിഭാഗക്കാർ. അഭിനയിക്കാനറിയാത്ത, ജീവിതത്തിൽ ഇന്നുവരെ അഭിനയിച്ചിട്ടില്ലാത്ത തനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലിയെ പിടിക്കുന്നത് അഭിനയിച്ചുകാണിക്കാനാണ് ജിജോയ് പറഞ്ഞത്. അവർ അഭിനയിക്കുക മാത്രമല്ല, ശരിക്കും എലിയെ പിടിക്കുകയും ചെയ്തു. അതവർക്ക് അഭിനയമല്ല, ജീവിതം തന്നെയാണ്. എലിയെ തിന്നുന്നവരാണ് ഇരുളർ. തമിഴ്നാട്ടിലെ ദ്രാവിഡ ഗിരിവർഗ വിഭാഗക്കാർ. അഭിനയിക്കാനറിയാത്ത, ജീവിതത്തിൽ ഇന്നുവരെ അഭിനയിച്ചിട്ടില്ലാത്ത തനി മണ്ണിന്റെ മക്കൾ. അവർക്ക് അഭിനയം എന്താണെന്നു പറഞ്ഞുകൊടുത്തു, കാണിച്ചുകൊടുത്തു. അവരെക്കൊണ്ട് അഭിനയിപ്പിച്ചു, ആ അഭിനയത്തിലൂടെ അവരുടെ ജീവിതം എന്താണെന്ന് ലോകം അറിഞ്ഞു, ദീപാവലി റിലീസായ ജയ് ഭീം എന്ന തമിഴ് സിനിമ ആ അർഥത്തിൽക്കൂടിയാണ് ഹിറ്റായി മാറിയത്. 

 

ADVERTISEMENT

ഇരുളരെ അഭിനയ പാഠങ്ങൾ പഠിപ്പിച്ചത് പി.ആർ. ജിജോയ് എന്ന സിനിമാ – നാടക പ്രവർത്തകനാണ്. അഭിനയം പഠിപ്പിച്ചതിനൊപ്പം അതേ സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിയായ ജിജോയ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്ടിങ് വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ്. മലയാളിയായ ലിജോമോൾ നായികയായ ഈ ചിത്രത്തിന്റെ മറ്റൊരു മലയാളിത്തിളക്കം. സമൂഹത്തിൽ ഇരുളർ നേരിടുന്ന ക്രൂരതയുടെ ചിത്രീകരണമാണ്  സിനിമ. സൂര്യ നായകനായ  സിനിമയിൽ നായകനൊപ്പം പ്രധാന വേഷത്തിലെത്തുന്ന കെ. മണികണ്ഠൻ തകർത്തഭിനയിക്കുന്നു. ഇവരോടൊപ്പം പരിചയസമ്പന്നരായ നടന്മാരെപ്പോലെ ഇരുള വിഭാഗത്തിലുള്ളവരും  അഭിനയിക്കുമ്പോൾ കയ്യടി ജിജോയ്ക്കുതന്നെ. ഭക്ഷണത്തിനായി എലിയെ പിടികൂടുന്നതടക്കം സിനിമയുടെ ഭാഗമാണ്.   

 

കരഞ്ഞുപോയി കഥകേട്ട്; പ്രതിഫലം വേണ്ടെന്നുവച്ചു

ജിജോയ്, ജയ് ഭീം സംവിധായകൻ ടി.ജെ. ജ്ഞാനവേലിനും (വെള്ള ടീ ഷർട്ട്) നടൻ കെ. മണികണ്ഠനുമൊപ്പം (നീല ഷർട്ട്)

 

ADVERTISEMENT

തിമിഴിലെ സംവിധായകൻ ബ്രഹ്മയുമായുള്ള അടുപ്പമാണ് ജിജോയ്​യെ ജയ് ഭീമിൽ എത്തിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പഠനകാലത്തെ നാടകപ്രവർത്തനസമയത്തുതന്നെ തമിഴ് നാടകക്കാരൻ എന്ന നിലയിൽ ബ്രഹ്മയെ പരിചയമുണ്ടായിരുന്നു. പിന്നീട് ദേശീയ പുരസ്കാരം നേടിയ സംവിധായകനായി ബ്രഹ്മ മാറിയപ്പോഴും ബന്ധം തുടർന്നു. ബ്രഹ്മ പറഞ്ഞതനുസരിച്ച് സിനിമയുടെ സംവിധായകൻ ടി.ജെ. ജ്ഞാനവേലുവിനെ കാണാൻ ചെന്നൈയിൽ എത്തി. 3 മണിക്കൂറോളമെടുത്ത് അദ്ദേഹം കഥ പറഞ്ഞുതീർന്നതോടെ ജിജോയ് ശരിക്കും കരഞ്ഞുപോയി. അത്രയും ഉള്ളുലയ്ക്കുന്ന അനുഭമായിരുന്നു. 

 

അതോടെ പ്രതിഫലം ഇല്ലാതെതന്നെ സിനിമയുമായി സഹകരിക്കാൻ തീരുമാനിച്ചു. തിരുവണ്ണാമലൈയിലെ സെഞ്ചി എന്ന ഗ്രാമത്തിലായിരുന്നു ഇരുളർക്ക് അഭിനയ റിഹേഴ്സൽ സംഘടിപ്പിച്ചത്. കുട്ടികൾ മുതൽ വയോധികർവരെയുള്ള അൻപതോളം പേർക്ക് മൂവി ക്യാമറയ്ക്കു മുന്നിൽ നിൽക്കാനുള്ള പരിശീലനം. 12 ദിവസങ്ങളിലായി 80 മണിക്കൂറോളം. അവരോടൊപ്പംതന്നെയായിരുന്നു ഭക്ഷണവും താമസവും ഉറക്കവും. അവരൊടൊപ്പം എലിയെ പിടിക്കാനടക്കം ഒപ്പംകൂടി. ആ 12 ദിവസം അഭിനയത്തിന്റെതു  മാത്രമല്ലായിരുന്നു. അഭിനയമേതുമില്ലാതെ ജാതീയത പുറത്തെടുക്കുന്ന തമിഴ് വ്യവസ്ഥിതിതിയോടുള്ള സാമൂഹികപ്രവർത്തകന്റെ ഇടപെടലും കൂടിയുണ്ടായിരുന്നെന്ന് ജിജോയ് പറയുന്നു. 

 

ADVERTISEMENT

22 വർഷം മുൻപ് അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ലഭിച്ച അഭിനയപാഠങ്ങൾ മുതലിങ്ങോട്ടുള്ള അനുഭപാഠങ്ങൾ ഈ നടന്മാരുമായി പങ്കുവച്ചു. ഇരുളർ അടക്കമുള്ള ആദിവാസി പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന സാമൂഹികപ്രശ്നങ്ങൾക്കെതിരെയുള്ള പ്രതികരണവേദികൂടിയായിരുന്നു ഒരുവർഷം മുൻപു നടന്ന റിഹേഴ്സൽ ക്യാംപെന്ന് ജിജോയ് ഓർക്കുന്നു. സിനിമയോടൊപ്പംതന്നെ സിനിമയ്ക്കു പുറത്തും തങ്ങൾ മനുഷ്യരാണെന്നു സ്വയം ബോധ്യപ്പെടുത്താനുള്ള ഇരുളരുടെ ശ്രമത്തിലേക്കുള്ള ബോധപൂർവമായ പിന്തുണ. ബ്രസീലിയൻ നാടകകൃത്ത് അഗസ്റ്റോബോളിന്റെ തിയേറ്റർ ഓഫ് ദ് ഒപ്രസ്ഡിന്റെ (അടിച്ചമർത്തപ്പെട്ടവന്റെ നാടകസങ്കേതം) അഭിനയരീതികളിൽ ഊന്നിയായിരുന്നു റിഹേഴ്സൽ, അടിച്ചമർത്തപ്പെട്ട അവരുടെ ജീവിതത്തിന്റെ അരങ്ങെന്നപോലെ. 

 

റിഹേഴ്സൽ നടത്താൻ  ജിജോയ്​യെ സഹായിക്കാൻ തമിഴിലെ സംവിധായകൻ സൂരിയും ഉണ്ടായിരുന്നു. ചെറുതെങ്കിലും മൂന്നാറിലെ ചായക്കടക്കാരന്റെ റോൾ അഭിനയിക്കാൻ നിർദേശംവച്ചത് സൂരിയാണ്. അതോടെ ക്യാമറയ്ക്കു മുന്നിലും ജിജോയ് എത്തി, മേഘമൽഹാർ‌, നിറം, ബെസ്റ്റ് ആക്ടർ, നമ്മൾ തമ്മിൽ, ക്യാംപസ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജിജോയ് അങ്ങനെ ക്യാമറയ്ക്കു മുന്നിലും ജയ് ഭീമിന്റെ ഭാഗമായി. 10 ദിവസവും റിഹേഴ്സൽ ക്യാംപായി മാറിയത് സെഞ്ചിയിലെ ഒരു ക്രൈസ്തവസ്ഥാപനമായിരുന്നു. അവസാന 2 ദിവസം ആദിവാസി ഗ്രാമത്തിൽ.   

 

ഒരു ഷെയ്ക്സ്പീരിയൻ അനുഭവം

 

റോയൽ ഷെയ്ക്സ്പിയർ കമ്പനിയോടൊപ്പം ഉലകം ചുറ്റിയ നാടകസംഘത്തിന്റെ ഭാഗമായത് ജിജോയ്​യുടെ അഭിനയജീവിതത്തിലെ ടേണിങ് പോയിന്റായി. ഷെയ്ക്സ്പിയറിന്റെ നാടകങ്ങളും ഗീതകങ്ങളും സമഗ്രമായി അവതരിപ്പിച്ച നാടകസംഘമായിരുന്നു അത്. പല രാജ്യങ്ങളിൽനിന്നുള്ള അഭിനേതാക്കളുടെ സംഘത്തിലേക്ക് ഇന്ത്യയിൽനിന്ന് 21 പേരെയാണ് തിരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് ജിജോയ്ക്കു പുറമെ ഗോപാലൻ തൃശൂരും. 2006 മുതൽ 4 വർഷം ഈ സംഘം 5 ഭൂഖണ്ഡങ്ങളിൽ പര്യടനം നടത്തി. യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലായി 400 നാടകാവതരണം. 

 

കോളജ് ജീവിതകാലത്തേ അഭിനയത്തെ ഹൃദയത്തിനകത്തുചേർത്ത ജിജോയ്ക്ക് വിദേശപര്യടനം അഭിനയത്തിന്റെ പുതിയ പുതിയ കാഴ്ചകൾ നൽകി. അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമയിലെ ബിരുദത്തിനുശേഷം പോണ്ടിച്ചേരിയിൽനിന്ന് അഭിനയത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. പിന്നീട് കുറച്ചുവർഷം സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകൻ. 2014 മുതൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ.