നടൻ ജോജു ജോർജും കോൺഗ്രസുകാരുമായുള്ള പ്രശ്നത്തിൽ അനുരഞ്ജന നീക്കം അട്ടിമറിച്ചതു താൻ അല്ലെന്നും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ ഏതു പാർട്ടി ജനകീയ പ്രക്ഷോഭം നടത്തിയാലും അതിനെ അനുകൂലിക്കുന്ന നിലപാടുകാരനാണ് താൻ എന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. ജോജുവുമായി തനിക്ക് അത്ര അടുപ്പം

നടൻ ജോജു ജോർജും കോൺഗ്രസുകാരുമായുള്ള പ്രശ്നത്തിൽ അനുരഞ്ജന നീക്കം അട്ടിമറിച്ചതു താൻ അല്ലെന്നും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ ഏതു പാർട്ടി ജനകീയ പ്രക്ഷോഭം നടത്തിയാലും അതിനെ അനുകൂലിക്കുന്ന നിലപാടുകാരനാണ് താൻ എന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. ജോജുവുമായി തനിക്ക് അത്ര അടുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ജോജു ജോർജും കോൺഗ്രസുകാരുമായുള്ള പ്രശ്നത്തിൽ അനുരഞ്ജന നീക്കം അട്ടിമറിച്ചതു താൻ അല്ലെന്നും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ ഏതു പാർട്ടി ജനകീയ പ്രക്ഷോഭം നടത്തിയാലും അതിനെ അനുകൂലിക്കുന്ന നിലപാടുകാരനാണ് താൻ എന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. ജോജുവുമായി തനിക്ക് അത്ര അടുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ജോജു ജോർജും കോൺഗ്രസുകാരുമായുള്ള പ്രശ്നത്തിൽ അനുരഞ്ജന നീക്കം അട്ടിമറിച്ചതു താൻ അല്ലെന്നും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ ഏതു പാർട്ടി  ജനകീയ പ്രക്ഷോഭം നടത്തിയാലും അതിനെ അനുകൂലിക്കുന്ന നിലപാടുകാരനാണ് താൻ എന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ. ജോജുവുമായി തനിക്ക് അത്ര അടുപ്പം ഇല്ലായിരുന്നു. പ്രതിസന്ധിയിൽ പെട്ട ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിലാണ് ആ സമയത്ത് അദ്ദേഹത്തെ സഹായിച്ചതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

 

ADVERTISEMENT

അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്: 

 

ജോജു ജോർജിന്റെ വിഷയത്തിൽ ബി.ഉണ്ണികൃഷ്ണന്റെ റോൾ എന്താണ്?

 

ADVERTISEMENT

ജോജു ഞങ്ങളുടെ സംഘടനയിലെ അംഗം അല്ല.അദ്ദേഹവുമായി എനിക്കു വലിയ അടുപ്പവും ഇല്ല.സംഭവത്തിന്റെ ശരി തെറ്റുകളിലേക്ക് ഒന്നും കടക്കുന്നില്ല.സിനിമയിൽ ആർക്കു പ്രശ്നം ഉണ്ടായാലും ഞാൻ ഓടിച്ചെല്ലാറുണ്ട്. അങ്ങനെ ചെന്നതാണ്. ഇതിനിടെ ജോജുവിനെ തെരുവു ഗുണ്ട എന്ന് ആക്ഷേപിച്ചപ്പോൾ അതു ശരിയല്ലെന്നു ഞങ്ങൾ പറഞ്ഞു. ജോജുവിനെ ന്യായീകരിക്കാനോ അയാൾ ചെയ്തതു ശരിയാണെന്നു സ്ഥാപിക്കാനോ ശ്രമിച്ചിട്ടില്ല.അന്ന് ഇടപെട്ടതല്ലാതെ പിന്നീട് അക്കാര്യം അന്വേഷിച്ചിട്ടില്ല. അനുരഞ്ജന നീക്കം നടക്കുന്നതായി മാധ്യമങ്ങളിൽ നിന്നാണ് ഞാൻ അറിയുന്നത്.ഇതിനിടെ ജോജു എന്നെ വിളിച്ച് അനുരഞ്ജനത്തിന് ഇല്ലെന്ന് അറിയിക്കുകയായിരുന്നു.ആ സംഭവം നടന്നിട്ടു ദിവസങ്ങൾ കഴിഞ്ഞു.ജോജുവുമായി ഞാൻ ഫോണിൽ പോലും സംസാരിക്കാറില്ല.

 

സിപിഎമ്മിനു വേണ്ടി ഞാൻ അനുരഞ്ജനം അട്ടിമറിച്ചു എന്നാണ് ആരോപണം.എനിക്കു രാഷ്ട്രീയം ഉണ്ട്.എന്നാൽ കോൺഗ്രസുകാർ ഉൾപ്പെടെ ഒട്ടേറെ പേർ എന്റെ അടുത്ത സൃഹൃത്തുക്കളായും ഉണ്ട്.ആക്ഷേപം ഉന്നയിക്കുന്നവർ ഒന്നു രണ്ടു കാര്യം കൂടി പറയണം.എന്തായിരുന്നു അനുരഞ്ജന ഫോർമുല?അതിൽ എന്താണ് എന്റെ റോൾ?അത് അട്ടിമറിച്ചതു കൊണ്ട് വ്യക്തിപരമായി എനിക്ക് എന്താണ് നേട്ടം?

 

ADVERTISEMENT

ജനകീയ സമരങ്ങൾ ആരു ചെയ്താലും അതിനോടു  മുഖം  തിരിച്ചു നിൽക്കുന്നതു ശരിയല്ലെന്ന അഭിപ്രായക്കാരനാണ് ഞാൻ.അത്തരം സമരങ്ങളെ എതിർക്കുന്നതിനോട് യോജിപ്പില്ല.അതു വേറെ വിഷയമാണ്.ജോജുവിനു സഹായം ആവശ്യമുള്ള സമയത്ത് സഹായിച്ചു എന്നേയുള്ളൂ.പ്രാദേശിക വിഷയം എന്ന നിലയിൽ അവിടത്തെ കോൺഗ്രസ് നേതാക്കൾ വൈകാരികമായി പ്രതികരിച്ചതാകാം.അതിനെ ആ രീതിയിൽ കണ്ടാൽ മതിയെന്നാണ് സീനിയർ കോൺഗ്രസ് നേതാക്കൾ  പറഞ്ഞത്.ഞാൻ ആർക്കുമെതിരെ പ്രതികരിക്കാൻ പോയിട്ടില്ല.അതു കൊണ്ടു തന്നെ അത് ഏതാണ്ട് കെട്ടടങ്ങിയ വിഷയമാണ് ഇപ്പോൾ.

 

ഒടിടി റിലീസിനെ അനുകൂലിക്കുന്നുണ്ടോ?

 

ഒടിടി വ്യപകമാകുമ്പോൾ കൂടുതൽ ചിത്രങ്ങൾ നിർമിക്കപ്പെടും. കൂടുതൽ തൊഴിൽ അവസരങ്ങൾ  ഉണ്ടാകാൻ ഒടിടി വഴിയൊരുക്കും.അതു കൊണ്ട് ഞങ്ങളുടെ സംഘടനയിൽപെട്ടവർക്ക് ഗുണം ഉണ്ട്.കൂടുതൽ വെബ് സീരീസുകൾ വരുന്നതും നിർമാണ മേഖല സജീവമാകുന്നതും നല്ലതാണ്.‘ഹോം’,‘തിങ്കളാഴ്ച നിശ്ചയം’ എന്നീ സിനിമകൾ വ്യാപകമായി പ്രേക്ഷകർ കണ്ടത് ഒടിടിയിൽ ആണ്.നല്ല സിനിമ എടുക്കുന്നവർക്ക് ഇതു വലിയ പ്രതീക്ഷയാണ്  നൽകുന്നത്.‘ചുരുളി’എന്ന സിനിമ അതിന്റെ പൂർണ രൂപത്തിൽ പ്രേക്ഷകരിൽ എത്തിയത് ഒടിടി ഉള്ളതിനാലാണ്. സെൻസർ ബോർഡ് 57 കട്ട് നിർദേശിച്ച ‘ചുരുളി’ ആ രൂപത്തിൽ തിയറ്ററിൽ എത്തിയാൽ ഇത്രമാത്രം പ്രതികരണം സൃഷ്ടിക്കില്ലായിരുന്നു. താൽപര്യമുള്ളവർക്ക് സെൻസർ ചെയ്യാത്ത രൂപത്തിലുള്ള ‘ചുരുളി’ ഒടിടിയിൽ  കാണാൻ സാധിച്ചു.

 

ഒടിടിക്കു വേണ്ടി താരങ്ങൾ തട്ടിക്കൂട്ട് സിനിമകൾ ഉണ്ടാക്കുന്നുവെന്ന് ആക്ഷേപം ഉണ്ടല്ലോ?

 

അത്തരം ചിത്രങ്ങളൊന്നും ദീർഘകാല അടിസ്ഥാനത്തിൽ നിലനിൽക്കാൻ പോകുന്നില്ല. അങ്ങനെ സിനിമകൾ തട്ടിക്കൂട്ടി ഉണ്ടാക്കുന്നതായി അതു വലിയ വില കൊടുത്തു വാങ്ങുന്നവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ആദ്യ കാലത്ത് ടിവി ചാനലുകൾ വലിയ വില കൊടുത്തു സിനിമ വാങ്ങിയിരുന്നു.എന്നാൽ കുറെക്കഴിഞ്ഞപ്പോൾ അവർ അതിനു നിയന്ത്രണം കൊണ്ടു വന്നു.ഏതു ബിസിനസിന്റെയും ആരംഭ ഘട്ടത്തിൽ ഇങ്ങനെ സംഭവിക്കാം. കാലക്രമേണ അവർ തന്നെ കാര്യം മനസിലാക്കി നിയന്ത്രിക്കും. താരങ്ങൾ ഇത്തരം സിനിമകൾ എടുക്കുന്നതിനെക്കുറിച്ച് ഞാൻ കൂടുതൽ എന്തെങ്കിലും പറയുന്നില്ല.പറഞ്ഞിട്ടു കാര്യവുമില്ല.പണം മുടക്കുന്നവർ അതു തിരിച്ചറിഞ്ഞു വേണ്ട നടപടി എടുക്കുമെന്നു മാത്രമേ പറയുന്നുള്ളൂ.

 

തിയറ്ററുകളുടെ ഭാവി?

 

​​ഞാൻ തിയറ്റർ ഉടമയാണ്. എന്നാൽ ഒടിടി റിലീസിന്റെ കാര്യത്തിൽ അൽപം പോലും ആശങ്കയില്ല. വലിയ സിനിമകളാണ് തിയറ്ററിൽ പ്രദർശിപ്പിക്കേണ്ടത്.‘മരക്കാർ’ പോലൊരു ബ്രഹ്മാണ്ഡ സിനിമ ടിവിയിൽ കണ്ടിട്ടു കാര്യമില്ല. തിയറ്ററിൽ എല്ലാവരും ഒന്നിച്ചിരുന്നു സിനിമ കാണുകയെന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. അത് എന്നും നിലനിൽക്കും. തിയറ്ററുകൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ലോക്ഡൗൺ കഴിഞ്ഞു തിയറ്ററുകൾ തുറന്നപ്പോൾ ‘കുറുപ്പ്’ കാണാൻ ജനം ആവേശത്തോടെ എത്തുകയായിരുന്നു. തിയറ്ററുകൾ പൂട്ടിക്കിടന്ന കാലത്താണ് ഒടിടി റിലീസ് വ്യാപകമായത്. ഇനി അതു നടക്കാൻ സാധ്യതയില്ല.

 

പുതിയ സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്ത ശേഷം തങ്ങൾ എടുക്കാമെന്നാണ് ഇപ്പോൾ ഒടിടി കമ്പനിക്കാർ പറയുന്നത്. ഇനി അവർ സ്വയം നിർമിക്കുന്ന സിനിമകളും മറ്റും വരും. മറ്റ് ആരെങ്കിലും എടുക്കുന്ന സിനിമ വലിയ വില കൊടുത്ത് എടുക്കുന്നതിനെക്കാൾ അവർക്ക് നല്ലത് സ്വയം സിനിമ  എടുക്കുന്നത് ആയിരിക്കും. തിയറ്ററുകളിൽ  ഇനി തട്ടിക്കൂട്ട് സിനിമ കാണിച്ചിട്ടു കാര്യമില്ല. പ്രേക്ഷകരെ ആകർഷിക്കുന്ന വലിയ പടങ്ങൾ കാണിച്ചാലേ  ആളെത്തൂ. ചെറിയ പടങ്ങൾ ടിവിയിൽ കാണാമെന്നു ജനം കരുതും.

 

പുതിയ സിനിമയെക്കുറിച്ച്

 

‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ ഞാൻ നിർമിച്ചു സംവിധാനം ചെയ്യുന്ന സിനിമയാണ്. അതിന്റെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിനു തയാറായിക്കഴിഞ്ഞു. ‘മരക്കാർ’ തിയറ്ററുകളിൽ നിന്നു പോയ ശേഷം ഈ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.ഈ സിനിമയിലും മോഹൻലാൽ ആണ് നായകൻ. ഫെബ്രുവരി 10നു റിലീസ് ചെയ്യും. ഒരു ഘട്ടത്തിലും ഈ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. തിയറ്ററിൽ കണ്ടു ജനം ആസ്വദിക്കേണ്ട വലിയ പടം ആണിത്.