ദുബായിൽ ചിത്രീകരിച്ച തന്റെ മൂന്നാമത്തെ ചിത്രമായ മ്യാവൂ ഉടൻ പ്രദർശനത്തിനെത്തുന്ന സന്തോഷത്തിലാണ് സംവിധായകനും നടനുമൊക്കെയായ ലാൽ ജോസ്. ഒരിക്കൽ ദുബായിൽ പ്രവാസിയായി എത്തേണ്ട ലാൽജോസ് സംവിധായക വേഷത്തിലെത്തിയത് ജീവിത തിരക്കഥയിൽ ഉണ്ടായ ചില ട്വിസ്റ്റുകളുടെ ഫലമാണ്. തന്റെ ഭാഗ്യ ലൊക്കേഷനെന്നൊന്നും

ദുബായിൽ ചിത്രീകരിച്ച തന്റെ മൂന്നാമത്തെ ചിത്രമായ മ്യാവൂ ഉടൻ പ്രദർശനത്തിനെത്തുന്ന സന്തോഷത്തിലാണ് സംവിധായകനും നടനുമൊക്കെയായ ലാൽ ജോസ്. ഒരിക്കൽ ദുബായിൽ പ്രവാസിയായി എത്തേണ്ട ലാൽജോസ് സംവിധായക വേഷത്തിലെത്തിയത് ജീവിത തിരക്കഥയിൽ ഉണ്ടായ ചില ട്വിസ്റ്റുകളുടെ ഫലമാണ്. തന്റെ ഭാഗ്യ ലൊക്കേഷനെന്നൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ ചിത്രീകരിച്ച തന്റെ മൂന്നാമത്തെ ചിത്രമായ മ്യാവൂ ഉടൻ പ്രദർശനത്തിനെത്തുന്ന സന്തോഷത്തിലാണ് സംവിധായകനും നടനുമൊക്കെയായ ലാൽ ജോസ്. ഒരിക്കൽ ദുബായിൽ പ്രവാസിയായി എത്തേണ്ട ലാൽജോസ് സംവിധായക വേഷത്തിലെത്തിയത് ജീവിത തിരക്കഥയിൽ ഉണ്ടായ ചില ട്വിസ്റ്റുകളുടെ ഫലമാണ്. തന്റെ ഭാഗ്യ ലൊക്കേഷനെന്നൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിൽ ചിത്രീകരിച്ച തന്റെ മൂന്നാമത്തെ ചിത്രമായ മ്യാവൂ ഉടൻ പ്രദർശനത്തിനെത്തുന്ന സന്തോഷത്തിലാണ് സംവിധായകനും നടനുമൊക്കെയായ ലാൽ ജോസ്. ഒരിക്കൽ ദുബായിൽ പ്രവാസിയായി എത്തേണ്ട ലാൽജോസ് സംവിധായക വേഷത്തിലെത്തിയത് ജീവിത തിരക്കഥയിൽ ഉണ്ടായ ചില ട്വിസ്റ്റുകളുടെ ഫലമാണ്. തന്റെ ഭാഗ്യ ലൊക്കേഷനെന്നൊന്നും ദുബായിയെക്കുറിച്ച് ലാൽ ജോസിന് അഭിപ്രായമില്ലെങ്കിലും അവിചാരിതമായി സംഭവിച്ച ചില കാര്യങ്ങൾക്കും ആകസ്മികമായ ഇടപെടലുകൾക്കും ചലച്ചിത്ര കഥകളുടെ ചാരുതയുണ്ട്.അതു കൊണ്ടാണല്ലോ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയിൽ ചിത്രീകരിക്കുന്ന രണ്ടാമത്തെ ചിത്രവും ആദ്യ മലയാള ചിത്രവുമായി ഡയമണ്ട് നെക്ലസ് മാറിയത്.

 

ADVERTISEMENT

തിരക്കഥയിലെ തിരുത്ത്

 

മ്യാവു ലൊക്കേഷനിൽ

ആരോ ആകാശത്ത് നിന്ന് പെറുക്കി അടുക്കി വച്ചതു പോലെയുള്ള കെട്ടിട വിസ്മയങ്ങളുടെ ദുബായ്. നിറങ്ങൾ വാരിയണിഞ്ഞ് നിരത്തോരങ്ങളിൽ നിറയെ പൂക്കൾ. നിയന്താവ് മാറ്റിയെഴുതിയിരുന്നില്ലെങ്കിൽ ജീവിതതിരക്കഥയിൽ മറ്റൊരു വേഷത്തിലായിരുന്നേനെ സംവിധായകൻ ലാൽജോസ് ഇവിടെ നിൽക്കുക. 1988ൽ വീസ കിട്ടി ജോലിക്കാരനായി, പ്രവാസിയായി ദുബായിലെത്തേണ്ടതാണ്. അതിനായി ചെന്നൈയിൽ കളർ പ്രോസസിങ് പഠിക്കാനും പോയിരുന്നു. 

 

ADVERTISEMENT

വീസ നൽകിയ ആളിന് ദുബായിൽ ഫോട്ടോ പ്രിന്റിങ് സ്ഥാപനമുണ്ട്. ആഴ്ചയിലെ മൂന്നു ദിവസ ജോലി കഴിഞ്ഞ് ബാക്കി ദിനങ്ങളിൽ ഇവിടെ ജോലി ചെയ്യാമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാൽ തിരക്കഥയിൽ ട്വിസ്റ്റുണ്ടായി. ചെന്നൈയിൽ ദാസ് കളർലാബിൽ നിറങ്ങളുടെ രസതന്ത്രം പിടികിട്ടാതെ വന്നു. അൽപം ഹിന്ദി വശമായിരുന്നതിനാൽ അവിടെ റിസപ്ഷനിസ്റ്റായി. (ഹിന്ദി അധ്യാപികയായ അമ്മയോടും ബിരുദം വരെ രണ്ടാം വിഷയമായി പഠിച്ച ഹിന്ദിയോടും കടപ്പാട്). സഹപാഠിയായിരുന്ന ഗായകൻ ദിനേശിനൊപ്പം( വൈശാലിയിലെ ദും ദും ദും പാട്ട് ഫെയിം)തിലകർ സ്ട്രീറ്റിലായിരുന്നു താമസം. 

 

സിനിമയിലെ പാട്ടെഴുത്തുകാരുടെയും മറ്റും കൂടാരമായിരുന്നു അവിടെ. പാട്ടിന് സിറ്റ്വേഷൻ പറഞ്ഞു കൊടുക്കുന്ന ജോലിയായി. അതു ഭംഗിയായി ചെയ്യുന്നതു കണ്ട ബേബി(ശ്രീശങ്കർ) ഈ മേഖലയിൽ ഭാവിയുണ്ടെന്ന് പറഞ്ഞ് രാജാമണിയെ പരിചയപ്പെടുത്തി. പെരുവണ്ണാപുരത്തെ വിശേഷങ്ങളുടെ റെക്കോർഡിങ് നടക്കുന്ന സമയമായതിനാൽ സംവിധായകൻ കമലിനെ പരിചയപ്പെടുത്തി രാജാമണി. തുടർന്ന് പ്രാദേശിക വാർത്തകളിൽ സഹസംവിധായകനായപ്പോഴാണ് ഇതാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞതെന്ന് ലാൽ ജോസ്. അങ്ങനെ സംവിധായക മേക്ക് ഓവർ. ആ കുപ്പായമണിഞ്ഞാണ് ദുബായിൽ മൂന്നാം പടത്തിന്റെ ചിത്രീകരണത്തിന് ലാൽ ജോസ് എത്തിയത്. അറബിക്കഥ(2006), ഡയമണ്ട് നെക്ലെസ്(2011) എന്നീ വിജയചിത്രങ്ങൾക്കു ശേഷം മ്യാവുവിന്റെ ചിത്രീകരണത്തിന് . ഇതുവരെയുള്ള ഏറ്റവും നീണ്ട ഷെഡ്യൂളും മ്യാവുവിന്റേതായിരുന്നു. അറുപതു ദിവസത്തെ ചിത്രീകരണമാണ് പദ്ധതിയിട്ടിരുന്നതെങ്കിലും 50 ദിവസം കൊണ്ടു പൂർത്തിയാക്കി. 

 

ADVERTISEMENT

ആ ഡ്രൈവറെ കണ്ടിരുന്നെങ്കിൽ

 

ഡോ. ഇഖ്ബാൽ കുറ്റിപ്പുറം മ്യാവൂവിന്റെ സെറ്റിൽ സംവിധായകൻ ലാൽ ജോസ്, അഭിനേതാക്കളായ സൗബിൻ ഷാഹിർ, മമ്താ മോഹൻദാസ്, യാസ്മിന, നിർമാതാവ് തോമസ് തിരുവല്ല, ക്യാമാറാമാൻ അജ്മൽ സാബു എന്നിവരോടൊപ്പം

അറബിക്കഥയ്ക്ക് ലൊക്കേഷൻ അന്വേഷിച്ചു വന്നപ്പോഴായിരുന്നു സംഭവം. രണ്ടു കാറുകളിലാണ് ലാൽ ജോസും സംഘവും എത്തിയത്. ലൊക്കേഷനു പറ്റിയ സ്ഥലം കണ്ട് നിൽക്കുമ്പോൾ ചില മലയാളികൾ തിരിച്ചറിഞ്ഞ് എത്തി. അൽപം മാറി അവരുമായി സംസാരിച്ചു നിന്നു പോയി. അപ്പോഴേക്കും രണ്ടു കാറും പോയിക്കഴിഞ്ഞിരുന്നു. അടുത്ത കാറിൽ ലാൽജോസ് കയറിയിരിക്കാമെന്ന് ഇരു കാറുകാരും ചിന്തിച്ചതിന്റെ ഫലം. അപരിചിത സ്ഥലത്ത് പുറത്തിറങ്ങുമ്പോൾ ഹോട്ടലിലെ വിസിറ്റിങ് കാർഡ് പോക്കറ്റിൽ സൂക്ഷിക്കുന്ന ശീലം തുണയായി. 

 

ടാക്സിയിൽ കയറി കാർഡെടുത്ത് നൽകിയപ്പോൾ സീരിയൽ നടനാണോ എന്നു ശുദ്ധ മലയാളത്തിൽ ഡ്രൈവറുടെ ചോദ്യം. സ്വയം പരിചയപ്പെടുത്തിയ ലാൽ ഡ്രൈവറോട് ദുബായ് വിശേഷങ്ങൾ ചോദിച്ചു. 40 വർഷം മുൻപ് ഉരുവിൽ ഇവിടെ എത്തിയ ഡ്രൈവറുടെ മറുപടിയിൽ നിന്ന് ഉഗ്രൻ ഡയലോഗ് തന്നെ പിറന്നു. വിശാലമായ മരുഭൂമിയിൽ മാജിക്കുകാരൻ വടി ചുഴറ്റി ഉണ്ടാക്കിയതുപോലെയാണ് ഈ നഗരമെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. എല്ലാം മായ പോലെ തോന്നും. ഇവിടെ കിടക്കുമ്പോഴും പുലർച്ചെ ഉണരുന്നത് നാട്ടിലെ സ്വന്തം വീട്ടിലാണെന്നും കാപ്പിയുമായി ഭാര്യ എത്തി വിളിച്ചുണർത്തുമെന്നും തോന്നുന്ന രീതിയിലെ മായാ കാഴ്ചയാണ് തനിക്കു ഈ ദുബായെന്നാണ് ഡ്രൈവർ പറഞ്ഞത്. 

 

ഡ്രൈവറുടെ ഈ വാചകങ്ങൾ തിരക്കഥാ കൃത്ത് ഡോ.ഇഖ്ബാൽ കുറ്റിപ്പുറത്തോട് പറയുകയും അദ്ദേഹം അത് സിനിമയിൽ ചേർക്കുകയുമായിരുന്നു. അത്ര വിദ്യാഭ്യാസമില്ലാത്ത ഡ്രൈവറുടെ ഭാവനാസുന്ദരമായ ആ മറുപടി തന്നെയാണ് ലാൽജോസിന് ദുബായിയെക്കുറിച്ച് പറയാനുള്ളത്. മായാ നഗരം. അങ്ങനെ പറഞ്ഞ ആ ഡ്രൈവർ എവിടെയാകും. ഒരിക്കൽക്കൂടി അദ്ദേഹത്തെ കാണണമെന്ന ലാൽജോസിന്റെ ആഗ്രഹം ബാക്കി.

 

ദുബായിലെ കാവൽ മാലാഖമാർ

 

ഇവിടെ ചിത്രീകരിച്ച രണ്ടു പടങ്ങളും വൻ വിജയമായി. എന്നാൽ ഭാഗ്യ ലൊക്കേഷനെന്ന് ദുബായിയെ വിശേഷിപ്പിക്കാൻ ലാൽ ജോസിന് താൽപര്യമില്ല. ഭാഗ്യ നിർഭാഗ്യങ്ങളിൽ വിശ്വാസമില്ല. അതേ സമയം എല്ലാക്കാര്യങ്ങളും സുഗമമാക്കി നടത്തുന്ന ദൈവാനുഗ്രഹത്തിൽ വിശ്വാസമുണ്ട്. ദുബായിൽ മൂന്നു തവണ ഷൂട്ടിങിനു വന്നപ്പോഴും ഇങ്ങനെ കാര്യങ്ങൾ സുഗമമാക്കാൻ ഒരോ ഗാർഡിയൻ ഏയ്ഞ്ചൽസ് ഉണ്ടായിട്ടുണ്ട്. 

 

16 വർഷത്തെ കഥയാണ് ‘മ്യാവു’ എന്ന പുതിയ ചിത്രം പറയുന്നത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു അറേബ്യൻ ഗ്രാമത്തിൽ നടക്കുന്ന കഥ. ഫുജൈറയാണ് ആദ്യം തിരഞ്ഞെടുത്തതെങ്കിലും ലൊക്കേഷനൊന്നും ഉദ്ദേശിച്ച രീതിയിലാകാത്തതിൽ നിരാശയോടെ മടങ്ങാനിരുന്നപ്പോഴാണ് ഇബ്രാഹിം എന്ന ഇമറാത്തിയെ പരിചയപ്പെട്ടത്. ഇബ്രാഹിമാണ് റാസൽഖൈമ വഴി പോകാമെന്ന് നിർദ്ദേശിച്ചത്. അതിശയം, മനസ്സിന്റെ ഫ്രയിമിൽ കണ്ട മലനിരകൾ അതാ തലയുയർത്തി കൺമുന്നിൽ. ആഗ്രഹിച്ചതു പോലെ വില്ലകളും സൂപ്പർമാർക്കറ്റുമെല്ലാം സെറ്റിട്ടതുപോലെ. 

 

ഡയമണ്ട് നെക്ലസിന്റെ ചിത്രീകരണ വേളയിലും ഇതുപോലെ ഒരാളെത്തി. ബുർജ് ഖലീഫയിൽ ചിത്രീകരിക്കുന്ന ലോകത്തെ രണ്ടാമത്തെ ചലച്ചിത്രമായി അതു മാറിയതിനു കാരണക്കാരനായ നദീർ. ദുബായ് ഭരണാധികാരിയുടെ കൊട്ടാരത്തിലെ ജീവനക്കാരൻ. നദീർ ഇടപെട്ടതോടെയാണ് എല്ലാം സുഗമമായി നടന്നത്. അദ്ദേഹത്തിന്റെ ബന്ധുവിന്റെ ബുർജ് ഖലീഫയിലെ ഫ്ലാറ്റിലാണ് ചിത്രീകരണം നടന്നത്. ലാൽ ജോസിന്റെ എൻജെ ഫിലിംസിന്റെ പങ്കാളിയാകുന്നതു വരെ ആ ബന്ധം വളർന്നു.

 

അറബിക്കഥയുടെ ചിത്രീകരണ വേളയിൽ ചെറുവേഷങ്ങൾ ചോദിച്ചെത്തിയവരാണ് കാവൽ മാലാഖമാരായത്. ഡ്രൈവിങ് വശമില്ലാത്തവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. വേഷം ചോദിച്ചു വന്നവർക്ക് അറിയാമായിരുന്നതും അതാണ്. അവരായി പിന്നീട് ലാൽജോസിന്റെയും സംഘത്തിന്റെയും സാരഥികൾ. പോകേണ്ടിടത്തെല്ലാം അവർ കൊണ്ടു നടന്നതിനാൽ ചിത്രീകരണവും തടസ്സമില്ലാതെ പൂർത്തിയായി.

 

കണ്ണു നിറഞ്ഞുപോയ ഷോട്ട്

 

സിനിമാ ജീവിതത്തിൽ കണ്ണുനിറഞ്ഞപോയ ഷോട്ട് ചിത്രീകരിച്ചതും ദുബായിലാണ്. ഡയമണ്ട് നെക്ലസിൽ സംവൃതയുടെ കഥാപാത്രവും ഫാസിലിന്റെ കഥാപാത്രവും ഒരുമിച്ച് ഒരു പാർട്ടിയിൽ ഡാൻസ് ചെയ്യുന്നതിനിടെ സംവൃതയുടെ വിഗ് തലയിൽ നിന്ന് തെറിച്ചു വീണുപോകുന്ന നിമിഷമുണ്ട്. കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോതെറപ്പി മൂലം സംവൃതയുടെ കഥാപാത്രത്തിന്റെ തലമുടിയെല്ലാം കൊഴിഞ്ഞു പോയതു മൂലം വച്ചിരുന്ന വിഗ്ഗാണ്. ആ നിമിഷം സംവൃതയുടെ മുഖത്തെ ഭാവവും ജീവിതത്തിൽ അറിയാവുന്ന പലർക്കും കാൻസർ പിടിപെട്ട് സമാനമായി മുടി കൊഴിഞ്ഞുപോയതുമെല്ലാം പെട്ടെന്ന് ഓർമ വന്നതു മൂലം അറിയാതെ കണ്ണു നിറഞ്ഞു പോയെന്ന് ലാൽ ജോസ് പറയുന്നു. 

 

മ്യാവുവിന്റെ ചിത്രീകരണത്തിനിടെ മറ്റൊരു പരീക്ഷ ജയിച്ചതിന്റെ ആഹ്ലാദവുമുണ്ട് ലാൽജോസിന്. താൻ അഭിനയിച്ച ജിപ്സി എന്ന തമിഴ് ചലച്ചിത്രം കേരളത്തിൽ റിലീസായത് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് രാജ് മുരുഗൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രാധാന്യമുള്ള വേഷം എന്നതിനു പുറമേ ലാൽ ജോസ് തന്നെയാണ് ഡബ്ബ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഏതായാലും ആ വേഷത്തെക്കുറിച്ച് നല്ല അഭിപ്രായം കേട്ടതിന്റെ സന്തോഷവും ചിത്രീകരണ നാളുകളിൽ അനുഭവിച്ചു. സൗബിൻ ഷാഹിറും മംമ്തയും അഭിനയിച്ച മ്യാവുവും ആഹ്ലാദം പകരുമെന്നും യുഎഇയിലേക്ക് , ദുബായിലേക്ക് വീണ്ടും ചിത്രീകരണത്തിന് എത്തുമെന്നും ഉറച്ച വിശ്വാസത്തിലാണ് ലാൽ ജോസ്.