മലയാളസിനിമ വളർന്നുവരുന്നത് കൈപിടിച്ച് ഒപ്പം നടന്ന് നേരിട്ടുകണ്ടറിഞ്ഞ അഭിനേത്രിയാണ് കുട്ട്യേടത്തി വിലാസിനി. ബ്രോണിയായി ജനിച്ച് വിലാസിനിയായി ജീവിച്ച അഭിനേത്രി. കോയമ്പത്തൂരിൽ ജനിച്ച് തൃശൂരിൽ വളർന്ന് തിരുവനന്തപുരത്ത് താമസിച്ച് കോഴിക്കോട്ടുകാരിയായി മാറിയ കുട്ട്യേടത്തി വിലാസിനിയുടെ ജീവിതം

മലയാളസിനിമ വളർന്നുവരുന്നത് കൈപിടിച്ച് ഒപ്പം നടന്ന് നേരിട്ടുകണ്ടറിഞ്ഞ അഭിനേത്രിയാണ് കുട്ട്യേടത്തി വിലാസിനി. ബ്രോണിയായി ജനിച്ച് വിലാസിനിയായി ജീവിച്ച അഭിനേത്രി. കോയമ്പത്തൂരിൽ ജനിച്ച് തൃശൂരിൽ വളർന്ന് തിരുവനന്തപുരത്ത് താമസിച്ച് കോഴിക്കോട്ടുകാരിയായി മാറിയ കുട്ട്യേടത്തി വിലാസിനിയുടെ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളസിനിമ വളർന്നുവരുന്നത് കൈപിടിച്ച് ഒപ്പം നടന്ന് നേരിട്ടുകണ്ടറിഞ്ഞ അഭിനേത്രിയാണ് കുട്ട്യേടത്തി വിലാസിനി. ബ്രോണിയായി ജനിച്ച് വിലാസിനിയായി ജീവിച്ച അഭിനേത്രി. കോയമ്പത്തൂരിൽ ജനിച്ച് തൃശൂരിൽ വളർന്ന് തിരുവനന്തപുരത്ത് താമസിച്ച് കോഴിക്കോട്ടുകാരിയായി മാറിയ കുട്ട്യേടത്തി വിലാസിനിയുടെ ജീവിതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളസിനിമ വളർന്നുവരുന്നത് കൈപിടിച്ച് ഒപ്പം നടന്ന് നേരിട്ടുകണ്ടറിഞ്ഞ അഭിനേത്രിയാണ് കുട്ട്യേടത്തി വിലാസിനി. ബ്രോണിയായി ജനിച്ച് വിലാസിനിയായി ജീവിച്ച അഭിനേത്രി. കോയമ്പത്തൂരിൽ ജനിച്ച് തൃശൂരിൽ വളർന്ന് തിരുവനന്തപുരത്ത് താമസിച്ച് കോഴിക്കോട്ടുകാരിയായി മാറിയ കുട്ട്യേടത്തി വിലാസിനിയുടെ ജീവിതം ഇതിഹാസതുല്യമാണ്. അത്രയേറെ അനുഭവങ്ങളുണ്ട്. അത്രയേറെ വേദനകളുണ്ട്. അത്രയേറെ നേട്ടങ്ങളുണ്ട്. മാങ്കാവ് തിരുവണ്ണൂരിനുസമീപം ഒരു വീടിന്റെ ഒന്നാംനിലയിലെ കൊച്ചുതാമസസ്ഥലത്തിരുന്ന് കുട്ട്യേടത്തി വിലാസിനി അവരുടെ ജീവിതം പറയുകയാണ്. 

 

ADVERTISEMENT

∙ അന്നമ്മയാണ് ദൈവം

 

‘‘ അമ്മ അന്നമ്മയാണ് എന്റെ ദൈവം. ഞങ്ങൾ മക്കൾക്ക് ഒരുനേരം ഭക്ഷണം തരാൻ അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട് അമ്മ. മരിക്കുന്നതുവരെ കഷ്ടപ്പാടായിരുന്നു. അമ്മയുടെ ജീവിതത്തിൽ ഒരു  സുഖവുമറിഞ്ഞിട്ടില്ല.’’ കുട്ട്യേടത്തി വിലാസിനി പറഞ്ഞു.

 

ADVERTISEMENT

അമ്മ ക്രിസ്ത്യാനിയും അച്ഛൻ ഹിന്ദുവുമായിരുന്നു. അക്കാലത്ത് രണ്ടു മതത്തിൽപ്പെട്ടവർ പ്രേമിച്ചു കല്യാണം കഴിച്ചാലുണ്ടാവുന്ന പുകില് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർ നാട്ടിൽനിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ട് കോയമ്പത്തൂരിലെത്തുകയായിരുന്നു.

 

∙ ബ്രോണിയായി ജനനം

 

ADVERTISEMENT

അച്ഛൻ മരപ്പണിക്കാരനായിരുന്നു. കോയമ്പത്തൂരിലാണ് അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാസ്റ്റുഡിയോകളിലൊന്നായ പക്ഷിരാജ സ്റ്റുഡിയോ ഉണ്ടായിരുന്നത്. അച്ഛൻ അവിടെയാണ് ജോലി ചെയ്തിരുന്നത്. 

 

ആദ്യത്തെ മകൾ ജനിച്ചതോടെ രണ്ടുപേരുടെയും വീട്ടുകാരുടെ പിണക്കം മാറി.  അച്ഛനമ്മമാർ വന്നുകാണുകയും ചെയ്തുവത്രേ. അമ്മയ്ക്കുണ്ടായ ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും മരിച്ചുപോയി. പിന്നെയാണ് ചേച്ചി മാഗിയും വിലാസിനിയുമുണ്ടായത്. അങ്ങനെ വിലാസിനി കോയമ്പത്തൂരിലാണ് പിറന്നുവീണത്.  അമ്മയെ ഏറെ സ്നേഹിച്ചിരുന്ന ഒരു തമിഴ് നഴ്സാണ്  ബ്രോണിയെന്നു പേരിട്ടതത്രേ. ‘അന്നമ്മയ്ക്കൊരു ചിന്നക്കൊളന്തൈ പിറന്തിരിക്ക്’ എന്നാണത്രേ ബ്രോണി ജനിച്ചപ്പോൾ ആ നഴ്സ് അമ്മയോടു പറഞ്ഞത്.

 

∙ അച്ഛനെ കണ്ടെത്താൻ അമ്മയുടെ സമരം

 

പത്തുമക്കളാണ് അന്നമ്മയ്ക്കു ജനിച്ചത്.അതിൽ അഞ്ചുപേർ മാത്രമാണ് ജീവിച്ചത്. മക്കളുണ്ടായതോടെ ചെലവിനു  പണം തികയാതായി. പക്ഷിരാജ സ്റ്റുഡിയോയിലെ ജോലിയുപേക്ഷിച്ച് അച്ഛൻ പട്ടാളത്തിൽ ചേരാൻപോയി. അവിടുത്തെ ദുരിതങ്ങൾ കാരണം അദ്ദേഹം ഒളിച്ചുപോരുകയായിരുന്നു. തൃശൂരേക്ക് പോന്നു. ഒല്ലൂരിലെ ഒരു മുതലാളിയെ പരിചയപ്പെട്ടു. ആ മുതലാളി അച്ഛന് ജോലികൊടുക്കാൻ തയാറായിരുന്നു. അങ്ങനെ ആ മുതലാളി മറ്റുപലർക്കുമൊപ്പം അച്ഛനെയും കൊണ്ടുപോയി.

 

മാസങ്ങൾ കഴിഞ്ഞിട്ടും അച്ഛൻ തിരികെ വരാതായതോടെ അമ്മയാകെ ദുരിതത്തിലായി. കത്തില്ല. മണിയോർഡറുമില്ല. മക്കളുടെ വിശപ്പറ്റാൻ ഒരു വഴിയുമില്ല. ഇവിടെയിരുന്നിട്ട് ഒരു കാര്യവുമില്ലെന്നു പറഞ്ഞ് അമ്മ  മക്കളെയുമെടുത്ത് തൃശൂരേക്ക് ബസ്സുകയറി. ഒല്ലൂരിലുള്ള മുതലാളിയുടെ വീട്ടുവിലാസം അമ്മ കണ്ടെത്തി. മുതലാളിയുടെ വീടിനുമുന്നിലെത്തി ഭർ‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം പുറത്താക്കാൻ ശ്രമിച്ചതോടെ അമ്മ ഞങ്ങൾ മക്കളെയുമെടുത്ത് സത്യഗ്രഹമിരിക്കാൻ തുടങ്ങി. നാട്ടുകാർ പിന്തുണയുമായെത്തി. ഒടുവിൽ ഗത്യന്തരമില്ലാതെ ആ മുതലാളി അച്ഛനെ തിരികെക്കൊണ്ടുവരാമെന്ന് സമ്മതിച്ചു.

 

അയാൾ നാട്ടിൽനിന്ന് അച്ഛനടക്കം അനേകം പേരെ അടിമത്തൊഴിലാളികളാക്കി വിശാഖപട്ടണത്തേക്ക് കൊണ്ടുപോയതായിരുന്നു. അമ്മയുടെ സമരം മൂലം അച്ഛനെയും മറ്റുള്ള അടിമത്തൊഴിലാളികളെയും അയാൾക്ക് തുറന്നുവിടേണ്ടിവന്നു. അതോടെ നാടുവിട്ടു ജോലിതേടി പോവേണ്ടെന്ന് അച്ഛൻ തീരുമാനിച്ചു.

 

തോമക്കുട്ടി മാസ്റ്ററും റെക്കോർഡ് ഡാൻസും

 

അക്കാലത്ത് നാട്ടിലെ പ്രധാന കലാകാരൻ തോമക്കുട്ടിയാണ്. ബ്രോണിയേയും മാഗിയേയും കലാരംഗത്തേക്ക് വിട്ടുകൂടേയെന്ന് അദ്ദേഹമാണ് ചോദിച്ചത്. അങ്ങനെ മാഗിയും ബ്രോണിയും ഇളയമ്മയുടെ മകൾ സെലീനയും തോമക്കുട്ടിയുടെ ശിഷ്യരായി. 

ശാസ്ത്രീയനൃത്തമൊന്നുമല്ല അവതരിപ്പിച്ചിരുന്നത്. ഹിന്ദിപ്പാട്ടുകളുടെ റെക്കോർഡ് വയ്ക്കും. അതിനനുസരിച്ച്  ഡാൻസ് ചിട്ടപ്പെടുത്തും. അതാണ് കളിച്ചിരുന്നത്. സർക്കസ് കമ്പനികളിൽ ഇടവേളകളിലാണ് റെക്കോർഡ് ഡാൻസ് കളിക്കുക.

 

∙ ‘ബ്രോണി’യങ്ങനെ ‘വിലാസിനി’യായി

 

അക്കാലത്ത് ചിലനാടകസംഘങ്ങൾ ബ്രോണിയേയും സഹോദരി മാഗിയേയും നാടകങ്ങൾക്ക് വിളിച്ചു. നാകാഭിനയം പഠിക്കാനാണ് ബ്രോണി കൊച്ചുട്ടാശാന്റെയടുത്തെത്തിയത്. ചിരിക്കാനും കരയാനുമൊക്കെ പഠിപ്പിച്ചത് അദ്ദേഹമാണ്. നാടകത്തിലഭിനയിക്കുമ്പോൾ ബ്രോണിയെന്ന പേര് ബാധ്യതയാവുമെന്ന് ഉപദേശിച്ചത് കൊച്ചൂട്ടാശാനാണ്. അദ്ദേഹമാണ് വിലാസിനിയെന്ന പേരിട്ടത്. കണ്ടശ്ശാംകടവിലെ സമിതിയുടെ പൂജ എന്ന നാടകത്തിലൂടെ വിലാസിനി അരങ്ങത്തെത്തി.

 

മാഗിയുടെ ഭർത്താവാണ് മദ്രാസിൽപ്പോയി സിനിമയിൽ അവസരം തേടിയാലോ എന്നു ചോദിച്ചത്. മാഗിയും ഭർത്താവും വിലാസിനിയും അങ്ങനെ ഒൻപതു മാസം മദ്രാസിൽതങ്ങി. മദ്രാസിൽത്തന്നെ സ്ഥിരമായി താമസിച്ചിരുന്നെങ്കിൽ സുകുമാരിച്ചേച്ചിയെപ്പോലെ ഒരു സ്ഥാനം ഇന്ന് സിനിമയിലുണ്ടാവുമായിരുന്നുവെന്നാണ് വിലാസിനി പറയുന്നത്. പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ചപ്പോഴേക്ക് നാട്ടിൽനിന്ന് കത്തുവന്നു. അപ്പച്ചനു സുഖമില്ല. മാഗിയും വിലാസിനിയും തിരികെയെത്തുമ്പോഴേക്ക് അപ്പച്ചൻ മരിച്ചിരുന്നു.

 

∙ കോഴിക്കോട്ടേക്ക് കൂടുമാറ്റം

 

വിലാസിനിയുടെ വിവാഹം കഴിഞ്ഞു. തൃശൂർസ്വദേശിയായ ഇഗ്നേഷ്യസായിരുന്നു വരൻ. കക്ഷിക്ക് കലയെന്നാൽ ജീവനാണ്. മാഗിയുടെ ഭർത്താവ് കോഴിക്കോട് മിഠായിത്തെരുവിൽ ടിൻമേക്കറായാണ് ജോലി ചെയ്തിരുന്നത്. മാഗിയും ഭർത്താവും കോഴിക്കോട്ടേക്കു മടങ്ങി. അന്നമ്മയും വിലാസിനിയും സഹോദരങ്ങളും തൃശൂരിലെ വീട്ടിലുമായിരുന്നു. മാഗി ഗർഭിണിയായപ്പോൾ അമ്മ അന്നമ്മ കോഴിക്കോട്ടേക്ക് പോവാൻ തീരുമാനിച്ചു. വിലാസിനിയുടെ ഭർത്താവും കോഴിക്കോട്ട് എന്തെങ്കിലു ജോലി നോക്കാമെന്നു കരുതി കോഴിക്കോട്ടേക്കുതിരിച്ചു. അങ്ങനെ വിലാസിനിയും കുടുംബവും കോഴിക്കോട്ട്  ഒരു വാടകവീട്ടിലേക്ക് താമസം മാറി. 

 

∙ നാടകരംഗത്തേക്ക്

 

കോഴിക്കോട്ടെത്തിയ ശേഷം വിലാസിനിയും ഇഗ്നേഷ്യസും ആദ്യം പരിചയപ്പെട്ടത് തബലിസ്റ്റ് ഉസ്മാനെയാണ്. ഉസ്മാൻ മീഞ്ചന്ത ആർട്സ് ക്ലബ്ബിലെ അംഗങ്ങളെ പരിചയപ്പെടുത്തി. അങ്ങനെ അവരുടെ വിശക്കുന്ന കരിങ്കാലി എന്ന നാടകത്തിലെ നായികയായി വിലാസിനിയെ തിരഞ്ഞെടുത്തു പരിശീലനം തുടങ്ങി. എന്നാൽ നാടകാവതരണം നീണ്ടുപോയി. വിലാസിനി മൂത്തമകൻ ജോയിയെ പ്രസവിച്ചുകിടക്കുമ്പോഴാണ് നാടകം അവതരണത്തിനൊരുങ്ങിയത്. പകരക്കാരിയായി മറ്റൊരു നടിയെത്തിയെങ്കിലും നാടകാവതരണം മുടങ്ങി.

 

പിന്നീട് ഈ നാടകം അരങ്ങിലെത്തിയപ്പോഴേക്ക് വിലാസിനി കോഴിക്കോട്ടെ അഭിനേത്രികളിൽ അറിയപ്പെടുന്നയാളായി മാറിത്തുടങ്ങിയിരുന്നു. വാസുപ്രദീപിന്റെയും പ്രേംജിയുടെയുമൊക്കെ നാടകങ്ങളിലഭിനയിച്ചു. കെ.ടി.മുഹമ്മദിന്റെ സംഗമം തീയറ്റേഴ്സിൽ പ്രധാനനടിയായി. അഞ്ചുനാടകങ്ങളിൽ അഭിനയിച്ചു. 1967 മുതൽ 69 വരെ തുടർച്ചയായി മൂന്നുകൊല്ലം സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. ബാലൻ.കെ.നായർ, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ തുടങ്ങിയവർ അക്കാലത്ത് കോഴിക്കോട്ടെ തിളങ്ങുന്ന  അഭിനേതാക്കളാണ്.

 

∙ എക്‌സ്ട്രാ നടിയും ജൂനിയർ ആർടിസ്റ്റും

 

അക്കാലത്ത് നാടകങ്ങൾക്കു മേക്കപ്പ് ചെയ്യാനെത്തുന്നത് ആർടിസ്റ്റ് രാഘവനാണ്. സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളുണ്ടെങ്കിൽ രാഘവൻ കോഴിക്കോട്ടെ നടിമാർക്ക് അവസരമൊരുക്കാറുണ്ട്. കടുത്തദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു കുട്ടിക്കാലത്ത് വിലാസിനിയുടെ ജീവിതത്തിൽ. എല്ലാ ജോലിയും ചെയ്തിരുന്നു. വീട്ടുജോലിയെടുക്കാൻവരെ പോയിരുന്നു. സിനിമയിലെത്തിയതോടെയാണ് ജീവിതം ഒന്നു പച്ചപിടിച്ചതെന്നും വിലാസിനി പറഞ്ഞു.

 

തച്ചോളി ഒതേനൻ, കുഞ്ഞാലിമരയ്ക്കാർ, ആൽമരം, കടൽപ്പാലം തുടങ്ങിയ സിനിമകളിൽ മുഖം കാണിച്ചു. ഈ സിനിമകളിൽ നസീറും സത്യനുമൊക്കെയായിരുന്നു താരങ്ങൾ. പക്ഷേ  അവരോടൊപ്പം അഭിനയിക്കാൻ അക്കാലത്ത് അവസരം ലഭിച്ചില്ല. എക്സ്ട്രാ നടികളെന്നാണ് അക്കാലത്ത് വിളിപ്പേര്. ഇന്ന് അത് ജൂനിയർ ആർടിസ്റ്റെന്ന് പരിഷ്കരിച്ചിട്ടുണ്ടെന്നുമാത്രം.

 

പ്രേംനസീറെന്ന നന്മ

 

പ്രേംനസീറിന്റെ നന്മ നേരിടട്ടറിയാനുള്ള ഭാഗ്യവും അക്കാലത്ത് വിലാസിനിക്കുണ്ടായി. ‘‘കടൽപ്പാലത്തിൽ ഉമ്മറിനെയും ഷീലയേയും കാണിക്കുന്ന ‘ഇന്നേപോൽ ഇന്നേപോൽ ഇല്ലിലംകാവിൽ തേരോട്ടം’ എന്ന ഗാനരംഗത്തിൽ ഞാനുണ്ട്. ഞാനും ഡാൻസർ മാധവനും വെള്ളം തേവുന്ന രംഗമാണ്. ആ ചിത്രത്തിൽ നസീർസാറുണ്ട്.

 

അക്കാലത്ത് ദിവസവും ഷൂട്ടിങ് കഴിഞ്ഞാൽ പ്രധാനതാരങ്ങളെ വാഹനങ്ങളിൽ ആദ്യം കൊണ്ടുപോവും. ചെറിയനടന്മാരെയും നടിമാരെയും ഏറ്റവുമൊടുവിലാണ് കൊണ്ടുപോവുക. ചിത്രീകരണം കഴിഞ്ഞ് ഏറെ വൈകിയും ഞാൻ വണ്ടി വരുന്നതുംകാത്തു നിൽക്കുകയാണ്. ഞാൻ ഏറെനേരമായി കാത്തുനിൽക്കുന്നത് നസീർസാർ ശ്രദ്ധിച്ചിരുന്നു.  നസീർ സാറിനെയും ഷീലയേയും കൊണ്ടുപോവാനുള്ള കാർ വന്നു. അദ്ദേഹം എന്നെ വിളിച്ചു കാറിൽക്കയറ്റി താമസസ്ഥലത്തു കൊണ്ടുപോയിറക്കി. നസീർ സാർ നല്ലൊരു മനുഷ്യനായിരുന്നു. അടിപൊളി മനുഷ്യൻ. മറ്റുള്ളവരോട് ഉയർച്ചതാഴ്ചകളില്ലാതെ പെരുമാറുന്നയാൾ. ആ  നന്മ ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്.’’–വിലാസിനി പറഞ്ഞു

 

∙ ‘കുട്ട്യേടത്തി’യിലേക്കുള്ള വിളി

 

കടൽപ്പാലത്തിനുശേഷമാണ് കുട്ട്യേടത്തിയിലെ വേഷം വിലാസിനിയെ തേടിയെത്തിയത്. അക്കാലത്ത് വിലാസിനി കോഴിക്കോട് സംഗമം തീയറ്റേഴ്സിന്റെ നാടകങ്ങളിൽ അഭിനയക്കുകയാണ്. നാടകത്തിനു മേക്കപ്പിടാൻ വന്നപ്പോൾ ആർടിസ്റ്റ് രാഘവനാണ് വലിയൊരവസരം വരുന്നുണ്ടെന്ന് സൂചിപ്പിച്ചത്. മികച്ച വേഷമായിരിക്കുമെന്ന് സൂചിപ്പിച്ചു. പക്ഷേ വിലാസിനി അതു വിശ്വസിച്ചില്ല.

 

പിന്നെയും കുറേ നാളുകൾ കടന്നുപോയി. കെ.ടി.രവിയുടെ ‘എംഎൽഎ’ നാടകം ടൗൺഹാളിൽ നടക്കുകയാണ്. ഭ്രാന്തിയുടെ വേഷത്തിലാണ് വിലാസിനി. നാടകം അവസാനിച്ചശേഷം വിലാസിനിയെക്കാണാൻ എംടിയെത്തി. കൂടെ പി.എൻ.മേനോനുമുണ്ടായിരുന്നു. എംടിയാണ് അടുത്ത സിനിമയിൽ വിലാസിനിക്കൊരു വേഷമുണ്ടെന്ന് പറഞ്ഞത്. പിന്നെയും കാലം കടന്നുപോയി. വിലാസിനിയുടെ ഭർത്താവ് ഇഗ്നേഷ്യസ് അക്കാലത്ത് വളാഞ്ചേരിയിലെ തീപ്പെട്ടിക്കമ്പനിയിൽ റൈറ്ററാണ്. പെട്ടന്നു കോഴിക്കോട്ടെത്തണമെന്നാവശ്യപ്പെട്ട് തീപ്പെട്ടിക്കമ്പനിയിലെ ലാൻഡ് നമ്പറിലേക്ക്  ഒരുദിവസം ഫോൺവന്നു. 

 

ഉടനെ വിലാസിനിയും ഇഗ്നേഷ്യസും നടക്കാവിൽ എംടിയുടെ വീട്ടിലെത്തി. പി.എൻ.മേനോനും എംടിയും കഥാപാത്രത്തെക്കുറിച്ച് വിവരിച്ചു. കരാറിൽ ഒപ്പിട്ടു. പതിനഞ്ചുദിവസം കൊണ്ടാണ് എടപ്പാളിൽവച്ച് ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയാക്കിയത്. അതിൽ അവസാന ആറുദിവസമാണ് സത്യൻ അഭിനയിക്കാനെത്തിയത്. അങ്ങനെ വിലാസിനിക്ക് ഒരു മേൽവിലാസം നൽകിക്കൊണ്ട് എംടി–പി.എൻ.മേനോൻ കൂട്ടുകെട്ടിൽ 1971ൽ കുട്ട്യേടത്തി പുറത്തിറങ്ങി. ഇന്നും വിലാസിനിയെ ആളുകൾ തിരിച്ചറിയുന്നത് കുട്ട്യേടത്തി വിലാസിനി എന്ന പേരിലാണ്.

 

∙ പുരസ്കാരങ്ങൾ തിരക്കുകൾ

 

രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപിലെ അഭിനയത്തിന് 1976ൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു.

സത്യനും നസീറും മധുവും മുതൽ പുതുതലമുറ അഭിനേതാക്കൾ വരെയുള്ളവർക്കൊപ്പം വിലാസിനി അഭിനയിച്ചിട്ടുണ്ട്.

കൊടിയേറ്റവും യവനികയുമടക്കമുള്ള നാലു ചിത്രങ്ങളിൽ ഭരത് ഗോപിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഭരത് അവാർഡ് കൊടുക്കേണ്ടിയിരുന്നത് യവനികയിലെ തബലിസ്റ്റ് അയ്യപ്പനെന്ന കഥാപാത്രത്തിനാണെന്നാണ് വിലാസിനിയുടെ അഭിപ്രായം.

 

∙കെ.പി.കേശവമേനോന്റെ കാർ

 

വിലാസിനി ആദ്യമായൊരു കാറു വാങ്ങിയത് ചരിത്രസംഭവമാണ്. കെ.പി.കേശവമേനോൻ കറുത്ത അംബാസിഡർ കാറിലാണ് സഞ്ചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം വസ്തുവകകൾ വീതംവച്ചു. അമേരിക്കയിലുള്ള മകൾക്കാണ് കാർ ലഭിച്ചത്. അവർക്കത് അമേരിക്കയിലേക്ക് കൊണ്ടുപോവാൻ കഴിയില്ലല്ലോ. ഇഗ്നേഷ്യസിന്റെ സുഹൃത്താണ് ഈ കാർ വിൽക്കാനുണ്ടെന്നു പറഞ്ഞത്. 11,000 രൂപയും ബ്രോക്കർ ഫീസായി 1000 രൂപയും കൊടുത്ത് ആ കാർ സ്വന്തമാക്കി. അങ്ങനെ വിലാസിനി ഏറെക്കാലം കെ.പി.കേശവമേനോന്റെ കാറിലായിരുന്നു യാത്ര.

 

∙ വാർധക്യം, അതിജീവനം

 

മാങ്കാവ് തിരുവണ്ണൂരിനു സമീപത്താണ് കുട്ട്യേടത്തി വിലാസിനി താമസിക്കുന്നത്. അഭിനയിക്കാനുള്ള അവസരങ്ങൾ കുറഞ്ഞുവരികയാണ്. സീരിയലുകളിൽ അഭിനയിക്കാനും ആരും വിളിക്കുന്നില്ലെന്നും വിലാസിനി പറയുന്നു.കഴിഞ്ഞ വർഷം വിലാസിനിയുടെ മൂത്ത മകനും റിഥം ആർടിസ്റ്റുമായ ജോയ് ഇഗ്നേഷ്യസ് (തുമ്പ ജോയ്) ഒരു പരിപാടിയുടെ റിഹേഴ്സലിനിടെ കുഴഞ്ഞുവീണു മരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് വിലാസിനിയിപ്പോൾ. താരസംഘടനയായ അമ്മ നൽകുന്ന പെൻഷനാണ് ഇപ്പോഴത്തെ ആശ്രയം. സത്യന്റെ പേരിലുള്ള ഒരു ട്രസ്റ്റിന്റെ ധനസഹായവും ലഭിക്കുന്നുണ്ട്.

 

∙ കാത്തിരിപ്പ് ഒരു വീടിനായി

 

സ്വന്തമായി മൂന്നു സെന്റ് സ്ഥലമുള്ള അഭിനേതാക്കൾക്ക് അമ്മ സംഘടന സ്വന്തമായൊരു വീടുവച്ചു കൊടുക്കും. ഇതറിഞ്ഞ് വിലാസിനിക്ക് പത്തനംതിട്ടയിൽ ഒരാൾ മൂന്നുസെന്റ് സ്ഥലം വിട്ടുകൊടുക്കാൻ തയാറായി. എന്നാൽ പ്രായാധിക്യമുള്ള വിലാസിനി പത്തനംതിട്ടയിൽ പോയി താമസിക്കുന്നത് ചിന്തിക്കാൻപോലും കഴിയുന്നില്ല. കോഴിക്കോട്ടുകാരായ ആരെങ്കിലും സ്ഥലം നൽകാൻ തയാറാൽ സ്വന്തമായൊരു വീടു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിലാസിനിയിപ്പോൾ.