ഹൃദയത്തിൽ തൊട്ട ഗാനങ്ങളുമായി വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ആൻ ജമീല സലീം

ഹൃദയത്തിൽ തൊട്ട ഗാനങ്ങളുമായി വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ആൻ ജമീല സലീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയത്തിൽ തൊട്ട ഗാനങ്ങളുമായി വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്. മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ആൻ ജമീല സലീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയത്തിൽ തൊട്ട ഗാനങ്ങളുമായി വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്.  പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്.  മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ആൻ ജമീല സലീം ‘ഹൃദയ’ത്തിലൂടെ നഷ്‌ടമായ കോളജ് ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലാണ്.   'തട്ടും പുറത്ത് അച്യുതൻ', 'പ്രണയമീനുകളുടെ കടൽ' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ സജീവമാകുന്ന താരം ‘ഹൃദയത്തിലൂടെ സിനിമാലോകത്ത് ചുവടുറപ്പിക്കുന്നു.  ‘ഹൃദയ’ത്തെകുറിച്ചുള്ള പ്രതീക്ഷകളുമായി ആൻ സലിം മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.

   

ADVERTISEMENT

നായികാ നായകൻ വഴി ഹൃദയത്തിലേക്ക് 

 

മഴവിൽ മനോരമയുടെ നായികാ നായകൻ എന്ന  പരിപാടി ഞങ്ങൾക്ക് ഒരു പുതിയ ലോകമാണ് തുറന്നു തന്നത്.   നായിക നായകൻ കഴിഞ്ഞതു മുതൽ ആ ഷോയിൽ പങ്കെടുത്ത മിക്കവരും സിനിമകളിൽ ചെറിയ കഥാപാത്രങ്ങളൊക്കെ ചെയ്യുന്നുണ്ട്.  ഓഡിഷൻ വഴിയാണ് ഹൃദയത്തിലേക്ക് എത്തിയത്.  മൂന്നു ലെവൽ ഓഡിഷൻ ഉണ്ടായിരുന്നു.  മൂന്നാമത്തെ ലെവലിലാണ് വിനീതേട്ടൻ ഓഡിഷന് വന്നത്.  നായികാ നായകനിൽ എന്നോടൊപ്പമുണ്ടായിരുന്ന മീനാക്ഷിയും മിന്റുവും ഓഡിഷനുണ്ടായിരുന്നു.  ഓഡിഷൻ കഴിഞ്ഞു ഞങ്ങൾക്ക് രണ്ടുദിവസത്തെ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു.  ആ രണ്ട് ദിവസം ഞങ്ങളെല്ലാം വളരെയേറെ ആസ്വദിച്ചു.  

 

ADVERTISEMENT

എല്ലാവരും തമ്മിൽ പരിചയപ്പെട്ടു.  പിന്നീട് ലൊക്കേഷനിൽ എത്തിയപ്പോൾ ഞങ്ങളെല്ലാവരും ചിരകാല സുഹൃത്തുക്കളെ പോലെ ആയി.  വിനീതേട്ടൻ രണ്ട് ദിവസം വന്ന് ഞങ്ങൾക്ക് എല്ലാവർക്കുമായി സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു.  പ്രണവിനും ദർശനയ്ക്കും എനിക്കുമൊപ്പം കോളജ് സഹപാഠികളായും സുഹൃത്തുക്കളായും അഭിനയിക്കുന്ന പതിനാറോളം പേരുണ്ടായിരുന്നു.   ഹൃദയത്തിൽ ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ട്.  

 

പ്രണവ്, ദർശന, കല്യാണി ഇവരാണ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്.  പ്രധാനമായും അരുൺ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത്.  അരുണിന്റെ ജീവിതത്തിൽ വന്നുപോകുന്ന ആളുകളാണ് മറ്റുള്ളവർ.  വളരെകുറച്ച് സ്ക്രീൻ പ്രസൻസ് ഉള്ളവർക്ക് പോലും അവരുടെ ലുക്കും, ചിരിയും ഡയലോഗും എല്ലാം കൊണ്ട് അവരുടെ കഥ നമുക്ക് ഊഹിക്കാൻ പറ്റുന്ന രീതിയിലാണ് കഥാപാത്രങ്ങൾ.    ദർശനയുടെ അടുത്ത കൂട്ടുകാരി ആയിട്ടാണ് എന്റെ കഥാപാത്രം.  അതുകൊണ്ടുതന്നെ സിനിമയിലുടനീളം അല്ലെങ്കിൽ ദർശനയുടെ കഥാപാത്രത്തെ കാണിക്കുന്നിടത്തെല്ലാം അവളുടെ നിഴൽപോലെ ഞാനുമുണ്ട്.  ശരിക്കും കോളജ് അഡ്മിഷൻ കഴിഞ്ഞു ക്യാംപസിലേക്ക് പഠിക്കാൻ പോകുന്നത് പോലെയായിരുന്നു.  വീണ്ടും ഒരിക്കൽ കൂടി ഞങ്ങളുടെ കോളജ് ജീവിതം തിരിച്ചുകിട്ടിയത് പോലെയാണ് തോന്നിയത്.  ഒന്നര മാസത്തോളം ഞങ്ങൾ ചെന്നൈയിൽ ആ കോളജിൽ തന്നെയായിരുന്നു.  ദർശനയും പ്രണവും കല്യാണിയുമെല്ലാം വളരെ സൗഹൃദത്തോടെ ആണ് പെരുമാറിയത്.  ഹൃദയത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.

 

ADVERTISEMENT

വിനീത് ശ്രീനിവാസൻ കൂൾ ആണ് 

 

വിനീത് ശ്രീനിവാസൻ എളിമയും വിനയവുമുള്ള ഒരാളാണ്.  എല്ലാ കാര്യങ്ങളും വളരെ സമാധാനപരമായി ചെയ്യാൻ ശ്രമിക്കുന്ന ആളാണ് അദ്ദേഹം.  ദേഷ്യപ്പെട്ട് കണ്ടിട്ടില്ല എപ്പോഴും ചിരിച്ച മുഖത്തോടെ ആണ് സമീപനം.  ഹൃദയം ഷൂട്ട് ചെയ്ത ചെന്നൈയിലെ കോളജ് വിനീതേട്ടൻ പഠിച്ച കോളജാണ്.  ഞങ്ങൾക്കെല്ലാവർക്കും ഒരു കോളജ് ഫീൽ കിട്ടിയത് പോലെ തന്നെ. അത് ഏറ്റവും കൂടുതൽ കിട്ടിയതായത് അദ്ദേഹത്തിനായിരുന്നു.  പഠിച്ച കോളജിൽ തിരികെ എത്തിയപ്പോൾ സ്വയം മറന്ന് ക്യാംപസ് കാലം ആസ്വദിച്ചു നടക്കുകയായിരുന്നു.  അദ്ദേഹം ഒരു സംവിധായകനാണ് എന്നൊന്നും ഞങ്ങൾക്ക് തോന്നിയില്ല.  കൂട്ടുകാരെപ്പോലെ ഞങ്ങളെ എല്ലാവരെയും വളരെ കംഫർട്ടബിൾ ആക്കി ആണ് പെരുമാറിയിരുന്നത്.  വളരെ കൂൾ ആയ ആളാണ് വിനീതേട്ടൻ.

 

കുടുംബം എന്റെ ശക്തി 

 

കോഴിക്കോട് ആണ് എന്റെ സ്വദേശം.  ഉമ്മ ജമീലയും ഉപ്പ സലിമും ജെസ്സി ലിസ, നസ്ലിൻ എന്ന സഹോദരിമാരും അടങ്ങുന്ന കുടുംബം.  വീട്ടിൽ ഞാൻ മൂന്നാമത്തെ കുട്ടിയാണ്.  എന്റെ ചെറിയ അനുജത്തി നസ്ലിൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്.  പുതിയ ചിത്രമായ തല്ലുമാലയിൽ അവളും എന്നോടൊപ്പം ഒരു വേഷം ചെയ്യുന്നുണ്ട്.  ആഷിക് അബുവിന്റെ നാരദൻ എന്ന ചിത്രത്തിലും അവൾ ഒരു വേഷം ചെയ്തു.  എന്റെ ഉപ്പയും ഉമ്മയും മക്കളുടെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്നവരാണ്.  ആരെയും ആവശ്യമില്ലാതെ നിയന്ത്രിക്കേണ്ട കാര്യമില്ല ഫ്രീഡം കൊടുക്കാൻ ഉള്ളതല്ല അത് ഓരോരുത്തരുടെയും അവകാശമാണ് എന്ന നല്ല ബോധ്യം എന്റെ മാതാപിതാക്കൾക്കുണ്ട്.  അവരുടെ പിന്തുണയുള്ളതുകൊണ്ടാണ് എനിക്ക് എന്റെ സ്വപ്നം പിന്തുടരാൻ കഴിയുന്നത്. 

 

ഇഷ്ടമുള്ള ജോലി അഭിനയം 

 

അഭിനയം തന്നെയാണ് എന്റെ പ്രഫഷൻ.  ഞാൻ ഇന്റീരിയർ ഡിസൈനിങ് ആണ് പഠിച്ചത്. പക്ഷേ എന്റെ താല്പര്യം അഭിനയത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഞാൻ മറ്റ് ജോലികൾക്ക് ഒന്നും പോയില്ല. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ നാടകം നൃത്തം ഒക്കെ ചെയ്യാറുണ്ടായിരുന്നു, ഇപ്പോഴും ചെയ്യുന്നുണ്ട്.  കേരളത്തിൽ എൻജിനീയറിങ്, മെഡിസിൻ എന്നിവ  മാത്രമേ ഒരു പ്രഫഷനായി ആളുകൾ അംഗീകരിച്ചിട്ടുള്ളൂ.  അഭിനയം ഒരു ജോലി ആണെന്ന് ആൾക്കാർക്ക് ഇപ്പോഴും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.  അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.  

 

സ്കൂളിൽ പഠിക്കുമ്പോഴും കോളജിൽ പഠിക്കുമ്പോഴും കലോത്സവത്തിൽ പോവുകയും പരിപാടികളിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും അല്ലാതെ അതിനെ ഒരു പ്രഫഷൻ ആക്കി എടുക്കാം എന്ന് ആരും കരുതുകയില്ല.  ആ അവസ്ഥ മാറണം.  എന്റെ മാതാപിതാക്കൾ എന്നെ ഒരുപാടു പിന്തുണക്കുന്നവരാണ്.  അവർക്ക് കുറച്ചു യുക്തിപരമായി ചിന്തിക്കാൻ അറിയാം.  എന്റെ ഇഷ്ടമറിഞ്ഞു പ്രവർത്തിക്കുന്നവരാണ് അവർ. വളരെ പ്രാക്ടിക്കൽ ആയിരിക്കുന്ന മാതാപിതാക്കൾ ഉണ്ടെന്നുള്ളതാണ് എന്റെ അനുഗ്രഹം.  ഏത് ജോലിക്ക് പോയാലും അവിടെ ഏറ്റവും നന്നായി ചെയ്യുക, കഴിവ് തെളിയിക്കുക എന്നുള്ളത് മാത്രമേ അവർ പറയാറുള്ളൂ.

 

ഹൃദയത്തെ പറ്റി വലിയ പ്രതീക്ഷകളാണ്.  ഹൃദയം ഒരു വൻ ഹിറ്റ് ആവണം എന്നാണ് ആഗ്രഹം. അതുപോലെതന്നെ ഞാൻ അഭിനയം സീരിയസ് ആയിട്ട് കൊണ്ടിരിക്കുന്ന ആളാണ്. എന്റെ ജോലി അഭിനയമാണ് എനിക്ക് ആ ജോലി അല്ലാതെ മറ്റൊന്നും അറിയില്ല.  കിട്ടുന്ന നല്ല വേഷങ്ങളൊക്കെ സ്വീകരിച്ച് ഇവിടെ തന്നെ തുടരാനാണ് തീരുമാനം.   നൃത്തവും അഭിനയവും ഒരു പോലെ കൊണ്ടു പോകണം.  നല്ല സിനിമകളിൽ അഭിനയിക്കുക അതിൽ ഏതൊരു വളരെ ചെറിയ വേഷം ആണെങ്കിൽ പോലും അത് വളരെ നന്നായി ചെയ്യുക. അല്ലാതെ ഒരു പടത്തിൽ നായികയായി നന്നായി അഭിനയിച്ചില്ലെങ്കിൽ പിന്നെ എന്ത് കാര്യം.

 

ആത്മവിശ്വാസം പകർന്ന നായികാ നായകൻ 

 

നായിക നായകൻ എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഞങ്ങൾക്ക് എല്ലാവർക്കും ആത്മവിശ്വാസം വർധിക്കുകയും ഒരു സിനിമയെ എങ്ങനെ സമീപിക്കണം എന്ന ധാരണ കിട്ടുകയും ചെയ്‌തു.  അത് ഒരു മിനി സിനിമാ സെറ്റ് പോലെ ആയിരുന്നു. ഞങ്ങളിൽ ഒട്ടുമിക്കവർക്കും സിനിമകൾ കിട്ടി. ഷോ കഴിഞ്ഞ് ലാൽ ജോസ് സാറിന്റെ തന്നെ പടം ആയ 'തട്ടും പുറത്ത് അച്യുതൻ' എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്തു. ആഷിക് അബുവിനെ വൈറസിലും ഒരു ചെറിയ കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചു.  കമൽ സാറിന്റെ പ്രണയ മീനുകളുടെ കടൽ, ഹലാൽ ലൗ സ്റ്റോറിയിൽ ഒരു അതിഥി വേഷം എന്നിവ ചെയ്തു.  അപ്പു ഭട്ടതിരിയുടെ ഒരു പുതിയ ആന്തോളജി വരുന്നുണ്ട് 'മധുരം ജീവാമൃതബിന്ദു' അതിലും ഒരു ചെറിയ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.  ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ടൊവിനോ നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.  മറ്റുചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നു.

 

ഹൃദയത്തെ തിയറ്ററിൽ സ്വീകരിക്കുക 

 

വളരെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഹൃദയം റിലീസ് ചെയ്തിരിക്കുന്നു. ഞങ്ങളുടെ ഹൃദയം നിങ്ങളെ ഏൽപ്പിക്കുന്നു.  സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരും ഹൃദയമിടിപ്പോടെ കാത്തിരിക്കുകയാണ്. ഹൃദയം തിയറ്ററിനു വേണ്ടി ചെയ്ത സിനിമയാണ് 15 പാട്ടുകളുണ്ട് അതിന്റെ എല്ലാ മനോഹാരിതയും ആസ്വദിക്കണമെങ്കിൽ അത് തിയറ്ററിൽ തന്നെ കാണണം.  തിയറ്ററിൽ വന്നു സിനിമ കാണുന്നത് സുരക്ഷിതം തന്നെയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.   എല്ലാ പ്രേക്ഷകരും ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് നിർത്തി തിയറ്ററിൽ തന്നെ വന്ന് കാണണം എന്നാണ് എന്റെ അഭ്യർഥന.